റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വൈകുന്നേരം ഏഴു മുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. 21 ദിവസത്തേക്കാണു നിശാനിയമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും താമസ സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും ജനങ്ങളോട് സൗദി ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയില്‍ ഇതുവരെ 511 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ യുഎഇയില്‍ വിമാന വിലക്ക് കര്‍ശനമാക്കി. യുഎഇ എല്ലാ എല്ലാ യാത്രാവിമാനങ്ങളും നിര്‍ത്തി. ചരക്കു വിമാനങ്ങള്‍ക്കും അടിയന്തര ഒഴിപ്പിക്കലിനുള്ളവയ്ക്കും മാത്രമാകും ഒഴിവ്. കൊറോണ ഏഷ്യയില്‍ കടുത്ത നാശം വിതക്കുമെന്ന സൂചന നിലനില്‍ക്കെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. കര്‍ശന മുന്കരുതല്ക്കിടെയും ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്.
Read MoreCategory: Loud Speaker
ശല്യം സഹിക്കാനാവാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മഹത്യാശ്രമം; പത്തൊന്പതുകാരൻ പിടിയിൽ; സംഭവം കാക്കനാട്
കാക്കനാട്: യുവാവിന്റെ ശല്യം സഹിക്കാനാവാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പുതുശേരി മുകൾഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന കാസർഗോഡ് സ്വദേശി പട്ടശേരി സിബിയെ (19) ആണ് തൃക്കാക്കര പോലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം കങ്ങരപ്പടി സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനി സ്വന്തം വീട്ടിൽവച്ച് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു സ്വയം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. വിദ്യാർഥിനിയെ സിബി സ്ഥിരമായി ശല്യപ്പെടുത്തുകയും സ്കൂളിലേക്കു നടന്നുപോയ സമയത്ത് റോഡിൽ ആളൊഴിഞ്ഞ ഭാഗത്തുവച്ച് തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നുവത്രെ. വിവരം വീട്ടിലറിയിച്ചുവെങ്കിലും മാതാവ് മാത്രമുള്ള പെൺകുട്ടി യുവാവിന്റെ ഭാഗത്തുനിന്നു വീണ്ടും ആക്രമണം ഉണ്ടാകുമെന്നു ഭയന്ന് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നുവെന്നു പുറയുന്നു. സംഭവദിവസം രാവിലെ പരീക്ഷയ്ക്കു പോവുകയായിരുന്ന കുട്ടിയോടു പ്രതി മോശമായി പെരുമാറിയത് സഹപാഠികൾ അറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ പ്രതിയെ താക്കീത് ചെയ്തിരുന്നു. ആ വിരോധം വച്ചു പ്രതി ഉച്ചയ്ക്കും കുട്ടിയെ…
