സ​ര്‍​ക്കാ​ര്‍ തി​യ​റ്റ​റു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല്‍; സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ അ​ധീ​ന​ത​യി​ലു​ള്ള തി​യേ​റ്റ​റു​ക​ളി​ല്‍ സി​നി​മ കാ​ണാ​നെ​ത്തി​യ​വ​രു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല്‍. സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നി​ള, കൈ​ര​ളി, ശ്രീ ​തീ​യേ​റ്റ​റു​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് അ​ശ്ലീ​ല സൈ​റ്റു​ക​ളി​ലും ടെ​ല​ഗ്രാം ഗ്രൂ​പ്പു​ക​ളി​ലും പ്ര​ച​രി​ക്കു​ന്ന​ത്. സി​നി​മ കാ​ണാ​നെ​ത്തി​യ ക​മി​താ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. ഈ ​തി​യേ​റ്റ​റു​ക​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ളു​ടെ മേ​ല്‍​നോ​ട്ടം കെ​ല്‍​ട്രോ​ണാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ള്‍ എ​ങ്ങ​നെ പു​റ​ത്തുപോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​തു വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​തേ സ​മ​യം സി​നി​മ കാ​ണാ​നെ​ത്തി​യ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ള്‍ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ലെ​ത്തി​യ​ത് സ്വ​കാ​ര്യ​ത​യു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് സി​നി​മാ ആ​സ്വാ​ദ​ക​ര്‍ പ​റ​യു​ന്ന​ത്.

Read More

ക്രിസ്മസ്-പുതുവത്സരം; ക്ഷേമ പെൻഷൻ നേരത്തെ നൽകും; വർധിപ്പിച്ച തുകയായ 2000 രൂപ ലഭിക്കും

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്. ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം.

