മുവാറ്റുപുഴ: ലോക്ക് ഡൗണ്‍ മൂലം കടകള്‍ അടഞ്ഞുകിടക്കുന്നതില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജിനായി എന്തുചെയ്യണമെന്നറിയാതെ ജനം. ആവശ്യവസ്തുക്കളുടെ ഇനത്തില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് കടകള്‍ ഉൾപ്പെടുത്താത്തതോടെ റീചാര്‍ജിംഗ് നിലച്ചിരിക്കുകയാണ്. കൗമാരക്കാരെയും യുവാക്കളെയും സംബന്ധിച്ചു കടകള്‍ തുറന്നില്ലെങ്കിലും ഓണ്‍ലൈനായി ഫോണ്‍ ചാര്‍ജ് ചെയ്യാം. മധ്യവയസ്കരും വയോജനങ്ങളുമാണ് കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്. ഇതോടെ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ആവശ്യവസ്തുവായി പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതേസമയം രോഗികള്‍ ഉള്‍പ്പെടെ പ്രായമായവര്‍ മാത്രം താമസിക്കുന്ന പല വീട്ടുകാർ ഭീതിയിലാണ്. രോഗികളുമായി താമസിക്കുന്നവര്‍ക്ക് പെട്ടെന്ന് മറ്റൊരാളുടെ സഹായം വേണ്ടിവന്നാല്‍ ഏക ആശ്രയം മൊബൈല്‍ ഫോണായിരുന്നു. ഗ്രാമങ്ങളില്‍ പലയിടത്തും ഒറ്റപ്പെട്ട വീടുകളുണ്ട്. അത്യാവശ്യത്തിന് ആംബുലന്‍സ് പോലും വിളിക്കാന്‍ ഇവര്‍ക്ക് പറ്റാത്ത അവസ്ഥയുണ്ടായേക്കാം. നാട്ടുകാരുടെ പ്രത്യേക ആവശ്യം കണക്കിലെടുത്ത് പോലീസിന്റെ അനുമതിയോടെ ഇന്നലെ കല്ലൂര്‍ക്കാട് രണ്ട് മൊബൈല്‍ ഫോണ്‍ റീചാര്‍ജിംഗ് സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി…
Read MoreCategory: Loud Speaker
പെണ്മക്കളുടെ വീടുകളിലേക്ക് മാതാവ് ചക്ക കൊടുത്തയച്ചു, ചക്കയുമായി ബൈക്കിൽ പോയ യുവാക്കള്‍ക്ക് മുട്ടന്‍പണിയുമായി പോലീസ്
എടക്കര: പെണ്മക്കളുടെ വീടുകളിലേക്ക് മാതാവ് ചക്ക കൊടുത്തയച്ചു, ചക്കയുമായി പോയ യുവാക്കളെ പോലിസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ വച്ചു. ജില്ലയിൽ നിലനിൽക്കുന്ന നിരോധനാജ്ഞ വകവെക്കാതെ അനാവശ്യമായി ചക്കയുമായി പോയ യുവാക്കളെയാണ് പോത്തുകൽ പോലിസ് കരുതൽ തടങ്കലിൽ വച്ചശേഷം വൈകിട്ട് വിട്ടയച്ചത്. ബൈക്കിൽ എത്തിയ യുവാക്കളെ പോത്തുകൽ പോലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ വക്കുകയാണുണ്ടായത്. അനാവശ്യമായി യാത്ര ചെയ്തതിനാണ് യുവാക്കളെ കരുതൽ തടങ്കലിൽ വച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയ നിയമങ്ങൾ അനുസരിക്കാൻ ജനങ്ങൾ തയാറാകുന്നില്ലെതാണ് ഇത് വ്യക്തമാക്കുന്നത്. അനാവശ്യമായി യാത്ര ചെയ്തതിന് എടക്കര സ്റ്റേഷനിൽ തിങ്കളാഴ്ച മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.
