ഗാന്ധിനഗർ: യുവതിയെ കൊലപ്പെടുത്തിയശേഷം സൗദിയിൽ ജോലി ചെയ്തു വരവേ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കുവാൻ തടസം. കോട്ടയം ആർപ്പുക്കര കദളിക്കാലായിൽ മുഹമ്മദ് സാദിഖി (സലിം) ന്റെ മൃതദേഹമാണു നാട്ടിലെത്തിക്കുവാൻ കഴിയാത്തത്. 2004 ജൂലൈ 29നു തൊടുപുഴ കരിങ്കുന്നം തട്ടാരത്ത് വാഴേപ്പറന്പിൽ സിജി (24)യെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു സലിം. സിജിയുടെ മാതാവിന്റെ ചികിത്സയ്ക്കാണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്. ഈ സമയം ടാക്സി സ്റ്റാന്റിനു മുൻവശം തട്ടുകട നടത്തുകയായിരുന്ന സലിം. സിജിയുമായി പരിചയപ്പെടുകയും തുടർന്നു വിവാഹ വാഗ്ദാനം നൽകി സലിമും സുഹൃത്തുക്കളും ചേർന്നു പീഡിപ്പിച്ചു. 2004 ജൂലൈ 29ന് സലിമിന്റെ നേതൃത്വത്തിൽ സിജിയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം നേര്യമംഗലത്ത് ചീയപ്പാറയിൽ കൊണ്ടുചെന്നു തള്ളിയിടുകയായിരുന്നു. സിജിയുടെ കൈവശത്തുണ്ടായിരുന്ന പതിനഞ്ചര പവൻ സ്വർണാഭരണങ്ങളും 16,000 രൂപയും സംഘം കൈക്കലാക്കുകയും ചെയ്തിരുന്നു. അടിമാലി സിഐയായിരുന്ന എം.എം. ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ…
Read MoreCategory: Loud Speaker
കൊലയ്ക്കു പിന്നിൽ യൂത്ത് കോണ്‍ഗ്രസെന്ന് എ.എ. റഹിം; കൊലയ്ക്കു പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് കോൺഗ്രസ്
വെഞ്ഞാറമൂട്: രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ആസൂത്രിത ഇരട്ട കൊലപാതകമാണെന്ന്ഡിവൈഎഫ് ഐ. സംഭവത്തിൽ ഉന്നത ഗൂഢാലോചനയുണ്ട്. ആറു പേരടങ്ങിയ സംഘമാണ് കൊലപാതകം നടത്തിയത്. സജീവ് എന്ന കോണ്‍ഗ്രസുകാരന്റെ നേതൃത്വത്തിലാണ് കൊല നടത്തിയതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ. എ. റഹിം ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പ്രവർത്തകർ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറുമാസം മുൻപ് ഇതേ സംഘം ഫൈസൽ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും എ. എ. റഹിം പറഞ്ഞു. എന്നാൽ ആരോപണം തള്ളി പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. സിപിഎമ്മിന് പറഞ്ഞത് മാറ്റി പറയേണ്ടിവരുമെന്നും വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും അവർ ആരോപിച്ചു.
Read Moreകോൺഗ്രസ് ഓഫീസു കൾക്കു നേരേ വ്യാപക അക്രമം! വെന്പായത്ത് ഹർത്താൽ; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ ഫയര്‍ ഫോഴ്സിന് നേരെയും ആക്രമണം
വെഞ്ഞാറമൂട് : തേന്പാംമൂട്ടിൽ വെട്ടേറ്റു മരിച്ച മിഥിലാജിന്റെയും ഹക്ക് മുഹമ്മദിന്റെയും മൃതദേഹങ്ങൾ വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്ക് പിന്നാലെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനം നിയന്ത്രണം വിട്ടു. തേന്പാംമൂട്ടിലും, മരുതുംമൂട്ടിലും വെഞ്ഞാറമൂട്ടിലും കോണ്‍ഗ്രസ് പാർട്ടി ഓഫീസുകൾക്ക് തീയിട്ടു. രക്ഷാപ്രവർത്തനത്തിന് എത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സ് ജീവനക്കാർക്കു നേരെ ആക്രമണമുണ്ടായി. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ, ഫയർ ആന്റ് റസ്ക്യൂ ഓഫീസർമാരായ അബ്ബാസി , ലിനു സനൽകുമാർ , അരവിന്ദ് എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഫയർഫോഴ്സ് വാഹനത്തിന്റെ ക്യാബിനിലും, ടയറുകളിലും പെട്രോൾ ഒഴിച്ചു. ടയറുകളുടെ കാറ്റ് അഴിച്ചു വിട്ടു. വെന്പായത്തും, തേന്പാംമൂട്ടിലും, വട്ടപ്പാറയിലും, വെഞ്ഞാറമൂട് കെ എസ്ആർടി സി ഡിപ്പോയിലും കോണ്‍ഗ്രസിന്റെയും ഐഎൻടിയുസി യുടെയും കൊടിമരങ്ങളും ബോർഡുകളും നശിപ്പിച്ചു. കന്യാകുളങ്ങര കോണ്‍ഗ്രസ് ഹൗസും, ഐ എൻ ടി യു സി ഓഫീസും അടിച്ചു തകർത്തു. കെ പി സി…
Read Moreകേരളത്തിൽ 294 കോവിഡ് മരണങ്ങൾ; അരലക്ഷം രോഗമുക്തർ, കാൽലക്ഷം രോഗികൾ; രാജ്യത്ത് 24 മണിക്കൂറിനിടെ 69,921 കോവിഡ് രോഗികൾ; 819 പേർ മരിച്ചു
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 69,921 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 819 പേര്‍ക്ക് ജീവന് നഷ്ടമായി. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 36,91,167 ആയി. മരണ സംഖ്യ 65,288 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലായി 7,85,996 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 28,39,883 പേര് രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. തമിഴ്നാട്, ന്യൂഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ 294 കോവിഡ് മരണങ്ങൾ; അരലക്ഷം രോഗമുക്തർ, കാൽലക്ഷം രോഗികൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് രോഗബാധയിൽനിന്ന് മുക്തി നേടിയവരുടെ എണ്ണം അര ലക്ഷം കഴിഞ്ഞു. തിങ്കളാഴ്ചത്തെ കണക്കുപ്രകാരം 51,542 പേരാണ് ഇതുവരെ രോഗത്തെ അതിജീവിച്ചത്. കേരളത്തിൽ തിങ്കളാഴ്ച 1530 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതോടെ 23,488 പേരാണു രോഗം…
Read Moreപെണ്‍കുട്ടിക്ക് നുണ പറയുന്ന ശീലമുണ്ടെന്ന്! പാലത്തായി പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മൊഴി വിശ്വസനീയമല്ലെന്നു ക്രൈംബ്രാഞ്ച്
കൊച്ചി: പാലത്തായി പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിക്ക് നുണ പറയുന്ന ശീലമുണ്ടെന്നും മൊഴി വിശ്വസനീയമല്ലെന്നും വ്യക്തമാക്കി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. പാനൂര്‍ പാലത്തായിയിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയും അധ്യാപകനുമായ കെ. പദ്മരാജന് തലശേരി പോക്സോ കോടതി ജാമ്യം അനുവദിച്ചതിനെതിരേ ഇരയുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ച് സംഘം റിപ്പോര്‍ട്ട് നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴി മനഃശാസ്ത്രപരമായി വിശകലനം ചെയ്യേണ്ടതുണ്ട്. വിചിത്ര ഭാവനയുള്ള കുട്ടിയാണിതെന്നും സാമൂഹ്യനീതി വകുപ്പിലെ കൗണ്‍സിലര്‍മാര്‍ നല്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി 15 മുതല്‍ ഫെബ്രുവരി രണ്ടു വരെയുള്ള കാലയളവിലാണ് പീഡിപ്പിച്ചതെന്നാണ് പരാതി. തീയതികളുടെ കാര്യത്തിലും ചില അസ്വാഭാവികത നിലനില്‍ക്കുന്നുണ്ട്. പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷം നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇരയുടെ മൊഴി പൂര്‍ണ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാലത്തായി പീഡനക്കേസിലെ പ്രതി പദ്മരജനെതിരേ…
