ന​മു​ക്ക് സ​ത്യ​സ​ന്ധ​ത​യി​ലേ​ക്കും വ​ള​ർ​ച്ച​യി​ലേ​ക്കും പോകാം, അ​ടു​ത്ത വ​ർ​ഷം ത​മി​ഴ്നാ​ട് ഇ​ത് പി​ന്തു​ട​രും! കേ​ജ​രി​വാ​ളി​നെ​ അ​ഭി​ന​ന്ദി​ച്ച് ക​മ​ൽ ഹാ​സ​ൻ

ചെ​ന്നൈ: ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച് ഭ​ര​ണ​ത്തു​ട​ർ​ച്ച നേ​ടി​യ ആം​ആ​ദ്മി പാ​ർ​ട്ടി​യേ​യും മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​യും അ​ഭി​ന​ന്ദി​ച്ച് ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം ത​ല​വ​നു​മാ​യ ക​മ​ൽ ഹാ​സ​ൻ. ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ പു​രോ​ഗ​മ​ന രാ​ഷ്ട്രീ​യ​ത്തെ ഉ​ൾ​ക്കൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന​തി​ന് തെ​ളി​വാ​ണ് എ​എ​പി​യു​ടെ വി​ജ​യ​മെ​ന്ന് ക​മ​ൽ ട്വീ​റ്റ് ചെ​യ്തു. അ​ടു​ത്ത വ​ർ​ഷം ത​മി​ഴ്നാ​ട് ഇ​ത് പി​ന്തു​ട​രു​മെ​ന്നും ന​മു​ക്ക് സ​ത്യ​സ​ന്ധ​ത​യി​ലേ​ക്കും വ​ള​ർ​ച്ച​യി​ലേ​ക്കും പോ​കാ​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം, ര​ജ​നീ​കാ​ന്തു​മാ​യു​ള്ള സ​ഖ്യ​ത്തേ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നു അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി. ര​ജ​നി പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​തി​നു ശേ​ഷം സ​ഖ്യ​ത്തേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​റ​യാ​മെ​ന്നും ക​മ​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ, ബി​ജെ​പി​യു​മാ​യി സ​ഹ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ട് തു​ട​രു​മെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം മ​ഴ​വി​ൽ സ​ഖ്യ​സാ​ധ്യ​ത പാ​ടെ ത​ള്ളു​ക​യും ചെ​യ്തു.

Read More

ഡ്രൈ​വ​ർ മ​യ​ങ്ങി​പ്പോ​യതോ? ​ കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് വീ​ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി; ഗാ​യ​ക​ൻ മാർ​ക്കോ​സി​ന്‍റെ സ​ഹോ​ദ​ര​നും ഭാ​ര്യ​ക്കും പ​രി​ക്ക്

വെ​ഞ്ഞാ​റ​മൂ​ട്: കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് വീ​ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി പി​ന്ന​ണി ഗാ​യ​ക​ൻ കെ.​ജി മാ​ർ​ക്കോ​സി​ന്‍റെ സ​ഹോ​ദ​ര​നും ഭാ​ര്യ​ക്കും ഗു​രു​ത​ര പ​രി​ക്ക്.​തി​രു​വ​ല്ല പ​ന​യ്ക്കാ​മ​റ്റ​ത്ത് കാ​രം​ക​ല​ത്ത് വീ​ട്ടി​ൽ തോ​മ​സ് ജോ​ർ​ജ്ജ് (64) ഭാ​ര്യ മി​നി സൂ​സ​ൺ (60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്.​ ഇ​ന്ന​ലെ രാ​ത്രി 11.30 ന് ​സം​സ്ഥാ​ന പാ​ത​യി​ൽ ച​ട​യ​മം​ഗ​ലം ജ​ഡാ​യു​പാ​റ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.​ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി അ​പ​ക​ട സ്ഥ​ല​ത്തു വ​ച്ച് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. തോ​മ​സ് ജോ​ർ​ജാ​യി​രു​ന്നു വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡ്രൈ​വ​ർ മ​യ​ങ്ങി​പ്പോ​യ​താ​കാം വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​വാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ച​ട​യ​മം​ഗ​ലം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Read More

ഉ​ത്സ​വ​സ്ഥ​ല​ത്തേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി യു​വാ​വ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം: ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ; ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ്

