ന്യൂഡൽഹി: ഡൽഹി മാളവ്യ നഗറിൽ പിസ വിതരണം ചെയ്യുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ 72 കുടുംബങ്ങളെ നിരീക്ഷണത്തിലേക്കു മാറ്റി. സാവിത്രി നഗർ സ്വദേശിയായ യുവാവ് കഴിഞ്ഞ 20 ദിവസങ്ങളായി രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. തുടർന്നാണു പരിശോധന നടത്തിയത്. ഏപ്രിൽ 14ന് പരിശോധനാഫലം വന്നപ്പോൾ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. അതോടെയാണ് യുവാവ് അടുത്തയിടെ സന്ദർശിച്ച മാളവ്യ നഗർ, ഹൗസ് ഖാസ് മേഖലയിലുള്ള 72 കുടുംബങ്ങളെ വീടുകളിൽ നിരീക്ഷണത്തിലാക്കിയത്. തെക്കൻ ഡൽഹിയിലെ ചില ആശുപത്രികളും ഈ ദിവസങ്ങളിൽ യുവാവ് സന്ദർശിച്ചിരുന്നു. നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങളിൽ ആരെയും തന്നെ ഇന്നലെവരെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കിയിട്ടില്ലെന്നു ദക്ഷിണ ഡൽഹി ജില്ലാ മജിസ്ട്രേറ്റ് ബി.എം മിശ്ര പറഞ്ഞു. എല്ലാവരും വീടുകളിൽ തന്നെയാണു നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ ആരെങ്കിലും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പിസ വിതരണം ചെയ്തിരുന്ന യുവാവിന് എങ്ങനെയാണ് കോവിഡ്…
Read MoreCategory: Loud Speaker
പാതിശരീരംകൊണ്ടു നേടുന്നതിൽ പാതി അനാഥർക്ക്! ലോക്ക് ഡൗണിൽ വേറിട്ട സങ്കടവുമായി രാജേഷ്; കാരണം…
കണ്ണൂർ: പാതിശരീരംകൊണ്ടു നേടുന്നതിൽ പാതി അനാഥർക്കായി നീക്കിവയ്ക്കുന്ന രാജേഷിന് ലോക്ക് ഡൗണിൽ മെച്ചപ്പെട്ട താമസവും ഭക്ഷണവും കിട്ടുമ്പോഴും സങ്കടം മാറുന്നില്ല. തന്റെ ദാനധർമം മുടങ്ങിയതിലാണ് രാജേഷിന്റെ ദുഖം. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ അന്തിയുറങ്ങിയിരുന്ന ലോട്ടറി വില്പനക്കാരനായ രാജേഷ് ഇപ്പോൾ ടൗൺ ഹൈസ്കൂളിലെ താത്കാലിക അഭയകേന്ദ്രത്തിലാണ്. ഭക്ഷണത്തിനും മുട്ടില്ല. അരയ്ക്കുകീഴ്പ്പോട്ട് തളർന്ന വ്യക്തിയാണ് നാൽപത്തൊന്നുകാരനായ രാജേഷ്. രണ്ടര വയസിൽ മദ്യപിച്ചെത്തിയ അച്ഛൻ എടുത്തെറിഞ്ഞതിനെത്തുടർന്നാണ് പാതിജീവൻ നഷ്ടമായത്. പിന്നീട് സുമനസുകളുടെ സഹായത്തോടെ സ്വദേശമായ കോഴിക്കോട് കോവൂരിൽനിന്ന് പട്ടുവം സ്നേഹനികേതനിൽ എത്തി. അവിടെതാമസിച്ച് പത്താം ക്ലാസ്വരെ പഠിച്ചു വിജയിച്ചു. തുടർന്ന് സ്വയംതൊഴിലെന്ന നിലയിൽ ലോട്ടറിവില്പന ആരംഭിച്ചു. അതിനിടെ പ്രൈവറ്റായി പ്ലസ് ടുവും പഠിച്ചു. ജില്ലാ ആശുപത്രി പരിസരത്താണ് രാജേഷിന്റെ ലോട്ടറി വില്പന. രാവിലെ സുഹൃത്ത് തന്റെ ഓട്ടോയിൽ വീൽച്ചെയറുൾപ്പെടെ കയറ്റി ജില്ലാ ആശുപത്രി പരിസരത്തെത്തിക്കും. വൈകുന്നേരംവരെ ലോട്ടറി വിറ്റ് പ്രതിദിനം…
Read Moreകോവിഡ് 19 ; ചൈനീസ് കിറ്റുകൾ കാത്ത് തമിഴ്നാട്; മാസ്ക് വച്ചില്ലെങ്കിൽ പിഴ
ചെന്നൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധയുള്ള സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാട്ടിൽ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട്. ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്കില്ല എന്ന് സൂചിപ്പിക്കുന്നതാണ് സർക്കാരിന്റെ കർശന നടപടികൾ. ഇന്നലെ മാസ്ക് വയ്ക്കാതെ പുറത്തിറങ്ങുന്നവർക്ക് നൂറുരൂപ പിഴ ഏർപ്പെടുത്തി. ഇരുചക്രവാഹനക്കാരാണ് ഇതു തെറ്റിക്കുന്നതെങ്കിൽ പിഴ 500 രൂപയാണ്. ചൈനയിൽ നിന്നു റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ കഴിഞ്ഞ വ്യാഴാഴ്ച എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. ഈ ആഴ്ച അവ എത്തുമെന്നും അതോടെ പ്രതിരോധപ്രവർത്തനങ്ങൾ വളരെ ശക്തമായി തന്നെ മുന്നോട്ടുകൊണ്ടു പോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ആകെയുള്ള 170 ഹോട്ട്സ്പോട്ട് ജില്ലകളിൽ 22 എണ്ണം തമിഴ്നാട്ടിലാണ് എന്നത് സർക്കാരിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നാണ്. എങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിലും ജനക്ഷേമപ്രവർത്തനങ്ങളിലും ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നിലപാടാണ് സർക്കാരിന്റേത്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് മുഖ്യമന്ത്രി ഇ. പളനിസ്വാമി…
Read Moreഹോട്ട് സ്പോട്ടുകളുടെ കാര്യത്തിൽ പുനർനിർണയം; ഇളവ് കേന്ദ്രനിർദേശമനുസരിച്ച് തിങ്കളാഴ്ചയ്ക്കു ശേഷം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ കാര്യത്തിൽ പുനർനിർണയം നടത്താൻ മന്ത്രിസഭായോഗത്തിൽ ധാരണ. ലോക് ഡൗൺ സംബന്ധിച്ച കേന്ദ്രസർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കാനും തീരുമാനമായി. ചില മേഖലകളിൽ ഇളവ് അനുവദിക്കാൻ ധാരണയായെങ്കിലും കേന്ദ്ര നിർദേശങ്ങൾക്കനുസരിച്ച് തിങ്കളാഴ്ചയ്ക്കു ശേഷം മാത്രമേ ഇളവനുവദിക്കൂ. കയർ, കശുവണ്ടി, ബീഡി, കൈത്തറി മേഖലകൾക്കാണ് ഇളവനുവദിക്കുക. അതേ സമയം സാലറി ചലഞ്ച് മന്ത്രിസഭായോഗം ചർച്ച ചെയ്തില്ല. കോവിഡ് ബാധയുടെ തീവ്രത അനുസരിച്ച് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെടുത്തേണ്ടതെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. കൂടാതെ കോട്ടയത്തേയും വയനാടിനേയും ഗ്രീൻ സോണിലുൾപ്പെടുത്താനും മറ്റു ജില്ലകളെ ഓറഞ്ച് സോണിലാക്കാനും കേന്ദ്രത്തോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ നാലു മേഖലകളായി തിരിക്കാനും തീരുമാനമായി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവ ഉൾപ്പെട്ട അതി തീവ്ര മേഖല, പത്തനംതിട്ട, എറണാകുളം, കൊല്ലം…
Read Moreസ്പ്രിങ്ക്ളർ അഴിമതി; മുഖ്യമന്ത്രി മുഖ്യപ്രതി; സൗജന്യ സേവനത്തിനുവരുന്നവരെ പേടിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് വിവര ശേഖരണത്തിനായി അമേരിക്കയിലെ സ്പ്രിങ്ക്ളർ കന്പനിയുമായുണ്ടാക്കിയ കരാറിനെതിരെ ആരോപണങ്ങൾ കടുപ്പിച്ച് പ്രതിപക്ഷം. സ്പ്രിങ്കളർ അഴിമതിയിൽ മുഖ്യമന്ത്രിയാണ് മുഖ്യപ്രതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ എല്ലാം മുഖ്യമന്ത്രി ശരിവച്ചു. കന്പനിയുടെ കഴിഞ്ഞ കാല ചരിത്രം സർക്കാർ പരിശോധിച്ചില്ല. കരാറുമായി ബന്ധപ്പെട്ട് ഒരു ഫയൽപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കരാറുകൾ വരുന്പോൾ ഒരു ഉദ്യോഗസ്ഥനെ ഇതിന്റെ ചുമതലകൾ എൽപ്പിക്കും. അത്തരത്തിലുള്ള ഒരു നടപടിയും ഈ കരാറിലുണ്ടായില്ല. ഈ നടപടികൾ നിയമവിധേയമല്ലെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ കുറ്റപ്പെടുത്താൻ സാധിക്കുമോ എന്നും ചെന്നിത്തല ചോദിച്ചു. സ്പ്രിങ്ക്ളർ കന്പനിക്കെതിരായ കേസ് നിസാരമല്ല. ഡാറ്റ തട്ടിപ്പ് കേസിലാണ് കന്പനി നടപടി നേരിടുന്നത്. 350 കോടി രൂപയുടെ തട്ടിപ്പാണ് ഈ കന്പനിയുടെ പേരിലുള്ളത്. സ്പ്രിങ്കളറുമായി പങ്കാളിത്തം ഉണ്ടായിരുന്ന കന്പനിതന്നെയാണ് ഇവർക്കെതിരെ കേസ് കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്പ്രിങ്ക്ളറിന്റേത് സൗജന്യ സേവനമല്ല. കോവിഡിനുശേഷം…
