വാഷിംഗ്ടൺ ഡിസി : ഗൾഫിൽ യുഎസ് കപ്പലുകളെ ശല്യപ്പെടുത്തുന്ന ഇറാന്റെ ഗൺബോട്ടുകൾ തകർക്കാൻ യുഎസ് നാവികസേനയ്ക്ക് ഉത്തരവു നൽകിയെന്നു പ്രസിഡന്റ് ട്രംപ് ട്ര്വിറ്ററിൽ അറിയിച്ചു. ഇറാന് വിപ്ലവഗാർഡുകളുടെ 11 സ്പീഡ്ബോട്ടുകൾ യുഎസ് നാവികസേനയുടെയും തീരസംരക്ഷണസേനയുടെയും കപ്പലുകൾക്കു സമീപത്തേക്ക് പാഞ്ഞെത്തിയ സംഭവം നടന്നത് ഒരാഴ്ച മുന്‍പാണ്. വടക്കൻ ഗൾഫ് മേഖലയിൽ യുഎസ് കപ്പലുകൾ സൈനികാഭ്യാസം നടത്തിയപ്പോഴാണ് ഇറാന്റെ സ്പീഡ് ബോട്ടുകൾ എത്തിയത്. ഏറ്റുമുട്ടലുണ്ടായില്ല. വെടിവയ്പും നടന്നില്ല. എന്നാൽ കപ്പലുകളുടെ പത്തുവാര അടുത്ത് സ്പീഡ്ബോട്ടുകൾ എത്തിയത് അപകടകരമാണെന്നു പെന്റഗൺ ചൂണ്ടിക്കാട്ടി. യുഎസ് കപ്പലുകൾ മുന്നറിയിപ്പു നൽകിയെങ്കിലും ഒരു മണിക്കൂറിനുശേഷമാണു സ്പീഡ്ബോട്ടുകൾ പിൻവാങ്ങിയത്. ഉപഗ്രഹം വിക്ഷേപിച്ച് ഇറാൻ ഇറാന്റെ ആദ്യത്തെ സൈനിക ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചെന്ന വിപ്ളവഗാർഡുകളുടെ അവകാശവാദത്തിനു പിന്നാലെയാണ് ട്രംപ് ഗൺബോട്ടുകൾ തകർക്കാൻ ഉത്തരവിട്ടതെന്നതു ശ്രദ്ധേയമാണ്. ഇന്നലെ രാവിലെയാണ് നൂർ എന്നു പേരിട്ടിരിക്കുന്ന സൈനിക ഉപഗ്രഹം ഇറാൻ വിക്ഷേപിച്ചത്. വിക്ഷേപണം…
Read MoreCategory: Loud Speaker
ജിയോയുടെ 9.9 ശതമാനം ഓഹരികൾ വാങ്ങി ഫേസ്ബുക്ക്; ഇടപാട് 43,574 കോടി രൂപയുടേത്
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ ജിയോയുടെ 9.9 ശതമാനം ഓഹരികൾ വാങ്ങി ഫേസ്ബുക്ക്. 43,574 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ ജിയോയുടെ മൂല്യം 4.62 ലക്ഷം കോടിയായി. ലോകത്തെ ഒരു ടെക്നോളജി കമ്പനി മൈനോരിറ്റി സ്റ്റോക്കിനു വേണ്ടി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ബ്രോഡ് ബാൻഡ് കണക്ടിവിറ്റി, സ്മാര്‍ട്ട് ഡിവൈസസ്, ക്ലൗഡ് സേവനങ്ങള്‍, ഡാറ്റ് അനലിറ്റിക്സ്, നിര്‍മിത ബുദ്ധി, ബ്ലോക്ക് ചെയിന്‍, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സേവനങ്ങള്‍ നല്കുന്ന പ്ലാറ്റ് ഫോമുകളിലാണ് ഫേസ്ബുക്കിന്റെ നിക്ഷേപം. ഇന്ത്യന്‍ സാങ്കേതിക വിദ്യാ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണിതെന്നും റിലയന്‍സ് അറിയിച്ചു. ഫേസ്ബുക്കുമായുള്ള പങ്കാളിത്തം വലിയ മാറ്റം ഉണ്ടാക്കുമെന്ന് ആർഐഎൽ ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. കോവിഡിനെ തുടർന്നുള്ള രാജ്യത്തെ സാന്പത്തിക പ്രതിസന്ധികൾ ഉടൻ മറികടക്കാനാകുമെന്നും മുകേഷ് പറഞ്ഞു.