അ​ന്പ​ല​പ്പു​ഴ: ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​സ്ഥ​ല​ത്തേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി യു​വാ​വ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ർ ഓ​ടി​ച്ചി​രു​ന്ന തി​രു​വ​ന​ന്ത​പു​രം ചി​റ​യ​ൻ​കീ​ഴ് കി​ഴ​ക്കും​ഭാ​ഗം ആ​ന്പാ​ടി വീ​ട്ടി​ൽ ശ്യാംലാ​ൽ(47) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ അ​ന്പ​ല​പ്പു​ഴ കോ​ട​തി റി​മാ​ന്‍റ് ചെ​യ്തു. മ​ർ​ച്ച​ന്‍റ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്യാം​ലാ​ൽ കൊ​ച്ചി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. കാ​ർ ഓ​ടി​ച്ചി​രു​ന്ന ശ്യാം​ലാ​ൽ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​താ​യി അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത​യി​ൽ ഒ​റ്റ​പ്പ​ന കു​രു​ട്ടൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ആ​റ്റി​ങ്ങ​ലേ​ക്ക് പോ​യ കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി ക്ഷേ​ത്ര​ത്തി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​നെ​ത്തി​യ ഗാ​ന​മേ​ള സം​ഘ​ത്തി​ന്‍റെ മൈ​ക്ക് സെ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​റ​ക്കു​ന്ന​തി​നി​ട​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ വൈ​ക്കം എ​സ്എ​കെ സൗ​ണ്ടി​ലെ സൗ​ണ്ട് എ​ൻ​ജി​നീ​യ​ർ വൈ​ക്കം ടി​വി പു​രം ക​രി​ക്കാ​ശേ​രി​വീ​ട്ടി​ൽ ജി​മ്മി​യു​ടെ മ​ക​ൻ…

Read More

യോ​ഗി​യു​ടെ യു​പി​യി​ൽ വീ​ണ്ടും കൊ​ടും​ക്രൂ​ര​ത; മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു

ഫി​റോ​സാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ പ്ര​തി​ക​ൾ വെ​ടി​വ​ച്ചു കൊ​ന്നു. തി​ങ്ക​ളാ​ഴ്ച ഫി​റോ​സാ​ബാ​ദി​ലാ​യി​രു​ന്നു സം​ഭ​വം. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ൽ ന്യൂ​തി​ല​ക് ന​ഗ​റി​ൽ പെ​ൺ​കു​ട്ടി​യു​ടെ അ​മ്പ​ത് വ​യ​സു​ള്ള പി​താ​വി​നെ അ​ക്ര​മി​ക​ൾ വെ​ടി​വ​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പീ​ഡ​ന​കേ​സ് പി​ൻ​വ​ലി​ക്കാ​ൻ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​നു മേ​ൽ സ​മ്മ​ർ​ദം ഉ​ണ്ടാ​യി​രു​ന്നു. ആ​റു മാ​സം മു​ൻ​പാ​ണ് പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

Read More

പ​രി​ഹാ​സം ഏ​റെ നേ​രം നീ​ണ്ടു​നി​ന്നി​ല്ല! ചി​രി​ച്ച​ടി​ച്ച ട്രോ​ൾ തി​രി​ച്ച​ടി​ച്ചു; സി​സോ​ദി​യ തോ​ല്‍​ക്കു​മെ​ന്നു ക​രു​തി ട്വീ​റ്റി​യ ബി​ജെ​പി നേ​താ​വ് വെ​ട്ടി​ൽ

