ലണ്ടൻ: ആറു മാസമേ പ്രായമായിട്ടുള്ളൂ കുഞ്ഞ് എറിൻ ബേറ്റ്സിന്. എന്നാൽ, ഈ കുഞ്ഞ് പ്രായത്തിനുള്ളിൽ തന്നെ അവൾ നേരിടുന്നത് കടുത്ത ഹൃദ്രോഗത്തെയും ശ്വാസനാള പ്രശ്നത്തെയും. പോരാത്തതിന് ഇപ്പോഴിതാ അവൾക്ക് കൊറോണവൈറസ് ബാധയും സ്ഥിരീകരിച്ചിരിക്കുന്നു. ഡിസംബറിൽ കുട്ടിക്ക് ഓപ്പണ്‍ ഹാർട്ട് സർജറി നടത്തിയിരുന്നതാണ്. കഴിഞ്ഞ വെള്ളിയാഴ്ചാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇപ്പോൾ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തത്കാലം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് അവൾ ചികിത്സയിൽ കഴിയുന്നത്.
Read MoreCategory: Loud Speaker
മേയ് മൂന്ന് വരെ ലോക്ക്ഡൗണ്‍; പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍; ഇളവുകള്‍ അറിയാം
ന്യൂഡല്‍ഹി: മേയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ചൊവ്വാഴ്ച രാത്രി തയാറാക്കിയ 14 പേജുകളുള്ള വിശദമായ മാര്‍ഗ നിര്‍ദേശം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറി. നേരത്തെ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ കാര്യമായ മാറ്റമില്ലാതെയാണ് പുതിയ മാര്‍ഗരേഖ തയാറാക്കിയത്. തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇളവ് നല്കിയിട്ടുള്ളവ. • പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, ട്രഷറി പേയ് ആന്‍ഡ് അക്കൗണ്ട്സ് ഓഫീസര്‍, ഫിനാന്‍ഷ്യല്‍ അഡ്വൈസേഴ്സ് ആന്‍ഡ് ഫീല്‍ഡ് ഓഫീസേഴ്സ്. • പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി എന്നിവയുമായി ബന്ധപ്പെട്ട ഓഫീസുകള്‍ • പോസ്റ്റ് ഓഫീസുകള്‍, ദുരന്ത നിവാരണ ഏജന്‍സികള്‍ക്കും അതോറിറ്റിക്കും • പ്രിന്റ്, ഇലക്ട്രോണിക് മീഡിയക്ക് നല്‍കിയിരുന്ന ഇളവുകള്‍ തുടരും • റേഷന്‍, പച്ചക്കറി, പഴം, പാല്, മത്സ്യമാംസം എന്നീ മേഖലയ്ക്ക് നല്‍കിയിരുന്ന ഇളവ് തുടരും. ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം • സംസ്ഥാന…
Read Moreലോക്ക്ഡൗൺ ലംഘിച്ചു; കോൺഗ്രസ് എംഎൽഎയ്ക്കെതിരെ രണ്ടാം തവണയും കേസ്
പുതുച്ചേരി: ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് പുതുച്ചേരിയിലെ കോൺഗ്രസ് എംഎൽഎയ്ക്കെതിരെ രണ്ടാം തവണയും കേസെടുത്ത് പോലീസ്. കോൺഗ്രസ് എംഎൽഎയും മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ വിശ്വസ്തനുമായ ജോൺ കുമാറിനെതിരെയാണ് കേസെടുത്തത്. എംഎൽഎയുടെ ഗ്രാമത്തിൽ നൂറ്റമ്പതോളം പേർക്ക് ദുരിതാശ്വാസ സഹായം വിതരണം ചെയ്തതിനാണ് കേസെടുത്തത്. ലോക്ക്ഡൗൺ നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് എംഎൽഎ അരി വിതരണം നടത്തിയത്. നെല്ലിത്തോപ്പിൽ തിങ്കളാഴ്ച ജോൺ കുമാർ നടത്തിയ അരിവിതരണത്തിനെതിരെ റവന്യു വിഭാഗം പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. സമാനമായ കുറ്റത്തിന് കഴിഞ്ഞ മാസവും എംഎൽഎക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് 200ഓളം ആളുകളെ കൂട്ടി പ്രദേശത്ത് പച്ചക്കറി സാധനങ്ങൾ വിതരണം ചെയ്തതിനായിരുന്നു ആദ്യത്തെ കേസ്.
