ന്യൂഡൽഹി: കോവിഡ് കാലത്ത് ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ചൈനയിൽ നിന്നെത്തിയത് 24 വിമാനങ്ങൾ. കോവിഡ് -19 അനുബന്ധ മെഡിക്കൽ സാധനങ്ങളാണ് ചൈന ഇന്ത്യയിലേക്ക് അയച്ചത്. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ചൈനീസ് കന്പനികൾ മെഡിക്കൽ ഉപകരണങ്ങളുമായി 20 വിമാനങ്ങൾ കൂടി ഇന്ത്യയിലേക്ക് അയക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ ചൈനയിലെ വിവിധ നഗരങ്ങളിൽ നിന്നായി 390 ടണ്‍ മെഡിക്കൽ ഉപകരണളാണ് ഇന്ത്യയിലെത്തിയത്. റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ, തെർമോ മീറ്ററുകൾ, വ്യക്തി സുരക്ഷ ഉപകരണങ്ങൾ എന്നിവ അടക്കമാണ് ചൈന എത്തിച്ചു നൽകിയത്. ഇംപീരിയൽ ലൈഫ് സയൻസസ്, എച്ച്എൽഎൽ, മാട്രിക്സ് ലാബ്സ്, ഇൻവെക്സ് ഹെൽത്ത് കെയർ, മാക്സ്, റിലയൻസ്, ടാറ്റ, അദാനി ഗ്രൂപ്പിന്റെ കന്പനികൾ എന്നിവർക്കായിരുന്നു പ്രധാനമായും ചരക്കുകൾ എത്തിയത്. കർണാടക, അസം, തമിഴ്നാട്, രാജസ്ഥാൻ എന്നീ നാല് സംസ്ഥാന സർക്കാരുകളും ഈ പട്ടികയിലുണ്ട്. 6,50,000 ടെസ്റ്റിംഗ് കിറ്റുകളും ചൈനയിൽ നിന്നും എത്തിച്ച ചരക്കുകളിൽ ഉൾപ്പെടുന്നു.
Read MoreCategory: Loud Speaker
കിം ജോംഗ് ഉൻ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്; പ്രതികരിക്കാതെ ഉത്തരകൊറിയ
വാഷിംഗ്ടണ്‍ ഡിസി: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതെന്നാണ് വിവരം. കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, ഉത്തരകൊറിയ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Read Moreലെറ്റ് അസ് വർക്ക്, ലെറ്റ് അസ് വർക്ക്..! അമേരിക്കയിൽ ലോക്ക് ഡൗണിനെതിരേ വ്യാപക പ്രതിഷേധം; പ്രതിഷേധക്കാരേ നേരിട്ടത് നഴ്സുമാർ
വാഷിംഗ്ടൺ: കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിൽ വ്യാപക പ്രതിഷേധം. മിഷിഗണിൽ നടന്ന പ്രതിഷേധത്തെ അനുകൂലിച്ച് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തതിനെ തുടർന്നാണ് മറ്റുസംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുന്നത്. കൊളറാഡോയില്‍ പ്രതിഷേധവുമായി തെരുവിലിങ്ങിയവരെ ആരോഗ്യപ്രവർത്തകർ തടഞ്ഞു. പ്രതിഷേധക്കാരുടെ വാഹനങ്ങളുടെ മുന്പില് മാസ്ക് ധരിച്ച്, കൈകെട്ടി നിന്നാണ് നഴ്സുമാർ പ്രതിഷേധക്കാരെ നേരിട്ടത്. ടെക്സസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ശനിയാഴ്ച പ്രതിഷേധം ഇരമ്പി. ടെക്സസ് തലസ്ഥാനമായ ഓസ്റ്റിനിൽ ഇൻഫോ വാർസ് എന്ന വെബ്സൈറ്റിന്റെ സൂത്രധാരൻ അലക്സ ജോൺസിന്റെ പിന്തുണയോടെയാണ് പ്രതിഷേധ പ്രകടനം നടന്നത്. ‘ലെറ്റ് അസ് വർക്ക്, ലെറ്റ് അസ് വർക്ക്’ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാർ മുന്നോട്ടുനീങ്ങിയത്. തൊഴിൽ, സാമ്പത്തിക മേഖലകളെ തകർച്ചയിൽ നിന്നും വീണ്ടെടുക്കുന്നതിന് ലോക്ഡൗൺ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കോവിഡ് ഭീതിയിൽ നിന്നും രാജ്യം മോചിതമായി പ്രവർത്തനനിരതമാകേണ്ട സമയമായിരിക്കുന്നു. സ്റ്റേ അറ്റ് ഹോം…
Read Moreകേരളത്തെ മറക്കില്ല, വീണ്ടും മടങ്ങിവരും.! കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ പൗരന് രോഗം ഭേദമായി ആശുപത്രി വിട്ടു; കേരളത്തിന് നന്ദി പറഞ്ഞ് റോബര്‍ട്ടോ
തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇറ്റാലിയൻ പൗരൻ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്ന് രാവിലെയാണ് ഇറ്റാലിയൻ പൗരൻ റോബർട്ടോ തൊമാസ്സോ ആശുപത്രി വിട്ടത്. ജനറൽ ആശുപത്രിയിലായിരുന്നു ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞ് വന്നിരുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ, മേയർ ശ്രീകുമാർ എന്നിവർ ചേർന്ന് യാത്ര അയപ്പ് നൽകി. ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കും തന്നെ പരിചരിച്ച ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും റോബർട്ടോ നന്ദി പറഞ്ഞു. നല്ല ഭക്ഷണവും പരിചരണവുമാണ് തനിക്ക് ലഭിച്ചതെന്നും കേരളത്തെ മറക്കില്ലെന്നും വീണ്ടും മടങ്ങിവരുമെന്നും അദ്ദേഹം പറഞ്ഞു. വർക്കലയിലെ റിസോർട്ടിൽ താമസിച്ചിരുന്ന ഇദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് ജനറൽ ആശുപത്രിയിലേക്ക് ചികിത്സക്ക് മാറ്റിയത്.
Read Moreബാര്‍ബര്‍ ഷോപ്പ് തുറക്കില്ല, ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം: ഇളവുകൾക്ക് ലോക്കിട്ട് കേരളം
തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുകൾ കർശനമായി പാലിക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശത്തിനു പിന്നാലെ ഇളവുകളിൽ തിരുത്തൽ വരുത്തി സംസ്ഥാന സർക്കാർ. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചു. മുഖ്യ മന്ത്രി യുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല, പകരം ബാര്‍ബര്‍മാര്‍ക്ക് വീടുകളിലെത്തി മുടിവെട്ടാം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി ഒന്‍പത് വരെയായി പുനഃക്രമീരിച്ചു. ഇരുചക്ര വാഹനങ്ങളിൽ ഒരാളെ യാത്ര ചെയ്യാനെ അനുവദിക്കുകയുള്ളു. സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ചീഫ് സെക്രട്ടറിക്ക് കത്തും അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേരളം ഇളവുകളിൽ തിരുത്തൽ വരുത്തിയത്. വര്‍ക്ക്ഷോപ്പുകള്‍ തുറക്കാന്‍ കേന്ദ്രത്തോട് അനുമതി തേടുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. സംസ്ഥാനം ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ വര്‍ക്ക്ഷോപ്പുകള്‍ തുറന്നു…
Read Moreപിടിച്ചുകെട്ടാനാകുന്നില്ല! കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു; ആഗോള മരണ സംഖ്യയിലും വൻ വർധനവ്
വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷവും കടന്ന് മുന്നോട്ട്. 24,06,905 പേർക്കാണ് ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. ആഗോള മരണ സംഖ്യയിലും വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. 1,65,058 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണമടഞ്ഞത്. അമേരിക്ക തന്നെയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ. 7,63,836 പേർക്ക് അമേരിക്കയിൽ രോഗം ബാധിച്ചപ്പോൾ 40,555 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. സ്പെയിനിൽ 1,98,674 പേർക്കും ഇറ്റലിയിൽ 1,78,972 പേർക്കും ഫ്രാൻസിൽ 1,52,894 പേർക്കും ജർമനിയിൽ 1,45,742 പേർക്കുമാണ് രോഗം ബാധിച്ചിട്ടുള്ളത്. സ്പെയിനിൽ വൈറസ് ബാധിച്ച് 20,453 പേർ മരണത്തിനു കീഴടങ്ങിയപ്പോൾ ഇറ്റലിയിൽ 23,660ഉം ഫ്രാൻസിൽ 19,718ഉം ജർമനിയിൽ 4,642 ഉം പേർ മരണത്തിനു കീഴടങ്ങി. ബ്രിട്ടനിൽ 1,20,067 പേർക്കാണ് വൈറസ് ബാധയുള്ളത്. ഇവിടെ 16,060 പേരാണ് മരിച്ചത്.
