അ​​​ദ്ഭു​​​ത വ​​​സ്തു​​​വി​​​ന് അ​​​വി​​​ശ്വ​​​സ​​​നീ​​​യ വി​​​ല​​​!ഗാന്ധിജിയുടേതെന്നു കരുതുന്ന കണ്ണടയ്ക്കു ലേലത്തിൽ റിക്കാർഡ്

ല​​​ണ്ട​​​ൻ: മ​​​ഹാ​​​ത്മാ ഗാ​​​ന്ധി​​​യി​​​ടേ​​​തെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​തും 1900 ൽ ​​​സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കി​​​യ​​​തു​​​മാ​​​യ സ്വ​​​ർ​​​ണം പൂ​​​ശി​​​യ ഒ​​​രു ജോ​​​ഡി ക​​​ണ്ണ​​​ട ബ്രി​​​ട്ട​​​നി​​​ലെ ലേ​​​ല ഹാ​​​ളി​​​ൽ പു​​​തി​​​യ റി​​​ക്കാ​​​ർ​​​ഡ് സൃ​​​ഷ്ടി​​​ച്ചു. 2,60,000 പൗ​​​ണ്ടി​​​നാ​​​ണ് ക​​​ണ്ണ​​​ട ലേ​​​ല​​​ത്തി​​​ൽ പോ​​​യ​​​ത്. തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഇം​​​ഗ്ല​​​ണ്ടി​​​ലെ ഹേ​​​ൻ​​​ഹ​​​മി​​​ലു​​​ള്ള ഈ​​​സ്റ്റ് ബ്രി​​​സ്റ്റോ​​​ൾ ലേ​​​ല​​​ഹാ​​​ളി​​​ൽ ത​​​പാ​​​ൽ​​​പ്പെ​​​ട്ടി​​​യി​​​ൽ നി​​​ക്ഷേ​​​പി​​​ച്ച ക​​​ണ്ണ​​​ട​​​യ്ക്കു 10,000-15,000 പൗ​​​ണ്ടാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ ക​​​ണ്ണ​​​ട​​​യ്ക്കു വേ​​​ണ്ടി​​​യു​​​ള്ള ഓ​​​ൺ​​​ലൈ​​​ൻ ലേ​​​ലം വി​​​ളി അ​​​വ​​​സാ​​​നി​​​ച്ച​​​ത് ആ​​​റ​​​ക്ക തു​​​ക​​​യി​​​ലാ​​​ണ്. അ​​​ദ്ഭു​​​ത വ​​​സ്തു​​​വി​​​ന് അ​​​വി​​​ശ്വ​​​സ​​​നീ​​​യ വി​​​ല​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ലേ​​​ലം വി​​​ളി​​​ച്ച ആ​​​ൻ​​​ഡി സ്റ്റോ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.   അ​​​ന്പ​​​തു വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി ഒ​​​രു ഡ്രോ​​​യ​​​റി​​​ൽ ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടു കി​​​ട​​​ന്ന ക​​​ണ്ണ​​​ട ലേ​​​ല​​​ത്തി​​​നു വ​​​ച്ച​​​ത് ഒ​​​രു വ​​​യോ​​​ധി​​​ക​​​നാ​​​ണ്. മോ​​​ശം കാ​​​ല​​​ത്ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജീ​​​വി​​​ത​​​ത്തെ മാ​​​റ്റി​​​മ​​​റി​​​ക്കു​​​ന്ന​​​താ​​​യി ഇ​​​ത്. ലേ​​​ലം വി​​​ളി​​​യി​​​ൽ പ​​​ങ്കു ചേ​​​ർ​​​ന്ന​​​വ​​​ർ ഇ​​​ന്ത്യ, ഖ​​​ത്ത​​​ർ, അ​​​മേ​​​രി​​​ക്ക, റ​​​ഷ്യ, കാ​​​ന​​​ഡ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്. യു​​​എ​​​സ് നി​​​ന്നു​​​ള്ള പേ​​​രു​​​വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത ആ​​​ളാ​​​ണ് പു​​​തി​​​യ ഉ​​​ട​​​മ.

Read More

അവൻ വീണ്ടും വരുന്നു; കേ​ര​ള​ത്തി​ൽ ഇ​ടി​യോ​ട് കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ജാ​ഗ്ര​ത പാലിക്കണം

  തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച മു​ത​ൽ കേ​ര​ള​ത്തി​ൽ ഇ​ടി​യോ​ട് കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. തെ​ക്കു-പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ലി​ൽ മ​ണി​ക്കൂ​റി​ൽ 50-60 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ജാ​ഗ്ര​ത പാലിക്കണമെന്നും നി​ർ​ദേ​ശമുണ്ട്.