Read Moreനാട്ടിൽ മടങ്ങിയെത്തിയ തൊഴിലാളികളെ അണുനാശിനി തളിച്ച് യുപി സർക്കാർ;സംവഭം വിവാദമായതോടെ ഉദ്യോഗസ്ഥരുടെ വിശദീകരണം ഇങ്ങനെ…
ബറേലി: അന്യസംസ്ഥാനങ്ങളിൽനിന്ന് സ്വന്തം നാട്ടിൽ മടങ്ങിയെത്തിയ തൊഴിലാളികളെ അണുനാശിനി തളിച്ച് ഉത്തർപ്രദേശ് ഭരണകൂടം. ഉത്തർപ്രദേശിലെ ബറേലിയിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘത്തെ റോഡിൽ നിരത്തിയിരുത്തിയശേഷം അണുനാശിനി തളിച്ചത്. അന്യസംസ്ഥാനങ്ങളിൽനിന്നും തൊഴിലാളികൾക്ക് യുപിയിലേക്ക് വരുന്നതിനായി സർക്കാർ ബസ് സൗകര്യം കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നു. ഈ ബസിലെത്തിയ സംഘത്തിനുനേരിയായിരുന്നു ഭരണകൂടത്തിന്റെ അതിക്രമം. ഭരണകൂടത്തിന്റെ നടപടി വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. എന്നാൽ ക്ലോറിൻ കലക്കിയ വെള്ളമാണ് തളിച്ചതെന്ന വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. ഇത് മനുഷ്യത്വരഹിത നടപടി അല്ല. ആളുകൾ കൂട്ടമായി എത്തിയതിനാൽ അണുവിമുക്തരാക്കേണ്ടത് അനിവാര്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം മനുഷ്യത്വരഹിതമായ നടപടികൾ ഒഴിവാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഞെട്ടിപ്പിക്കുന്ന നടപടിയാണ് ഇത്. ഈ തൊഴിലാളികൾ ഒരുപാട് സഹിച്ചവരാണ്. അവരുടെ മേൽ രാസവസ്തുക്കൾ തളിക്കരുത്. അത് അവരുടെ ആരോഗ്യത്തെ നശിപ്പിക്കുകയേ ഉള്ളൂവെന്നും പ്രിയങ്ക ട്വിറ്റ് ചെയ്തു.
Read More“വർക്ക് അറ്റ് ഹോം’ ആണെങ്കിലും പ്രധാനമന്ത്രിക്ക് തിരക്കിന് കുറവില്ല ;സന്ദർശനം കർശന പരിശോധനകൾക്ക് മാത്രം
ന്യൂഡൽഹി: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും “വർക്ക് അറ്റ് ഹോം’ രീതിയാണ് പിൻതുടരുന്നതെങ്കിലും ലോക് കല്യാണ്‍ മാർഗിലെ ഔദ്യോഗിക വസതിയിൽ തിരക്കിനു കുറവൊന്നുമില്ല. പ്രധാനമന്ത്രിയെ കാണാൻ ഇപ്പോഴും സന്ദർശകരെ അനുവദിക്കുന്നുണ്ട്. എന്നാൽ കർശന പരിശോധനകൾക്കുശേഷം മാത്രമാണ് ഇവരെ കടത്തിവിടുന്നത്. ആരോഗ്യം, യാത്രാരേഖകൾ തുടങ്ങിയവ സംബന്ധിച്ച വിശദമായ പരിശോധനകൾക്കുശേഷം മാത്രമാണ് പ്രധാനമന്ത്രിയെ കാണാൻ ഇവരെ അനുവദിക്കുന്നത്. ഫലയുകളും മറ്റും കൃത്യമായി പരിശോധിക്കുന്ന പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്തിമാരുമായി എല്ലാ ദിവസവും വീഡിയോ കോണ്‍ഫറൻസ് നടത്തുന്നു. കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച ഓരോ സംസ്ഥാനത്തേയും കാര്യങ്ങൾ അദ്ദേഹം വിശദമായി വിലയിരുത്തുന്നു. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുയർന്നു വരുന്ന വിഷയങ്ങളും മോദി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നുണ്ട്. കൊറോണ പ്രതിരോധത്തിനുള്ള പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി എന്നിവർ തലവന്മാരായ പ്രത്യേക സമിതിയുടെ പ്രവർത്തനങ്ങളേയും വീഡിയോ കോണ്ഫറൻസു വഴി…