Read Moreവാര്‍ത്ത സത്യമാണോ അല്ലയോ എന്ന് എനിക്ക് അറിയില്ല, എങ്കിലും..! കിം ജോംഗ് ഉന്നിന് സൗഖ്യം ആശംസിച്ച് ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന് സൗഖ്യം ആശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കിം ജോംഗിന്റെ ആരോഗ്യം ഗുരുതരാവസ്ഥയിലാണെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം. വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. വാര്‍ത്തയില്‍ പറയുന്നത് പോലെയുള്ള അവസ്ഥയിലാണ് അദ്ദേഹമെങ്കില്‍ അത് അതീവ ഗുരുതരമായ അവസ്ഥയാണ്. വാര്‍ത്ത സത്യമാണോ അല്ലയോ എന്ന് എനിക്ക് അറിയില്ല. അദ്ദേഹം സുഖമായിരിക്കുമെന്ന് കരുതുന്നു. കിമ്മിന്റെ സുഖവിവരം നേരിട്ട് തിരക്കും. കിമ്മിന് സൗഖ്യം നേരുന്നു എന്ന് മാത്രമാണ് എനിക്ക് ഇപ്പോള്‍ പറയാനാകുകയെന്നും ട്രംപ് പറഞ്ഞു. ശസ്ത്രക്രിയക്ക് വിധേനായ കിംഗ് ജോംഗ് ഉന്നിന് മസ്തിഷ്ക്ക മരണം സംഭവിച്ചുവെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണമില്ല. എന്നാൽ ഏപ്രിൽ 12ന് ഒരു എയർബേസ് കിം സന്ദർശിച്ചെന്നും യുദ്ധവിമാനങ്ങളുടെ പരിശീലനം നിരീക്ഷിച്ചെന്നും ഔദ്യോഗിക മാധ്യമം പറയുന്നു.
Read Moreഗ്രീൻ കാർഡ് അപേക്ഷകൾക്ക് ട്രംപിന്റെ ‘ചുവപ്പു കാർഡ്’! അടുത്ത അറുപത് ദിവസത്തേക്ക് അമേരിക്ക സ്വീകരിക്കില്ല
വാഷിംഗ്ടണ്‍ ഡിസി: കോവിഡ്-19 വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളെ മറികടക്കാൻ അമേരിക്കയിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക കുടിയേറ്റ വിലക്ക് 60 ദിവസത്തേക്ക് നീട്ടി. സ്ഥിരതാമസരത്തിനുള്ള ഗ്രീൻ കാർഡ് അപേക്ഷകൾ അടുത്ത അറുപത് ദിവസത്തേക്ക് അമേരിക്ക സ്വീകരിക്കില്ല. പ്രസിഡന്റ്് ഡോണൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ സാന്പത്തിക സ്ഥിതി പരിഗണിച്ചാകും ഇത് സംബന്ധിച്ച് കൂടുതൽ തീരുമാനം കൈക്കൊള്ളുകയെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ പൗരന്മാരുടെ തൊഴിൽ സംരക്ഷണം ലക്ഷ്യമിട്ടാണ് വിലക്ക് സംബന്ധിച്ച തീരുമാനമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനത്തേത്തുടർന്ന് രാജ്യത്ത് പ്രതിസന്ധികളുണ്ടെന്നും അമേരിക്കൻ പൗരന്മാരുടെ തൊഴിൽ സംരക്ഷിക്കേണ്ടത് ആവശ്യകതയാണെന്നും ട്രംപ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അറുപത് ദിവസത്തിന് ശേഷം രാജ്യത്തെ സ്ഥിതിഗതികൾ പരിശോധിച്ച ശേഷം നിയന്ത്രണം നീട്ടുകയോ പിൻവലിക്കുകയോ ചെയ്യും – പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് ട്രംപ് പറഞ്ഞു. അതേസമയം ടൂറിസ്റ്റ്, എച്ച് 1ബി , സ്റ്റൂഡന്റ് എന്നീ…
Read Moreകിമ്മിനു പിൻഗാമി സഹോദരി? പക്ഷേ, സ്ത്രീനായകത്വം കൊറിയ സ്വീകരിക്കുമോ? ചരിത്രം ഇങ്ങനെ…