Read More

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ 30 ല​ക്ഷ​ത്തി​ലേ​ക്ക്; 24 മ​ണി​ക്കൂ​റി​നി​ടെ 945 മ​ര​ണം;ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ച് മൂന്ന് സംസ്ഥാനങ്ങൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ 30 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 69,878 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 29,75,701 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 945 പേ​ർ മ​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 55,928 ആ​യി. കേ​സു​ക​ൾ അ​തി​വേ​ഗം വ​ർ​ധി​ച്ച​തോ​ടെ ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന, പ​ഞ്ചാ​ബ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. മ​ഹാ​രാ​ഷ്ട്ര (6,57,450), ത​മി​ഴ്നാ​ട് (3,67,460), ആ​ന്ധ്രാ​പ്ര​ദേ​ശ് (3,34,940), ക​ർ​ണാ​ട​ക (2,64,546), ഉ​ത്ത​ർ‌​പ്ര​ദേ​ശ് (1,77,239) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​ർ കൂ​ടു​ത​ലാ​യു​ള്ള​തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

ഒരു വര്‍ഷം മുമ്പ് ആരോഗ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടും ഫലമില്ല! സ​ര്‍​ക്കാ​ര്‍ മെ​ഡി​. കോ​ള​ജു​ക​ളി​ലെ ജൂ​ണി​യ​ര്‍ ന​ഴ്‌​സു​മാ​ര്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: ശ​മ്പ​ള വ​ര്‍​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ജൂ​ണി​യ​ര്‍ ന​ഴ്‌​സു​മാ​ര്‍ അ​നി​ശ്ചി​ത കാ​ല സ​മ​ര​ത്തി​ലേ​ക്ക്. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, പാ​രി​പ്പ​ള്ളി, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് എ​ന്നീ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലാ​ണ് 21 മു​ത​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ഡ്യൂ​ട്ടി​യി​ല്‍ നി​ന്നും വി​ട്ടു നി​ന്ന് കൊ​ണ്ട് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ ന​ഴ്‌​സു​മാ​ര്‍ തീ​രു​മാ​നി​ച്ച​ത്. ഗ​വ. ന​ഴ്‌​സിം​ഗ് കോ​ള​ജു​ക​ളി​ല്‍ നി​ന്നും ബി​എ​സ് സി ​ന​ഴ്‌​സിം​ഗ് കോ​ഴ്‌​സ് പൂ​ര്‍​ത്തീ​ക​രി​ച്ച് കേ​ര​ള ന​ഴ്‌​സ​സ് ആ​ന്‍​ഡ് മി​ഡൈ്വ​വ്‌​സ് കൗ​ണ്‍​സി​ല്‍ ര​ജി​സ്‌​ട്രേ​ഷ​നോ​ടു​കൂ​ടി ര​ജി​സ്‌​ട്രേ​ഡ് ന​ഴ്‌​സാ​യി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഒ​രു വ​ര്‍​ഷ​ത്തെ ഡ്യൂ​ട്ടി​ക്ക് പ്ര​വേ​ശി​ച്ച ന​ഴ്‌​സിം​ഗ് സ്റ്റാ​ഫു​ക​ള്‍ സ്‌​റ്റൈ​പ്പ​ന്‍​ഡ് വ​ര്‍​ധ​ന സം​ബ​ന്ധി​ച്ച് അ​പേ​ക്ഷ ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​രോ​ഗ്യ മ​ന്ത്രി​ക്ക് ന​ല്കി​യി​രു​ന്നു. എ​ന്നാ​ല്‍ അ​പേ​ക്ഷ​യി​ന്മേ​ല്‍ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല. അ​തേ​സ​മ​യം കോ​വി​ഡ് ചി​കി​ത്സാ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന മ​റ്റെ​ല്ലാ​വ​ര്‍​ക്കും ശ​മ്പ​ള വ​ര്‍​ധ​ന​യു​ണ്ടാ​യി.…

Read More

ഇ​വി​ടെ വി​ദ്വേ​ഷ​ത്തി​ന് ഇ​ട​മി​ല്ല! ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് മൗ​നാ​നു​വാ​ദം ന​ൽ‌​കി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ‌​ക്ക് മ​റു​പ​ടി​യു​മാ​യി ഫേ​സ്ബു​ക്ക് ഇ​ന്ത്യ രം​ഗ​ത്ത്

