കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ നിന്ന് കാണാതായ കോൽക്കത്ത സ്വദേശി സൂരജ് ലാമ മരിച്ചെന്ന് സംശയം. കളമശേരി എച്ച്എംടിക്ക് സമീപം സൂരജ് ലാമയുടെതെന്ന് കരുതുന്ന ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കാണാതായ ലാമക്കായി ഹൈക്കോടതി നിർദേശപ്രകാരമുള്ള അന്വേഷണം നടക്കുന്നതിനിടയാണ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. സൂരജ് ലാമയുടെ മകനോട് കൊച്ചിയില്‍ എത്താന്‍ പോലീസ് നിർദേശം നൽകി. കൊച്ചി വിമാനത്താവളത്തിലെത്തിയശേഷം സൂരജ് ലാമയെ പിന്നീട് കാണാതാകുകയായിരുന്നു. പിതാവിനെ കാണാതായ ശേഷം ഒന്നര മാസത്തോളം മകൻ സന്ദൻ ലാമ പോലീസ് സ്റ്റേഷനുകളിലടക്കം കയറിയിറങ്ങുകയായിരുന്നു. ഹേബിയസ് കോർപസ് ഹർജിക്കു പിന്നാലെ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചെങ്കിലും ഈ അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനു പിന്നാലെയാണ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. ദുർഗന്ധം വമിക്കുന്നുവെന്നറിഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് ജീർണിച്ചു തുടങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ലാമയെ കാണാതാകുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളോടു സാമ്യമുള്ളതാണ്…
Read MoreCategory: Loud Speaker
യുഎസിലേക്കുള്ള കയറ്റുമതിയിൽ വൻ ഇടിവ്
മുംബൈ: ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയായ യുഎസിലേക്കുള്ള കയറ്റുമതിയിൽ വൻ ഇടിവ്. ഇന്ത്യക്കുമേൽ യുഎസ് ചുമത്തിയ ഉയർന്ന ഇറക്കുമതിത്തീരുവയാണ് ഇടിവിനു കാരണം. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷേറ്റിവ് (ജിടിആർഐ) നൽകിയ റിപ്പോർട്ട് അനുസരിച്ച് മേയ് -ഒക്ടോബർ മാസങ്ങൾക്കിടയിൽ കയറ്റുമതി 28.5 ശതമാനം കുറഞ്ഞു. 8.83 ബില്യണ്‍ ഡോളറിൽനിന്ന് 6.31 ബില്യണ്‍ ഡോളറിലേക്കു കൂപ്പുകുത്തി. യുഎസിന്റെ തീരുവകളിലുണ്ടായ അതിവേഗ വർധനയെത്തുടർന്നാണ് ഈ ഇടിവുണ്ടായത്. ഏപ്രിൽ രണ്ടിന് 10 ശതമാനത്തിലായിരുന്ന തീരുവ ഓഗസ്റ്റ് ഏഴിന് 25 ശതമാനത്തിലേക്കെത്തി. ഓഗസ്റ്റ് അവസാനത്തോടെ അത് 50 ശതമാനമായും ഉയർന്നു. തീരുവകളുടെ വർധന ഇന്ത്യൻ ഉത്പന്നങ്ങളെ യുഎസിന്റെ വ്യാപാര പങ്കാളികളിൽവച്ച് ഏറ്റവുമധികം തീരുവ ചുമത്തപ്പെടുന്നവയിൽ ഒന്നാക്കി. ചൈനയ്ക്ക് 30 ശതമാനവും ജപ്പാന് 15 ശതമാനവും തീരുവ ഉള്ളപ്പോഴാണ് ഇന്ത്യയുടെ തീരുവയിൽ യുഎസ് മാറ്റം വരുത്താത്തത്. റിപ്പോർട്ട് അനുസരിച്ച് ഈ കാലയളവിലെ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ…
Read Moreസോഫ്റ്റ്വെയർ തകരാർ: ഇൻഡിഗോ, എയർ ഇന്ത്യ വിമാന സർവീസുകൾ മുടങ്ങും
ന്യൂഡൽഹി: എ320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളിലെ ഫ്ലൈറ്റ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയർ പ്രശ്നം പരിഹരിക്കുന്നതിനാൽ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് തടസങ്ങൾ നേരിടും. രാജ്യത്തെ 200-250 വിമാനങ്ങളെ ഇത് ബാധിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. തീവ്രമായ സൗരവികിരണം ഫ്ലൈറ്റ് കൺട്രോളുകളുടെ പ്രവർത്തനത്തിനു