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ തോ​ല്‍​ക്കു​മെ​ന്നു ക​രു​തി ട്വി​റ്റ​റി​ല്‍ ട്രോ​ളി​യ ബി​ജെ​പി നേ​താ​വ് വെ​ട്ടി​ലാ​യി. വെ​സ്റ്റ് ഡ​ല്‍​ഹി​യി​ലെ ലോ​ക്‌​സ​ഭാം​ഗ​മാ​യ പ​ര്‍​വേ​ശ് വ​ര്‍​മ​യാ​ണ് സ്വ​ന്തം ട്രോ​ളി​ന്‍റെ പേ​രി​ല്‍ ത​ല​യി​ല്‍ മു​ണ്ടി​ട്ട് ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​യ​ത്. ആം ​ആ​ദ്മി പാ​ര്‍​ട്ടി വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്കു കു​തി​ക്കു​ന്ന​തി​നി​ടെ മ​നീ​ഷ് സി​സോ​ദി​യ സ്വ​ന്തം മ​ണ്ഡ​ല​മാ​യ പ​ട്പ​ട്ഗ​ഞ്ചി​ല്‍ പി​റ​കി​ല്‍ പോ​യ​പ്പോ​ഴാ​യി​രു​ന്നു ബി​ജെ​പി എം​പി​യു​ടെ ട്രോ​ള്‍ ഇ​റ​ങ്ങി​യ​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​നു ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​താ​ണ് ഡ​ല്‍​ഹി തെ​ര​ഞ്ഞെ​ടു​പ്പെ​ങ്കി​ല്‍ എ​ങ്ങ​നെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പി​ന്നി​ലാ യെ​ന്നാ​യി​രു​ന്നു പ​ര്‍​വേ​ശി​ന്‍റെ ചോ​ദ്യം. എ​ന്നാ​ല്‍, പ​രി​ഹാ​സം ഏ​റെ നേ​രം നീ​ണ്ടു​നി​ന്നി​ല്ല. വ​ലി​യ പോ​രാ​ട്ട​ത്തി​നി​ടെ സി​സോ​ദി​യ ര​ണ്ടാ​യി​ര​ത്തി​ലേ​റെ വോ​ട്ടി​നു ജ​യി​ച്ചെ​ന്നു മാ​ത്ര​മ​ല്ല, വെ​സ്റ്റ് ഡ​ല്‍​ഹി ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ലെ പ​ത്ത് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളും ആം ​ആ​ദ്മി പാ​ര്‍​ട്ടി തൂ​ത്തു​വാ​രു​ക​യും ചെ​യ്തു. ബി​ജെ​പി​യു​ടെ ര​വീ​ന്ദ​ര്‍ സിം​ഗ് നേ​ഗി​യും മ​നീ​ഷ് സി​സോ​ദി​യ​യും ത​മ്മി​ല്‍ വോ​ട്ടെ​ണ്ണ​ലി​നി​ടെ ആ​ദ്യം മു​ത​ല്‍ ത​ന്നെ ക​ടു​ത്ത പോ​രാ​ട്ട​മാ​ണ്…

Read More

സിനിമയില്‍ കയറിപറ്റുന്നതിന് കോല്‍ക്കത്തയില്‍ താമസിച്ചു; എന്നിട്ടും സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിച്ചില്ല; ഒടുവില്‍…

കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി ന​ടി സു​ബ​ർ​ണ ജാ​ഷി​നെ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ബ​ര്‍​ദ്വാ​ന്‍ സ്വ​ദേ​ശി​യാ​യ ന​ടി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. സി​നി​മ​യി​ൽ ക​യ​റി​പ​റ്റു​ന്ന​തി​നു​മാ​യി കോ​ല്‍​ക്ക​ത്ത​യി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ഏ​റെ നാ​ളു​ക​ളാ​യി സി​നി​മ​യി​ല്‍ ന​ല്ലൊ​രു റോ​ള്‍ ല​ഭി​ക്കാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു അ​വ​ർ. എ​ന്നാ​ല്‍ ന​ല്ല അ​വ​സ​ര​ങ്ങ​ള്‍ ഒ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. വി​ഷാ​ദ രോ​ഗ​ത്തി​ന് അ​ടി​മ​പ്പെ​ട്ട അ​വ​ർ പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. ഇ​വി​ടെ വെ​ച്ചാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

Read More

ഹ​ർ​ദി​ക് പ​ട്ടേ​ലി​നെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ല; പോ​ലീ​സ് തു​ട​ർ​ച്ച​യാ​യി വീ​ട്ടി​ൽ പ​രി​ശോ​ധ​നയ്​ക്കെ​ത്തു​ന്നു; പരാതിയുമായി ഭാര്യ