ഉത്തരകൊറിയയിൽ കിംഗ് ജോംഗ് ഉൻ 2011-ൽ അധികാരമേൽക്കുന്പോൾ പ്രായം 27. പക്ഷേ, അധികാരക്കസേരയിൽ വലിയ വെല്ലുവിളി നേരിടേണ്ടിവന്നില്ല. 17 വർഷം രാജ്യം ഭരിച്ച പിതാവ് കിം ജോംഗ് ഇൽ മകന്റെ എതിരാളികളാകാവുന്നവരെയെല്ലാം വെട്ടിനിരത്തിയിരുന്നു. കിം ജോംഗ് ഉനിന്റെ ആരോഗ്യനിലയെപ്പറ്റി ആശങ്ക പടരുന്പോൾ ആദ്യചോദ്യം പിൻഗാമിയെപ്പറ്റിയാണ്. കിമ്മിനു 36 വയസേ ഉള്ളൂ. 2009-ലാണ് പ്രശസ്ത ഗായിക റി സോൾജുവുമായി വിവാഹം നടന്നത്. പിറ്റേ വർഷം ഒരു പുത്രൻ ഉണ്ടായി. പിന്നീട് രണ്ടു കുട്ടികൾ കൂടി. മൂത്തമകനു പത്തു വയസാകുന്നതേ ഉള്ളൂ. ഭരിക്കണമെങ്കിൽ മറ്റാരെങ്കിലും റീജന്റ് പോലെ ഭരണച്ചുമതല ഏല്ക്കണം. കിമ്മിന്റെ സഹോദരി കിം യോ യോംഗിനെ പലരും പിൻഗാമിയായി കാണുന്നുണ്ട്. 31 വയസുള്ള ഇവർ കൊറിയൻ വർക്കേഴ്സ് പാർട്ടി പോളിറ്റ് ബ്യൂറോയിലേക്ക് ഈയിടെ വീണ്ടും നിയോഗിക്കപ്പെട്ടു. കിമ്മിനു പുറമേ ആ കുടുംബത്തിൽനിന്ന് പോളിറ്റ് ബ്യൂറോയിൽ ഉള്ള അംഗമാണ് ഇവർ.…
Read Moreഭാര്യ ചെയ്യുന്ന ജോലിയുടെ മഹത്വം നേരിട്ടു മനസിലായി! ലോക്ക് ഡൗൺ കാലത്തെ അനുഭവം പങ്കുവച്ച് നടൻ ഹരിശ്രീ അശോകൻ
ഷൂട്ടിംഗ് നടക്കാത്തതിനാൽ ഫുൾടൈം വീട്ടിൽതന്നെയുണ്ട്. ഭാര്യ ചെയ്യുന്ന ജോലിയുടെ മഹത്വം നേരിട്ടു മനസിലാക്കാനായി. വീട്ടുജോലിയിൽ പരമാവധി ഭാര്യയെ സഹായിച്ചു. കൂലിവേല ചെയ്യുന്നവർ മുതൽ മാസശന്പളം വാങ്ങുന്നവർ വരെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് നാട്ടിലുടനീളം കണ്ടത്. അനാവശ്യമായി പണം ചെലവാക്കിയിരുന്ന പഴയ അവസ്ഥ മാറ്റിയെടുക്കാൻ ഇത് അവസരമാക്കണം. ഭക്ഷണം, വൈദ്യുതി, വെള്ളം എന്നിവയുടെ ദുരുപയോഗം പാടില്ല. അർഹതപ്പെട്ടവർക്കു സഹായം എത്തിക്കണം. കേരള മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പ്രവർത്തനം ലോകത്തിനു മാതൃകയാണ്. പോലീസ് ഉദ്യോഗസ്ഥരെയും ആരോഗ്യപ്രവർത്തകരെയും എത്ര അഭിനന്ദിച്ചാലും മതിവരില്ല. അവരുടെ പ്രവർത്തനം എത്ര മഹത്തരമാണെന്ന് ഈ ദിവസങ്ങൾ കാണിച്ചു തന്നു. പ്രളയത്തെ അതിജീവിച്ചപോലെ ഈ മഹാമാരിയെയും നമ്മൾ അതിജീവിക്കും.
Read Moreസാലറി ചലഞ്ച്! സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ച് മാസം പിടിക്കും
തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജൻ നിർദേശിച്ച സാലറി ചലഞ്ചിന് മാർഗനിർദേശമായി. സർക്കാർ ജീവനക്കാരുടെ പ്രതിമാസ ശന്പളത്തിൽനിന്ന് ആറു ദിവസത്തെ ശന്പളം പിടിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ആറു ദിവസത്തെ ശന്പളം വീതം അഞ്ച് മാസത്തേയ്ക്ക് പിടിക്കാനാണ് സർക്കാർ തീരുമാനം. ശമ്പളം പിടിക്കുന്നതില്‍ നിന്ന് ഒരു ജീവനക്കാരനും ഇളവുണ്ടായിരിക്കില്ല. ഇതിലൂടെ കോവിഡ് പ്രതിസന്ധി മറികടക്കുകയാണ് സർക്കാർ ലക്ഷ്യം. സർക്കാരിന്റെ സാന്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ ഈ തുക മടക്കി നൽകും. ധനമന്ത്രി തോമസ് ഐസക്കാണ് ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ചായി നല്‍കുന്നതിന് പകരമായി ഈ നിര്‍ദേശം അവതരിപ്പിച്ചത്. പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് മാതൃക ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്.
