മറയൂർ: കൊറോണ വൈറസ് രൂപത്തിൽ ഹെൽമെറ്റ് ധരിച്ച് തമിഴ്നാട് വില്ലിവാക്കം പോലീസ് ഇൻസ്പെക്ടർ രജീഷ് ബാബു വ്യത്യസ്തമായ അവബോധം വളർത്തുന്നു. കൊറോണ വൈറസ് പടരാതിരിക്കാൻ രാജ്യത്താകമാനം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ അനാവശ്യമായി നിരോധനം ലംഘിക്കുന്നവർക്കെതിരേ പോലീസ് നടപടിയെടുക്കുന്നുണ്ടെങ്കിലും ഒരു കാരണവുമില്ലാതെ വാഹനങ്ങളിൽ കറങ്ങി നടക്കുന്നവരിൽ അവബോധം വളർത്താനാണ് ഇത്തരത്തിൽ ഹെൽമെറ്റ് ഉണ്ടാക്കി ധരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഹെൽമറ്റിൽ പേപ്പർ ഉപയോഗിച്ച് കൊറോണ വൈറസ് രൂപം ഉണ്ടാക്കിയശേഷം പെയിന്റിംഗ് നടത്തുകയായിരുന്നു. ഹെൽമറ്റ് കൊറോണ വൈറസ് രൂപത്തിൽ കാണുന്ന ജനങ്ങളിൽ ഭീതിയും ആശങ്കയും ജനിപ്പിക്കുന്നതായും ഇൻസ്പെക്ടർ പറഞ്ഞു.
Read MoreCategory: Loud Speaker
ചിലർക്ക് മദ്യം അത്യാവശ്യം! മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം നൽകാൻ എക്സൈസിന് നിർദേശം
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്നു സംസ്ഥാനത്തെ മദ്യശാലകൾ പൂർണമായി അടച്ചതോടെ മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം നൽകാൻ എക്സൈസിന് നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മദ്യശാലകൾ അടച്ചതോടെ നിരവധി പേർ ജീവനൊടുക്കിയ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ പുതിയ നടപടി. മദ്യാസക്തിയുള്ളവർ വലിയ പ്രശ്നങ്ങൾ നേരിടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലർക്ക് മദ്യം അത്യാവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാർക്ക് ഡോക്ടറുടെ നിർദേശപ്രകാരം നിശ്ചിത അളവിൽ മദ്യം നൽകാൻ എക്സൈസ് വകുപ്പിന് നിർദേശം നൽകും. എന്നാൽ ഇതിന്റെ പ്രായോഗികവശം ഒന്നുകൂടെ പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreഹെല്‍മറ്റ് വയ്ക്കാത്തതിന് പിഴയടച്ച നഗരസഭാ ചെയർമാന്റെ പ്രതികാരമോ? പോലീസ് കാന്റീൻ പൂട്ടിക്കാനെത്തിയ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ; കായംകുളം നഗരസഭയും പോലീസും തമ്മിൽ പോര് മുറുകുന്നു
