ന​ഗ്ന​ചി​ത്ര​ങ്ങ​ളെ​ടു​ത്ത് പ​ണം ത​ട്ട​ൽ! വ്യ​വ​സാ​യി​യു​ടെ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളു​ടെ വാ​ട്സാ​പ്പി​ലേ​ക്ക് ചി​ത്ര​ങ്ങ​ൾ അ​യ​ച്ച​താ​യി മൊ​ഴി

കാ​ക്ക​നാ​ട്: വ്യ​വ​സാ​യി​യു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ളെ​ടു​ത്ത് പ​ണം​ത​ട്ടി​യ കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ മാ​മം​ഗ​ലം ചെ​റി​യ​പ​ട്ടാ​ര​പ്പ​റ​മ്പി​ൽ ജൂ​ലി ജൂ​ലി​യ​ൻ(37), കാ​ക്ക​നാ​ട് അ​ത്താ​ണി സ്വ​ദേ​ശി കൃ​ഷ്ണ​വി​ലാ​സം കെ.​എ​സ്. കൃ​ഷ്ണ​കു​മാ​ർ(​മ​ഞ്ജീ​ഷ് 33) എ​ന്നി​വ​രെ അ​ഞ്ചു ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കേ​സി​ലെ മൂ​ന്നും നാ​ലും പ്ര​തി​ക​ൾ വ്യ​വ​സാ​യി​യു​ടെ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളു​ടെ വാ​ട്സാ​പ്പി​ലേ​ക്ക് ചി​ത്ര​ങ്ങ​ൾ അ​യ​ച്ച​താ​യി ചോ​ദ്യം​ചെ​യ്യ​ലി​ൽ ജൂ​ലി​യും കൃ​ഷ്ണ​കു​മാ​റും മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ്റു പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള​ള വി​വ​ര​ങ്ങ​ൾ ഇ​വ​രി​ൽ​നി​ന്നു ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. കാ​ക്ക​നാ​ട് സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ പ്ര​തി​ക​ൾ ബ്യൂ​ട്ടി പാ​ർ​ല​ർ തു​ട​ങ്ങാ​നെ​ന്ന പേ​രി​ൽ വാ​ട​ക​യ്ക്കെ​ടു​ത്ത വീ​ട്ടി​ൽ ക​ഴി​ഞ്ഞ 27നാ​യി​രു​ന്നു സം​ഭ​വം. കു​റെ​ക്കാ​ല​മാ​യി അ​ടു​പ്പ​മു​ള്ള വ്യ​വ​സാ​യി​യെ​യും ബ​ന്ധു​വി​നെ​യും ഇ​വി​ടേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി കെ​ണി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​റി​നാ​ണ് ഇ​ൻ​ഫോ​പാ​ർ​ക്ക് സി.​ഐ. അ​ന​ന്ത​ലാ​ൽ, എ​സ്ഐ ഷാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. അ​ന്വേ​ഷ​ണ സം​ഘം നാ​ളെ പ്ര​തി​ക​ളു​മാ​യി പാ​ർ​ല​ർ…