അ​ഹ​മ്മ​ദാ​ബാ​ദ്: കോ​ണ്‍​ഗ്ര​സ് നേ​താ​വും പ​ട്ടേ​ൽ സ​മ​ര​നേ​താ​വു​മാ​യ ഹ​ർ​ദി​ക് പ​ട്ടേ​ലി​നെ​ക്കു​റി​ച്ച് ജ​നു​വ​രി 18 മു​ത​ൽ ഒ​രു​വി​വ​ര​വു​മി​ല്ലെ​ന്ന് ഭാ​ര്യ. 2015ൽ ​പ​ട്ടേ​ൽ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണ​മാ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ദി​ക് പ​ട്ടേ​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യി​രു​ന്നു. കേ​സി​ൽ ജ​നു​വ​രി 18നാ​ണ് അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷം ഹ​ർ​ദി​ക്കി​ന് ജാ​മ്യം ല​ഭി​ച്ചെ​ങ്കി​ലും മ​റ്റ് ര​ണ്ട് കേ​സു​ക​ളി​ൽ വീ​ണ്ടും അ​റ​സ്റ്റി​ലാ​യി. ജ​നു​വ​രി 24ന് ​ഈ കേ​സു​ക​ളി​ലും ജാ​മ്യം ല​ഭി​ച്ചു. എ​ന്നാ​ൽ, വി​ചാ​ര​ണ​യ്ക്ക് ഹാ​ജ​രാ​കാ​ത്തതി​നെ തു​ട​ർ​ന്ന് കോ​ട​തി ഫെ​ബ്രു​വ​രി ഏ​ഴി​ന് വീ​ണ്ടും ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു. എ​ന്നാ​ൽ, അ​റ​സ്റ്റി​ലാ​യ​തി​ന് ശേ​ഷം ഹ​ർ​ദി​ക് പ​ട്ടേ​ലി​നെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ലെ​ന്ന് ഭാ​ര്യ കി​ൻ​ജ​ൽ പ​റ​ഞ്ഞു. പോ​ലീ​സ് തു​ട​ർ​ച്ച​യാ​യി വീ​ട്ടി​ൽ പ​രി​ശോ​ധ​നയ്​ക്കെ​ത്തു​ന്നു. അ​ദ്ദേ​ഹം എ​വി​ടെ​യെ​ന്ന് ചോ​ദി​ക്കു​ന്നു. പ​ക്ഷേ അ​റ​സ്റ്റി​ന് ശേ​ഷം അ​ദ്ദേ​ഹം എ​വി​ടെ​യാ​ർ​ണെ​ന്ന് വി​വ​ര​മി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Read More

ക്രി​സ്മ​സ് ബ​മ്പ​ർ! ഒ​ന്നാം സ​മ്മാ​ന​മാ​യ പ​ന്ത്ര​ണ്ട് കോ​ടി രൂ​പ നേ​ടി​യ ഭാ​ഗ്യ​വാ​നെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യില്ല; സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

കൂ​ത്തു​പ​റ​മ്പ്: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ക്രി​സ്മ​സ് ബ​മ്പ​ർ ന​റു​ക്കെ​ടു​പ്പി​ന്‍റെ ഒ​ന്നാം സ​മ്മാ​ന​മാ​യ പ​ന്ത്ര​ണ്ട് കോ​ടി രൂ​പ നേ​ടി​യ ഭാ​ഗ്യ​വാ​നെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ​യാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്. ST 269609 ന​മ്പ​ർ ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. കൂ​ത്തു​പ​റ​മ്പി​ലെ പ​യ്യ​ൻ ലോ​ട്ട​റി​യി​ൽ നി​ന്നും വി​ൽ​പ​ന ന​ട​ത്തി​യ​താ​യി​രു​ന്നു ഈ ​ടി​ക്ക​റ്റ്. റി​സ​ൽ​ട്ട് വ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ ആ​ളു​ക​ളു​ടെ ഫോ​ട്ടോ വെ​ച്ച് 12 കോ​ടി ത​ങ്ങ​ൾ​ക്കാ​ണ് ല​ഭി​ച്ച​തെ​ന്ന് കാ​ണി​ക്കു​ന്ന വ്യാ​ജ​വാ​ർ​ത്ത​ക​ൾ മൊ​ബൈ​ലു​ക​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

കൂ​ട​ത്താ​യി! അന്നമ്മയെ കൊലപ്പെടുത്താനുള്ള കാരണം ജോ​ളി​യു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യെ​കു​റി​ച്ച് സം​ശ​യം ഉ​ന്ന​യി​ച്ച​ത്‌; അ​ന്ന​മ്മ​യെ ക​ബ​ളി​പ്പി​ക്കാ​നാ​യി ജോ​ളി പാ​ലാ​യി​ല്‍ താ​മ​സി​ച്ചു