നിർണായകമായ ഡാറ്റയെ ദുഷിപ്പിച്ചേക്കാമെന്നും ഈ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ സോഫ്റ്റ്വെയർ മാറ്റങ്ങൾ വിമാനങ്ങളിൽ വരുത്തുന്നതിനാൽ വിമാന സർവീസുകൾക്ക് തടസമുണ്ടാകുമെന്നും എയർബസ് അറിയിച്ചു. സോഫ്റ്റ്വെയർ മാറ്റങ്ങൾക്കും ഹാർഡ്വെയർ പുനഃക്രമീകരണത്തിനുമായി ആഭ്യന്തര വിമാന കമ്പനികളുടെ നാരോ-ബോഡി എ320 വിമാനങ്ങൾ നിലത്തിറക്കേണ്ടിവരുന്നതിനാലാണ് പ്രവർത്തനങ്ങൾക്കു തടസമുണ്ടാകുന്നത്. ഇന്ത്യൻ ഓപ്പറേറ്റർമാർക്ക് ഏകദേശം 560 എ320 വിമാനങ്ങളുണ്ട്. അവയിൽ 200-250 വിമാനങ്ങൾക്ക് സോഫ്റ്റ്വെയർ, ഹാർഡ്വെയർ പ്രശ്നപരിഹാരം ആവശ്യമായി വരുമെന്ന് അവർ കൂട്ടിച്ചേർത്തു.
Read Moreഡൽഹി സ്ഫോടനം, എസ്ഐആർ, വായുമലിനീകരണം ചർച്ചയാക്കാൻ പ്രതിപക്ഷം: പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ ഒന്നുമുതൽ
ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഡിസംബർ ഒന്നിന് ആരംഭിക്കാനിരിക്കെ വോട്ടർപട്ടികയുടെ തീവ്ര പരിഷ്കരണവും (എസ്ഐആർ) രാജ്യതലസ്ഥാനത്തെ പുകപ്പുരയാക്കി മാറ്റിയ വായുമലിനീകരണവും സുരക്ഷാ വീഴ്ചകളും ചർച്ചയാക്കാനൊരുങ്ങി പ്രതിപക്ഷം. ബിഹാർ തെരഞ്ഞെടുപ്പിനു ശേഷമുള്ള എസ്ഐആറിന്റെ രണ്ടാം ഘട്ടം വിവിധ സംസ്ഥാനങ്ങളിൽ പുരോഗമിക്കവെ വിവിധ ബൂത്ത് ലെവൽ ഓഫീസർമാരുടെ ആത്മഹത്യകളും വോട്ടർപട്ടികയിലെ വെട്ടിനിരത്തലുകളും സഭയിൽ ചർച്ചയാക്കാൻ പ്രതിപക്ഷം ആവശ്യപ്പെടും. എസ്ഐആറിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രം കഴിഞ്ഞ സമ്മേളനത്തിലും നിരസിച്ചതിനാൽ വോട്ടർപട്ടിക പരിഷ്കരണമെന്നത് പതിവുനടപടിയാണെന്നും ഭരണഘടനാപരമായി നിർബന്ധിത പ്രക്രിയയാണെന്നും അതിനാൽ പാർലമെന്റിന്റെ പരിശോധനയ്ക്കു വിധേയമല്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം ഇത്തവണയും ആവശ്യം നിരാകരിക്കാനാണു സാധ്യത. എന്നാൽ “വോട്ട് കൊള്ള’യുടെ ഭാഗമെന്നു പ്രതിപക്ഷം ആരോപിക്കുന്ന എസ്ഐആറിനെതിരേ പാർലമെന്റിനു പുറത്തെങ്കിലും ഇന്ത്യാ സഖ്യം പ്രതിഷേധിക്കും. നാളെയും തിങ്കളാഴ്ചയും നടക്കുന്ന പ്രതിപക്ഷകക്ഷികളുടെ യോഗങ്ങളിലായിരിക്കും പ്രതിഷേധത്തിന്റെ രൂപങ്ങളിൽ ചർച്ചയുണ്ടാകുക. ചെങ്കോട്ട സ്ഫോടനത്തിനുശേഷം നടക്കുന്ന ആദ്യ പാർലമെന്റ് സമ്മേളനത്തിൽ…
Read Moreഅയൽവാസി എഐ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; പത്താം ക്ലാസുകാരി ജീവനൊടുക്കി
കോൽക്കത്ത: എഐ ഉപയോഗിച്ച് സൃഷ്ടിച്ച നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പത്താം ക്ലാസുകാരി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ സോനാർപുരിലാണു സംഭവം. കുടുംബാംഗങ്ങളാണ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിർമിതബുദ്ധി വഴി നിർമിച്ച പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. മാതൃസഹോദരന്റെ വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിയെ അയൽവാസിയായ വിവാഹിതൻ ശല്യം ചെയ്തിരുന്നു. ഇയാൾ പെൺകുട്ടിയുടെ ചിത്രങ്ങൾ ശേഖരിക്കുകയും എഐ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ സൃഷ്ടിക്കുകയും അത് ഓൺലൈനിൽ പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു.