Read Moreഇന്ത്യയിൽ കോവിഡ് ബാധിതർ പതിനായിരത്തിലേക്ക്! മലയാളി നഴ്സുമാർക്ക് കൊറോണ; 24 മണിക്കൂറിനുള്ളിൽ 35 മരണം; ലോകത്താകെ മരണം 114,980
ന്യൂഡൽഹി: രാജ്യത്ത കോവിഡ് ബാധിതരുടെ എണ്ണം 9,152 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35 പേർ മരിച്ചതായും 796 പേർക്ക് വൈറസ് സ്ഥീരീകരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 308 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. അതേസമയം വലിയ ഭീതിക്കിടയിലും ആശ്വാസം പകർന്ന് 857 പേർ രോഗമുക്തരായി. ഏറ്റവും കൂടുതൽ പോസിറ്റീവ് കേസും മരണവും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 1,985 ആയി വർധിച്ചു, 149 പേർ മരിച്ചു. 217 പേർക്ക് രോഗംഭേദമായി. ഡൽഹിയിൽ രോഗ ബാധിതർ 1,154 ആയി. 24 പേർ മരിച്ചു. തമിഴ്നാട്ടിലും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം പിന്നിട്ടു. 1075 രോഗികളിൽ 11 പേർ മരിച്ചു. 50 പേർ രോഗമുക്തരായി ആശുപത്രിവിട്ടു. മറ്റു സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. രാജസ്ഥാനിൽ രോഗികളുടെ എണ്ണം 804 ആയി. മധ്യപ്രദേശ്, ഗുജറാത്ത്,…
Read Moreചൈനയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു; ഇന്നലെ ചൈനയിൽ റിപ്പോർട്ട് ചെയ്തത് 108 പുതിയ കേസുകള്‍
ബെയ്ജിംഗ്: കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിച്ചതോടെ വൈറസിന്റെ രണ്ടാംവരവിൽ ആശങ്കയിലായി ചൈന. ഇന്നലെ ചൈനയിൽ 108 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആറാഴ്ചയ്ക്കിടെ ഇത്രയും അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്. വിദേശത്തുനിന്നും എത്തിയവരിലാണ് കൂടുതലും കോവിഡ് കണ്ടെത്തിയത്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ വിദേശത്ത് നിന്ന് എത്തുന്ന രോഗബാധിതരായവരുടെ വർധനവ് ആണ് വൈറസിന്റെ രണ്ടാം ഘട്ടത്തിലെ ചൈനയുടെ മുന്നിലെ വെല്ലുവിളി. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ 98 പേരും വിദേശത്തുനിന്നും എത്തിയവരാണ്. ഇന്നലെ രാജ്യത്ത് രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 3,341 ആയി ഉയർന്നു. ശനിയാഴ്ച 99 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മാർച്ച് അഞ്ചിന് 143 കേസുകൾ റിപ്പോർട്ട് ചെയ്തതിനു ശേഷം രോഗ ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലാകുന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. ചൈനയിൽ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 82,160…
Read Moreനാട്ടിലെത്തിച്ചാൽ എത്രദിവസവും ക്വാറന്റൈൻ ആകാം… സഹായം തേടി നാട്ടിലേക്ക് മലയാളികളുടെ നിലയ്ക്കാത്ത ഫോണ്‍ വിളികൾ…
പത്തനംതിട്ട: രാജ്യത്തിനകത്തും പുറത്തുമായി കോവിഡ് ബാധിത മേഖലകളിൽ കഴിയുന്ന മലയാളികളുടെ നിലയ്ക്കാത്ത ഫോണ്‍ വിളികളാണ് നാട്ടിലേക്ക്. പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരുടെ വിളികൾക്ക് ആശ്വാസവാക്കുകൾ കണ്ടെത്തുകയാണ് ജില്ലയിലെ ജനപ്രതിനിധികൾ. ഗൾഫ് രാജ്യങ്ങൾ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നും രാജ്യത്തെ ഡൽഹി, മുംബൈ, പൂനെ, ചെന്നൈ നഗരങ്ങളിൽ നിന്നുമാണ് വിളികളേറെയും എത്തുന്നത്. കോവിഡ് ഹോട്ട്സ്പോട്ട് മേഖലകളായി കണ്ടെത്തിയിട്ടുള്ള ഈ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് നാട്ടിലേക്കെത്തണമെന്നതു തന്നെയാണ് പ്രധാന ആവശ്യം. എന്നാൽ ഇതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകൾ വേണമെന്നതിനാൽ ആശ്വാസവാക്കുകൾ പറയാൻ മാത്രമേ ജില്ലയിലെ ജനപ്രതിനിധികൾക്ക് കഴിയുന്നുള്ളൂ.