എ​ടി​എ​മ്മു​ക​ളു​ടെ സ​ർ​വീ​സ് ചാ​ർ​ജ് ഒ​ഴി​വാ​ക്കി; മി​നി​മം ബാ​ല​ൻ​സി​നു പി​ഴ​യി​ല്ല

ന്യൂ​ഡ​ൽ​ഹി: എ​ടി​എ​മ്മു​ക​ളു​ടെ സ​ർ​വീ​സ് ചാ​ർ​ജ് ഒ​ഴി​വാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ. ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഡ​ൽ​ഹി​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. അ​ടു​ത്ത മൂ​ന്നു​മാ​സ​ത്തേ​ക്കു ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഏ​തു ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ൽ​നി​ന്നും പ​ണം പി​ൻ​വ​ലി​ക്കാം. അ​ധി​ക​ചാ​ർ​ജ് ഈ​ടാ​ക്കു​ക​യി​ല്ല. സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ളി​ലെ മി​നി​മം ബാ​ല​ൻ​സ് നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി. മി​നി​മം ബാ​ല​ൻ​സ് ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ വി​വി​ധ ബാ​ങ്കു​ക​ൾ പി​ഴ ചു​മ​ത്തി​യി​രു​ന്നു. ഇ​നി മു​ത​ൽ ഈ ​വ്യ​വ​സ്ഥ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നു നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞു. 2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള സ​മ​യ​പ​രി​ധി​യും ജി​എ​സ്ടി റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കാ​നു​ള​ള കാ​ലാ​വ​ധി​യും നീ​ട്ടി​യി​ട്ടു​ണ്ട്. അ​ഞ്ചു​കോ​ടി​യി​ൽ താ​ഴെ അ​റ്റ​ദാ​യ​മു​ള​ള ക​ന്പ​നി​ക​ൾ​ക്ക് പി​ഴ​യോ ലേ​റ്റ് ഫീ​യോ ഇ​ല്ലെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ആവശ്യസേവനങ്ങള്‍ക്ക് പാസ് നിര്‍ബന്ധം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസ്‌

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ലോ​ക്ക് ഡൗ​ണി​ലേ​ക്ക് നീ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് പോ​ലീ​സ്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​വ​ർ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ആ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍​ക്ക് പാ​സ് ന​ല്‍​കു​മെ​ന്നും ബെ​ഹ്റ വ്യ​ക്ത​മാ​ക്കി. പാ​സു​ക​ള്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളാ​കും ന​ല്‍​കു​ക. മാ​ധ്യ​മ​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും അ​വ​രു​ടെ ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ളാ​ണ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ന​ല്‍​കു​ന്ന​തെ​ങ്കി​ല്‍ അ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. മ​രു​ന്നു​ക​ള്‍ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കും ഇ​ള​വ് ന​ല്‍​കും. ടാ​ക്‌​സി​യും ഓ​ട്ടോ​യും അ​ത്യാ​വ​ശ സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ളും കൊ​ണ്ടു​പോ​കാ​നെ ഉ​പ​യോ​ഗി​ക്കാ​വൂ​വെ​ന്നും ഡി​ജി​പി വ്യ​ക്ത​മാ​ക്കി .

Read More

ഗർഭിണി അടക്കം യുകെയിൽ എട്ടു മലയാളി നഴ്സുമാർക്കു കോവിഡ്; മാ​​താ​​പി​​താ​​ക്ക​​ളും പ്രി​​യ​​പ്പെ​​ട്ട​​വ​​രു​​മൊ​​ക്കെ മ​​രി​ച്ചി​ട്ടും നാ​ട്ടി​ലേ​ക്കു പോ​രാ​ൻ ക​ഴി​യാ​ത്ത​വ​ർ നി​ര​വ​ധി​