Read More

കു​ളി​ക്കു​ന്ന​തി​നി​ടെ ഹീ​റ്റ​റി​ല്‍ നി​ന്നു​ള്ള വി​ഷ​വാ​ത​കം ശ്വ​സി​ച്ചു: 24-കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ബം​ഗ​ളൂ​രു: കു​ളി​ക്കു​ന്ന​തി​നി​ടെ ഹീ​റ്റ​റി​ൽ നി​ന്ന് വി​ഷ വാ​ത​കം ശ്വ​സി​ച്ച് 24- കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മ​ദ​നാ​യ​ക​ന​ഹ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ തോ​ട്ട​ട​ഗു​ഡ​ദ​ഹ​ള്ളി​യി​ലാ​ണ് സം​ഭ​വം. ഹാ​സ​ന്‍ സ്വ​ദേ​ശി​നി​യാ​യ ഭൂ​മി​ക​യാ​ണ് മ​രി​ച്ച​ത്. ന​വം​ബ​ർ 29നാ​ണ് സം​ഭ​വം. നാ​ല് മാ​സം മു​ൻ​പാ​യി​രു​ന്നു യു​വ​തി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. 15 ദി​വ​സം മു​ൻ​പ് ആ​ണ് ദ​ന്പ​തി​ക​ൾ വാ​ട​ക​യ്ക്ക് വീ​ട​ടു​ത്ത് തോ​ട്ട​ട​ഗു​ഡ​ദ​ഹ​ള്ളി​യി​ലേ​ക്ക് മാ​റി​യ​ത്. അ​വി​ടെ​വ​ച്ചാ​ണ് സം​ഭ​വം. കു​ളി​ക്കു​ന്ന​തി​നി​ടെ ഗ്യാ​സ് ഗീ​സ​റി​ല്‍ നി​ന്ന് ചോ​ര്‍​ന്ന വി​ഷാം​ശ​മു​ള്ള കാ​ര്‍​ബ​ണ്‍ മോ​ണോ​ക്‌​സൈ​ഡ് വാ​ത​കം ശ്വ​സി​ച്ചാ​യി​രു​ന്നു മ​ര​ണം. പീ​നി​യ​യി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​ര​നാ​ണ് ഭൂ​മി​ക​യു​ടെ ഭ​ര്‍​ത്താ​വ്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഇ​യാ​ള്‍ ജോ​ലി​ക്ക് പോ​യ ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സി​ൽ പി​ടി​യി​ലാ​യ പി​എ​ഫ്ഐ നേ​താ​വ് എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ: അ​റ​സ്റ്റി​ലാ​യ​ത് മൂ​ന്നു വ​ർ​ഷ​ത്തി​ന് ശേ​ഷം ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി/​കൊ​ച്ചി: പാ​ല​ക്കാ​ട് ശ്രീ​നി​വാ​സ​ൻ കൊ​ല​പാ​ത​ക​ക്കേ​സി​ൽ ഒ​ളി​വി​ൽ​പ്പോ​യ നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വി​നെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ അ​ന്പ​താം പ്ര​തി​യാ​യ ഷാ​ഹു​ൽ ഹ​മീ​ദി​നെ ന​വം​ബ​ർ 27ന് ​പു​ല​ർ​ച്ചെ 4.15 ന് ​ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് പി​ടി​കൂ​ടു​ന്ന​ത്. ഇ​യാ​ൾ​ക്കാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. ഷാ​ഹു​ൽ ഹ​മീ​ദി​നെ കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ കോ​ട​തി അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഷാ​ഹു​ൽ ഹ​മീ​ദ് നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പി‌​എ​ഫ്‌​ഐ​യു​ടെ സ​ജീ​വ അം​ഗ​മാ​ണെ​ന്ന് എ​ൻ‌​ഐ‌​എ പ​റ​ഞ്ഞു. പി​എ​ഫ്ഐ​യു​ടെ “ഇ​ന്ത്യ 2047′ അ​ജ​ണ്ട​യി​ലെ പ്ര​ധാ​നി​യാ​ണ് ഇ​യാ​ളെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. തീ​വ്ര​വാ​ദ സം​ഘ​ത്തി​ൽ അം​ഗ​മാ​ണെ​ന്നും ശ്രീ​നി​വാ​സ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം പ​തി​നെ​ട്ടാം പ്ര​തി​ക്ക് അ​ഭ​യം ന​ൽ​കി​യെ​ന്നും കേ​ര​ള​ത്തി​ലെ സാ​മു​ദാ​യി​ക ഐ​ക്യ​ത്തി​നും പൊ​തു​സ​മാ​ധാ​ന​ത്തി​നും ഹാ​നി​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടെ​ന്നു​മു​ള്ള കു​റ്റ​ങ്ങ​ൾ ഷാ​ഹു​ൽ ഹ​മീ​ദി​നെ​തി​രേ…

Read More

ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​തി​ലെ എ​ട്ടു കോ​ച്ച് തി​ക​യു​ന്നി​ല്ല; ക്രി​സ്മ​സ് യാ​ത്ര​യ്ക്ക് ടി​ക്ക​റ്റു​ക​ൾ കി​ട്ടാ​ക്ക​നി

പ​ര​വൂ​ർ: ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഏ​ക വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ൽ അ​ടു​ത്ത ഒ​ന്ന​ര മാ​സ​ത്തേ​ക്കു ടി​ക്ക​റ്റ് കി​ട്ടാ​നി​ല്ല. ഡി​സം​ബ​ർ ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ കെ​എ​സ്ആ​ർ ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ലെ ക്രി​സ്മ​സ് ദി​ന​വും ക​ഴി​ഞ്ഞു​ള്ള ടി​ക്ക​റ്റ് ബു​ക്കിം​ഗ് പൂ​ർ​ണ​മാ​യും പൂ​ർ​ത്തി​യാ​യി. ക്രി​സ്മ​സി​ന് മൂ​ന്ന് ആ​ഴ്ച​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ടി​ക്ക​റ്റ് തീ​ർ​ന്ന​തി​നാ​ൽ നി​ല​വി​ലെ എ​ട്ട് കോ​ച്ച് 16 അ​ല്ലെ​ങ്കി​ൽ 20 കോ​ച്ചു​ക​ൾ ആ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. വെ​യ്റ്റ് ലി​സ്റ്റ് പ​രി​ധി പി​ന്നി​ട്ട​തോ​ടെ 20 മു​ത​ൽ 25 വ​ര​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റെ​ടു​ക്കാ​നാ​കി​ല്ല. 20 മു​ത​ൽ 30 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ചെ​യ​ർ​കാ​റി​ലെ വെ​യ്റ്റ് ലി​സ്റ്റ് നൂ​റ് ക​ട​ന്നു. എ​റ​ണാ​കു​ള​ത്ത് നി​ന്നു​ള്ള മ​ട​ക്ക സ​ർ​വീ​സി​ൽ 28 മു​ത​ൽ ജ​നു​വ​രി പ​ത്ത് വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ ബു​ക്കി​ഗും പൂ​ർ​ത്തി​യാ​യി. ക​ഴി​ഞ്ഞ മാ​സം 11ന് ​സ്ഥി​രം സ​ർ​വീ​സ് ആ​രം​ഭി​ച്ച ബെം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം വ​ന്ദേ​ഭാ​ര​തി​ൽ ആ​ദ്യ ദി​നം മു​ത​ൽ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ടി​ക്ക​റ്റു​ക​ൾ മു​ഴു​വ​ൻ…

Read More

വീണ്ടും തിങ്കളാഴ്ച നല്ല ദിവസം; 10.5 കോടി വരുമാ നം; ര​ണ്ടാ​മ​ത്തെ റി​ക്കാ​ർ​ഡ് നേ​ട്ടം; 35 യൂണിറ്റുകൾ ടാർഗറ്റ് നേടി

ചാ​ത്ത​ന്നൂ​ർ: പു​തി​യ മാ​സാ​രം​ഭ​മാ​യ തി​ങ്ക​ളാ​ഴ്ച കെ​എ​സ്ആ​ർ​ടി​സി വ​രു​മാ​ന​ത്തി​ൽ വീ​ണ്ടും ഉ​യ​ര​ത്തി​ലെ​ത്തി. കെ​എ​സ്ആ​ർ​ടി​സി യൂ​ണി​റ്റു​ക​ൾ​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന ടാ​ർ​ഗ​റ്റ് 35 യൂ​ണി​റ്റു​ക​ൾ നേ​ടി. അ​ന്ന​ത്തെ മൊ​ത്തം വ​രു​മാ​നം കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​ന​ത്തി​ൽ ര​ണ്ടാ​മ​ത്തെ റി​ക്കാ​ർ​ഡ് നേ​ട്ടം. ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ലൂ​ടെ നേ​ടി​യ​ത് 9.72 കോ​ടി​യാ​ണ്. ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​ന​ത്തി​ലൂ​ടെ 77.9 ല​ക്ഷം രൂ​പ​യും നേ​ടി. ആ​കെ അ​ന്ന​ത്തെ വ​രു​മാ​നം 10.5 കോ​ടി രൂ​പ. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും വ​ലി​യ വ​രു​മാ​നം നേ​ടി​യ​ത് ക​ഴി​ഞ്ഞ സെ​പ്തം​ബ​ർ എ​ട്ടി​നാ​യി​രു​ന്നു. ഓ​ണം ക​ഴി​ഞ്ഞ ആ​ദ്യ​തി​ങ്ക​ളാ​ഴ്ച​യാ​യ അ​ന്ന് 10 . 19 കോ​ടി​യാ​യി​രു​ന്നു ടി​ക്ക​റ്റ് വ​രു​മാ​നം. ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​ന​മാ​യി 85 ല​ക്ഷം രൂ​പ​യും ല​ഭി​ച്ചു. ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ലൂ​ടെ മാ​ത്രം അ​ന്ന് 1.57 കോ​ടി ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞു. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ച​രി​ത്ര​ത്തി​ൽ 40 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു 1.57 കോ​ടി ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഈ ​ഡി​സം​ബ​ർ ഒ​ന്നി​ന് 10.5 കോ​ടി നേ​ടി​യ​പ്പോ​ൾ…

Read More

രാ​ഹു​ല്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണം; രൂ​ക്ഷ വി​മ​ര്‍​ശ​നവുമായി വ​നി​താ നേ​താ​ക്ക​ള്‍