Read More

വീല്‍ചെയര്‍ ചോദിച്ചു! മലയാളി യാത്രക്കാരിയോടും അമ്മയോടും അപമര്യാദയായി പെരുമാറി ഭീഷണിപ്പെടുത്തി; പൈലറ്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ന്യൂ​ഡ​ല്‍​ഹി: വീ​ല്‍​ചെ​യ​ര്‍ ചോ​ദി​ച്ച മ​ല​യാ​ളി യാ​ത്ര​ക്കാ​രി​യോ​ടും അ​മ്മ​യോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഇ​ന്‍​ഡി​ഗോ എ​യ​ര്‍​ലൈ​ന്‍​സ് പൈ​ല​റ്റി​ന്റെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം ചെ​ന്നൈ​യി​ല്‍​നി​ന്നു ബം​ഗ​ളു​രു​വി​ലേ​ക്കു സ​ര്‍​വീ​സ് ന​ട​ത്തി​യ വി​മാ​ന​ത്തി​ലെ പൈ​ല​റ്റാ​യ ജ​യ​കൃ​ഷ്ണ​യു​ടെ ലൈ​സ​ന്‍​സാ​ണ് മൂ​ന്ന് മാ​സ​ത്തേ​ക്ക് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (ഡി​ജി​സി​എ) അ​ധി​കൃ​ത​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക സു​പ്രി​യ ഉ​ണ്ണി നാ​യ​ര്‍, വ​യോ​ധി​ക​യാ​യ അ​മ്മ എ​ന്നി​വ​രോ​ടാ​ണ് പൈ​ല​റ്റ് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സു​പ്രി​യ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ ഡി​ജി​സി​എ പൈ​ല​റ്റി​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി. പൈ​ല​റ്റ് ന​ല്‍​കി​യ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഡി​ജി​സി​എ​യു​ടെ അ​ച്ച​ട​ക്ക ന​ട​പ​ടി. വീ​ല്‍​ചെ​യ​ര്‍ ചോ​ദി​ച്ച യാ​ത്ര​ക്കാ​രി​യെ സി​ഐ​എ​സ്എ​ഫി​നു കൈ​മാ​റു​മെ​ന്നും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ജ​യി​ലി​ല​ട​യ്ക്കു​മെ​ന്നും പൈ​ല​റ്റ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യെ​ന്നും ഡി​ജി​സി​എ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Read More

ജ​ന്മ​ദി​ന​സ​മ്മാ​നം ന​ല്‍​കാ​ൻ അ​ര്‍​ധ​രാ​ത്രി​യി​ല്‍ കാ​മു​കി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​; യുവാവിന് കിട്ടിയത് എട്ടിന്റെപണി

വെ​ള്ള​മു​ണ്ട: കാ​മു​കി​യെ കാ​ണാ​ന്‍ അ​ര്‍​ധ​രാ​ത്രി​യി​ല്‍ വീ​ട്ടി​ല​തി​ക്ര​മി​ച്ചു ക​യ​റി​യ യു​വാ​വി​നെ​തി​രെ പോ​ക്‌​സോ കേ​സ്. തൊ​ണ്ട​ര്‍​നാ​ട് കോ​റോം കു​നി​ങ്ങാ​ര​ത്ത് സ​ല്‍​മാ​നെ(20)​തി​രേ​യാ​ണ് വെ​ള്ള​മു​ണ്ട പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​രു വീ​ട്ടി​നു​ള്ളി​ല്‍ നി​ന്നും യു​വാ​വി​നെ വീ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക്ക് ജ​ന്മ​ദി​ന​സ​മ്മാ​നം ന​ല്‍​കാ​നാ​യി വീ​ട്ടി​ല്‍ ക​യ​റി​യ​താ​യി​രു​ന്നു യു​വാ​വ്. വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ലേ​ല്‍​പ്പി​ക്കു​ക​യും പെ​ണ്‍​കു​ട്ടി പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്ത​തോ​ടെ യു​വാ​വി​നെ​തി​രേ പോ​ക്‌​സോ വ​കു​പ്പു​ള്‍​പ്പെ​ടെ ചേ​ര്‍​ത്ത് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read More

ശ​ബ​രി​മ​ല​യെ ദേ​ശീ​യ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്കി​ല്ലെന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല​യെ ദേ​ശീ​യ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്കി​ല്ല. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ലോ​ക്‌​സ​ഭ​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഒ​രു ആ​രാ​ധ​നാ​ല​യ​ത്തേ​യും ദേ​ശീ​യ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്നു കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി പ്ര​ഹ്ലാ​ദ് സിം​ഗ് പ​ട്ടേ​ല്‍ ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. കോ​ണ്‍​ഗ്ര​സ് അം​ഗം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന്റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ്വ​ദേ​ശ് ദ​ര്‍​ശ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടു പ​ദ്ധ​തി​ക​ള്‍ ശ​ബ​രി​മ​ല​യ്ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ഹ്ലാ​ദ് സി​ങ് പ​ട്ടേ​ല്‍ അ​റി​യി​ച്ചു.