കായംകുളം: പോലീസ് കാന്റീൻ പൂട്ടിക്കാനെത്തിയ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. കോവിഡിന്റെ സമൂഹ വ്യാപനം തടയാൻ നാടാകെ ജാഗ്രതയോടെ മുന്നോട്ടുപോകുമ്പോഴാണ് കായംകുളം നഗരസഭയും പോലീസും തമ്മിൽ പോര് മുറുകുന്നത്. രണ്ട് ദിവസം മുമ്പ് ലോക്ക്ഡൗണിനിടെ ഹെൽമറ്റ് വക്കാതെ യാത്ര ചെയ്ത നഗരസഭാ ചെയർമാനെതിരെ പോലീസ് പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജനമൈത്രി കാന്റീൻ അടച്ചു പൂട്ടിക്കാൻ ഇന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എത്തിയത്. ഇതോടെ ഇരുവിഭാഗവും തമ്മിൽ കൈയേറ്റമുണ്ടായി. പിന്നാലെ നഗരസഭാ ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരസഭാ ആരോഗ്യ വിഭാഗം സൂപ്രണ്ടും സംഘവും കായംകുളം പോലീസ് സ്റ്റേഷനിലേക്ക് ജീപ്പിലാണ് എത്തിയത്. പോലീസുകാരോട് ഒന്നും മിണ്ടാതെ സംഘം നേരെ കാന്റീനിലെത്തുകയും ലൈസൻസ് ആവശ്യപ്പെടുകയുമായിരുന്നു. പോലീസുകാർ മാത്രം ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന കാന്റീന് ലൈസൻസ് ആവശ്യമില്ലെന്ന് കായംകുളം സിഐ ജി.ഗോപകുമാർ പറഞ്ഞു. എന്നാൽ…
Read Moreലോക്ക് ഡൗണ്‍ ലംഘനം! അഴീക്കലിൽ പുറത്തിറങ്ങിയ നാട്ടുകാരെ ഏത്തമിടീച്ച് യതീഷ് ചന്ദ്ര; വിശദീകരണം തേടി ഡിജിപി
തിരുവനന്തപുരം: ലോക്ക്ഡൗൺ ലംഘിച്ച് കണ്ണൂർ അഴീക്കലിൽ പുറത്തിറങ്ങിയ നാട്ടുകാരെ ഏത്തമിടീച്ച കണ്ണൂർ എസ്പി യതീഷ് ചന്ദ്രയോട് ഡിജിപി ലോക്നാഥ് ബെഹ്റ വിദശീകരണം തേടി. വിലക്ക് ലംഘിച്ച മൂന്ന് പേരെയാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പോലീസ് സംഘം ഏത്തമിടീച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തിൽ ദിവസവും പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് അഴീക്കലിൽ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ടെത്തി ശിക്ഷാ നടപടി എടുത്തത്. ലോക്ക് ഡൗൺ ലംഘിക്കുന്നവരായാൽ പോലും മാന്യമായ ഇടപെടൽ വേണമെന്ന് പോലീസിന് കര്‍ശ നിര്‍ദ്ദേശം നിലനിൽക്കെയാണ് യതീഷ് ചന്ദ്രയുടെ നടപടി.
Read Moreമൂന്നു ദിവസം തള്ളി നീക്കി! മരുന്നിനു പോലും ആഹാരമില്ല, മരണം മാത്രം മുന്നിൽ! നിസഹായതയുടെ നടുവിലെ രോഗജീവിതങ്ങൾ
ഉണങ്ങിയ ഒരു കഷണം റൊട്ടിയുടെ അരികും മൂലയും ഒടിച്ചു തിന്നും പച്ചവെള്ളം കുടിച്ചും മൂന്നു ദിവസം തള്ളി നീക്കി. ശനിയാഴ്ച രാവിലെ തുണിക്കെട്ട് തുറന്നു നോക്കിയപ്പോള്‍ ബാക്കിയുണ്ടായിരുന്ന ആ ഒരു കഷണം റൊട്ടിയില്‍ പൂപ്പല്‍ പിടിച്ചിരിക്കുന്നു. മൂന്നാഴ്ച ഇനി എങ്ങനെ കഴിഞ്ഞു കൂടുമെന്ന് ഒരറിവുമില്ല. ബിഹാറിലെ വീട്ടിലേക്കുള്ള ദൂരം മനസ് കൊണ്ടളന്ന് ചെന്നു ചേരാന്‍ ഒരു വഴിയുമില്ലാതെ ഡല്‍ഹി എയിംസ് ആശുപത്രിയ്ക്ക് പുറത്തെ വഴിയോരത്ത് കാന്‍സര്‍ രോഗിയായ ഭാര്യയെ തുണി വിരിച്ചു നിലത്തു കിടത്തി കാത്തിരിക്കുകയാണ് ചമന്‍ലാല്‍. കോവിഡ്-19 ലോക്ഡൗണ്‍ വന്നതോടു കൂടി മരുന്നും ഭക്ഷവും ഇല്ലാതെ വീടുകളിലേക്ക് മടങ്ങാന്‍ കഴിയാതെ ഡല്‍ഹി ആശുപത്രികളിലെ നൂറുകണക്കിന് രോഗികളാണ് വഴിയോരങ്ങളില്‍ തുണി വിരിച്ചു കഴിയുന്നത്. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, സഫ്ദര്‍ജംഗ് ആശുപത്രികളില്‍ ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നു. ഇവരില്‍ പലരും വിദഗ്ധ ചികിത്സ…
Read Moreവിശപ്പ് സഹിച്ച് രണ്ടു ദിവസം.. വീട്ടിലെത്താൻ 135 കിലോമീറ്റർ നടന്ന് യുവാവ്
കോവിഡ്-19 വൈറസിന്റെ വ്യാപനം തടയാൻ രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ വീട്ടിലെത്താന്‍ 135 കിലോമീറ്റര്‍ നടന്ന് യുവാവ്. മഹാരാഷ്ട്രയിലെ ചന്ദ്രാപുർ ജില്ലക്കാരനായ 26 വയസുകാരനായ നരേന്ദ്ര ഷെൽക്കയാണ് നാഗ്പുരിൽനിന്ന് വീട്ടിലേക്കു നടന്നത്. പൂനയിലാണ് ഷെൽക്ക ജോലി ചെയ്യുന്നത്. തിങ്കളാഴ്ച രാത്രിയിൽ പൂനയിൽനിന്നും നാഗ്പുരിലേക്കുള്ള അവസാന ട്രെയിൻ പിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ ഇതിനിടെ സർക്കാർ എല്ലാത്തരം യാത്രകൾക്കും വിലക്കേർപ്പെടുത്തിയതോടെ ഷെൽക്ക നാഗ്പുരിൽ കുടുങ്ങി. യാതൊരു സഹായവും ലഭിക്കാതെ വന്നതോടെ മറ്റൊരു മാർഗവുമില്ലാതെ ഷെൽക്ക ചൊവ്വാഴ്ച രാവിലെ മുതൽ നാഗ്പുർ-നാഗ്ബിദ് റോഡിൽ കാൽനട യാത്ര ആരംഭിച്ചു. ഭക്ഷണം കഴിക്കാതെ രണ്ടു ദിവസം യാത്ര ചെയ്ത അദ്ദേഹം വെള്ളം കുടിച്ചു മാത്രമാണ് നീങ്ങിയത്. നാഗ്പുരിൽനിന്ന് 135 കിലോമീറ്റർ അകലെയുള്ള സിന്ധേവാഹി തഹ്ലിസിലിലെ ശിവാജി സ്ക്വയറിൽ ബുധനാഴ്ച രാത്രിയിൽ പോലീസ് പട്രോളിംഗ് സംഘമാണ് ക്ഷീണിതനായ ഷെൽക്കയെ കണ്ടെത്തിയത്. കർഫ്യൂ ലംഘിച്ച വിവരം…
Read Moreനിപ്പ വന്നപ്പോഴും വിപിൻദാസ് ഉണ്ടായിരുന്നു കളമശേരി മെഡിക്കൽ കോളേജിൽ! ഐസലേഷൻ ചൂടിലും വിപിനെ പൊള്ളിക്കുന്നത് പുറത്തെ കാഴ്ചകൾ…
