ന്യൂയോർക്ക്: ഫേസ്ബുക്കിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. @facebook എന്ന ട്വിറ്റർ അക്കൗണ്ടും ഫേസ്ബുക്കിന്റെയും മെസഞ്ചറിന്റെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുമാണ് വെള്ളിയാഴ്ച ഹാക്ക് ചെയ്യപ്പെട്ടത്. ‘അവർ മൈൻ’ എന്ന ഹാക്കര്‍മാരുടെ സംഘമാണ് ഹാക്ക് ചെയ്തതിനു പിന്നിൽ. ഫേസ്ബുക്ക് ഹാക്ക് ചെയ്യാൻ കഴിയുമെങ്കിലും അവരുടെ സുരക്ഷ ട്വിറ്ററിനേക്കാൾ മികച്ചതാണെന്നും അവർ മൈൻ ട്വിറ്ററിൽ കുറിച്ചു. ഹാക്ക് ചെയ്യപ്പെട്ട ഇന്റസ്റ്റഗ്രാം അക്കൗണ്ടിൽ അവർ മൈനിന്റെ ലോഗോയും സംഘം പോസ്റ്റ് ചെയ്തു. അതേസമയം, ഫേസ്ബുക്ക് സ്വന്തം വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ടില്ല. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ട്വിറ്റര്‍ സ്ഥിരീകരിച്ചു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് ലോക്ക് ചെയ്തു. ഫേസ്ബുക്കുമായി സഹകരിച്ച് അക്കൗണ്ട് തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും ട്വിറ്റര്‍ പ്രതിനിധി അറിയിച്ചു. അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതു വഴി സ്വന്തം സൈബർ സുരക്ഷ സേവനങ്ങൾ വിൽക്കുകയാണ് അവർ മൈൻ ഹാക്കർ സംഘത്തിന്റെ…
Read MoreCategory: Loud Speaker
മാണി മാണിക്യം! മരണത്തോടെ പാപമെല്ലാം തീരും; മാണിക്ക് സ്മാരകം തെറ്റില്ലെന്ന് സിപിഐ
തിരുവനന്തപുരം: കെ.എം മാണിക്ക് വേണ്ടി സ്മാരകം പണിയുന്നതിന് ബജറ്റില്‍ തുക അനുവദിച്ചതില്‍ തെറ്റില്ലെന്ന് സിപിഐ. സ്മാരകം പണിയാന്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാണി ഫൗണ്ടേഷന് സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. ഇത് കണക്കിലെടുത്താണ് പണം അനുവദിച്ചത്. ഇതില്‍ ഒരു അനൗചിത്യവുമില്ലെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. മരിച്ചു പോയ നേതാവിന് വേണ്ടി സ്മാരകം പണിയണമെന്ന് തോന്നിയതില്‍ ഒരു തെറ്റുമില്ല. ഇന്ത്യയിലെ രീതി അനുസരിച്ച് മരണത്തോട് കൂടി അവരുടെ പാപം തീരുകയാണ്. അതിനകത്ത് വലിയ കാര്യം കാണേണ്ടതില്ല. ദീര്‍ഘകാലം മന്ത്രിയും ഒരേ മണ്ഡലത്തില്‍ തന്നെ 50 കൊല്ലക്കാലം എംഎല്‍എയായും സേവനം അനുഷ്ഠിച്ച വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പേരില്‍ നിർമിക്കുന്ന സ്മാരകത്തിന് പണം ചോദിച്ചപ്പോള്‍ കൊടുത്തു. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴാണ് തുക അനുവദിച്ചത്. ആ സന്ദര്‍ഭത്തിലും പണം അനുവദിച്ചു എന്നത് ഒരു നല്ലവശമാണ്. ഇതിനെ ഒരു ആദരവായി കണ്ടാല്‍…