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ലി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും രാ​ഹു​ല്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​ര്‍​എം​പി നേ​താ​വ് കെ.​കെ. ര​മ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. അ​ഡ്വ. ബി​ന്ദു കൃ​ഷ്ണരാ​ഹു​ല്‍ മാ​ങ്കു​ട്ട​ത്തി​ല്‍ വി​ഷ​യ​ത്തി​ല്‍ കെ​പി​സി​സി നേ​തൃ​ത്വം ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഡ്വ. ബി​ന്ദു കൃ​ഷ്ണ. രാ​ഹു​ലി​ന്‍റെ ദു​ഷ്പ്ര​വ​ര്‍​ത്തി​ക​ള്‍ നാ​ടി​ന് അ​പ​മാ​ന​മാ​ണ്. ത​ന്‍റെ അ​ഭി​പ്രാ​യം പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ലും പ​രാ​തി​ക​ളി​ലും മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​ണ് കോ​ണ്‍​ഗ്ര​സ്. ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​ങ്ങ​ളി​ലും കേ​സു​ക​ളി​ലും പ്ര​തി​യാ​കു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന സി​പി​എം നി​ല​പാ​ട​ല്ല ത​ങ്ങ​ളു​ടേ​തെ​ന്നും ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു. ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍രാ​ഹു​ല്‍ മാ​ങ്കു​ട്ട​ത്തി​ല്‍ ഇ​നി പാ​ര്‍​ട്ടി​യി​ല്‍ തു​ട​രാ​ന്‍ അ​ര്‍​ഹ​ന​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍. പാ​ര്‍​ട്ടി​യി​ല്‍ ഇ​നി രാ​ഹു​ല്‍ ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യം. ഇ​ക്കാ​ര്യ​ത്തി​ല്‍ കെ​പി​സി​സി നേ​തൃ​ത്വം ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. രാ​ഹു​ലി​നെ​തി​രെ യു​വ​തി ന​ല്‍​കി​യ പ​രാ​തി…

Read More

വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ ഇ​ന്നു​മു​ത​ൽ കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ന​ട​ത്തും: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ബാ​ല​റ്റ് യൂ​ണി​റ്റു​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ ഇ​ന്നു​മു​ത​ൽ കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ന​ട​ത്തും. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ബാ​ല​റ്റ് യൂ​ണി​റ്റു​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി മൂ​ന്ന് ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും ഒ​രു ക​ൺ​ട്രോ​ൾ യൂ​ണി​റ്റു​മാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്. മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ ത​ല​ത്തി​ൽ ഒ​ന്നു വീ​തം ബാ​ല​റ്റ് യൂ​ണി​റ്റും ക​ൺ​ട്രോ​ൾ യൂ​ണി​റ്റു​മാ​ണു സെ​റ്റ് ചെ​യ്യു​ന്ന​ത്. ഓ​രോ ത​ല​ത്തി​ലും മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക്ര​മ​ന​മ്പ​ർ, പേ​ര്, ചി​ഹ്നം എ​ന്നി​വ​യ​ട​ങ്ങി​യ ബാ​ല​റ്റ് ലേ​ബ​ലാ​ണു ബാ​ല​റ്റ് യൂ​ണി​റ്റി​ൽ സ​ജ്ജ​മാ​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണു വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ന​ട​ത്തു​ന്ന​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ബാ​ല​റ്റ് ലേ​ബ​ൽ വെ​ള്ള നി​റ​ത്തി​ലും, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റേ​തു പി​ങ്ക് നി​റ​ത്തി​ലും, ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റേ​ത് ഇ​ളം നീ​ല നി​റ​ത്തി​ലു​മു​ള്ള​താ​ണ്. ന​ഗ​ര​സ​ഭ​ക​ളു​ടെ കാ​ര്യ​ത്തി​ൽ വെ​ള്ള നി​റ​ത്തി​ലു​ള്ള ബാ​ല​റ്റ് ലേ​ബ​ലു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും…