Read Moreഇടതുകാലില്‍ രക്തം കട്ടപിടിച്ചത് നില വഷളാക്കി! കോവിഡിനെ തുടർന്ന് നടൻ നിക് കോർഡെറോയുടെ കാൽ മുറിച്ചുമാറ്റണമെന്നു ഡോക്ടർമാർ
ന്യുയോർക്ക്: കോവിഡിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ സങ്കീർണമായ നടന്റെ കാൽ മുറിച്ചുമാറ്റുന്നു. ബ്രോഡ്വേ ഉൾപ്പെടെയുള്ള സീരിസുകളിലൂടെ പ്രശസ്തനായ നിക് കോർഡെറോയുടെ കാലാണു മുറിച്ചുമാറ്റുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ അമാൻഡ ക്ലൂട്ട്സാണ് ഇൻസ്റ്റഗ്രാമിലൂടെ ഇതു സംബന്ധിച്ച വിവരം ശനിയാഴ്ച പുറത്തുവിട്ടത്. നടന്റെ ഇടതുകാലിൽ രക്തം കട്ടപിടിച്ചതാണ് നില വഷളാക്കിയത്. ഇതിനായി ബ്ലഡ് തിന്നേഴ്സ് നൽകിയെങ്കിലും ഫലമുണ്ടായില്ല. ആന്തരിക രക്തസാവ്രവും രക്തസമ്മർദവും വർധിച്ചതിനെ തുടർന്നാണ് കാൽ മുറിച്ചുകളയേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദേശിച്ചതെന്ന് അമാൻഡ പറയുന്നു. കോവിഡ് ബാധയെ തുടർന്ന് രണ്ടാഴ്ചയിലേറെയായി ആശുപത്രിയിൽ ചികിത്സയിലാണ് നിക് കോർഡെറോ. ലോസ് ആഞ്ചൽസിലെ സിദാർസ് സിനായ് മെഡിക്കൽ സെന്ററിലാണ് നിക്കെന്നാണു റിപ്പോർട്ടുകൾ.
Read Moreഇടുക്കി തുറക്കുന്നു! ജാഗ്രതയ്ക്കു മാറ്റമില്ല; മൂന്നാറിൽ പ്രത്യേക നിയന്ത്രണങ്ങൾ; ഇളവുകള്‍ ഇങ്ങനെ…
ചെറുതോണി: ഇടുക്കി ജില്ലയിൽ പുതുതായി കോവിഡ് – 19 കേസുകളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ജില്ലയെ ഗ്രീൻ സോണിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചു. ജില്ലയിൽ നടപ്പാക്കാവുന്ന ഇളവുകൾ സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫ്രൻസ് ഹാളിൽ നടന്ന ജനപ്രതിനിധികളുടേയും ഉന്നതതല ഉദ്യോഗസ്ഥരുടേയും ചർച്ചയ്ക്കുശേഷമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. വൈദ്യുത മന്ത്രി എം.എം. മണി അധ്യക്ഷത വഹിച്ചു. തെർമൽ സ്കാനർ ഉപയോഗിച്ച് ടൗണിലും പൊതു സ്ഥാപനങ്ങളിലും എത്തുന്ന മുഴുവൻ ആളുകളേയും പരിശോധിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. കൂടുതൽ ആളുകൾ എത്തുന്ന വലിയ സ്ഥാപനങ്ങളുടെ ഉടമകൾക്ക് സ്വന്തം നിലിയിൽ 2000 രൂപയോളം വിലവരുന്ന തെർമൽ സ്കാനർ വാങ്ങി ഉപയോഗിക്കാനാവും. പൊതുസ്ഥലത്തെത്തുന്ന മറ്റുള്ളവരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കണം. അതോടൊപ്പം പൊതുസ്ഥലത്തെത്തുന്ന മുഴുവൻ ആളുകളും മുഖാവരണം ധരിക്കണമെന്നും എംപി നിർദേശിച്ചു. ഒരു മാസമെങ്കിലും മുഖാവരണം ധരിക്കുന്നത് നിർബന്ധമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.ജെ. ജോസഫ് എംഎൽഎ…