Read Moreജാഗ്രത കുറവോ; പിസ ഡെലിവറി ബോയിക്ക് കോവിഡ്; ഡല്‍ഹിയില്‍ 72 പേര് നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: പിസ ഡെലിവറി ബോയിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 72 പേര് നിരീക്ഷണത്തില്‍. എന്നാല്‍ നിരീക്ഷണത്തിലുള്ളവരെ ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ലെന്ന് ദക്ഷിണ ഡല്‍ഹി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. മാളവ്യ നഗറിലെ പ്രസിദ്ധമായ പിസ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാള്‍ക്ക് ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. അധികൃതര്‍ ഇയാളുടെ സഹപ്രവര്‍ത്തകരായ 16 പേരെ ക്വാറന്റൈന് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 72 പേരോട് നിരീക്ഷണത്തിലിരിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. നിരീക്ഷണത്തിലുള്ളവര്‍ക്ക് കോവിഡ് ലക്ഷണം കാണിച്ചാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും ദക്ഷിണ ഡല്‍ഹി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. അതേസമയം, രാജ്യത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 12,000 പിന്നിട്ടു. നിലവിൽ 12,380 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യയും രാജ്യത്ത് ഉയരുകയാണ്. 414 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഓരോ ദിവസവും ആയിരത്തിന് മുകളിൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതു വലിയ ആശങ്കയ്ക്കാണ്…
Read Moreലോകത്തെയാകെ ഞെട്ടിച്ച് അമേരിക്കയിലെ കോവിഡ് മരണം; 24 മണിക്കൂറിനിടെ പൊലിഞ്ഞത് 2,600ലേറെ ജീവനുകൾ
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് മരണങ്ങളുടെ കണക്കിൽ ലോകത്തെയാകെ ഞെട്ടിച്ചാണ് അമേരിക്കയിലെ കണക്കുകൾ പുറത്തുവരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,600ലേറപ്പേർക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടത്. ജോണ്‍ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇത്. രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 28,529 ആയി. 6,44,089 പേർക്കാണ് അമേരിക്കയിലാകെ വൈറസ് ബാധിച്ചിട്ടുള്ളത്. ന്യൂയോർക്കിൽ 2,14,648 പേർക്കും ന്യൂജഴ്സിയിൽ 71,030 പേർക്കുമാണ് വൈറസ് ബാധിച്ചിട്ടുള്ളത്. മറ്റേത് രാജ്യത്തേക്കാളും മൂന്നിരട്ടിയാണ് അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണമെന്നാണ് ജോണ്‍ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ. ലോകരാജ്യങ്ങളുടെ പട്ടികയിൽ 1,80,659 പേർക്ക് വൈറസ് ബാധിച്ചിട്ടുള്ള സ്പെയിനാണ് രണ്ടാമത്. 1,65,155 പേർക്കും ഫ്രാൻസിൽ 1,47,863 പേർക്കും ജർമനിയിൽ 1,34,753 പേർക്കുമാണ് കോവിഡ് ബാധയുള്ളത്. 12,370 പേർക്ക്് രോഗബാധയുള്ള ഇന്ത്യ ഈ പട്ടികയിൽ 20ാം സ്ഥാനത്താണ്.