Read Moreകർണാടകയിൽനിന്നും കേരളത്തിലേക്ക് വന്ന പച്ചക്കറി ലോറിക്ക് നേരെ ആക്രമണം; ഭക്ഷ്യവസ്തുകൾ നശിപ്പിച്ചു
കാസർഗോഡ്: കർണാടകയിൽനിന്നും കേരളത്തിലേക്ക് പച്ചക്കറികളുമായി വന്ന ലോറിക്ക് നേരെ ആക്രമണം. കാസർഗോഡ്-കർണാടക അതിർത്തിയിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രിയാണ് ലോറിക്ക് നേരെ ആക്രമണം ഉണ്ടായത്. ലോറിയിലുണ്ടായിരുന്ന ഭക്ഷ്യവസ്തുകൾ നശിപ്പിച്ചു. അതേസമയം തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള ചരക്ക് നീക്കത്തിനുള്ള തടസം നീങ്ങി. ഏഴ് ചെക്ക് പോസ്റ്റുകൾവഴി പച്ചക്കറി വണ്ടികൾ കേരളത്തിലേക്ക് എത്തും. നിത്യോപയോഗ സാധനങ്ങൾ ഇന്നുമുതൽ എത്തും.
Read Moreപായിപ്പാട്ടെ പ്രതിഷേധം: മൊബൈയിൽ പരിശോധനയിൽ പോലീസിന് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ
കോട്ടയം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ലോക്ക് ഡൗണ്‍ നിബന്ധന ലംഘിച്ചു പായിപ്പാട് ജംഗഷനിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. ആളുകൾ കൂട്ടമായെത്താൻ ഫോണിലൂടെ ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ മുതൽ വിവിധ ക്യാന്പുകളിൽ സംഘടിച്ച മൂവായിരത്തിലേറെ വരുന്ന തൊഴിലാളികളാണ് 11.45നു പായിപ്പാട് ജംഗ്ഷനിലേക്കു പ്രകടനമായി എത്തിയത്. പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന സൂചനയെ തുടർന്നു ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ആഹാര സാധനങ്ങളും വെള്ളവും എത്തിക്കുക, പശ്ചിമ ബംഗാളിലേക്കു പോകാൻ ട്രെയിൻ സർവീസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
Read Moreഅതിഥി തൊഴിലാളികൾക്ക് ട്രെയിൻ സൗകര്യം ഒരുക്കിയെന്ന് വ്യാജപ്രചരണം: ഒരാൾ അറസ്റ്റിൽ
മലപ്പുറം: അതിഥി തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കിയെന്ന് വ്യാജപ്രചരണം നടത്തിയയാൾ അറസ്റ്റിൽ. മലപ്പുറം ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു കളക്ടറുടെ അറിയിപ്പ്. തിങ്കളാഴ്ച രാത്രി അതിഥി തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് പോകാന്‍ ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്നായിരുന്നു പ്രചരണം. ഇത് വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത്തരത്തിൽ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു
Read Moreസമൂഹവ്യാപനമെന്ന് സംശയം; ലോക്ക്ഡൗൺ നിയന്ത്രണം ശക്തമാക്കി തമിഴ്നാട്
ചെന്നൈ: ലോക്ക്ഡൗൺ നിബന്ധന ശക്തമാക്കി തമിഴ്നാട് സർക്കാർ. കോവിഡ്-19യുടെ സമൂഹവ്യാപനമെന്ന് സംശയം ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കിയത്. അവശ്യ സാധനങ്ങളുടെ വില്പന ഉച്ചക്ക് 2.30 വരെയാക്കി ചുരുക്കി. പമ്പുകള്‍ രാവിലെ ആറ് മുതല്‍ ഉച്ചക്ക് 2.30 വരെയെ തുറക്കൂ. ചരക്ക് വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമേ ചരക്ക് വാഹനങ്ങളെ ചെന്നൈയില്‍ പ്രവേശിപ്പിക്കൂ. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Read Moreലോകം കണ്ട ഏറ്റവും വലിയ രണ്ടു മഹാമാരികള്‍! സ്പാനിഷ് ഫ്ളൂവിനെ അതിജീവിച്ച നൂറ്റൊന്നുകാരൻ കൊവിഡിനെയും തോല്പിച്ചു