വ​ട​ക​ര: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ ആ​റും അ​വ​സാ​ന​ത്തേ​തു​മാ​യ കു​റ്റ​പ​ത്രം അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ സ​മ​ര്‍​പി​ച്ചു. ആ​ദ്യ​ത്തെ കൊ​ല​പാ​ത​ക​മാ​യ പൊ​ന്നാ​മ​റ്റം അ​ന്ന​മ്മ കേ​സി​ലെ കു​റ്റ​പ​ത്ര​മാ​ണ് താ​മ​ര​ശേ​രി ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഇ​ന്ന​ലെ സ​മ​ര്‍​പി​ച്ച​ത്. നാ​യ​യെ കൊ​ല്ലാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന വി​ഷം ആ​ട്ടി​ന്‍​സൂ​പ്പി​ല്‍ ക​ല​ര്‍​ത്തി അ​ന്ന​മ്മ​ക്ക് ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് റൂ​റ​ല്‍ എ​സ്പി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു. കേ​സി​ല്‍ ജോ​ളി മാ​ത്ര​മാ​ണ് പ്ര​തി. 129 സാ​ക്ഷി​ക​ളെ​യാ​ണ് കു​റ്റ​പ​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2002 ഓ​ഗ​സ്റ്റ് 22ന് ​അ​ന്ന​മ്മ തോ​മ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യാ​ണ് ജോ​ളി കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര ആ​രം​ഭി​ക്കു​ന്ന​ത്. ജോ​ളി​യു​ടെ ആ​ദ്യ ഭ​ര്‍​ത്താ​വ് റോ​യ് തോ​മ​സി​ന്‍റെ മാ​താ​വാ​ണ് അ​ന്ന​മ്മ. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച് പ​റ​ഞ്ഞി​രു​ന്ന ക​ള്ളം പു​റ​ത്ത് വ​രു​മെ​ന്ന ഭ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​ത്. എം​കോം പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്നാ​യി​രു​ന്നു ജോ​ളി അ​ന്ന​മ്മ​യെ പ​റ​ഞ്ഞു ധ​രി​പ്പി​ച്ചി​രു​ന്ന​ത്. തു​ട​ര്‍​ന്ന് ബി​എ​ഡ് കോ​ഴ്സ് പാ​സാ​യാ​ല്‍ അ​ധ്യാ​പി​ക​യാ​യി ജോ​ലി ല​ഭി​ക്കു​മെ​ന്ന് ഉ​പ​ദേ​ശി​ച്ച…

Read More

അ​ർ​ധ​രാ​ത്രി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ വസ്ത്രത്തില്‍ പിടിച്ചു; ഞെട്ടിയുണര്‍ന്ന വീട്ടമ്മ ബഹളം വച്ചു; പ്ര​തി ഒളിച്ചത്‌ ക​ട്ടി​ലി​ന​ടി​യി​ല്‍

മ​ട്ടാ​ഞ്ചേ​രി: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യു​വാ​വി​നെ മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ട്ടാ​ഞ്ചേ​രി ഖേ​ലാ സേ​ഠ് പ​റ​മ്പി​ല്‍ റി​ന്‍​ഷാ​ദ് (24)നെ​യാ​ണ് മ​ട്ടാ​ഞ്ചേ​രി എ​സ്ഐ പി.​കെ. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റു ചെ​യ്ത​ത്. \ ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്തെ വാ​തി​ല്‍ തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ പ്ര​തി ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ വ​സ്ത്ര​ത്തി​ല്‍ പി​ടി​ക്കു​ക​യും ഞെ​ട്ടി​യു​ണ​ര്‍​ന്ന ഇ​വ​ര്‍ ബ​ഹ​ളം വ​ച്ച​തോ​ടെ പ്ര​തി ക​ട്ടി​ലി​ന​ടി​യി​ല്‍ ഒ​ളി​ക്കു​ക​യു​മാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് എ​ത്തി​യ ഭ​ര്‍​ത്താ​വ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ്ര​തി​യെ ക​ട്ടി​ലി​ന​ടി​യി​ല്‍ നി​ന്ന് പി​ടി​കൂ​ടി. മ​ല്‍​പി​ടു​ത്ത​തി​നി​ടെ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ആ​ളെ തി​രി​ച്ച​റി​ഞ്ഞു.​ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി ല​ഹ​രി​ക്ക​ടി​മ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Read More