Read Moreദിത്വ ചുഴലിക്കാറ്റ് തമിഴ്നാട്, ആന്ധ്ര തീരങ്ങളിലേക്ക്: 54 വിമാന സർവീസുകൾ റദ്ദാക്കി; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക്
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദമായി രൂപംകൊണ്ട ദിത്വ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്ര തീരങ്ങളിലേക്കടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിൽ ഇന്നുമുതൽ ആറുദിവസത്തേക്ക് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡിസംബർ രണ്ടുവരെ ആരും കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികൾക്കു നിർദേശമുണ്ട്. ചുഴലിക്കാറ്റിനെത്തുടർന്ന് കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. ചെന്നൈ വിമാനത്താവളത്തിലെ 54 വിമാന സർവീസുകൾ മുൻകരുതൽ നടപടിയായി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. മധുര, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, സേലം, ബംഗളൂരു, ഹൈദരാബാദ്, ശ്രീലങ്ക-ജാഫ്ന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഉൾപ്പെടെയാണ് റദ്ദാക്കിയത്. തൂത്തുക്കുടി, ട്രിച്ചി, മധുര എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. സർവീസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുമെന്നും കന്പനി അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ…
Read Moreചോദിച്ച പണം നൽകിയില്ല, ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്; വീഡിയോ കോൾ ചെയ്ത് യുവതി ജീവനൊടുക്കി
കാൺപുർ: വീട്ടിൽനിന്നിറങ്ങിപ്പോയ ഭർത്താവിനെ വീഡിയോ കോൾ ചെയ്ത് ജീവനൊടുക്കി യുവതി. യുപിയിലെ കാൺപുരിൽ മോന എന്ന യുവതിയാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം വീട്ടിലെത്തിയ ഭർത്താവ് ശുഭം ദിവാകർ ഭാര്യയോട് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകാതായതോടെ ഇയാൾ മോനയെ ക്രൂരമായി മർദിക്കുകയും പിന്നാലെ മോനയുടെ പണം കൈക്കലാക്കി വീട്ടിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. തുടർന്ന് 15 മിനിറ്റിനു ശേഷം മോന ഇയാളെ വാട്സാപിൽ വീഡിയോ കോൾ ചെയ്തു. വീഡിയോ കോളിൽ ഭർത്താവ് കണ്ടുകൊണ്ടിരിക്കെ മോന വീട്ടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. ദിവാകർ ഉടൻ ഓടി വീട്ടിലെത്തിയെങ്കിലും വാതിലുകളെല്ലാം അടച്ച നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്തു കയറിയപ്പോഴേക്കും മോന മരിച്ചിരുന്നു. മോനയും ഭർത്താവ് ശുഭം ദിവാകറും പ്രണയവിവാഹിതരാണ്. റാവത്പുരിലെ രാംലാല മൊഹല്ല മേഖലയിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ടു കുട്ടികളുമുണ്ട്.