Read Moreപാനൂര്‍ പീഡനം: അറസ്റ്റിലായ ബിജെപി നേതാവ് റിമാൻഡിൽ; കുറ്റം നിഷേധിച്ച പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
തലശേരി: പാനൂരിനു സമീപം പാലത്തായിയിൽ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂളിലെ ശുചിമുറിയിൽ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജനെ റിമാൻഡ് ചെയ്തു. പിന്നീട് പ്രതിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി. അതേസമയം പ്രതി കുറ്റംസമ്മതിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. പൊയിലൂർ തട്ടില്‍പീടികയിലെ ബന്ധുവീട്ടിൽ ഒളിവിൽകഴിഞ്ഞിരുന്ന പ്രതിയെ ബുധനാഴ്ചയാണ് പിടികൂടിയത്. ജനുവരി 15നും ഫെബ്രുവരി രണ്ടിനുമുള്പ്പെടെ മൂന്നുതവണ പീഡിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞമാസം 17 നാണ് സംഭവത്തിൽ പാനൂർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Read Moreകോവിഡ് ബാധിച്ച് ഒരു മലയാളി കൂടി അമേരിക്കയിൽ മരിച്ചു; രണ്ടുമാസം മുമ്പ് നാട്ടിലെത്തിയിരുന്നു…
പത്തനംതിട്ട: കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി അമേരിക്കയിൽ മരിച്ചു. ന്യൂയോർക്കിൽ സ്ഥിരതാമസക്കാരനായിരുന്ന പത്തനംതിട്ട വാര്യാപുരം തൂക്കുപാലം ഉപ്പുകണ്ടത്തിൽ ജോസഫ് കുരുവിള (ബാബു 68) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ: റോസമ്മ. മക്കൾ: ഡോ.ജസ്റ്റിൻ, ജെയിംസ്. മരുമക്കൾ: യൂനിസ്, അനു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജോസഫ് കുരുവിളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നതായി പറയുന്നു. രണ്ടുമാസം മുന്‍പ് നാട്ടിലെത്തിയിരുന്നു. ഇതോടെ പത്തനംതിട്ട ജില്ലക്കാരായ അഞ്ചുപേർ ഇതിനോടകം അമേരിക്കയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇതിൽ ജോസഫ് കുരുവിളയടക്കം രണ്ടുപേർ ഇലന്തൂർ പഞ്ചായത്തുകാരുമാണ്.
Read Moreപാസ് വീണ്ടും ലാപ്സാകുന്ന സാഹചര്യം, വിശ്രമിക്കാനും നേരം പുലരാനും കാത്തുനിന്നില്ല..! കടമ്പകളേറെ താണ്ടി നിതാര മകന്റെയടുത്ത്…
കാസര്‍ഗോഡ്: മാനന്തവാടി വിന്‍സന്റ് ഗിരിയിലെ നിതാരയും കുടുംബാംഗങ്ങളും ഈ ഈസ്റ്റര്‍ ദിനം ഇനിയൊരിക്കലും മറക്കില്ല. ശനിയാഴ്ച അര്‍ധരാത്രി പിന്നിട്ട് ലോകം മനസാലെയെങ്കിലും ഉയിര്‍പ്പു തിരുനാളിന്റെ ആഹ്ലാദങ്ങളിലേക്കു കടക്കുമ്പോള്‍ നിതാര അന്നുരാവിലെ മുതല്‍ തുടങ്ങിയ ഒരു അലച്ചിലിന്റെ അവസാനപാദമായ ഒരു യാത്ര തുടങ്ങുകയായിരുന്നു. ലോക്ക്ഡൗണില്‍ മൂന്നു പൂട്ടിട്ടു പൂട്ടിയ കാസര്‍ഗോഡ് നഗരത്തില്‍ നിന്ന് അങ്ങു ദൂരെ സ്വന്തം നാടായ വയനാട്ടിലേക്ക്. രാത്രി പന്ത്രണ്ടുമണിയോടെ തുടങ്ങിയ യാത്ര മൂന്നു വാഹനങ്ങള്‍ മാറിക്കയറി മലയോരഹൈവേയിലൂടെ വയനാട് ജില്ലാ അതിര്‍ത്തി പിന്നിട്ട് ബോയ്സ് ടൗണിലെത്തിയപ്പോള്‍ പുലര്‍ച്ചെ നാലുമണിക്ക് ഉയിര്‍ത്തെഴുന്നേൽപ്പിന്റെ വിളംബരവുമായി പള്ളിമണികള്‍ മുഴങ്ങിത്തുടങ്ങിയിരുന്നു. മാനന്തവാടിയിലെ വീട്ടില്‍ കരഞ്ഞു തളര്‍ന്നുറങ്ങിയ മൂന്നുവയസുകാരന് റിച്ചു 23 ദിവസത്തിനു ശേഷം അന്നു വീണ്ടും അമ്മയെ കണികണ്ടുണര്‍ന്നു. കാസര്‍ഗോഡ് സ്വകാര്യ സ്കൂളിലെ അധ്യാപികയായ നിതാരയും സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് സുജിത്തും മൂന്നു വയസുകാരനായ മകനോടൊപ്പം കളക്ടറേറ്റിനു സമീപം…
Read More