“തീ​ർ​ത്തും അ​വി​സ്മ​ര​ണീ​യം!”: ഇ​ന്ത്യ​ൻ ട്രെ​യി​ൻ യാ​ത്ര​യി​ലെ വി​ശേ​ഷ​ങ്ങ​ളു​മാ​യി ഡെ​ൻ​മാ​ർ​ക്ക് യു​വ​തി, സ​മൂ​ഹ‌ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ വൈ​റ​ൽ

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചി​ലെ ആ​ദ്യ യാ​ത്ര​യെ വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​തെ​ങ്കി​ലും ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വം എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് ഡെ​ൻ​മാ​ർ​ക്ക് സ്വ​ദേ​ശി​യാ​യ ഡി​ജി​റ്റ​ൽ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ എ​മ്മ ഹോം. ​ത​ന്‍റെ സ​മീ​പ​കാ​ല ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ലൂ​ടെ​യാ​ണ് എ​മ്മ യാ​ത്ര​യി​ലെ വേ​റി​ട്ട അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​ത് മു​ത​ൽ വെ​യ്റ്റിം​ഗ് ലി​സ്റ്റ് യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ വ​രെ നീ​ളു​ന്ന ഒ​രു വ​ലി​യ സാ​ഹ​സി​ക​ത ത​ന്നെ​യാ​യി​രു​ന്നു ഈ ​ട്രെ​യി​ൻ യാ​ത്ര​യെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു. താ​നും ര​ണ്ട് സ​ഹ​യാ​ത്രി​ക​രും ചേ​ർ​ന്നാ​ണ് യാ​ത്ര ബു​ക്ക് ചെ​യ്ത​തെ​ങ്കി​ലും പു​റ​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ് ക​ൺ​ഫേം​ഡ് ടി​ക്ക​റ്റ് ല​ഭി​ച്ച​തെ​ന്ന് എ​മ്മ വി​ശ​ദീ​ക​രി​ക്കു​ന്നു.

ക​ൺ​ഫേം​ഡ് ടി​ക്ക​റ്റ് ല​ഭി​ക്കാ​തി​രു​ന്നി​ട്ടും ട്രെ​യി​നി​ൽ ക​യ​റി യാ​ത്ര തു​ട​രാ​ൻ ഇ​വ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ദീ​ർ​ഘ​ദൂ​ര രാ​ത്രി യാ​ത്ര​യ്ക്കാ​യി കൂ​ടു​ത​ൽ ഇ​ടം ല​ഭി​ക്കു​ന്ന​ത് വ​രെ തു​ട​ക്ക​ത്തി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​രൊ​റ്റ ഇ​ടു​ങ്ങി​യ സീ​റ്റ് പ​ങ്കി​ട്ടാ​ണ് മൂ​ന്നു​പേ​രും യാ​ത്ര ചെ​യ്ത​ത്.

യാ​ത്ര പു​രോ​ഗ​മി​ക്ക​വേ ഭാ​ഗ്യ​വ​ശാ​ൽ ഇ​വ​ർ​ക്ക് ഉ​റ​ങ്ങാ​ൻ പാ​ക​ത്തി​ൽ ര​ണ്ട് ബെ​ർ​ത്തു​ക​ൾ കൂ​ടി ല​ഭ്യ​മാ​വു​ക​യും എ​ല്ലാ​വ​ർ​ക്കും കു​റ​ച്ചു​കൂ​ടി സു​ഖ​ക​ര​മാ​യി വി​ശ്ര​മി​ക്കാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്തു. ആ​ളു​ക​ളു​ടെ ബ​ഹ​ള​വും, വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ളും, നി​ര​ന്ത​രം ക​ട​ന്നു​പോ​കു​ന്ന ഭ​ക്ഷ​ണ-​ചാ​യ വി​ൽ​പ​ന​ക്കാ​രും ചേ​ർ​ന്ന തി​ക​ച്ചും സ​ജീ​വ​മാ​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു ട്രെ​യി​നി​ൽ അ​നു​ഭ​വി​ച്ച​റി​ഞ്ഞ​തെ​ന്ന് എ​മ്മ കു​റി​ച്ചു.

 

Related posts

Leave a Comment