കോവിഡ് മുക്തനായ വ്യക്തിക്ക് വീണ്ടും രോഗം; നാലുമാസങ്ങൾക്ക് ശേഷം വിദേശ യാത്ര നടത്തിയതിനെ തുടർന്നാണ് രോഗം; പുതിയ പഠനവുമായി വിദഗ്ധർ ഹോങ്കോംഗ്: ഏപ്രിലിൽ കോവിഡ് ബാധിതനായി രോഗമുക്തി നേടിയ യുവാവിന് വീണ്ടും രോഗം പിടിപെട്ടതായി കണ്ടെത്തി. വിദേശ യാത്ര നടത്തിയതിനെ തുടർന്നാണ് നാലു മാസത്തിന് ശേഷം ഇയാൾക്ക് വീണ്ടും രോഗമുണ്ടായതെന്നാണ് ഗവേഷകരുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പൂർണമായും കോവിഡ് മുക്തനായതിന് ശേഷം വീണ്ടും രോഗബാധിതനായ സംഭവം ലോകത്തിൽ ആദ്യമായാണ് രേഖപ്പെടുത്തപ്പെടുന്നതെന്ന് ഹോങ്കോംഗ് യൂണിവേഴ്സിറ്റി സംഘം പഠനത്തിൽ പറയുന്നു. ഇയാളുടെ സ്വദേശം ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൂർണമായും കോവിഡ് മുക്തനായതിന് ശേഷം വീണ്ടും രോഗബാധിതനായ സംഭവം ലോകത്തിൽ ആദ്യമായാണ് രേഖപ്പെടുത്തപ്പെടുന്നതെന്ന് ഹോങ്കോംഗ് യൂണിവേഴ്സിറ്റി സംഘം പഠനത്തിൽ പറയുന്നു. ഇയാളുടെ സ്വദേശം ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Read MoreCategory: Loud Speaker
രാജിവയ്ക്കൂ, പുറത്തുപോകൂ..! മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപവാസ സമരം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉപവാസ സമരം ആരംഭിച്ചു. ഇന്ദിരാ ഭവനില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ഉപവാസ സമരം നടത്തുന്നത്. ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും സത്യാഗ്രഹം നടത്തും.
Read Moreവിമാന അപകടം! നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെട്ടു? വൈമാനികന്റെ പാസ്പോര്‍ട്ട് കൈമാറ്റം വിവാദമാകുന്നു
കൊണ്ടോട്ടി:കരിപ്പൂരില്‍ വിമാന അപകട രക്ഷാപ്രവര്‍ത്തനത്തിനിടെ വൈമാനികന്റെ പാസ്പോര്‍ട്ട് കൈമാറ്റം വിവാദത്തിലേക്ക്.അപകടത്തില്‍ പെട്ട വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് കേന്ദ്രസുരക്ഷാ സേന ഉദ്യോഗസ്ഥന് വൈമാനികന്റെ പാസ്പോര്‍ട്ട് കൈമാറുന്നതാണ് വിവാദമായിരിക്കുന്നത്. സംഭവ ദിവസം പുറത്തു വന്ന ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തി അപകടത്തിന്റെ നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെട്ടുവെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സംഭവം വിവദമായതോടെ കരിപ്പൂര്‍ കേന്ദ്ര സുരക്ഷ സേനയുടെ(സിഐഎസ്എഫ്)ഡെപ്യൂട്ടി കമാണ്ടന്റ് കെ.വി.