Read Moreപൗരത്വ നിയമത്തിനെതിരെ ഫോണില്‍ സംസാരിച്ച യാത്രക്കാരനെ പോലീസില്‍ ഏല്‍പ്പിച്ച ഡ്രൈവറെ ആദരിച്ച് ബിജെപി; ഡ്രൈവറെ ഊബര്‍ സസ്പെന്‍ഡ് ചെയ്തു
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫോണില്‍ സംസാരിച്ച യാത്രക്കാരനെ പോലീസിലേല്‍പ്പിച്ച കാര്‍ ഡ്രൈവറെ ഊബര്‍ സസ്പെന്‍ഡ് ചെയ്തു. യാത്രക്കാരനെ പോലീസിന് പിടിച്ചു കൊടുത്തതിനാണ് ഡ്രൈവറെ ഊബര്‍ സസ്പെന്‍ഡ് ചെയ്തത്. എന്നാൽ ഡ്രൈവർക്ക് ബിജെപി പുരസ്കാരം നൽകി ആദരിച്ചു. മുംബൈ സ്വദേശിയായ രോഹിത് കൗറിനെയാണ് ബിജെപി ആദരിച്ചത്. ബിജെപി മുംബൈ യൂണിറ്റ് കൗറിന് അലേര്‍ട്ട് സിറ്റിസണ്‍ പുരസ്കാരമാണ് നൽകിയത്. ബുധനാഴ്ച രാത്രി മുംബൈയിലാണ് കവിയും ആക്ടിവിസ്റ്റുമായ ബപ്പാദിത്യ സര്‍ക്കാറിനെ ഊബർ കാർ ഡ്രൈവര്‍ പോലീസിലേല്‍പ്പിച്ചത്. ഫോണ്‍ സംഭാഷണം ശ്രദ്ധിച്ച കാര്‍ ഡ്രൈവര്‍ തനിക്ക് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെന്ന് പറഞ്ഞ് വണ്ടി നിര്‍ത്തി പുറത്തിറങ്ങി പോലീസുമായി തിരിച്ചു വരുകയായിരുന്നെന്ന് സര്‍ക്കാര്‍ പറഞ്ഞു. പോലീസ് ബപ്പാദിത്യ സർക്കാരിന്റെയും ഗൗറിന്റെയും മൊഴിയെടുത്തിട്ടുണ്ട്. എന്നാല്‍ സംശയാസ്പദമായി ഒന്നും തന്നെ ലഭിച്ചിട്ടില്ല. തന്റെ കൈവശമുണ്ടായിരുന്ന സംഗീത ഉപകരണം എന്തിന് കൈയിൽല്വച്ചെന്ന് പൊലീസ് ചോദിച്ചിരുന്നതായി സര്‍ക്കാര്‍…
Read Moreഭര്‍ത്താവ് വിദേശത്ത്, കാമുകനുമായി ഒരുമിച്ച് ജീവിക്കാന്‍ കുട്ടികള്‍ തടസം! പിഞ്ചു മകളെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തിയ മാതാവിനു ജീവപര്യന്തം; 2013 ഡിസംബര്‍ 18നായിരുന്നു സംഭവം
മഞ്ചേരി: പിഞ്ചു മക്കളെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തിയ മാതാവിനെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ആറുമാസത്തെ അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. കൽപ്പകഞ്ചേരി പുത്തനത്താണി ചേറൂരാൽപറന്പ് പന്തൽപറന്പിൽ റഫീഖിന്റെ ഭാര്യയും മൊയ്തുട്ടിയുടെ മകളുമായ ആയിഷ(43)യെയാണ് ജഡ്ജി എ.വി നാരായണൻ ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയും ആയിഷയുടെ കാമുകനുമായ ഓട്ടോ ഡ്രൈവർ ബാവപ്പടി പുന്നത്തല കക്കാട് ഷാഫി (35)യെ കുറ്റക്കാരനല്ലെന്നു കണ്ടു കോടതി ഇക്കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. 2013 ഡിസംബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം. ആയിഷയുടെ ഭർത്താവ് റഫീഖ് വിദേശത്തായിരുന്നു. ഈ സമയം മൊബൈൽ ഫോണിലൂടെ ഷാഫിയുമായി ആയിഷ ബന്ധം സ്ഥാപിക്കുകയും ഇതു പ്രണയത്തിനു വഴിമാറുകയുമായിരുന്നു. ഇരുവർക്കും ഒരുമിച്ച് ജീവിക്കുന്നതിനു കുട്ടികൾ തടസമാണെന്നു തോന്നിയതാണ് കൊലപാതകത്തിനു കാരണം. സംഭവ ദിവസം രാവിലെ 6.30നും…