നിപ്പ വന്നപ്പോഴും വിപിൻദാസ് ഉണ്ടായിരുന്നു കളമശേരി മെഡിക്കൽ കോളേജിൽ ഐസലേഷൻ വാർഡിൽ ഡ്യൂട്ടിയിൽ. ഇപ്പോൾ കോവിഡ് 19 രോഗത്തിന് ചികിത്സയൊരുക്കുന്ന ഡ്യൂട്ടിയിലാണ് മുട്ടപ്പള്ളി കാവുമ്പാടം കെ.പി. മോഹൻദാസിന്റെയും ഗീതയുടെയും മകനായ വിപിൻദാസ്. ഗ്ലൗസും മാസ്കും മാത്രമല്ല പ്രത്യേകമായി തയ്യാറാക്കിയ കിറ്റും ഗ്ലാസും ധരിച്ച് വേണം തുടർച്ചയായി നാല് മണിക്കൂർ ഡ്യൂട്ടി ചെയ്യാൻ. കിറ്റ് ധരിച്ചാൽ പിന്നെ കൊടുംചൂടാണ് ശരീരത്തിൽ. ദേഹത്ത് ഒരിടത്തും സ്പർശിക്കാൻ പാടില്ല. രോഗബാധിതരുടെയും രോഗം സ്ഥിരീകരിച്ചവരുടെയും സ്രവം പരിശോധനക്ക് അയക്കുന്ന ഡ്യൂട്ടിയാണ് 11 വർഷമായി ആരോഗ്യവകുപ്പിൽ മൈക്രോബയോളജിസ്റ്റ് ആയ വിപിന്റേത്. അപകടകരമായതും അത്യന്തം ശ്രദ്ധാപൂർണവുമായ ഈ ഡ്യൂട്ടി അതീവ ജാഗ്രതയോടെ ചെയ്യാൻ വേണ്ടി അനുഭവിക്കുന്ന പ്രയാസങ്ങളല്ല വിപിന്റെ സങ്കടം. ഡ്യൂട്ടി കഴിഞ്ഞ് പുറത്തെത്തുമ്പോൾ കാണുന്ന കാഴ്ചകളാണ് സങ്കടം നിറയ്ക്കുന്നത്. കോവിഡ് വൈറസ് രോഗത്തിന്റെ വ്യാപനം തടയാൻ ഏർപ്പെടുത്തിയ വിലക്കുകളെ നിസാരമായി കാണുന്നവരെയും അനാവശ്യ യാത്ര…
Read Moreഇങ്ങനെയും ഒരു പ്രസിഡന്റ്! ട്രാഫിക് മരണങ്ങള് ഉണ്ടാകുമെന്ന് കരുതി കാര്‍ഫാക്ടറി അടച്ചു പൂട്ടാനാവില്ല; ചിലര്‍ മരിച്ചുവീഴുന്നത് സ്വാഭാവികമാണെന്ന് ബ്രസീലിയന്‍ പ്രസിഡന്റ്
സാവോ പോളോ: ചിലര്‍ മരിച്ചു വീഴുന്നത് സ്വാഭാവികമാണെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജെയില്‍ ബൊല്‍സൊണാരോ. ബ്രസീല്‍ പ്രസിഡന്റ് രോഗം പടരാതിരിക്കാന്‍ സാമൂഹിക വിലക്കേര്‍പ്പെടുത്തുന്നതിന് പകരം സമ്പദ്ഘടനയെ സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഗവര്‍ണര്‍മാര്‍ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചിലര്‍ മരിച്ചുവീഴും എന്ന തരത്തില്‍ പ്രസിഡന്റ് പ്രസ്താവന നടത്തിയത്. “ട്രാഫിക് മരണങ്ങള് ഉണ്ടാകുമെന്ന് കരുതി നിങ്ങള്‍ക്ക് കാര്‍ഫാക്ടറി അടച്ചു പൂട്ടാനാവില്ല. എന്നോട് ക്ഷമിക്കണം, ചിലയാളുകള്‍ മരിക്കും, അതാണ് ജീവിതമെന്ന് പറയുന്നത്”, കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ബൊല്‍സനാരോ പറഞ്ഞതാണിത്. സാവോ പോളോയിലെ മരണനിരക്കില്‍ തനിക്ക് സംശയമുണ്ടെന്നും സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ രാഷ്ട്രീയലാഭത്തിനു വേണ്ടി തെറ്റായ കണക്കുകളാണ് പുറത്തു വിടുന്നതെന്നും പ്രസിഡന്റ് ജെയിര്‍ ബൊല്‍സണാരോ ആരോപിച്ചിരുന്നു. 1223 പേരാണ് ഇവിടെ രോഗബാധിതരായുള്ളത്. ഇതുവരെ 68 പേര് മരിച്ചു. ഇത് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് പ്രസിഡന്റ് ഇത്തരത്തിൽ പ്രതികരിച്ചത്. രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിർത്തി കാര്യങ്ങള്‍ തീരുമാനിക്കാനാവില്ലെന്നും…