റോം: ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ചു ചികിത്സയിലായിരുന്ന 101 വയസുകാരന് രോഗവിമുക്തനായി. 1919ല്‍ സ്പാനിഷ് ഫ്ളൂവിന്റെ കാലത്ത് ജനിച്ച ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇറ്റലിയിലെ എമിലിയ റൊമാഞ്ഞ റീജിയണിലെ റിമിനി ഇന്ഫെര്മി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോകം കണ്ട ഏറ്റവും വലിയ രണ്ടു മഹാമാരികളുടെ കാലത്തു ജീവിച്ചിരുന്നു എന്ന നിലയ്ക്കു പ്രത്യേക പ്രാധാന്യമാണ് ഇദ്ദേഹത്തിനുള്ളത്. രാജ്യം കൊറോണ മരണത്തിന്റെ പിടിയില്‍ നില്ക്കുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ രോഗസൗഖ്യം എല്ലാവര്ക്കും സന്തോഷം പകരുന്ന കാര്യമാണെന്നും ചികിത്സയില്‍ കഴിയുന്ന ആയിരക്കണക്കിന് രോഗികള്‍ക്കിത് വലിയ ആശ്വാസമാണെന്നും റിമിനി ഡെപ്യൂട്ടി മേയര്‍ ഗ്ലോറിയ ലിസി പറഞ്ഞു. ഇദ്ദേഹത്തിന്റെ പുനര്ജന്മം ആരോഗ്യമേഖലയിലാകെ പ്രത്യാശ പകര്‍ന്നിട്ടുണ്ട്. 1918 മുതല്‍ 1920 വരെയുള്ള കാലഘട്ടത്തില്‍ ലോകത്താകമാനം ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായ രോഗമായിരുന്നു സ്പാനിഷ് ഫ്ളൂ. അന്ന് ഇറ്റലിയില്‍ മാത്രം…
Read Moreരാഗേന്ദുവിന്റെ പിതാവിന്റെ സംശയം ശരിയായി! ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ; സംഭവം പോത്തൻകോട്
പോത്തൻകോട്: ഭാര്യയെ മദ്യലഹരിയിലാക്കി കഴുത്ത്ഞെരിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ഭർത്താവ് പോലീസ് പിടിയിൽ. വാമനപുരം സ്വദേശി ആദർശ് (26) ആണ് അറസ്റ്റിലായത് വേറ്റിനാട് ഐകുന്നത്തിൽ ശിവാലയത്തിൽ രാജേന്ദ്രൻ ലീന ദമ്പതികളുടെ മകൾ രാഗേന്ദു (21)നെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. കഴിഞ്ഞ 23നാണ് സംഭവം. പോത്തൻകോട് നന്നാട്ടുകാവ് വാടക വീട്ടിൽ ഭർത്താവിനോടൊപ്പം താമസിക്കുമ്പോഴാണ് രാകേന്ദു ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പിതാവ് രാജേന്ദ്രൻ നായർ പോത്തൻകോട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിയുന്നത്. ആദർശിനെ പിടികൂടി ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. 23 ന് രാത്രി പത്തര മണിയോടെ മദ്യലഹരിയിൽ ആദർശ് രാകേന്ദുമായി വാക്കേറ്റമുണ്ടായി. ഇരുമ്പ് ദണ്ഡ് കൊണ്ട് പ്രതി രാകേന്ദുവിനെ മർദിച്ചു. ശബ്ദം പുറത്തു കേൾക്കാതിരിക്കാനാൻ കരുത്ത് ഞ്ഞെരിച്ച ശേഷം മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കുകയായിരുന്നു. തുടർന്ന് മുണ്ടു…
Read More