Read Moreഏറെ വിവാദമായ ചിത്രം! രണ്ടാഴ്ചക്കാലമായി സിനിമ ഷൂട്ടിംഗ്; കാണാൻ ആൾക്കൂട്ടം; പോലീസ് പിരിച്ചുവിട്ടു
ഇരിങ്ങാലക്കുട: പട്ടണത്തിലും പരിസര പ്രദേശങ്ങളിലും രണ്ടാഴ്ചക്കാലമായി നടന്നുവരുന്ന സിനിമ ചിത്രീകരണത്തിൽ പോലീസ് ഇടപെടൽ. ഷെയ്ൻ നിഗം നായകനായുള്ള വെയിൽ എന്ന സിനിമയുടെ ചിത്രീകരണമാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും നടന്നുവരുന്നത്. നടനും നിർമാതാവും നടനും സംവിധായകനും തമ്മിലുള്ള തർക്കങ്ങളുടെ പേരിൽ ഏറെ വിവാദമായ ചിത്രം, തർക്കങ്ങൾ പരിഹരിച്ച ശേഷമുള്ള അവസാനഘട്ട ഷൂട്ടിംഗാണ് നടന്നുവരുന്നത്. എന്നാൽ കോവിഡ് 19 മായി ബന്ധപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്തെ സിനിമ ചിത്രീകരണങ്ങൾ എല്ലാം നിർത്തിവെച്ചിട്ടും ഇരിങ്ങാലക്കുടയിൽ സിനിമ ചിത്രീകരണം തുടർന്ന് വരികയായിരുന്നു. പരാതികൾ ഉയർന്നതിനെ തുടർന്ന് അയ്യങ്കാവ് പരിസരത്ത് നടന്ന സിനിമ ചിത്രീകരണത്തിന്റെ സെറ്റിൽ എത്തി എസ്ഐ പി.ജി. അനൂപ് വിവരങ്ങൾ ആരാഞ്ഞ് ബന്ധപ്പെട്ടവരോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം സംസ്ഥാനം നേരിടുന്ന പ്രത്യേക സാഹചര്യത്തിൽ ചിത്രീകരണം നിർത്തിവയ്ക്കുന്നതാണ് ഉചിതമെന്ന് ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരോട് അമ്മ സെക്രട്ടറി ഇടവേള ബാബു മുന്‍പ്…
Read More88 വർഷങ്ങൾക്കു ശേഷം ഇതാദ്യം! ഭക്തരില്ലാതെ ഗുരുവായൂർ ക്ഷേത്രനട; ഇതിനു മുൻപ് ക്ഷേത്രം അടച്ചിട്ടത് ക്ഷേത്രപ്രവേശന സത്യഗ്രഹ സമര കാലത്ത്
ഗുരുവായൂർ: ക്ഷേത്രത്തിൽ ഭക്തർക്കു പ്രവേശനം വിലക്കിയതോടെ ക്ഷേത്രനട വിജനമായി. ഭക്തർ ഇല്ലാതായതോടെ ക്ഷേത്രപരിസരത്തെ കച്ചവട സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ക്ഷേത്രത്തിലെ കീഴ്ശാന്തിക്കാരും മറ്റ് പ്രവർത്തിക്കാരും കിഴക്കേ ഗോപുരവാതിലിലൂടെയാണ് ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നത്. ക്ഷേത്ര പരിസരവും റോഡുകളും വിജനമാണ്. പ്രദേശവാസികൾ ഒറ്റയ്ക്കെത്തി പുറത്ത്ക്ഷേത്ര ദീപസ്തംഭത്തിനു മുന്നിൽ നിന്ന് തൊഴുതു പോകുന്നുണ്ട്. ഇന്നലെ മുതലാണ് ഭക്തർക്ക് ക്ഷേത്രത്തിനുള്ളിലേക്ക് വിലക്കേർപ്പെടുത്തിയത്.തിങ്കളാഴ്ച നടത്താനിരുന്ന മേൽശാന്തി തെരഞ്ഞെടുപ്പും മാറ്റിവച്ചു. മമ്മിയൂർ ക്ഷേത്രത്തിലും ഭക്തർക്കു ദർശനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്നു ജീവിച്ചിരിക്കുന്നവരുടെ ഓർമയിലൊന്നും ഇത്തരത്തിൽ ക്ഷേത്രം വിജനമായ കാലമുണ്ടായിട്ടില്ല. 1932 ജനുവരിയിൽ ക്ഷേത്രപ്രവേശന സത്യഗ്രഹ സമര കാലത്താണ് ഇതിനു മുൻപ് ക്ഷേത്രം 27 ദിവസങ്ങളിൽ അടച്ചിട്ടത്.