Read Moreകൊറോണ ഭീതിയിൽ ഹോസ്റ്റലിൽനിന്നു വീട്ടിലേക്കു മടങ്ങിയ വിദ്യാർഥിനിയെ കൂട്ടമാനഭംഗ ത്തിനിരയാക്കി; കേസിൽ ഒന്‍പത് പ്രതികൾ
റാഞ്ചി: ജാര്‍ഖണ്ഡിൽ 16 വയസുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. പെൺകുട്ടിയുടെ സുഹൃത്തും മറ്റ് എട്ട് പേരും ചേര്‍ന്നാണ് മാനഭംഗപ്പെടുത്തിയത്. ജാര്‍ഖണ്ഡിലെ റാഞ്ചിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഹോസ്റ്റൽ പൂട്ടിയതിനെ തുടർന്ന് പെൺകുട്ടി മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ദുംകയിലെ കരുദിഹിൽ എത്തി. അവിടെ നിന്നും വീട്ടുകാരെ വിവരം അറിയിച്ചെങ്കിലും അവർക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് പെൺകുട്ടി സുഹൃത്തിന്റെ സഹായം തേടിയത്. ബൈക്കിൽ മറ്റൊരാൾക്കൊപ്പമായിരുന്നു സുഹൃത്ത് എത്തിയത്. ലോക്ക് ഡൗണിനിടെ ദേശീയ പാതയിലൂടെ പോകുമ്പോൾ പോലീസ് തടഞ്ഞ് നിർത്തുമെന്നും അതിനാൽ കാട്ട് പാതയിലൂടെ എളുപ്പവഴിയുണ്ടെന്നും ധരിപ്പിച്ച് പ്രതി വിജനമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു. അവിടെ മറ്റ് എട്ടു പേരും എത്തി, പിന്നീട് സുഹൃത്ത് ഉൾപ്പെടെയുള്ള ഒന്‍പത് പേരും പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടി അബോധാവസ്ഥയിൽ ആയതോടെ പ്രതികൾ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയുടെ ആരോഗ്യ…
Read Moreശ്രുതി ഹാസൻ ലണ്ടനിൽ നിന്ന് മടങ്ങിയെത്തി! നടൻ കമൽഹാസനോടും മകൾ ശ്രുതി ഹാസനോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ്
ചെന്നൈ: നടൻ കമൽഹാസനോടും മകൾ ശ്രുതി ഹാസനോടും കോവിഡ് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു. ശ്രുതി ഹാസൻ ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയതിനേത്തുടർന്നാണ് ഇരുവരോടും നിരീക്ഷണത്തിൽ പോകണമെന്ന് ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് കമൽഹാസൻ നേരത്തെ താമസിച്ചിരുന്ന വസതിക്കു മുന്നിൽ ആരോഗ്യ പ്രവർത്തകർ നോട്ടീസ് പതിച്ചു. എന്നാൽ കമൽ ഇവിടെയല്ല താമസം എന്ന് അറിഞ്ഞതോടെ നോട്ടീസ് ഇവിടെ നിന്ന് നീക്കം ചെയ്തു.
Read More