Read Moreമാടായി മുട്ടത്തെ സുബൈദാ മന്‍സിലില്‍ ഫര്‍ഹാന! ആശുപത്രികളിൽ പിഞ്ചുകുഞ്ഞുങ്ങളുടെ മാല കവരുന്ന യുവതി; പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ നടന്ന സംഭവം ഇങ്ങനെ…
പയ്യന്നൂര്‍: ആശുപത്രിയില്‍ കുട്ടിയുമായി എത്തുന്നവരോട് ചങ്ങാത്തം കൂടി സ്വര്‍ണമാലയുമായി കടന്നുകളയുന്ന യുവതി അറസ്റ്റില്‍. മാടായി മുട്ടത്തെ സുബൈദാ മന്‍സിലില്‍ ഫര്‍ഹാന(19)യെയാണ് പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ നിന്ന് ഒരുവയസുള്ള കുട്ടിയുടെ മാലയുമായി കടന്ന യുവതിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു ആശുപത്രിയില്‍ നടന്ന സമാനമായ തട്ടിപ്പുകൂടി പോലീസിന് തെളിയിക്കാനായത്. വെള്ളിയാഴ്ച സംഭവം നടന്നത് വൈകുന്നേരം 5.15 ഓടെയാണ്.മകളുടെ ഒരുവയസുള്ള കുട്ടിയെ ഡോക്ടറെ കാണിക്കാനായി ക്യൂവില്‍ നില്‍ക്കുകയായിരുന്ന പയ്യന്നൂര്‍ പെരുമ്പയിലെ അക്കാളത്ത് റഹിയാനത്തി(45)നോട് ലോഹ്യം പറഞ്ഞ് അടുത്തുകൂടിയ പ്രതി കുട്ടിയെ വാങ്ങി കൊഞ്ചിപ്പിച്ച് അല്പം കഴിഞ്ഞപ്പോള്‍ തിരിച്ചുകൊടുത്തു. ഫര്‍ഹാന യാത്രപറഞ്ഞ് ഓട്ടോയില്‍ കയറിപോയതിന് ശേഷമാണ് കുട്ടിയുടെ മാല കാണുന്നില്ലെന്ന കാര്യം ഇവരറിയുന്നത്. വിവരമറിഞ്ഞ ആശുപത്രി അധികൃതര്‍ ഉടന്‍തന്നെ നിരീക്ഷണ കാമറ പരിശോധിച്ച ശേഷം മൂക്കുത്തിയിട്ട തട്ടിപ്പുകാരിയെ കണ്ടെത്താനായി നാലുപാടും പരക്കം…
Read Moreഹെല്‍മെറ്റില്ല, ലൈസന്‍സില്ല, ചെക്കിംഗില്‍ നിര്‍ത്തിയുമില്ല! വിദ്യാർഥികളെ വീട്ടിൽപോയി ഫൈൻ അടപ്പിച്ച് മോട്ടോർ വാഹന വകുപ്പ്
ഇരിങ്ങാലക്കുട: ഹെൽമെറ്റ് വയ്ക്കാതെയും ലൈസൻസ് ഇല്ലാതെയും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയും ചെക്കിംഗിൽ നിർത്താതെ പോവുകയും ചെയ്ത വിദ്യാർഥികളെ വീട്ടിൽ പോയി ഫൈൻ അടപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. ഇരിങ്ങാലക്കുടയിൽ മോട്ടോർ വെഹിക്കിൾ ഡിപാർട്ട്മെന്റ് സേഫ് കേരള മൊബൈൽ എൻഫോഴ്സ്മെന്റിന്റെ ചെക്കിംഗിനിടെ ഇരുചക്രവാഹനത്തിൽ പിൻസീറ്റ് യാത്രികർ ഹെൽമെറ്റ് ധരിക്കാതെ വന്നവരെയും വാഹനം നിർത്താതെ ഓടിച്ചുപോയവരെയും അഡ്രസ് എടുത്ത് വീട്ടിൽ ചെന്ന് കൈയോടെ പിടികൂടി. ഒരാൾ ഭവൻസ് സ്കൂൾ വിദ്യാർഥി, സഹപാഠിയായ വിദ്യാർഥിനിയുടെ വാഹനം കുറച്ചുനേരത്തേക്ക് ഉപയോഗിക്കാൻ എടുത്തതായിരുന്നു. ഇയാൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. സ്റ്റോപ്പ് സിഗ്നൽ അവഗണിച്ചതും ലൈസൻസ് ഇല്ലാത്തതിനും 12,500 രൂപ പിഴയടച്ചാണ് വാഹനം വിട്ടുനൽകിയത്. മറ്റൊരു കേസിൽ രാവിലെ കോളജിലേക്ക് പോയ വിദ്യാർഥിയാണു സ്റ്റോപ്പ് സിഗ്നൽ അവഗണിച്ചത്. ഇയാൾക്കു ലൈസൻസ് ഉണ്ടായിരുന്നുവെങ്കിലും മുന്‍പ് ഒരപകടം ഉണ്ടാക്കിയതിനെത്തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതായിരുന്നു. ഇതു കാൻസൽ ചെയ്യാൻ നടപടിയുമായി മുന്നോട്ട്…