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് മൗ​നാ​നു​വാ​ദം ന​ൽ‌​കി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ‌​ക്ക് മ​റു​പ​ടി​യു​മാ​യി ഫേ​സ്ബു​ക്ക് ഇ​ന്ത്യ രം​ഗ​ത്ത്. വി​ദ്വേ​ഷ പ​ര​മാ​ർ​ശ​ങ്ങ​ൾ‌ ത​ങ്ങ​ളു​ടെ പ്ലാ​റ്റ് ഫോ​മു​ക​ളി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച ന​യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചാ​ണ് ഫേ​സ്ബു​ക്ക് രം​ഗ​ത്തെ​ത്തി​യ​ത്. ഫേ​സ് ബു​ക്ക് ഇ​ന്ത്യ​യു​ടെ മേ​ധാ​വി​യും മ​ല​യാ​ളി​യു​മാ​യ അ​ജി​ത് മോ​ഹ​നാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്കി​ന്‍റെ ന​യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് അ​ദ്ദേ​ഹം ബ്ലോ​ഗി​ൽ കു​റി​പ്പി​ട്ടു. ആ​ളു​ക​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യി സ്വ​യം പ്ര​കാ​ശി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന തു​റ​ന്ന​തും സു​താ​ര്യ​വും പ​ക്ഷ​പാ​ത​പ​ര​മ​ല്ലാ​ത്ത​തു​മാ​യ പ്ലാ​റ്റ്ഫോ​മാ​ണ് ഫേ​സ്ബു​ക്ക്, എ​ല്ലാ​യ്പ്പോ​ഴും- ഫേ​സ് ബു​ക്ക് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റും എം​ഡി​യു​മാ​യ അ​ജി​ത് മോ​ഹ​ൻ ബ്ലോ​ഗി​ൽ പ​റ​ഞ്ഞു. വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ പ്ലാ​റ്റ്ഫോ​മി​ൽ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് സ്ഥാ​ന​മി​ല്ല. ഫേ​സ​ബു​ക്കി​ലെ ഉ​ള്ള​ട​ക്കം സം​ബ​ന്ധി​ച്ച് നി​ഷ്പ​ക്ഷ​മാ​യ സ​മീ​പ​ന​മാ​ണു​ള്ള​ത്. കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഇ​ക്കാ​ര്യ​ങ്ങ​ളി​ലു​ണ്ട്. ആ​രു​ടേ​യും പാ​ർ‌​ട്ടി പ​ദ​വി​യും പാ​ർ​ട്ടി ബ​ന്ധ​വും മ​ത​വും വി​ശ്വാ​സ​വും ഒ​ന്നും…

Read More

മാപ്പ് പറഞ്ഞിട്ടും…! ഉ​യ​ര്‍​ന്ന ജാ​തി​യി​ലു​ള്ള ഒ​രാ​ളു​ടെ വീ​ട്ടി​ല്‍ നിന്ന്‌ ദ​ളി​ത് പെ​ൺ​കു​ട്ടി പൂ ​പ​റി​ച്ചു; 40 കു​ടും​ബ​ങ്ങ​ൾ​ക്ക് ഊ​രുവി​ല​ക്ക്

ഭു​വ​നേ​ശ്വ​ർ: ദ​ളി​ത് പെ​ണ്‍​കു​ട്ടി പൂ ​പ​റി​ച്ച​തി​നെ തു​ട​ര്‍​ന്ന് 40 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഊ​രുവി​ല​ക്ക് ക​ല്‍​പ്പി​ച്ച് ഗ്രാ​മം. ഒ​ഡീ​ഷ​യി​ലെ ദേ​ന്‍​ക​നാ​ല്‍ ജി​ല്ല​യി​ലെ കാ​ന്‍റി​യോ ക​ട്ടേ​നി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ര​ണ്ടാ​ഴ്ച​യാ​യി 40 കു​ടും​ബ​ങ്ങ​ളെ ഗ്രാ​മ​ത്തി​ന് പു​റ​ത്താ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഉ​യ​ര്‍​ന്ന ജാ​തി​യി​ലു​ള്ള ഒ​രാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി പൂ ​പ​റി​ച്ച​ത്. തു​ട​ര്‍​ന്ന് പൂ ​മോ​ഷ്ടി​ച്ച​താ​യി ഈ ​കു​ടും​ബം പ​രാ​തി പ​റ​ഞ്ഞു. ഇ​ത് ഗ്രാ​മ​ത്തി​ലെ ര​ണ്ട് ജാ​തി​ക​ള്‍ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ന് കാ​ര​ണ​മാ​യി. പി​ന്നീ​ട് ദ​ളി​ത് സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട 40 കു​ടും​ബ​ങ്ങ​ളെ ഗ്രാ​മ​ത്തി​ല്‍ നി​ന്നും പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ഗ്രാ​മ​ത്തി​ല്‍ മൊ​ത്തം 800 കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ വീ​ട്ടു​ട​മ​യോ​ട് ത​ങ്ങ​ള്‍ മാ​പ്പ് പ​റ​ഞ്ഞി​രു​ന്ന​താ​യി പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍ നി​ര​ഞ്ജ​ന്‍ നാ​യി​ക് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഒ​രു വി​ഭാ​ഗം ആ​ളു​ക​ള്‍ യോ​ഗം ചേ​രു​ക​യും ത​ങ്ങ​ളെ പു​റ​ത്താ​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. ത​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ഗ്രാ​മ​ത്തി​ലെ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ത​ങ്ങ​ള്‍​ക്ക് വി​ല​ക്കു​ണ്ടെ​ന്നും…