Read More

കൊറോണ വൈറസ്: ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 908; ഇന്നലെ മാത്രം മരിച്ചത് 97 പേരെന്ന് റിപ്പോർട്ടുകൾ

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 908 ആ​യി ഉ​യ​ർ​ന്നു. 40,171 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ചൈ​ന​യി​ലെ ദേ​ശീ​യ ആ​രോ​ഗ്യ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടു പ്ര​കാ​രം പു​തി​യ​താ​യി 3,062 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ഞാ​യ​റാ​ഴ്ച മാ​ത്രം 97 കൊ​റോ​ണ മ​ര​ണം റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ണ്ട്. ഹു​ബെ​യ് പ്ര​വി​ശ്യ​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ഞാ​യ​റാ​ഴ്ച രാ​ത്രി ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ഈ ​പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ വു​ഹാ​നി​ലാ​ണ് കൊ​റോ​ണ വൈ​റ​സ് ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ചൈ​നാ വ​ൻ​ക​ര​യ്ക്കു പു​റ​ത്തു ര​ണ്ടു മ​ര​ണ​ങ്ങ​ളേ ഇ​തി​ന​കം റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ള്ളു. ഫി​ലി​പ്പീ​ൻ​സി​ലും ഹോ​ങ്കോം​ഗി​ലും ഓ​രോ​രു​ത്ത​ർ വീ​തം. ശ​നി​യാ​ഴ്ച ഒ​രു അ​മേ​രി​ക്ക​ൻ വ​നി​ത​യും ജ​പ്പാ​ൻ​കാ​ര​നും കൊ​റോ​ണ ബാ​ധി​ച്ച് ചൈ​ന​യി​ൽ മ​രി​ച്ചി​രു​ന്നു. മ​ര​ണ​സം​ഖ്യ​യു​ടെ കാ​ര്യ​ത്തി​ൽ 2002 ൽ ​ചൈ​ന​യി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട സാ​ർ​സി​നെ കൊ​റോ​ണ പി​ന്നി​ലാ​ക്കി​യി​രു​ന്നു. ര​ണ്ടു ദ​ശ​കം മു​ന്പ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട സാ​ർ​സ് രോ​ഗം 744 പേ​രു​ടെ…

Read More

എ​തി​ര്‍​പ്പു​ക​ളെ​ല്ലാം ത​ള്ളി; ശ​ബ​രി​മ​ല കേ​സ്, വി​ശാ​ല ബെ​ഞ്ച് നി​ല​നി​ൽ​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല കേ​സ് വി​ശാ​ല ബെ​ഞ്ചി​ന് വി​ട്ട​ത് ശ​രി​വ​ച്ച് സു​പ്രീം​കോ​ട​തി. വി​ശാ​ല ബെ​ഞ്ചി​ന് വി​ട്ട​ത് സാ​ധു​വാ​യ തീ​രു​മാ​നമാണെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​ത് സം​ബ​ന്ധി​ച്ച എ​തി​ര്‍​പ്പു​ക​ളെ​ല്ലാം ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ദെ ത​ള്ളി. ശ​ബ​രി​മ​ല കേ​സി​ലെ പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു എ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ട് വി​ഭാ​ഗ​മാ​യി കേ​സ് പ​രി​ഗ​ണി​ക്കാ​നാ​ണ് തീ​രു​മാ​നം. ചീ​ഫ് ജ​സ്റ്റീസ് അ​ധ്യ​ക്ഷ​നാ​യ ഒ​ൻ​പ​തം​ഗ ബെ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. ഏ​ഴ് വി​ഷ​യ​ങ്ങ​ളാ​യി​രി​ക്കും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വ​രി​ക.. 1) ഭ​ര​ണ​ഘ​ട​ന‍​യു​ടെ അ​നു​ച്ഛേ​ദം 25 പ്ര​കാ​രം മ​ത സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ​രി​ധി എ​ന്താ​ണ്? 2) ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ചേ​ദം 26ൽ ​പ​റ​യു​ന്ന ധാ​ർ​മി​ക​ത​യു​ടെ അ​ർ​ഥം എ​ന്താ​ണ്? 3) അ​നുഛേ​ദം 25 ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള അ​വ​കാ​ശ​വും അ​നുഛേ​ദം 26 പ്ര​കാ​രം പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള അ​വ​കാ​ശ​വും മ​റ്റ് മൗ​ലി​ക അ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത് എ​ങ്ങ​നെ? 4) അ​നു​ച്ഛേ​ദം 25,26 എ​ന്നി​വ​യ്ക്ക് മൗ​ലി​ക അ​വ​കാ​ശ​വു​മാ​യു​ള്ള ബ​ന്ധം എ​ന്താ​ണ്? തു​ട​ങ്ങി​യ…