Read More‘ഡിറ്റ്വ’ ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട്, ആന്ധ്ര തീരങ്ങളിൽ: റെഡ് അലർട്ട് പ്രഖ്യാപിച്ചു, കേരളത്തിലും കനത്ത മഴ
ചെന്നൈ: ശ്രീലങ്കൻ തീരത്തിനടുത്ത് രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്കു നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. “ഡിറ്റ്വ’ എന്നു പേരിട്ട ചുഴലിക്കാറ്റ് കനത്ത ചുഴലിക്കാറ്റായി മാറാൻ സാധ്യതയില്ലെന്നും കാലാവസ്ഥാവകുപ്പ് പറഞ്ഞു. നാളെ വൈകുന്നേരം മുതൽ മറ്റന്നാൾ രാവിലെ വരെ തമിഴ്നാട്-പുതുച്ചേരി-തെക്കൻ ആന്ധ്രാപ്രദേശ് ഭാഗത്തേക്ക് “ഡിറ്റ്വ’ പ്രവേശിക്കുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറിൽ 60-80 കിലോമീറ്റർ വരെയാകാനും ചിലപ്പോൾ 90 കിലോമീറ്റർ വരെ എത്താനും സാധ്യതയുണ്ട്. കേരളം, ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളോട് ചേർന്നുള്ള അറബിക്കടലിന്റെ ചില ഭാഗങ്ങളിലും ശക്തിയായ കാറ്റു വീശാൻ സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. തമിഴ്നാട്ടിലെ തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറൈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിയായി മഴ മുന്നറിയിപ്പുണ്ട്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം,…
Read Moreഡൽഹി വായു മലിനീകരണം: 80 ശതമാനം പേർ വൈദ്യസഹായം തേടി
ന്യഡൽഹി: ഡൽഹി-എൻസിആറിലെ 80 ശതമാനത്തിലധികം ആളുകൾക്കും മലിനമായ വായു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് സർവേ റിപ്പോർട്ട്. വിട്ടുമാറാത്ത ചുമ, ക്ഷീണം, ശ്വാസതടസം എന്നിവയുൾപ്പെടെയുള്ള സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി സർവേയിൽ കണ്ടെത്തി. സ്മിറ്റൻ പൾസ്എഐ സർവേയിൽ പങ്കെടുത്തവരിൽ 68.3 ശതമാനം പേർ കഴിഞ്ഞ വർഷം മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് വൈദ്യസഹായം തേടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി. പ്രതികരിച്ചവരിൽ 76.4 ശതമാനം പേരും പുറത്തെ സമയം ഗണ്യമായി കുറച്ചതായും വീടുകൾക്കുള്ളിൽ കഴിയുന്പോൾ വീടുകൾ വെർച്വൽ ജയിലുകളാക്കി മാറ്റിയതായും സർവേ അവകാശപ്പെട്ടു.
Read Moreകശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: ഹൈക്കോടതിയില്‍ മറുപടി സത്യവാംഗ്മൂലം നല്കി സര്‍ക്കാര്‍
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്കി സര്‍ക്കാര്‍. വ്യവസായ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷാണ് മറുപടി നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് ആര്. ചന്ദ്രശേഖരനെയും എംഡിയായിരുന്ന കെ.എ. രതീഷിനേയും പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. മുന്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ യുക്തി സഹമായി നടപ്പാക്കുക മാത്രമാണ് ഇരുവരും ചെയ്തത്. അതിനാലാണ് സിബിഐ ആവശ്യപ്പെട്ട പ്രോസിക്യുഷന് അനുമതി നല്‍കാത്തതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. 2006 മുതല്‍ 2015 കാലഘട്ടത്തില്‍ കശുവണ്ടി വാങ്ങിയത് സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പാലിക്കാതെയാണെന്ന സിബിഐ വാദം ശരിയല്ല. തോട്ടണ്ടി ഒരു സീസണല്‍ വിളയായതിനാല്‍ അപ്പോഴത്തെ സാഹചര്യമനുസരിച്ച് വാങ്ങാന്‍ സര്‍ക്കാര്‍ തന്നെ അനുമതി നല്‍കിയത്. സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാനുളള അവകാശം ഡയറക്ടര്‍ ബോര്‍ഡിന് സര്‍ക്കാര്‍ 1996 ല്‍ തന്നെ നല്‍കിയിട്ടുണ്ട്. അതിനാല്‍ പ്രതികള്‍ ആവശ്യപ്പെട്ടിട്ടാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന വാദം നിലനില്‍ക്കില്ല. 1996ലെ ഉത്തരവ് 2005ല്‍…
Read More