Read More

ക​വി​ൾ​ക്കൊ​ണ്ട വെ​ള്ളം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക്; മൂ​ക്കി​ൽ​നി​ന്നു സാമ്പിളുകൾ ശേ​ഖ​രി​ക്കുമ്പോഴുള്ള ചു​മ, തു​മ്മ​ൽ എന്നിവ ഒഴിവാക്കാം; പു​തി​വ​ഴി തേ​ടി ഐ​സി​എം​ആ​ർ

‌ന്യൂ​ഡ​ൽ​ഹി: ക​വി​ൾ​ക്കൊ​ണ്ട വെ​ള്ളം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് (ഐ​സി​എം​ആ​ർ) പ​ഠ​നം. മൂ​ക്കി​ൽ​നി​ന്നും തൊ​ണ്ട​യി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന സാ​ന്പി​ളു​ക​ൾ​ക്കു പ​ക​രം ക​വി​ൾ​ക്കൊ​ണ്ട വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ. ഡ​ൽ​ഹി എ​യിം​സി​ൽ ഇ​ത്ത​ര​ത്തി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണം വി​ജ​യ​മാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. മേ​യ് മു​ത​ൽ 50 കോ​വി​ഡ് രോ​ഗി​ക​ളി​ൽ​നി​ന്നു സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചാ​ണ് ഐ​സി​എം​ആ​റി​ലെ ഗ​വേ​ഷ​ക​ർ താ​ര​ത​മ്യ പ​ഠ​നം ന​ട​ത്തി​യ​ത്. ഗു​രു​ത​ര​മ​ല്ലാ​ത്ത രോ​ഗി​ക​ൾ​ക്ക് ഈ ​പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നും ഐ​സി​എം​ആ​ർ പ​റ​ഞ്ഞ​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മൂ​ക്കി​ൽ​നി​ന്നു സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ ആ​ളു​ക​ൾ​ക്കു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണു മ​റ്റു മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ന്ന​ത്. മൂ​ക്കി​ൽ​നി​ന്നു സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തു രോ​ഗി​ക​ളി​ൽ ചു​മ, തു​മ്മ​ൽ എ​ന്നി​വ​യി​ലേ​ക്കു ന​യി​ക്കാ​റു​ണ്ട്. സ്ര​വം പ​രി​ശോ​ധി​ക്കു​ന്പോ​ഴു​ള്ള രോ​ഗ​വ്യാ​പ​നം പു​തി​യ രീ​തി​യി​ലൂ​ടെ കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, വെ​ള്ളം ക​വി​ൾ​കൊ​ണ്ടു ന​ൽ​കാ​ൻ ക​ഴി​യാ​ത്ത ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, ചെ​റി​യ കു​ട്ടി​ക​ൾ എ​ന്നി​വ​രി​ൽ ഈ ​രീ​തി ഫ​ല​പ്ര​ദ​മാ​കി​ല്ലെ​ന്നും…

Read More

ഇ​ന്നും എ​ന്നും മി​സ് ചെ​യ്യു​ന്നു”അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നാ​യ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു’; രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഓ​ർ​മ​യി​ൽ രാ​ഹു​ൽ

  ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 76-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ പി​താ​വി​നെ അ​നു​സ്മ​രി​ച്ച് രാ​ഹു​ൽ ഗാ​ന്ധി. രാ​ജീ​വ് ഗാ​ന്ധി​യു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ കാ​ല​ഘ​ട്ട​ത്തേ​ക്കാ​ൾ മു​ന്നി​ലാ​യി​രു​ന്നു. എ​ല്ലാ​റ്റി​നു​മു​പ​രി​യാ​യി അ​നു​ക​മ്പ​യും സ്‌​നേ​ഹ​വു​മു​ള്ള ഒ​രു മ​നു​ഷ്യ​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം- രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഇ​ന്നും എ​ന്നും ഞ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തെ മി​സ് ചെ​യ്യു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നാ​യി ജ​നി​ച്ച​തി​ല്‍ എ​നി​ക്ക് അ​ഭി​മാ​ന​മു​ണ്ട്. പി​താ​വാ​യി ല​ഭി​ച്ച​ത് ത​ന്‍റെ ഭാ​ഗ്യ​മാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

Read More

കോ​വി​ഡാ​ണ്, ഓ​ണം വീ​ടു​ക​ളി​ൽ മ​തി; പൊതുആഘോഷങ്ങളും, പൂക്കളങ്ങളും വേണ്ട; ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​നും നി​ർ​ദേ​ശം

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണാ​ഘോ​ഷം വീ​ടു​ക​ളി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ഓ​ണ നാ​ളു​ക​ളി​ൽ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന സാ​ധ​ന​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ളി​ച്ച ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളു​ടെ​യും ഡി​എം​ഒ​മാ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണു നി​ർ​ദേ​ശം. പൂ​ക്ക​ള​മൊ​രു​ക്കാ​ൻ അ​ത​തു പ്ര​ദേ​ശ​ത്തെ പൂ​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന നി​ല​യു​ണ്ടാ​ക​ണം. പു​റ​ത്തു നി​ന്നു കൊ​ണ്ടു​വ​രു​ന്ന പൂ​ക്ക​ൾ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്ന​തി​നാ​ലാ​ണി​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ആ​ഘോ​ഷം അ​നു​വ​ദി​ക്ക​രു​ത്. വാ​ർ​ഡു​ത​ല സ​മി​തി​യെ സ​ജീ​വ​മാ​ക്കാ​ൻ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ഇ​ട​പ​ട​ലു​ണ്ടാ​ക​ണം. സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി സം​സാ​രി​ച്ച​ത്. രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ക​ഠി​ന ശ്ര​മം ന​ട​ത്തു​ക​യാ​ണ്. ഈ ​ഘ​ട്ട​ത്തി​ൽ രോ​ഗ​ത്തെ നി​സാ​ര​വ​ൽ​ക്ക​രി​ക്കു​ന്ന ചി​ല​രു​ണ്ട്. രോ​ഗ​ത്തെ…

Read More

അഞ്ചോ പത്തോ അല്ല, 272 ജ​വാ​ന്മാ​രെ നി​യോ​ഗി​ക്കും; ഏ​ക​താ പ്ര​തി​മ​യ്ക്ക് ഇ​നി സി​ഐ​എ​സ്എ​ഫ് സു​ര​ക്ഷ

ന്യൂ​ഡ​ല്‍​ഹി: ഗു​ജ​റാ​ത്തി​ലെ ഏ​ക​താ പ്ര​തി​മ​യ്ക്ക് സു​ര​ക്ഷ​യ്ക്കാ​യി സി​ഐ​എ​സ്എ​ഫ് ജ​വാ​ന്മാ​രെ നി​യോ​ഗി​ക്കാ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി. ഓ​ഗ​സ്റ്റ് 25 മു​ത​ല്‍ 272 ജ​വാ​ന്മാ​രെ സു​ര​ക്ഷ​ക്കാ​യി വി​നി​യോ​ഗി​ക്കും. രാ​ജ്യ​ത്തെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഡ​ല്‍​ഹി മെ​ട്രോ​യി​ലും ഡ​ല്‍​ഹി​യി​ലെ ത​ന്ത്ര​പ്ര​ധാ​ന സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ങ്ങ​ളി​ലും സു​ര​ക്ഷ​യ്ക്കാ​യി സി​ഐ​എ​സ്എ​ഫി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ര്‍ 2 മു​ത​ല്‍ ഏ​ക​താ പ്ര​തി​മ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കോ​വി​ഡി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​ര്‍ ഇ​വി​ടേ​ക്കു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​നം ഏ​താ​നും മാ​സ​ങ്ങ​ളാ​യി നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More