Read Moreസർക്കാർ ആംബുലൻസ് സൈറൺ മുഴക്കിയെത്തി! കണ്ണൂർ ഗവ.മെഡിക്കൽ കോളജിനെ ആശങ്കയിലാക്കി “കൊറോണ രോഗി’; പരിസരത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു; ഒടുവില്‍…
പരിയാരം: ഉച്ചയ്ക്ക് 12.15ന് സൈറൺ മുഴക്കിയെത്തിയ സർക്കാർ ആംബുലൻസ് കണ്ണൂർ ഗവ.മെഡിക്കൽ കോളജിന്റെ പോർച്ചിൽ വന്നു നിന്നു. പെട്ടെന്നു തന്നെ മെഡിക്കൽ കോളജ് കെട്ടിടത്തിൽ നിന്ന് സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച ഡോക്ടർ ഉൾപ്പെടെയുള്ള നാലംഗ സംഘം സ്ട്രെച്ചർ ട്രോളിയുമായി ആംബുലൻസിന് സമീപത്തേക്ക് കുതിക്കുന്നു. ഏതാനും നിമിഷങ്ങളിലെ ആകാംക്ഷയ്ക്കു ശേഷം ആംബുലൻസിൽനിന്ന് പുറത്തിറങ്ങിയ ചെറുപ്പക്കാരൻ സ്ട്രെക്ചർ ട്രോളിയിൽ കിടന്നതോടെ ട്രോളി പ്രത്യേകം സജ്ജീകരിച്ച ലിഫ്റ്റിലേക്ക്. ഇതിനിടയിൽ തിരക്കേറിയ ആശുപത്രിയുടെ പ്രധാന കവാടത്തിന് സമീപവും കാഷ്വാലിറ്റി പരിസരത്തുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. കൊറോണ വൈറസ് ബാധിച്ചയാളെ ആശുപത്രിയിലെത്തിച്ചെന്നായിരുന്നു അഭ്യൂഹം. ആശുപത്രിയിലുള്ളവർ ആശങ്കയിലും. മിനിറ്റുകൾ കഴിഞ്ഞതോടെയാണ് വന്നത് കൊറോണ വൈറസ് ബാധിച്ച രോഗിയല്ലെന്നും മെഡിക്കൽ കോളജ് അധികൃതർ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിർദേശപ്രകാരം സംഘടിപ്പിച്ച മോക്ഡ്രില്ലാണെന്നും വ്യക്തമായത്. ഇതോടെ മെഡിക്കൽ കോളജിൽ നിറഞ്ഞു നിന്ന ആശങ്കയ്ക്ക് വിരാമമായി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരടക്കം…
Read Moreഅതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിംഗ് അനുവദിക്കില്ല! വിജയ്യുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം
ചെന്നൈ: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വിട്ടയച്ചതിനു പിന്നാലെ തമിഴ് സൂപ്പർതാരം വിജയ്യുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ചിത്രീകരണം പുരോഗമിക്കുന്ന മാസ്റ്റേഴ്സ് എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. നെയ്വേലിയിലെ ലിഗ്നൈറ്റ് കോർപ്പറേഷൻ പ്ലാൻറിലാണ് നിലവിൽ ചിത്രീകരണം നടക്കുന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷമാണ് വിജയ്യെ ആദായ നികുതി വകുപ്പ് വിട്ടയച്ചത്.