കിഷോര്‍ രംഗത്തെത്തി. കോക്പിറ്റില്‍ നിന്ന് വൈമാനികരുടെ പാസ്പോര്ട്ടുകള് അവരുടെ കുടുംബങ്ങള്‍ക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് എത്തിയ സംഘത്തിന് മുഴുവന്‍ തെളിവുകളും ലഭിച്ചിട്ടുണ്ട്. നിലവിലെ ആരോപണങ്ങള്‍ തെറ്റാണ്. അപകട സമയത്ത് കേന്ദ്രസുരക്ഷാ സേന ജീവനക്കാര്‍ യൂണിഫോമിലും അല്ലാതെയും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈമാസം ഏഴിന് രാത്രി 7.40നാണ് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ദുബൈയില്‍ നിന്നുളള വിമാനം കരിപ്പൂരില്‍ ലാന്‍ഡിംഗിനിടെ അപകടത്തില്‍ പെട്ടത്.കേന്ദ്രസുരക്ഷാസേന,എയര്‍പോര്‍ട്ട് അഥോറിറ്റി,നാട്ടുകാര്‍ തുടങ്ങിയവരെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരുന്നു. എന്നാല്‍ വിമാനത്തിന്റെ കോക്പിറ്റില്‍…
Read Moreകുറയാതെ മഹാമാരി! ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 2.35കോടി കടന്നു! ഏഴ് രാജ്യങ്ങളിൽ കോവിഡ് രോഗികൾ രണ്ടു ലക്ഷത്തിനു മുകളില്‍
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറവില്ലാതെ തുടരുന്നു. ലോകത്ത് ഇതുവരെ 23,583,616 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 812,513പേർക്കാണ് വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത്. 16,080,573 പേർക്ക് രോഗമുക്തി നേടാനായി എന്നത് മാത്രമാണ് ആശ്വാസം നൽകുന്ന ഏക ഘടകം. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാല, വേൾഡോ മീ്റ്റർ എന്നിവയുടെ കണക്കുകൾപ്രകാരമാണിത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, പെറു, മെക്സിക്കോ, കോളംബിയ, സ്പെയിൻ, ചിലി എന്നിവയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യ പത്ത് രാജ്യങ്ങൾ. ഈ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്. അമേരിക്ക-5,874,146, ബ്രസീൽ-3,605,783, ഇന്ത്യ-3,105,185, റഷ്യ-956,749, ദക്ഷിണാഫ്രിക്ക-609,773, പെറു-594,326, മെക്സിക്കോ-560,164, കോളംബിയ-541,147, സ്പെയിൻ-407,879, ചിലി-397,665. മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമേരിക്ക-180,604, ബ്രസീൽ-114,772, ഇന്ത്യ-57,692, റഷ്യ-16,383, ദക്ഷിണാഫ്രിക്ക-13,059, പെറു-27,663, മെക്സിക്കോ-60,480, കോളംബിയ-17,316, സ്പെയിൻ-28,838, ചിലി-10,852. ഇറാൻ, അർജൻറീന, ബ്രിട്ടൻ,…
Read Moreകിം കോമയിൽ? കിമ്മിന്റെ എല്ലാ ചിത്രങ്ങളും വ്യാജമെന്ന് റിപ്പോര്‍ട്ട്; കിം അവാസമായി പ്രത്യക്ഷപ്പെട്ടത് മേയ് രണ്ടിന്