Read More60 പേരില്‍ കൂടുതല്‍ പങ്കെടുക്കില്ലെന്നുള്ള ഉറപ്പ് നല്‍കിയിട്ടും..! ജാഗ്രതാ നിർദേശം ലംഘിച്ചു വിവാഹം നടത്തിയവർക്ക് എട്ടിന്റെപണി; സംഭവം ആലപ്പുഴയില്‍
ആലപ്പുഴ : കൊറോണ വ്യാപനം തടയുന്നതിനായുള്ള സർക്കാർ നിർദേശം ലംഘിച്ച് വിവാഹം വിപുലമായി നടത്തിയതിന് പോലീസ് കേസെടുത്തു. ആലപ്പുഴ ടൗൺ ഹാളിൽ കഴിഞ്ഞ 15 നു നടന്ന ആലപ്പുഴ പവർഹൗസ് വാർഡിൽ ആറാട്ടുവഴി തുണ്ടുപറമ്പിൽ ഷമീർ അഹമ്മദിന്റെ മകളുടെ വിവാഹമാണ് സർക്കാരിന്റെ ജാഗ്രതാ നിർദേശങ്ങൾ അവഗണിച്ച് വിപുലമായ രീതിയിൽ നടത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട ആളുകൾ കൂടുന്ന പരിപാടികൾ ലഘൂകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഷമീർ അഹമ്മദിന് അമ്പലപ്പുഴ തഹസിൽദാർ നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നു. കൂടാതെ 13 ന് തഹസിൽദാർ നേരിട്ടെത്തി കുടുംബാംഗങ്ങളെ കാണുകയും 60 പേരിൽ കൂടുതൽ വിവാഹത്തിൽ പങ്കെടുക്കില്ലെന്നുള്ള ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ആർഡിഒ സന്തോഷ് കുമാറും വിവാഹ ചടങ്ങുകൾ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് അറിയിച്ചിരുന്നു. ഹാൾ ബുക്ക് ചെയ്തതിനു ചെലവായ തുക ഷമീർ അഹമ്മദിന് തിരിച്ചു നൽകാനും തയാറായിരുന്നു. എന്നാൽ 60 പേരിൽ കൂടുതൽ പങ്കെടുക്കില്ലെന്ന…
Read Moreകളക്ഷൻ കൂപ്പുകുത്തി! കെഎസ്ആർടിസി വൻ നഷ്ടത്തിലേക്ക്; പ്രതിദിന കളക്ഷനിൽ ഒരു കോടിമുതൽ രണ്ടു കോടി വരെ കുറവ്
റിച്ചാർഡ് ജോസഫ് തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ബസുകളിൽ ആളൊഴിഞ്ഞതോടെ കെഎസ്ആർടിസി വൻ നഷ്ടത്തിലേക്ക്. യാത്രക്കാർ കുറഞ്ഞതോടെ കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനത്തിൽ പ്രതിദിനം ഒരു കോടി രൂപ മുതൽ രണ്ടു കോടി രൂപ വരെ കുറവുണ്ടായതായാണു കണക്ക്. ഒരാഴ്ചയിലേറെയായി കെഎസ്ആർടിസിയുടെ കളക്ഷൻ കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ദിവസവും കുറയുന്നു കഴിഞ്ഞ 10 മുതലാണ് കളക്ഷനിൽ വലിയ ഇടിവുണ്ടായത്. ആറു മുതൽ ആറരക്കോടി വരെയായിരുന്ന കളക്ഷൻ മാർച്ച് 10ന് 5.65 കോടി രൂപയായി കുറഞ്ഞു. പിന്നീടുള്ള ഓരോ ദിവസങ്ങളിലും കളക്ഷനിൽ വലിയ കുറവാണുണ്ടായത്. 11ന് അഞ്ചു കോടിയായി കുറഞ്ഞ കളക്ഷൻ 12ന് 4.41 കോടിയായും 13ന് 4.15 കോടിയായും 14ന് 3.57 കോടിയായും കുറഞ്ഞു. മാർച്ച് 15 ഞായറാഴ്ച കളക്ഷനിലും വൻ കുറവുണ്ടായി. 2.84 കോടി രൂപയായിരുന്നു കളക്ഷൻ. യാത്രക്കാരുടെ കുറവു മൂലം 2852 ഷെഡ്യൂളുകൾ മാത്രമാണ്…
Read Moreരണ്ട് വിവാഹം, തൊട്ടില് കെട്ടല്‍, മരണവീട്, ഫുട്ബോള്‍ മത്സരം..! കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ കോവിഡ്-19 ബാധിതന്റെ റൂട്ട് മാപ്പ് തയാറാക്കൽ തലവേദനയാകുന്നു