Read Moreകാഷ്മീരിൽ മൂന്നു ഭീകരരെ വധിച്ചു! 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏഴായി
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമയിലെ സദൂറയിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. കാഷ്മീര്‍ പോലീസ്, കരസേന, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. പുല്‍വാമയിലെ സദൂര പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇവിടെ എത്ര തീവ്രവാദികള്‍ ഉണ്ടെന്ന് വ്യക്തമായിട്ടില്ല. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് വന്‍ ആയുധ ശേഖരവും സുരക്ഷാസേന കണ്ടെടുത്തു. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തെരച്ചിൽ തുടരുന്നതായി കാഷ്മീർ പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതോടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ താഴ്വരയിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏഴായി. ഇന്നലെ ഷോപ്പിയൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് തെരച്ചിൽ നടത്തവേ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തതോടെ സേന തിരിച്ചടിക്കുകയായിരുന്നു. തീവ്രവാദികളില്‍ ഒരാള്‍ സുരക്ഷാസേനയ്ക്ക് മുമ്പാകെ…
Read Moreകുടുംബവഴക്ക്! കുടുംബാംഗങ്ങളെയും അയൽവാസിയേയും പോലീസുകാരെയും വെട്ടിയ വിമുക്തഭടൻ അറസ്റ്റിൽ; സംഭവം ഇങ്ങനെ…
വാഴൂർ: കുടുംബവഴക്കിനെ തുടർന്നു കൊടുങ്ങൂർ ക്ഷേത്രത്തിനുസമീപം വിമുക്തഭടൻ കുടുംബാംഗങ്ങളെയും അയൽവാസിയേയും അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥനേയും വാക്കത്തികൊണ്ടു വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കൊടുങ്ങൂർ ഇടക്കാട്ട് വിനോദിനെ പള്ളിക്കത്തോട് പോലീസ് അറസ്റ്റുചെയ്തു. ബഹളംകേട്ട് ഓടിയെത്തിയ അയൽവാസിയായ വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച വിമുക്തഭടൻ, തടയാനെത്തിയ പോലീസ് സംഘത്തിനുനേരെ കത്തി വീശിയശേഷം ഓടിരക്ഷപെടുകയായിരുന്നു. പള്ളിക്കത്തോട് കൊടുങ്ങൂർ ക്ഷേത്രത്തിനുസമീപം ഇടയ്ക്കാട്ടുവയൽ വിനോദിന്റെ ഭാര്യ പ്രീത (45), മകൻ അനന്തു(23), ഭാര്യാമാതാവ് കോമളവല്ലി (80), ഭാര്യാസഹോദരി പ്രിയ (35), അയൽവാസി രാധാമണി (60), പള്ളിക്കത്തോട് സ്റ്റേഷനിലെ എഎസ്ഐ അജി പി. ഏലിയാസിനേയുമാണ് എന്നിവർക്കാണു വെട്ടേറ്റത്. കയ്യിൽ സാരമായി വെട്ടേറ്റ പ്രിയയെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരെ പാന്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അയൽവാസിയായ രാധാമണി (60)യെ കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയുടെ മകന്റെ തലയ്ക്ക് അടിയേറ്റു ഇയാൾ വീട്ടിൽനിന്നും രക്ഷപെട്ടതായും അയൽവാസികൾ പറയുന്നു. വെള്ളിയാഴ്ച…
Read Moreമദ്യം വേണണമെങ്കിൽ സഞ്ചി വാങ്ങണം! മദ്യം വാങ്ങാനെത്തുന്നവരെ ബാറുകാർ പിഴിയുന്നതായി ആക്ഷേപം