ന്യൂഡൽഹി: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്ന് റിപ്പോർട്ട്. ഇതോടെ സഹോദരി കിം യോ ജോങ് അധികാരം ഏറ്റെടുത്തെന്നും ദേശീയ അന്താരാഷ്ട്ര കാര്യങ്ങള്‍ ഇവരാണെന്ന് നിയന്ത്രിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് കിം ഡേ ജംഗിന്റെ സഹായിയായിരുന്ന ചാങ് സോംഗ്-മിന്നിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭരിക്കാന്‍ കഴിയാത്ത നിലയില്‍ രോഗം മൂലം അവശനാകുകയോ അട്ടിമറിയിലൂടെ നീക്കം ചെയ്യപ്പെടുകയോ ചെയ്താലല്ലാതെ ഒരു ഉത്തരകൊറിയന്‍ നേതാവും തന്റെ അധികാരം മറ്റൊരാള്‍ക്ക് കൈമാറില്ലെന്നും ചാങ് സോംഗ് പറയുന്നു. എന്നാല്‍ അദ്ദേഹം ജീവനോടെയുണ്ടെന്ന് തന്നെയാണ് കരുതുന്നതെന്നും ചാങ് സോംഗ് പറയുന്നു. ഉത്തര കൊറിയയുടെ ഭരണം കിം ഏറ്റവും വിശ്വസ്തരായ അടുത്ത അനുയായികളെ ഏൽപ്പിച്ചതായി സിയോളിനെ ചാര ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മേയ് രണ്ടിന് ഒരു ഫാക്ടറി ഉദ്ഘാടനത്തിനാണ് കിം അവാസമായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അടുത്തകാലത്ത് ഉത്തര…
Read Moreരണ്ടു ദിവസംകൊണ്ട് ബിജെപിക്ക് നഷ്ടം രണ്ട് പ്രബല കൗൺസിലർമാർ! ഇരുവരും സിപിഎമ്മിലേക്കുള്ള കടന്നു വന്നത് ഇങ്ങനെ…
തിരുവനന്തപുരം/കോട്ടയം: രണ്ടു ദിവസം കൊണ്ട് ബിജെപിക്ക് നഷ് ടമായത് രണ്ട് പ്രബല കൗൺസില ർമാരെ. തിരുവനന്തപുരം കോർപ്പറേഷനിലെ പാൽക്കുളങ്ങര വാർഡ് കൗണ്‍സിലർ എസ്. വിജയകുമാരിയും പാലാ നഗരസഭയിലെ കൗൺസിലർ ബിനു പുളിക്ക ക്കണ്ടവുമാണ് ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നത്. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഇന്നലെ സിപിഎം സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തു കൊണ്ടാണ് വിജയകുമാരിയുടെ സിപിഎമ്മിലേക്കുള്ള കടന്നു വരവ്. ബിജെപിയും നരേന്ദ്ര മോദി സർക്കാരും നാടിനെയും ജനങ്ങളെയും വഞ്ചിക്കുകയാണെന്ന് പാർട്ടി വിട്ട ശേഷം അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. നാടിനെ വഞ്ചിച്ച ബിജെപിക്കൊപ്പം നിൽക്കാൻ മനസാക്ഷിയുള്ള ആർക്കും കഴിയില്ലെന്നും അവർ വ്യക്തമാക്കി. ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിച്ച് നാടിന്റെ വികസനം മുടക്കുകയാണ്. ബിജെപി കൗണ്സിലറായിരുന്നിട്ടും കോർപറേഷൻ നേതൃത്വം നൽകുന്ന എൽഡിഎഫ് ഭരണസമിതി അഞ്ചുവർഷത്തിനിടെ 10 കോടിയിലേറെ രൂപ വാർഡിന്റെ വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ചു. എന്നാൽ വികസന പ്രവൃത്തികൾ നടത്താൻ ബിജെപി നേതൃത്വം…
Read Moreകുറുന്പനാടത്തും ‘മാലം’ കണക്ഷൻ! വീട്ടുടമസ്ഥർ വിദേശത്തായതിനാൽ വീടു നോക്കാൻ വിശ്വസിച്ച് ഏൽപ്പിച്ചു, പക്ഷേ നടന്നത്…