Read Moreകോവിഡിനെ തോല്‍പ്പിച്ചു, കാന്‍സറിന് മുന്പില് പൊരുതി വീണു; വയോധികന് മരണം
ഭൂവനേശ്വര്‍: കോവിഡ് ബാധയില്‍ നിന്നും മുക്തി നേടിയ വയോധികന് കാന്‍സര്‍ ബാധിച്ച് മരിച്ചു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപുര് സ്വദേശിയായ ഇയാള്‍ ഒഡീഷയിലെ ഭൂവനേശ്വറിലുള്ള ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പിറ്റ്യൂട്ടറി കാന്‍സര്‍ ബാധിച്ചാണ് ഇയാള്‍ മരിച്ചതെന്ന് ഒഡീഷ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളുടെ ആന്തരീകാവയവങ്ങള്‍ തകരാറിലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ശസ്ത്രക്രിയക്ക് ശേഷം തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇയാള്‍ക്ക് കോവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് നടത്തിയ ചികിത്സയില്‍ ഇയാള്‍ രോഗ മുക്തനായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ തന്നെ കഴിഞ്ഞിരുന്ന ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ഒഡീഷയില്‍ രണ്ട് വയസുകാരിക്ക് ഉള്‍പ്പടെ 70 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 29 പേര് രോഗ മുക്തരായി.
Read Moreരാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിക്ക് കോവിഡ്; നൂറോളം പേരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു . നൂറോളം ആളുകളെ നിരീക്ഷണത്തിലാക്കി. രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട നൂറോളം ആളുകളെ നിരീക്ഷണത്തിലാക്കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നാല് ദിവസം മുന്‍പാണ് ശുചീകരണ തൊഴിലാളിക്ക് കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്. അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു. 18,601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 592 പേര് കോവിഡ് ബാധിച്ചു മരിച്ചു.
Read Moreരാജ്യം ഒരു അദൃശ്യശക്തിയുമായുള്ള പോരാട്ടത്തിൽ; വിദേശികൾക്ക് താൽക്കാലിക പ്രവേശനവിലക്കുമായി ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: കോവിഡ്-19 വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളെ മറികടക്കാൻ വിദേശികൾക്ക് താൽക്കാലിക പ്രവേശന വിലക്കുമായി അമേരിക്ക. പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ പൗരന്മാരുടെ തൊഴിൽ സംരക്ഷണം ലക്ഷ്യമിട്ടാണ് തീരുമാനം. രാജ്യം ഒരു അദൃശ്യശക്തിയുമായുള്ള പോരാട്ടത്തിലാണ്. ഈ പശ്ചാത്തലത്തിൽ അമേരിക്കൻ പൗരന്മാരുടെ തൊഴിൽ സംരക്ഷിക്കേണ്ടത് ആവശ്യകതയാണ്. വിദേശികൾക്ക് താത്കാലിക വിലക്കേർപ്പെടുത്തി കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഉടൻ ഒപ്പിടുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. യുഎസ് കോവിഡ് വൈറസ് വ്യാപനം കൂടുന്നതിനിടെയാണ് ട്രംപിന്റെ തീരുമാനം. ഏതൊക്കെ വീസകൾക്കാണ് വിലക്കെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. യുഎസിൽ ഇതുവരെ ഏഴര ലക്ഷത്തിലധികം പേർക്കാണ് കോവിഡ് രോഗം ബാധിച്ചത്. മരണം 41,000 പിന്നിട്ടു. മരിച്ചവരിൽ പകുതിയിലധികവും ന്യൂയോർക്കിലുള്ളവരാണ്. രോഗബാധിതരുടെ സംഖ്യ ന്യൂയോർക്കിൽ രണ്ടരലക്ഷം ആകുന്നു. മലയാളികൾ കൂടുതലായുള്ള ന്യൂജേഴ്സിയിൽ കോവിഡ് ബാധിതർ 90,000 ആയി.
Read More