പറന്നത് ചുമ്മാതല്ല! കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ യൂറോപ്പിലേക്ക് പോയതില്‍ ദുരൂഹത; തനിക്ക് യാതൊരു പങ്കുമില്ലെന്ന് സ്വപ്‌ന

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്‌​ന സു​രേ​ഷി​നും സ​ന്ദീ​പി​നു​മൊ​പ്പം യു​എ​ഇ​യി​ലേ​ക്കു പോ​യ കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വി​ടെ ത​ങ്ങാ​തെ യൂ​റോ​പ്പി​ലേ​ക്കു പോ​യ​തി​ല്‍ ദു​രൂ​ഹ​ത. പറന്നത് ചുമ്മാത ല്ല എന്നാണ് നിഗമനം.

നി​ര​വ​ധി ത​വ​ണ സ്വ​പ്‌​ന​യും സ​ന്ദീ​പും കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കൊ​പ്പം ഗ​ള്‍​ഫി​ലേ​ക്ക് യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്. അ​വി​ടെ വ​ച്ച് കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കേ​ര​ള​ത്തി​ല്‍​നി​ന്നു കൊ​ണ്ടു​പോ​യ പാ​ഴ്‌​സ​ല്‍ സ്വ​പ്‌​ന​യെ​യും സ​രി​ത്തി​നെ​യും ഏ​ല്‍​പ്പി​ച്ചെ​ന്നാ​ണ് ഒ​രു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. അ​തി​ല്‍ വ​ന്‍​തോ​തി​ല്‍ വി​ദേ​ശ ക​റ​ന്‍​സി​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​രി​ശോ​ധ​ന​യി​ല്ലാ​തെ വി​മാ​ന​യാ​ത്ര ചെ​യ്യാ​വു​ന്ന​തി​നാ​ലാ​ണ് പാ​ഴ്‌​സ​ലു​ക​ള്‍ ഇ​വ​ര്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍, യു​എ​ഇ​യി​ലെ​ത്തി​യ കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പാ​ഴ്‌​സ​ല്‍ കൈ​മാ​റി​യ ശേ​ഷം അ​വി​ടെ ത​ങ്ങാ​തെ യു​റോ​പ്പി​ലേ​ക്ക് യാ​ത്ര തു​ട​ര്‍​ന്ന​താ​ണ് ദു​രൂ​ഹ​ത​യു​ണ്ടാ​ക്കു​ന്ന​ത്.

ഇ​തു സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നാ​ണ് സൂ​ച​ന. സ്വ​ർ​ണ​ക്ക​ട​ത്തു മാ​ഫി​യ​ക​ൾ​ക്ക് അ​ന്താ​രാ​ഷ്‌​ട്ര ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

അ​തേ​സ​മ​യം, സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചു​മ​ത്തി​യ കേ​സി​ല്‍ സ്വ​പ്‌​ന സു​രേ​ഷ് ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു കോ​ട​തി പ​രി​ഗ​ണി​ക്കും. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് കേ​സ്.

ക​ള്ള​ക്ക​ട​ത്തി​നു പി​ന്നാ​ലെ ഹ​വാ​ല, ബി​നാ​മി ഇ​ട​പാ​ടു​ക​ളും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​തി​ലൊ​ന്നും ത​നി​ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നാ​ണു സ്വ​പ്‌​ന​യു​ടെ വാ​ദം.

Related posts

Leave a Comment