ചങ്ങനാശേരി: കുറുന്പനാടത്ത് വാടക വീട്ടിൽ നിന്നും അറസ്റ്റിലായ ചീട്ടുകളി സംഘത്തിന്റെ നടത്തിപ്പുകാരനു മാലം സുരേഷുമായിട്ടുള്ള ബന്ധത്തെക്കുറിച്ചു പോലീസ് അന്വേഷിക്കുന്നു. ശനിയാഴ്ച വൈകുന്നേരം എട്ടംഗ സംഘമാണ് കുറുന്പനാടത്തുനിന്നും തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്. ചീട്ടുമേശയിൽ നിന്നും മൂന്നുലക്ഷത്തോളം രൂപയും പോലീസ് പിടിച്ചെടുത്തിരുന്നു. ഈ സംഘത്തിനു സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വൻ ചീട്ടുകളി റാക്കറ്റുമായി ബന്ധമുണ്ടെന്നും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കുറുന്പനാടത്തെ ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനു മണർകാട്ടെ ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും പണമിടപാടുകാരനുമായ മാലം സുരേഷുമായും ഇയാളുടെ സംഘവുമായും അടുത്ത ബന്ധമാണുള്ളത്. ഇതോടെയാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വീട്ടുടമസ്ഥർ വിദേശത്തായതിനാൽ വീട് നോക്കാൻ ഏല്‍പ്പിച്ചിരുന്നയാൾ ചീട്ടുകളിക്കാൻ പണം വാങ്ങി സൗകര്യം ഒരുക്കി നല്കി. ഇയാൾക്കു ദിവസവും വൻതുക ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഒരു ദിവസം എത്ര രൂപയ്ക്കായിരുന്നോ ഇവിടെ ചീട്ടുകളി നടന്നിരുന്നത്. അതിന് ആനുപാതികമായ തുകയാണ് നടത്തിപ്പുകാരനു ലഭിച്ചിരുന്നത്. അതിനാൽ ജില്ലാ…
Read Moreപാളപ്പെട്ടി കൊലപാതകം! മൃതദേഹം വനപാതയിലൂടെ ചുമന്നത് എട്ടു കിലോമീറ്ററോളം; പ്രതികള്‍ പിടിയിലായത് പോലീസിന്റെ അവസരോചിത ഇടപെടലില്‍
മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ ഒന്നാംവാർഡിൽപെട്ട ആദിവാസി കോളനിയിൽ യുവതി സഹോദരീപുത്രന്റെ വെടിയേറ്റ് മരിച്ചത് രാത്രി വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയാണ്. കോളനിയിൽനിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള കേപ്പക്കാട് എന്ന സ്ഥലത്ത് കോളനിക്കാരുടെ കൃഷിക്ക് കാവലിരിക്കുന്ന സമയത്താണ് മാരികണ്ണൻ- ചാപ്പു ദന്പതികളുടെ മകളും അവിവാഹിതയുമായ ചന്ദ്രിക (30) വെടിയേറ്റ് മരിച്ചത്. ചന്ദ്രികയോടൊപ്പം കൃഷിക്കാവലിനുണ്ടായിരുന്ന രൻജിത, അജിത, മുരുകമ്മ, മാരിയപ്പൻ, കുട്ടൻ എന്നിവർ നോക്കിനിൽക്കെ സഹോദരീ പുത്രനായ കാളിയപ്പനും കൂട്ടാളികളുംചേർന്ന് ചന്ദ്രികയുടെ കഴുത്തിൽ തോക്കിന്റെ കുഴൽ ചേർത്ത് വെടിവച്ചത്. രക്തം ചീറ്റി ഒഴുകി തൽക്ഷണം മരണം സംഭവിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീകളുടെ നിലവിളികേട്ട് സമീപത്തെ കോളനിയിൽനിന്നും ഓടിയെത്തി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ മറയൂർ പോലീസ് വണ്ണാന്തുറവരെ പോലീസ് ജീപ്പിലും അവിടെനിന്ന് വന്യജീവി സങ്കേതത്തിലൂടെ എട്ടു കിലോമീറ്ററോളം കാൽ നടയായി രാത്രി പതിനൊന്നൊടെ സംഭവസ്ഥലത്ത് എത്തി. ഈസമയത്ത് കോളനിക്കാർ കെട്ടിയിട്ട പ്രതിയെ വനംവകുപ്പ്…