Read Moreഒന്നാം പ്രതിയായ ഫാം ഹൗസ് മാനേജര്‍, രണ്ടാം പ്രതി കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ! ഫാം ഹൗസ് ജീവനക്കാരന്റെ കൊലപാതകം; പ്രതികളെ ഇന്ന് എത്തിച്ചേക്കും
രാജകുമാരി (ഇടുക്കി): ശാന്തൻപാറ പുത്തടി ഫാം ഹൗസ് ജീവനക്കാരൻ പുത്തടി മുല്ലൂർ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തെളിവെടുപ്പിനായി ഇന്ന് നാട്ടിലെത്തിച്ചേക്കും. ഒന്നാം പ്രതിയായ ഫാം ഹൗസ് മാനേജർ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വസീം, രണ്ടാം പ്രതിയും റിജോഷിന്റെ ഭാര്യയുമായ ലിജി കുര്യൻ എന്നിവരെ തെളിവെടുപ്പിന് ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന. മുംബൈയിൽ നിന്നും ഇവരുമായുള്ള യാത്രയിലാണ് അന്വേഷണ സംഘം. രണ്ടു ദിവസം മുൻപാണ് അന്വേഷണ സംഘം പ്രതികളയെത്തിക്കാൻ മുംബൈക്ക് പോയത്. ശാന്തൻപാറ സിഐ ടി.ആർ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് കഴിഞ്ഞ ദിവസം മുംബൈയിലേക്ക് പോയത്. നാളെ തെളിവെടുപ്പ് നടത്തി നടപടികൾ പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കഴിഞ്ഞ ഒക്ടോബർ 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിജോഷിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തി വരവെ നവംബർ നാലു മുതൽ…
Read Moreസ്വകാര്യ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ അസ്വഭാവികത; വിവരം തിരക്കിയ അധ്യാപിക ഞെട്ടി; യുവാവ് അറസ്റ്റില്‍; വൈദ്യപരിശോധന വൈകിയെന്ന് പരാതി
തൊടുപുഴ: രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കരിമണ്ണൂർ ചാലാശേരി സ്വദേശി പ്രദീപിനെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റു ചെയ്തത്. കുട്ടി ഇയാളുടെ വീട്ടിലെത്തിയപ്പോൾ പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം സ്കൂൾ അധ്യാപകരോട് പെണ്‍കുട്ടി പീഡന വിവരം പറയുകയായിരുന്നു. സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധ്യാപിക വിവരം സ്കൂൾ ഹെഡ്മാസ്റ്ററെ അറിയിക്കുകയായിരുന്നു. സ്കൂൾ അധികൃതരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരും ചേർന്ന് ഇന്നലെ കുട്ടിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചു. ചൈൽഡ് ലൈൻ അധികൃതരെയും വിവരമറിയിച്ചു. ജില്ലാ ചൈൽഡ് വെൽഫയർകമ്മിറ്റി ചെയർമാൻ പ്രഫ. ജോസഫ് അഗസ്റ്റിനും കമ്മിറ്റിയംഗം കെ.പി.മേരിയും അടിയന്തരമായി കേസെടുക്കാൻ കരിമണ്ണൂർ പോലീസിന് നിർദേശം നൽകി. എന്നാൽ ആശുപത്രിയിൽ എത്തിച്ച പെണ്‍കുട്ടിയുടെ വൈദ്യപരിശോധന വൈകിപ്പിച്ചെന്ന് പരാതിയുയർന്നു. ഇന്നലെ രാത്രി വൈകിയാണ് വൈദ്യപരിശോധന നടത്തിയത്. സംഭവം അറിഞ്ഞയുടൻ തന്നെ…
Read More