അന്പലപ്പുഴ; ബിവറേജൻസിന്റെ പുന്നപ്രയിലെ ഒൗട്ട് ലെറ്റ് ആലപ്പുഴയിലേക്ക് മാറ്റിയതോടെ മദ്യം വാങ്ങാനെത്തുന്നവരെ ബാറുകാർ പിഴിയുന്നതായി ആക്ഷേപം. വിലകൂടുതൽ ഈടാക്കിയും മദ്യം കൊണ്ടുപോകാനായി സഞ്ചി പിടിച്ചേൽപ്പിച്ചുമാണ് കൊള്ളയടിക്കുന്നത്. അന്പലപ്പുഴ, പറവൂർ എന്നിവിടങ്ങളിലെ ബാറിനെതിരെയാണ് ആക്ഷേപം ഉയരുന്നത്. ബെവ്ക്യുവിൽ മുൻകൂർ ബുക്ക് ചെയ്യാതെ എത്തുന്നവരിൽ നിന്നാണ് അമിതവില ഈടാക്കുന്നത്. ഏറ്റവും ചെറിയ കുപ്പി മദ്യത്തിന് 10 രൂപ വരെ അധികം നൽകണം. അളവ് കൂടുന്നതനുസരിച്ച് 30 രൂപവരെ അധികം ഈടാക്കുന്നുണ്ട്. അന്പലപ്പുഴയിലെ ബാറിൽ നിന്നും മദ്യം ലഭിക്കണമെങ്കിൽ സഞ്ചി വാങ്ങണം. ഇല്ലെങ്കിൽ മദ്യം നൽകില്ല. ചോദ്യം ചെയ്താൽ ജീവനക്കാർ കൈയ്യേറ്റം ചെയ്യാനും മടിക്കാറില്ല. പോക്കറ്റിൽ സൂക്ഷിക്കാവുന്ന ചെറിയ കുപ്പി വാങ്ങിയാലും സഞ്ചി വാങ്ങണം. മൂന്നു രൂപ വിലവരുന്ന സഞ്ചിക്ക് 15 രൂപയാണ് വാങ്ങുന്നത്. ഇതേചൊല്ലി ബാർ ജീവനക്കാരുമായി പലപ്പോഴും വാക്കേറ്റം ഉണ്ടാകാറുണ്ട്. ബെവ്ക്യുവില്ലാതെ മദ്യം വാങ്ങുന്നവർക്ക് ബില്ല് നൽകാറില്ല. ബില്ല്…
Read Moreഭർത്താവിനെ കൊലപ്പെടുത്തി കിടപ്പു മുറിയിൽ കുഴിച്ചുമൂടി; പിന്നെ നേരെ പോലീസ് സ്റ്റേഷനിലേക്ക്
അഗർത്തല: ത്രിപുരയിൽ യുവതി ഭർത്താവിനെ കൊലപ്പെടുത്തി കിടപ്പുമുറിയിൽ കുഴിച്ചുമൂടിയ ശേഷം പോലീസിൽ കീഴടങ്ങി. സഞ്ചിത് റിയാംഗ് എന്ന മുപ്പതുകാരനെയാണ് ഭാര്യ കൊലപ്പെടുത്തിയത്. ഇയാളുടെ മൃതദേഹം വീട്ടിൽനിന്നും പോലീസ് കണ്ടെടുത്തു. ഭാരതി റിയാംഗ് എന്ന 27 കാരിയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. ധലായി ജില്ലയിലെ ഗാന്ധാചെര ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഭർത്താവിനെ തലയ്ക്കടിച്ചാണ് ഭാരതി കൊലപ്പെടുത്തിയത്. കൊലയുടെ കാരണം വ്യക്തമല്ല. ദമ്പതികൾക്ക് ആറു വയസുള്ള പെൺകുട്ടിയുണ്ട്.
Read Moreമത്തായിയുടെ മരണത്തിന്റെ 30-ാംദിനം ; സമാനതകളില്ലാത്ത പോരാട്ടത്തില്‍ ഷീബയും കുടുംബവും
പത്തനംതിട്ട: മൃതദേഹം സംസ്കരിക്കാതെ ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറെ ചരുവില്‍ മത്തായിയുടെ കുടുംബം നടത്തുന്ന പോരാട്ടം ഇന്ന് ഒരുമാസം പിന്നിടുകയാണ്. ഒരുപക്ഷേ നിയമപോരാട്ട ചരിത്രത്തില്‍ അപൂര്‍വതകളും സമാനതകളില്ലാത്തതുമായ ഒന്നായി ഇതു മാറുകയാണ്. ഭര്‍ത്താവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ കാത്തുസൂക്ഷിക്കുകയും വീട്ടില്‍ കിടക്കവിരിച്ച് അതില്‍ ഫോട്ടോയും തിരിയും വച്ച് ഒരുമാസത്തോളം എല്ലാ പ്രാര്‍ഥനകളും നടത്തേണ്ടിവരികയും ചെയ്യുന്ന അനുഭവത്തിലാണ് മത്തായിയുടെ ഭാര്യ ഷീബാമോളും മക്കളായ ഡോണയും സോണയും വയോധികയായ മാതാവും. രണത്തിനുശേഷമുള്ള 30 -ാംദിന കുര്‍ബാനയും അനുസ്മരണ ശുശ്രൂഷയും നടക്കേണ്ട ദിനമാണിന്ന്. മൃതദേഹം സംസ്കരിച്ചിട്ടില്ലാത്തതിനാല്‍ കല്ലറയ്ക്കല്‍ ഇതു നടത്താനാകില്ല. വീട്ടില്‍ പ്രാര്‍ഥന നടത്തി മത്തായിയുടെ ആത്മാവിന് നിത്യശാന്തി നേരുകയാണ് കുടുംബാംഗങ്ങള്‍. കുടപ്പന പടിഞ്ഞാറെചരുവില്‍ കര്ഷകന് പി.പി. മത്തായി (പൊന്നു 41)വിനെ കഴിഞ്ഞ ജുലൈ 28നു വൈകുന്നേരമാണ് ചിറ്റാറില്‍ നിന്നെത്തിയ വനപാലകര്‍ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോകുന്നത്. അന്നു വൈകുന്നേരത്തോടെ മത്തായിയുടെ മൃതദേഹം കുടുംബവീടിന്റെ…
Read More