Read More

മൂന്നാമത്തേതും നെഗറ്റീവായാൽ വീട്ടിലേക്ക്… തൃ​ശൂ​രി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ര്‍​ഥി​യു​ടെ ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി​യു​ടെ ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. അ​ടു​ത്ത ഒ​രു പ​രി​ശോ​ധ​ന​ഫ​ലം കൂ​ടി നെ​ഗ​റ്റീ​വ് ആ​യാ​ല്‍ രോ​ഗം മാ​റി​യ​താ​യി സ്ഥി​രീ​ക​രി​ക്കാം. ര​ണ്ട് പ​രി​ശോ​ധ​ന ഫ​ല​വും നെ​ഗ​റ്റീ​വ് ആ​യി ല​ഭി​ച്ചാ​ലും ഇ​ന്‍​ക്യു​ബേ​ഷ​ന്‍ പീ​രീ​ഡ് പൂ​ര്‍​ത്തി​യാ​കും വ​രെ രോ​ഗി നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രും. ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More

ഒരാഴ്ചത്തേക്ക് സൗ​ദി​യി​ൽ ശ​ക്ത​മാ​യ ശീ​ത​ക്കാ​റ്റി​ന് സാ​ധ്യ​ത; കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ

റി​യാ​ദ്: സൗ​ദി​യി​ൽ ഒ​രാ​ഴ്ച​ത്തേ​ക്ക് ശ​ക്ത​മാ​യ ശീ​ത​ക്കാ​റ്റ് വീശുമെന്ന് കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തു​നി​ന്നാ​ണ് കാ​റ്റ് തു​ട​ങ്ങു​ക. പി​ന്നീ​ട് മ​ധ്യ ഭാ​ഗ​ത്തേ​ക്കും തെ​ക്കു-​കി​ഴ​ക്കു പ്ര​വി​ശ്യ​ക​ളി​ലേ​ക്കും എ​ത്തും. വ്യാ​ഴാ​ഴ്ച വ​രെ കാ​റ്റ് തു​ട​രും. കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തെ​തു​ട​ര്‍​ന്നാ​ണ് ശീ​ത​ക്കാ​റ്റ് വീ​ശു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ശ​ക്ത​മാ​യ ശീ​ത​ക്കാ​റ്റാ​ണ് അ​ടി​ക്കു​ക​യെ​ന്ന് അ​ൽ ഖ​സീം സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ. സാ​ലി​ഹ് അ​ൽ റ​ബീ​യാ​ൻ അ​റി​യി​ച്ചു. കൃ​ഷി​യെ​യും ക​ന്നു​കാ​ലി​ക​ളെ​യും കാ​റ്റ് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ്‌ റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം, അ​തി​ശൈ​ത്യം ക​ണ​ക്കി​ലെ​ടു​ത്ത് സൗ​ദി​യി​ലെ ഉ​ത്ത​ര അ​തി​ർ​ത്തി പ്ര​വി​ശ്യ​ക​ളി​ൽ സ്കൂ​ൾ സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​ണ് സ​മ​യമാ​റ്റ​മെ​ന്ന് പ്ര​വി​ശ്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മേ​ധാ​വി അ​റി​യി​ച്ചു.