Read Moreഉത്തരവാദി എംഎൽഎ..! ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് ഡോക്ടർ ജീവനൊടുക്കി
ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് ഡൽഹിയിൽ ഡോക്ടർ ജീവനൊടുക്കി. ഡൽഹി നെബ് സരായി സ്വദേശിയായ രാജേന്ദ്ര സിംഗ് (52) ആണ് ജീവനൊടുക്കിയത്. ഭരണകക്ഷി എംഎൽഎയും കൂട്ടാളിയും തന്നിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചാണ് രാജേന്ദ്ര സിംഗ് ജീവനൊടുക്കിയത്. വാട്ടർ ടാങ്കർ സർവീസ് നടത്തിവരുന്ന ഡോക്ടർ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. എംഎൽഎ പ്രകാശ് ജാർവലും ഇയാളുടെ കൂട്ടാളി കപിലുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് ഡോക്ടർ ആത്മഹത്യാ കുറിപ്പിൽ ആരോപിക്കുന്നു.
Read Moreപൊതുസേവനം നടത്താൻ വേണ്ടി പൊതുജനങ്ങളുടെ പണം കൊണ്ടുപ്രവർത്തിക്കുന്ന ചാനൽ! ദൂരദർശൻ ബിജെപിയുടെ സ്വകാര്യസ്വത്തല്ല: യെച്ചൂരി
ന്യൂഡൽഹി: ദൂരദർശൻ ബിജെപിയുടേയും മോദിയുടേയും സ്വകാര്യസ്വത്തല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി. പൊതുജനങ്ങളുടെ പണം കൊണ്ടുപ്രവർത്തിക്കുന്ന ചാനൽ പൊതുസേവനം നടത്താൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ പ്രയോജനം ലഭിച്ചെന്ന് വ്യക്തമാക്കി മോദിക്ക് ആളുകൾ നന്ദി പറയുന്നതായുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ദൂരദർശൻ സംപ്രേഷണം ചെയ്തിരുന്നത്. ഇതിനെ വിമർശിച്ചാണ് യെച്ചൂരി രംഗത്തെത്തിയത്. ബിജെപിയുടേയും മോദിയുടേയും പിആർ ജോലി ചെയ്യാൻ ദൂരദർശൻ ഇവരുടെ സ്വകാര്യസ്വത്തല്ലെന്ന് അദ്ദേഹം ആഞ്ഞടിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ ഈ പ്രതിസന്ധി ഘട്ടത്തിലും സർക്കാരിന്റെ സമ്പന്ന ചങ്ങാതികൾക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സമ്പന്നർക്ക് സൗജന്യമായി 252 ബസുകൾ, പട്ടിണി കിടക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ലാത്തി അടികളല്ലാതെ മറ്റൊന്നുമില്ല. അവശ്യവസ്തുക്കൾ ആവശ്യമുള്ള അനേകരുടെ ചെലവിൽ ബിജെപി അവരുടെ സമ്പന്നരായ ചങ്ങാതികൾക്ക് എങ്ങനെ പ്രയോജനം ചെയ്തുവെന്നതിന്റെ മറ്റൊരു ക്രൂരമായ ഓർമ്മപ്പെടുത്തലാണിതെന്നും യെച്ചൂരി പറയുന്നു.…
Read More