കാസർഗോഡ്: ജില്ലയിലെ രണ്ടാമത്തെ കോവിഡ്-19 ബാധിതന്റെ റൂട്ട് മാപ്പ് തയാറാക്കൽ ജില്ലാ ഭരണകൂടത്തിന് തലവേദനയാകുന്നു. മാർച്ച് 11ന് പുലർച്ചെ 2.30ന് ദുബായിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ ഐഎക്സ് 334 വിമാനത്തിൽ കയറിയ വ്യക്തി രാവിലെ 7.30ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി. അന്ന് കോഴിക്കോട് ഒരു ഹോട്ടലിൽ റൂമെടുത്ത് തങ്ങി. പിറ്റേന്ന് രാവിലെ ട്രെയിൻ മാർഗമാണ് ഇയാൾ കാസർഗോട്ടെത്തുന്നത്. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസിലെ എസ്-9 കന്പാർട്ട്മെന്റിലാണ് യാത്ര ചെയ്തത്. 12 മുതൽ 17 വരെ ഇയാൾ കാസർഗോട്ടുണ്ടായിരുന്നു. രണ്ടു വിവാഹങ്ങളിലും ബന്ധുവിന്റെ കുട്ടിയുടെ തൊട്ടിൽ കെട്ടൽ ചടങ്ങിലും ഒരു മരണവീട്ടിലും ഒരു ഫുട്ബോൾ മത്സരവും ഉൾപ്പെടെ ഇയാൾ പങ്കെടുത്തതായാണ് സൂചന. രോഗലക്ഷണങ്ങളെത്തുടർന്ന് 17നാണ് കാസർഗോഡ് ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കെത്തുന്നത്. തുടർന്ന് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാമത്തെ രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കൽ ശ്രമകരമാണെന്ന് ജില്ലാ കളക്ടർ ഡി.…
Read Moreഅതിർത്തി അടച്ചു! കേരളത്തിൽ നിന്നുള്ള വാഹനങ്ങളെ അതിർത്തിയിൽ തടഞ്ഞ് തമിഴ്നാട് പോലീസ്
കോവിഡ്-19: അതിർത്തി അടച്ചു; കെ എസ് ആർ സി ഉൾപ്പടെയുള്ള വാഹനങ്ങളെ കടത്തിവിടുന്നില്ല. പാറശ്ശാല: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലെ തമിഴ്നാട് ചെക്പോസ്റ് അടച്ചു. കെ എസ് ആർ ടി സി ബസ്സും ഇരുചക്രവാഹനങ്ങളും ഉൾപ്പടെ കേരളത്തിൽ നിന്നും പോകുന്ന വാഹനങ്ങളെയൊന്നും അതിർത്തി കടത്തി വിടുന്നില്ല. ഇന്ന് പുലർച്ചെ ഒരുമണിയോടെ യാണ് അതിർത്തിയിൽ വാഹനങ്ങൾ തമിഴ്നാട് പോലീസ് തടഞ്ഞു തുടങ്ങിയതെങ്കിലും കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരെ പരിശോധനനക്കു വിധേയമാക്കി കടത്തി വിട്ടിരുന്നു. ഉന്നതങ്ങളിൽ നിന്നുമുള്ള നിർദേശത്തെ തുടർന്ന് രാവിലെ 9 .15 മണിയോടെ തിരുവനന്തപുരത്തുനിന്നും അതിർത്തിയിലെത്തിയ കെ എസ് ആർ ടി സി യുടെ നാഗർകോവിൽ ബസ്സിനെ തടയുകയായിരുന്നു. യാത്രക്കാരെയെല്ലാം പുറത്തിറക്കിയശേഷം തമിഴ്നാട് ബസ്സിൽ കയറ്റി അയക്കുകയായിരുന്നു. എന്നാൽ തിരുവനന്തപുരത്തുനിന്നും നാഗർകോവിൽ ബസ്സ് ഉൾപ്പടെ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ എത്തുന്ന തമിഴ്നാട് രജിസ്ട്രേഷൻ വാഹനങ്ങളെയൊന്നും…
Read Moreപ്രതിസന്ധി രൂക്ഷം! നാടുകളിലേക്കു മടങ്ങണമെന്ന ശാഠ്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വയനാട്ടില്‍ ഹോട്ടലുകള്‍ പൂട്ടുന്നു