Read More

മു​ഖം​മൂ​ടി ധ​രി​ച്ച മൂ​ന്ന്പേ​ർ​ പെ​ൺ​കു​ട്ടി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി: തെ​ല​ങ്കാ​ന​യി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രേ രാ​സ​വ​സ്തു ആ​ക്ര​മ​ണം; ഇ​ട​തു​കാ​ലി​നും അ​ര​ക്കെ​ട്ടി​നും പൊ​ള്ള​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രേ രാ​സ​വ​സ്തു ആ​ക്ര​മ​ണം. വാ​റ​ങ്ക​ൽ ജി​ല്ല​യി​ലെ കാ​സിം​പേ​ട്ട് മ​ണ്ഡ​ൽ പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണു സം​ഭ​വം. അ​ജ്ഞാ​ത​രാ​യ മൂ​ന്നു​പേ​ർ രാ​സ​വ​സ്തു ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ജ​ങ്കാ​വ് ജി​ല്ല സ്വ​ദേ​ശി​നി​യാ​യ ഇ​ര​യു​ടെ ഇ​ട​തു​കാ​ലി​നും അ​ര​ക്കെ​ട്ടി​നും പൊ​ള്ള​ലേ​റ്റു. എം​ജി​എം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണു വി​ദ്യാ​ർ​ഥി​നി. ഹ​നം​കൊ​ണ്ട​യി​ലെ കോ​ള​ജി​ൽ​നി​ന്ന് മു​ത്ത​ശി​യു​ടെ വീ​ട്ടി​ലേ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പോ​കു​മ്പോ​ഴാ​ണു സം​ഭ​വം. പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, മു​ഖം​മൂ​ടി ധ​രി​ച്ച മൂ​ന്ന് പേ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന പെ​ൺ​കു​ട്ടി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി വി​ഷാം​ശം ക​ല​ർ​ന്ന ദ്രാ​വ​കം എ​റി​ഞ്ഞ​ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല. 2008-ലെ ​കു​പ്ര​സി​ദ്ധ​മാ​യ ആ​സി​ഡ് ആ​ക്ര​മ​ണ കേ​സി​ന്‍റെ വേ​ദ​നാ​ജ​ന​ക​മാ​യ ഓ​ർ​മ​ക​ളെ ഉ​ണ​ർ​ത്തു​ന്ന​താ​ണ് പു​തി​യ സം​ഭ​വ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​ന്ന​ത്തെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു വി​ദ്യാ​ർ​ഥി​നി മ​രി​ച്ചി​രു​ന്നു. അ​ന്ന​ത്തെ വാ​റ​ങ്ക​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് വി.​സി. സ​ജ്ജ​നാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ കേ​സി​ലെ…

Read More

ശ​ബ​രി​മ​ല സ്വ​ര്‍​ണകൊ​ള്ള​: ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് നാളെ സമർപ്പിക്കും; കൂടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന് എസ്ഐടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് കൂടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ചു. നാ​ളെ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കു​ന്ന ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ടി​ല്‍ ഈ ​ആ​വ​ശ്യം അ​റി​യി​ക്കും.കേ​സി​ല്‍ പ​ല ഉ​ന്ന​ത​ര്‍​ക്കും ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു. കൂ​ടാ​തെ അ​ന്ത​ര്‍ സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളും അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നാ​ല്‍ കു​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം. ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​കേ​സി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി, മു​രാ​രി ബാ​ബു, മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന സു​ധീ​ഷ് കു​മാ​ര്‍, കെ.​ബൈ​ജു, മു​ന്‍ ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​മാ​യി​രു​ന്ന എ​ന്‍. വാ​സു, മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി സ​ര്‍​ക്കാ​രി​നും മു​ന്‍ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം സ്വ​ര്‍​ണ്ണ​പ്പാ​ളി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് കൈ​മാ​റി​യ​തെ​ന്നാ​ണ് പ​ത്മ​കു​മാ​ര്‍ മൊ​ഴി ന​ല്‍​കി​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു​മാ​യും ത​ന്ത്രി​യു​മാ​യും…

Read More