Read More

മാ​ന്യ​ത​യും ഭാ​ഷാ​ശു​ദ്ധി​യും കൈ​വ​രിക്കാൻ; രാ​ഹു​ലിനെ പൊ​ളി​റ്റി​ക്ക​ൽ പ്ലേ​സ്കൂ​ളി​ൽ അ​യ​ക്ക​ണ​മെ​ന്ന് മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യെ പൊ​ളി​റ്റി​ക്ക​ൽ പ്ലേ​സ്കൂ​ളി​ൽ അ​യ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി രാ​ഹു​ലി​നെ പൊ​ളി​റ്റി​ക്ക​ൽ പ്ലേ​സ്കൂ​ളി​ലേ​ക്ക് അ​യ​ക്കാ​ൻ ത​യാ​റാ​ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ അ​ദ്ദേ​ഹ​ത്തി​ന് മാ​ന്യ​ത​യും ഭാ​ഷാ​ശു​ദ്ധി​യും കൈ​വ​രു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. രാ​ജ്യ​ത്തെ യു​വ​ജ​നം മോ​ദി​യെ വ​ടി​കൊ​ണ്ട് അ​ടി​ക്കു​മെ​ന്നു​മെ​ന്ന രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ന​ഖ്‌​വി. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ്വ​ന്തം കാ​ലു​വെ​ട്ടു​ന്ന കോ​ടാ​ലി​യു​മാ​യാ​ണ് ന​ട​പ്പെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യെ ത​ല്ല​ണ​മെ​ന്ന് ബു​ദ്ധി​ക്ക് സ്ഥി​ര​ത​യു​ള്ള ആ​രും പ​റ​യി​ല്ലെ​ന്നും ന​ഖ്‌​വി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ന​ഷ്ട​ത്തി​നു മു​ന്നി​ൽ കെ​എ​സ്ആ​ർ​ടി​സി​യും വാ​ട്ട​ർ അ​ഥോ​റി​റ്റി​യും: ലാ​ഭം സ​മ്മാ​നി​ച്ച് ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ

തോ​മ​സ് വ​ർ​ഗീ​സ് തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം ന​ഷ്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​മ​തു​ള്ള​ത് കേ​ര​ളാ സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ .തൊ​ട്ടു​പി​ന്നി​ൽ കേ​ര​ളാ വാ​ട്ട​ർ അ​ഥോ​റി​റ്റി​യും. 2018-19 വ​ർ​ഷ​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ലാ​ഭം സ​മ്മാ​നി​ച്ച​ത് ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​നാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ പ​ബ്ലി​ക് എ​ന്‍റ​ർ​പ്രൈ​സ​സ് റി​വ്യു റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 1205.23 കോ​ടി​യു​ടെ ന​ഷ്മാ​ണ് കെ​എ​സ്ആ​ർ​ടി​സി കാ​ണി​ക്കു​ന്ന​ത്. പ്ര​വ​ർ​ത്ത​ന വ​രു​മാ​ന​ത്തി​ൽ 2017-18 ലേ​തി​നേ​ക്കാ​ൾ 20 ശ​ത​മാ​നം വ​ർ​ധ​ന​വ് 2018-19 ൽ ​ഉ​ണ്ടാ​യി. ഇ​തു​മൂ​ലം 2017-18 ലെ 2102 .44 ​കോ​ടി​യു​ടെ വാ​ർ​ഷി​ക ന​ഷ്ട​ത്തി​ൽ നി​ന്നും വ​ലി​യ കു​റ​വു​ണ്ടാ​യെ​ന്ന പ്ര​ത്യേ​ക​ത ഇ​ക്കു​റി കെ​എ​സ്ആ​ർ​ടി​സി​ക്കു​ണ്ട്. വാ​ട്ട​ർ അ​ഥോ​റി​റ്റി 386 കോ​ടി​യു​ടേ​യും കേ​ര​ളാ ട്രാ​ൻ​സ്പോ​ർ​ട്ട് ഡ​വ​ല​പ്മെ​ന്‍റ് ഫി​നാ​ൻ​സ് കോ​ർ​പ്പ​റേ​ഷ​ൻ 323 കോ​ടി​യു​ടെ​യും ന​ഷ്ട​മാ​ണ് 2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ കാ​ണി​ച്ച​ത്. ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് 290 കോ​ടി​യു​ടേ​യും സി​വി​ൽ സ​പ്ലൈ​സ്…

Read More