ല​​ണ്ട​​ൻ: ബ്രി​​ട്ട​​നി​​ൽ കോ​​വി​​ഡ്-19 ബാ​​ധി​​ത​​രാ​​യ മ​​ല​​യാ​​ളി ന​​ഴ്സു​​മാ​​രു​​ടെ എ​​ണ്ണം എ​​ട്ടാ​​യി ഉ​​യ​​ർ​​ന്നു. ഇ​​തി​​ൽ ഗ​​ർ​​ഭി​​ണി​​​യും ഉ​​ൾ​​പ്പെ​​ടു​​ന്നു. ല​​ണ്ട​​ന​​ടു​​ത്തു​​ള്ള ന​​ഗ​​ര​​ത്തി​​ലെ ആ​​ശു​​പ​​തി​​യി​​ൽ തീ​​വ്ര​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ ക​​ഴി​​യു​​ന്ന ഇ​​വ​​രു​​ടെ ഭ​​ർ​​ത്താ​​വും കു​​ട്ടി​​യും നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ ആ​​ണ്. യു​കെ​യു​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ രോ​​ഗി​​ക​​ളെ പ​​രി​​ച​​രി​​ക്കു​​ന്ന മ​​റ്റു ചി​​ല മ​​ല​​യാ​​ളി​​ക​​ളാ​​യ ന​​ഴ്സ്മാ​​ർ​​ക്കും രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ൾ ക​​ണ്ട​​തി​​നാ​​ൽ അ​​വ​​രും വീ​​ടു​​ക​​ളി​​ൽ ഐ​​സൊ​​ലേ​​ഷ​​നി​​ൽ ക​​ഴി​​യു​​ക​​യാ​​ണെ​​ന്നാ​​ണ് വി​​വ​​രം. കോ​​വി​​ഡ് ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ച എ​​ട്ടു​ പേ​​രി​​ൽ ആ​​രു​​ടെ​​യും നി​​ല ഗു​​രു​​ത​​ര​​മ​​ല്ല. നാ​​ട്ടി​​ലേ​​ക്കു യാ​​ത്രാ​വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ വ​​ള​​രെ അ​​ത്യാ​​വ​​ശ്യ​​മാ​​യി നാ​​ട്ടി​​ലേ​​ക്കു യാ​​ത്ര ചെ​​യ്യേ​​ണ്ട പ​​ല​​രും എ​​ന്തു ചെ​​യ്യ​​ണം എ​​ന്ന​​റി​​യാ​​ത്ത വി​​ഷ​​മ​ത്തി​​ലാ​​ണ്. മാ​​താ​​പി​​താ​​ക്ക​​ളും പ്രി​​യ​​പ്പെ​​ട്ട​​വ​​രു​​മൊ​​ക്കെ മ​​രി​ച്ചി​ട്ടും നാ​ട്ടി​ലേ​ക്കു പോ​രാ​ൻ ക​ഴി​യാ​ത്ത​വ​ർ നി​ര​വ​ധി​യാ​ണ്. ഹൃ​​ദ​​യ​സ്തം​​ഭ​​നം മൂ​​ലം ക​​ഴി​​ഞ്ഞ പ​​ന്ത്ര​​ണ്ടി​​നു ല​​ണ്ട​​നി​​ലെ ക്രോ​​യി​​ഡോ​​ണി​​ൽ മ​​രി​​ച്ച തി​​രു​​വ​​ല്ല പു​​തു​​ശേ​രി സ്വ​​ദേ​​ശി സി​​ജി ടി. ​​അ​​ല​​ക്സി​​ന്‍റെ(50 )മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കാ​ൻ അ​​നു​​മ​​തി ല​​ഭി​​ക്കാ​​തി​​രു​​ന്ന​​തി​​നാ​​ൽ ഇ​​ന്ന​​ലെ ഇ​​വി​​ടെ​​ത്ത​​ന്നെ സം​​സ്ക​​രി​​ച്ചു. സി​​ജി​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ളും…

Read More

സ്ത്രീകള്‍ ഇങ്ങനെയൊക്കെ ചെയ്യാമോ? ഡോ​ക്ട​ർ​ക്ക് കോ​വി​ഡെ​ന്ന് വ്യാ​ജ പ്ര​ചാ​ര​ണം; വാ​ട്സ് ആപ് ഗ്രൂ​പ്പു​ക​ൾ​ക്കെ​തി​രേ അ​ന്വേ​ഷ​ണം തു​ട​ങ്ങി