മുംബൈയിലെ ഒരു സ്വകാര്യ നഴ്സിംഗ് കോളജിൽ പഠിക്കുന്ന 56 മലയാളി വിദ്യാർഥികളുടെ ദുരിതമാണ് ഇന്നലെ പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് ലിജു ജോർജിന് അറിയാൻ കഴിഞ്ഞത്. നഴ്സിംഗ് കോളജ് ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ക്ലാസുകൾ നിലച്ചു. ഇതോടെ വിദ്യാർഥിനികളെ ഹോസ്റ്റലിലാക്കി. ഇതേ ഹോസ്റ്റലിൽ ആശുപത്രി നഴ്സുമാർ…
Read Moreപൊട്ടിത്തകർന്ന് കേരളത്തിലെ പടക്കവ്യാപാരികൾ! കേരളമൊട്ടാകെ സ്റ്റോക്ക് ചെയ്തിരിക്കുന്നതു കോടികളുടെ പടക്കങ്ങൾ
സ്വന്തം ലേഖകൻ തൃശൂർ: വിഷുവിപണി ലക്ഷ്യമിട്ട് സ്റ്റോക്കുചെയ്ത കോടികളുടെ പടക്കങ്ങൾ വിൽക്കാൻ വഴിയില്ലാതെ കേരളത്തിലെ പടക്ക വ്യാപാരികൾ. കടമെടുത്തും ബാങ്കുകളിൽ നിന്ന് വായ്പയെടുത്തും പടക്കവ്യാപാരികൾ കഴിഞ്ഞ മാസംതന്നെ കേരളത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ പടക്കം തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്നും എത്തിച്ചിരുന്നു. ശിവകാശിയിലെ പടക്കക്കന്പനികൾ സമരത്തിലേക്കു നീങ്ങുന്നുവെന്നും എല്ലാ കന്പനികളും അടച്ചിടാൻ പോവുകയാണെന്നുമുള്ള സൂചനകളെ തുടർന്നാണ് കേരളത്തിലെ പടക്കമൊത്തവ്യാപാരികൾ മാർച്ചിൽ ലോക്ഡൗണിന് മുന്നേ തന്നെ അവിടെ പോയി പടക്കമെടുത്തത്. എന്നാൽ പിന്നീട് ലോക്ക് ഡൗണ്‍ വന്നതോടെ പടക്കമെടുത്ത് സ്റ്റോ ക്ക് ചെയ്തവർ വെട്ടിലായി. ചെറുകിട വ്യാപാരികൾക്ക് ഇന്നെങ്കിലും പടക്കം വിതരണം ചെയ്താലേ കാര്യമുള്ളു. ഇന്നും നാളെയും വിഷുപ്രമാണിച്ച് പടക്ക കച്ചവടം നടന്നാൽ മാത്രമേ കോടികൾ മുടക്കിയ മൊത്തവ്യാപാരികൾക്കു നഷ്ടം ഒഴിവാക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ അവശ്യസാധനങ്ങളുടെ പട്ടികയിൽ പടക്കം ഉൾപ്പെടാത്തതുകൊണ്ട് പടക്കക്കടകൾ തുറക്കുന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സ്്റ്റോക്കു ചെയ്ത പടക്കം…
Read Moreപച്ചക്കറികൾ കിട്ടാത്ത അവസ്ഥയില്ല, കണിയൊരുക്കാതെ എന്ത് വിഷു..? ലോകമെങ്ങുമുള്ള മലയാളികൾ നാളെ വിഷു ആഘോഷങ്ങളില്ലാതെ ആഘോഷിക്കും
സ്വന്തം ലേഖകൻ തൃശൂർ: നാളെ വിഷുവാണ്. ആഘോഷത്തിമർപ്പില്ലാത്ത, ലോക്ക് ഡൗണിൽ ഇല്ലാതായ വിഷു. എന്നാലും ലോകമെങ്ങുമുള്ള മലയാളികൾ നാളെ വിഷു ആഘോഷങ്ങളില്ലാതെ ആഘോഷിക്കും. ലോക്ക് ഡൗണ്‍ നീട്ടിയില്ലായിരുന്നെങ്കിൽ ഇത്തവണ വിഷു ആഘോ ഷവും കെങ്കേമമായി കൊണ്ടാടാനുള്ള ആഗ്രഹത്തിലായിരുന്നു മലയാളികൾ. എന്നാൽ ലോക്ക് ഡൗണ്‍ നീട്ടിയതോടെ എല്ലാ പരിപാടികളും പാളി. ഇത്തവണ വിഷു പുറത്തിറങ്ങാതെ വീട്ടിലിരുന്ന് ലളിതസുന്ദരമായി ആഘോഷിക്കാനേ കഴിയൂ എന്ന് ഉറപ്പായതോടെ അതിന്റെ പാച്ചിലിലാണ് ഇന്നു നാടും നഗരവും. ഉള്ളതുകൊണ്ട്് ഓണംപോലെ എന്നത് ഇനി ഉള്ളതുകൊണ്ട് വിഷുപോലെ എന്നു തിരുത്തിപ്പറയാം. വിഷുത്തലേന്നുള്ള പതിവ് ഓട്ടപ്പാച്ചിൽ ഇത്തവണയില്ല. അഞ്ചുമണിയാകുന്പോഴേക്കും കടകളൊക്കെ അടയ് ക്കും. പടക്കകടകൾ തുറക്കുന്ന കാര്യം ഇതുവരെയും തീരുമാനമായിട്ടില്ല. അല്ലെങ്കിൽ വിഷുവിനു രണ്ടു ദിവസം മുന്‍പേതന്നെ വീടുകളിൽ നിന്ന് ഓലപ്പടക്കം പൊട്ടുന്ന ശബ്ദം കേൾക്കും. വെടിമരുന്നിന്റെ ഗന്ധമില്ലാത്ത വിഷുസന്ധ്യകളാണിപ്പോൾ.. കണിയൊരുക്കാതെ എന്ത് വിഷു…പച്ചക്കറികൾ കിട്ടാത്ത അവസ്ഥയില്ല. മാർക്കറ്റിലേക്കു…