Read Moreഗര്‍ഭിണിയാണെന്ന് ആരും അറിഞ്ഞില്ല! അവിവാഹിതയായ ബാങ്ക് ജീവനക്കാരിയായ യുവതി ഹോസ്റ്റലിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു; സംഭവം കട്ടപ്പനയില്‍
കട്ടപ്പന: അവിവാഹിതയായ യുവതി സ്വകാര്യ ഹോസ്റ്റൽ മുറിയിൽ ജന്മംനൽകിയ കുഞ്ഞ് മരിച്ചു. കട്ടപ്പന നഗരത്തിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. ബാങ്ക് ജീവനക്കാരിയായ യുവതിയാണ് ഹോസ്റ്റലിൽ ആണ്‍കുഞ്ഞിനു ജൻമം നൽകിയത്. പ്രസവിക്കുന്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നുവെന്നാണ് യുവതി നൽകിയ മൊഴി. സംഭവത്തിൽ കട്ടപ്പന പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. യുവതിയോടൊപ്പം താമസിച്ചിരുന്നവരോ, ഹോസ്റ്റൽ അധികൃതരോ ഇവർ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. പ്രസവ വേദനയെടുത്ത യുവതി മുറിക്കുള്ളിൽതന്നെ സ്വയം പ്രസവിക്കുകയായിരുന്നു. പ്രസവശേഷം യുവതി അറിയിച്ചതിനുസരിച്ചാണ് ഹോസ്റ്റൽ അധികൃതരും യുവതിയുടെ ബന്ധുക്കളും വിവരമറിഞ്ഞത്. സംഭവമറിഞ്ഞ് കട്ടപ്പന പോലീസ് സ്ഥലത്തെത്തിയപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നു. യുവതിയെ ഉടൻതന്നെ നെടുങ്കണ്ടത്തെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.
Read Moreഅദ്ഭുത വസ്തുവിന് അവിശ്വസനീയ വില!ഗാന്ധിജിയുടേതെന്നു കരുതുന്ന കണ്ണടയ്ക്കു ലേലത്തിൽ റിക്കാർഡ്
ലണ്ടൻ: മഹാത്മാ ഗാന്ധിയിടേതെന്നു കരുതപ്പെടുന്നതും 1900 ൽ സമ്മാനമായി നൽകിയതുമായ സ്വർണം പൂശിയ ഒരു ജോഡി കണ്ണട ബ്രിട്ടനിലെ ലേല ഹാളിൽ പുതിയ റിക്കാർഡ് സൃഷ്ടിച്ചു. 2,60,000 പൗണ്ടിനാണ് കണ്ണട ലേലത്തിൽ പോയത്. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഹേൻഹമിലുള്ള ഈസ്റ്റ് ബ്രിസ്റ്റോൾ ലേലഹാളിൽ തപാൽപ്പെട്ടിയിൽ നിക്ഷേപിച്ച കണ്ണടയ്ക്കു 10,000-15,000 പൗണ്ടാണ് പ്രതീക്ഷിച്ചത്. എന്നാൽ കണ്ണടയ്ക്കു വേണ്ടിയുള്ള ഓൺലൈൻ ലേലം വിളി അവസാനിച്ചത് ആറക്ക തുകയിലാണ്. അദ്ഭുത വസ്തുവിന് അവിശ്വസനീയ വിലയെന്നായിരുന്നു ലേലം വിളിച്ച ആൻഡി സ്റ്റോയുടെ പ്രതികരണം. അന്‍പതു വർഷത്തോളമായി ഒരു ഡ്രോയറിൽ ഉപേക്ഷിക്കപ്പെട്ടു കിടന്ന കണ്ണട ലേലത്തിനു വച്ചത് ഒരു വയോധികനാണ്. മോശം കാലത്ത് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതായി ഇത്. ലേലം വിളിയിൽ പങ്കു ചേർന്നവർ ഇന്ത്യ, ഖത്തർ, അമേരിക്ക, റഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ്. യുഎസ് നിന്നുള്ള പേരുവെളിപ്പെടുത്താത്ത ആളാണ് പുതിയ ഉടമ.
Read More