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): ഇ​രി​ക്കൂ​റി​ൽ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് – 19 എ​ന്ന് സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ​ക്ട​റു​ടെ പ​രാ​തി​യി​ൽ വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ൾ​ക്കെ​തി​രേ ഇ​രി​ക്കൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ വ​ർ​ഷ​ങ്ങ​ളാ​യി ഇ​രി​ക്കൂ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഒ​രാ​ഴ്ച മു​മ്പ് തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ നി​ന്ന് ഇ​രി​ക്കൂ​റി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഡോ​ക്ട​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​തെ വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ് ഇ​രി​ക്കൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഇ​രി​ക്കൂ​ർ ടൗ​ൺ ഗ്രൂ​പ്പ്, പി.​കെ. ഗ്രൂ​പ്പ് തു​ട​ങ്ങി​യ വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ളി​ൽ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി വ്യാ​ജ പ്ര​ചാ​ര​ണ​മു​ണ്ടാ​യ​ത്. ടെ​ക്സ്റ്റ് മെ​സേ​ജു​ക​ൾ​ക്ക് പു​റ​മേ സ്ത്രീ​ക​ളു​ടെ വോ​യ്സ് മെ​സേ​ജു​ക​ളു​മാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഡോ​ക്ട​ർ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​രി​ക്കൂ​ർ ടൗ​ൺ ഗ്രൂ​പ്പ്, പി.​കെ. ഗ്രൂ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഡ്മി​ൻ​മാ​രോ​ടും മെ​സേ​ജ് ഫോ​ർ​വേ​ർ​ഡ് ചെ​യ്ത​വ​രോ​ടും സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മെ​സേ​ജ്…

Read More

വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന മ​ക​ൻ ഫു​ൾ​ടൈം പു​റ​ത്ത്; ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​; സി​പി​എം മു​ൻ എം​പി​ക്കെ​തി​രേ കേ​സ്

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശം മ​റി​ക​ട​ന്ന സി​പി​എം മു​ൻ എം​പി​ക്കെ​തി​രേ കേ​സ്. കോ​ഴി​ക്കോ​ട് മു​ൻ എം​പി എ.​കെ. പ്രേ​മ​ജ​ത്തി​നെ​തി​രേ​യാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്രേ​മ​ജ​ത്തി​ന്‍റെ മ​ക​ൻ അ​ടു​ത്തി​ടെ വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. ഇ​യാ​ളോ​ടു വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​യാ​ൾ നി​ര​ന്ത​രം പു​റ​ത്തി​റ​ങ്ങി ന​ട​ന്നു. ഇ​ത​ന്വേ​ഷി​ക്കാ​ൻ എ​ത്തി​യ കോ​ർ​പ്പ​റേ​ഷ​നി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രോ​ടു കോ​ഴി​ക്കോ​ട് മു​ൻ മേ​യ​ർ കൂ​ടി​യാ​യി​രു​ന്ന പ്രേ​മ​ജം മോ​ശ​മാ​യി പെ​രു​മാ​റി. ഇ​തേ​തു​ട​ർ​ന്നു ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നാ​ണു പ്രേ​മ​ജ​ത്തി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

പത്തിന്‍റെ പൈസയില്ല! പാ​ട്ട​കൊ​ട്ട​ൽ മാ​ത്രം പോ​രാ, സാ​മ്പ​ത്തി​ക സ​ഹാ​യ​വും വേ​ണം; കേ​ന്ദ്ര​ത്തി​നെ​തി​രെ തോ​മ​സ് ഐ​സ​ക്ക്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്- 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. പാ​ട്ട​കൊ​ട്ട​ലും ലോ​ക്ക്ഡൗ​ണും മാ​ത്രം പോ​രാ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ​യി​ട​ത്തും ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​ത​ല്ലാ​തെ സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക സ്ഥി​തി​യേ​ക്കു​റി​ച്ച് കേ​ന്ദ്രം അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ​ങ്കി​ലും പ​ണം അ​ടി​യ​ന്ത​ര​മാ​യി പ​ണം അ​നു​വ​ദി​ക്ക​ണം. കേ​ന്ദ്ര ധ​ന​മ​ന്ത്രി ഇ​ക്കാ​ര്യം സം​സ്ഥാ​ന ധ​ന​മ​ന്ത്രി​മാ​രോ​ട് ച​ർ​ച്ച ചെ​യ്യ​ണം- തോ​മ​സ് ഐ​സ​ക് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക സ്ഥി​തി സം​ബ​ന്ധി​ച്ച് ധ​ന​മ​ന്ത്രി​മാ​രു​മാ​യി കേ​ന്ദ്ര ധ​ന​മ​ന്ത്രി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് ന​ട​ത്ത​ണ​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Read More