Read Moreഇറ്റലിയില്‍നിന്ന് ഡല്‍ഹിയിലെത്തിയവര്‍ കേരളത്തിലേക്ക്; രണ്ടു ബസുകളിലെത്തുന്നത് 45 യാത്രക്കാര്‍; വീടുകളില്‍ ക്വാറന്റൈന് തുടരും
സ്വന്തം ലേഖകന്‍ തൃശൂര്‍: കേരളത്തിലേക്ക് 45 യാത്രക്കാരുമായി ഡല്‍ഹിയില്‍നിന്ന് രണ്ടു ബസുകളെത്തി. ഇറ്റലിയില്‍നിന്നു ഡല്‍ഹിയിലെത്തി അവിടെ 20 ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞവരാണ് ഇവര്‍. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 45 പേരാണ് ബസിലുള്ളത്. ഇവര്‍ ഇന്നുരാവിലെയാണ് കേരളത്തിലേക്ക് പ്രവേശിച്ചത്. ഡല്‍ഹിയില്‍നിന്ന് ഇവരുടെ സ്രവം പരിശോധിച്ച് കോവിഡ് 19 ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നെഗറ്റീവ് ആയിട്ടുള്ളവര്‍ മാത്രമാണ് ബസിലുള്ളതെന്ന് അധികൃതര്‍ പറയുന്നു. തൃശൂരില്‍ നിന്നുള്ള നാലോ അഞ്ചോ പേര് ബസിലുണ്ട്. മണ്ണുത്തിയില്‍ ബസ് എത്തിക്കഴിഞ്ഞാല്‍ അവരെ അവിടെ നിന്നും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആംബുലന്‍സുകളില്‍ അവരവരുടെ വീടുകളിലെത്തിക്കും. ഇവരോട് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഡല്‍ഹിയില്‍നിന്ന് കേരളം വരെയുള്ള ബസ് യാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ച പലയിടങ്ങളിലും ഇവര്‍ ഭക്ഷണം കഴിക്കാനും മറ്റുമായി ഇറങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ക്കും ഇതു സംബന്ധിച്ച് അറിയിപ്പ്…
Read Moreകോവിഡ് മറവില്‍ അമേരിക്കന്‍ കമ്പനിയുടെ വിവര ശേഖരണം! മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവിന്റെ പതിനഞ്ച് ചോദ്യങ്ങള്‍…
തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളര്‍ക്ക് നല്‍കുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് മറച്ചുവയ്ക്കുകയും ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദു രൂഹത വര്‍ധിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയോട് ഇത് സംബന്ധിച്ച് പതിനഞ്ച് ചോദ്യങ്ങള്‍ രമേശ് ചെന്നിത്തല ഉന്നയിച്ചു. ഈ കമ്പനി പിആര്‍ കമ്പനി അല്ലെന്നാണ് മുഖ്യമന്ത്രി പണറായി വിജയന് പറയുന്നത്. എന്നാല്‍, ഈ കമ്പനി പിആര്‍ സേവനവും നടത്തുന്നുണ്ടെന്നാണ് കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നത്. ഏതാണ് ശരി? സംസ്ഥാനത്തു നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യയിലെ സെര്‍വറില്‍ തന്നെയാണ് സൂക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍, തങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും സൂക്ഷിക്കുന്നത് അമേരിക്കയിലുള്ള കമ്പനി സെര്‍വറിലാണെന്നാണ് കമ്പനിയുടെ സൈറ്റില്‍ പറയുന്നത്. ഏതാണ് ശരി? ഇനി സെര്‍വര്‍ ഇന്ത്യയില്‍ സൂക്ഷിച്ചാലും അമേരിക്കയിലിരുന്നു അതിലെ വിവരങ്ങള്‍…
Read More