കല്‍പ്പറ്റ: കൊറോണ വ്യാപനഭീതിയെത്തുടര്‍ന്നു രൂപപ്പെട്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഹോട്ടലുകള്‍ പൂട്ടുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 25 ഓളം ഇടത്തരം ഹോട്ടലുകള്‍ പൂട്ടി. കല്‍പ്പറ്റയില്‍ മാത്രം ആറു ഹോട്ടലുകള്‍ അടച്ചു. ദേശീയപാതയില്‍ ലക്കിടിക്കും വൈത്തിരിക്കും ഇടയില്‍ അഞ്ചു ഹോട്ടലുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. മാനന്തവാടിയില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തെ ഭക്ഷണശാലകളില്‍ ചിലതും പൂട്ടി. ന്യൂ, ന്യൂ പാലസ്, കല്പന, ഊട്ടുപുര ഹോട്ടലുകളാണ് കല്‍പ്പറ്റയില്‍ പൂട്ടിയത്. നഗരത്തില്‍ മൂന്നു ഊട്ടുപുര ഹോട്ടലുകളാണ് ഉള്ളത്. ഹോട്ടലുകളില്‍ കച്ചവടം നാലിലൊന്നായി കുറഞ്ഞു. നാടുകളിലേക്കു മടങ്ങണമെന്ന ശാഠ്യത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍. പതിവുകാരല്ലാത്ത അതിഥികള്‍ക്കു ഭക്ഷണം വിളമ്പുന്നതില്‍ തദ്ദേശീയ തൊഴിലാളികള്‍ക്കും വിമുഖതയാണ്. ഈ സാഹചര്യത്തിലാണ് ഊട്ടുപുര ഹോട്ടലുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്നു ഉടമയും ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റുമായ സാജന് പൊരുന്നിക്കല്‍ പറഞ്ഞു. വനിതകളാണ് ഊട്ടുപുര ഹോട്ടലുകളിലെ ജീവനക്കാര്‍. ഒരാഴ്ചയിലധികമായി നഗരങ്ങളില്‍…
Read Moreനിരീക്ഷകരുടെ വീട്ടില്‍ പോയി റിപ്പോര്‍ട്ട് തയാറാക്കാന്‍ എഡിജിപിയുടെ നിര്‍ദേശം! ഇന്റലിജന്‍സില്‍ അമര്‍ഷം പുകയുന്നു; എതിര്‍പ്പ് പ്രകടിപ്പിച്ച് സേനാംഗങ്ങള്‍
സ്വന്തംലേഖകന്‍ കോഴിക്കോട് : കോവിഡ്-19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതിജാഗ്രത തുടരുന്നതിനിടെ വിദേശത്ത് നിന്നെത്തി വീടുകളില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ എഡിജിപിയുടെ നിര്‍ദേശം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരോടാണ് വൈറസ് ബാധ സംശയിക്കുന്നവരുടെ വീടുകളിലും മറ്റുമെത്തി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഇന്റലിജന്‍സ് മേധാവി നിര്‍ദേശിച്ചത്. വിദേശത്ത് നിന്നെത്തിയവരുടെ വീടുകളില്‍ നേരിട്ടെത്തി ആരോഗ്യവിവരം ചോദിച്ചറിയണമെന്നും ഇവര്‍ വീടുകളില്‍ തന്നെയുണ്ടെന്ന് ഉറപ്പാക്കണമെന്നുമാണ് നിര്‍ദേശം. വീടുകളില്‍ സന്ദര്‍ശിക്കുന്ന ഉദ്യോഗസ്ഥന് വിദേശത്ത് നിന്നെത്തിയയാളുടെ പാസ്പോര്‍ട്ട് നമ്പറും ശേഖരിക്കണം. ഇപ്രകാരം ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ന് തന്നെ വിശദമായി തയാറാക്കി ക്രോഡീകരിച്ച് റേഞ്ച് അടിസ്ഥാനത്തില്‍ എഡിജിപിയ്ക്ക് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം . അതേസമയം നിര്‍ദേശം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് എഡിജിപി ഓഫീസിനെ ചില റേഞ്ചുകളില്‍ നിന്ന് അറിയിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയവര്‍ വീടുകളില്‍ തന്നെ ഐസൊലേഷനില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആര്‍ആര്‍ടിയും ആരോഗ്യവകുപ്പ് അധികൃതരും അന്വേഷിക്കും.…
Read More