ബാ​റു​ക​ൾ അ​ട​യ്ക്കും, ബി​വ​റേ​ജു​ക​ൾ തു​റ​ന്നി​രി​ക്കും; നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് സർക്കാർ; തീരുമാനങ്ങൾ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. വൈ​റ​സ് ബാ​ധ കൂ​ടു​ത​ൽ സ്ഥി​രീ​ക​രി​ച്ച കാ​സ​ർ​ഗോ​ഡ് ജി​ല്ല സ​മ്പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടാ​ൻ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. മ​റ്റു ജി​ല്ല​ക​ളി​ൽ ഭാ​ഗി​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. സം​സ്ഥാ​ന​ത്തെ മു‍​ഴു​വ​ൻ ബാ​റു​ക​ൾ രോ​ഗ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ചി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​ദേ​ശ​മ​ദ്യ വി​ല്പ​ന ഔ​ട്ട്‌​ലെ​റ്റു​ക​ൾ വ​ഴി​യു​ള്ള മ​ദ്യം വി​ൽ​പ്പ​ന തു​ട​രും. ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ൾ​ക്ക് മു​ന്നി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വി​ട​ങ്ങ​ളി​ൽ അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കി​ല്ല.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: വിചാ​ര​ണ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ടെ​ന്ന് കോ​ട​തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചു. അ​ട​ച്ചി​ട്ട മു​റി​യി​ൽ ന​ട​ക്കു​ന്ന വി​ചാ​ര​ണ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​റ​ണാ​കു​ള​ത്തെ സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

Read More

അ​ട​ച്ചു​പൂ​ട്ട​ൽ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണം; നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​ര ക​ർ​ശ​ന ന​ട​പ​ടി​ക​ൾ; നി​ല​പാ​ട് ക​ടു​പ്പി​ച്ച് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള ജ​ന​ത​യു​ടെ ആ​ശ​ങ്ക​യേ​റ്റി കോ​വി​ഡ്- 19 വ്യാ​പി​ക്കു​ന്ന​തി​നി​ടെ അ​ട​ച്ചു​പൂ​ട്ട​ൽ സം​ബ​ന്ധി​ച്ച് നി​ല​പാ​ട് ക​ടു​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ന്ദ്രം ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​ര ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. പ്ര​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ വ​ഴി​യാ​ണ് കേ​ന്ദ്രം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വൈ​റ​സ് ബാ​ധ പ​ട​രു​ന്ന​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഞാ​യ​റാ​ഴ്ച ജ​ന​താ ക​ർ​ഫ്യൂ​വി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ജ​ന​ങ്ങ​ൾ ഈ ​ആ​ഹ്വാ​നം ഏ​റ്റെ​ടു​ക്കു​ക​യും ചി​ല സം​സ്ഥാ​ന​ങ്ങ​ൾ രാ​ത്രി ഒ​ൻ​പ​തി​നു ശേ​ഷ​വും ക​ർ​ഫ്യൂ നീ​ട്ടു​ക​യും ചെ​യ്തി​രു​ന്നു.

Read More

വിദേശത്തുനിന്ന് എത്തിയ മലയാളികള്‍ ഹോംസ്റ്റേയില്‍ ഒളിച്ചു താമസിച്ചു; മലപ്പുറം സ്വദേശികൾക്കെതിരേ കേസ്

കല്‍പ്പറ്റ: വിദേശത്തുനിന്ന് എത്തിയ മലയാളികള്‍ ഹോംസ്റ്റേയില്‍ ഒളിച്ചു താമസിച്ചു. മലപ്പുറം സ്വദേശികളായവര്‍ വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയിലാണ് ഒളിച്ചുതാമസിച്ചത്. വിദേശത്തുനിന്നു വന്നതാണെന്ന കാര്യം മറച്ചുവച്ചായിരുന്നു താമസം. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിന് പിന്നാലെയാണു വിവരം പുറത്തുവന്നത്. അയല്‍ജില്ലകളില്‍നിന്നു വയനാട്ടിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. കര്‍ണാടകയിലും തമിഴ്നാട്ടിലും കേരളത്തിലെ മറ്റു ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചതോടെ, രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് കനത്ത ജാഗ്രതയിലാണ്.

Read More