മ​ക്ക​ളെ കി​ണ​റ്റി​ലെ​റി​ഞ്ഞു കൊ​ന്ന മാ​താ​വ് കു​റ്റ​ക്കാ​രി​യെ​ന്ന് കോ​ട​തി; അമ്മയുടെ കാമുകനെ വെറുതേവിട്ടു; ശി​ക്ഷ നാ​ളെ

മ​ഞ്ചേ​രി: പി​ഞ്ചു മ​ക്ക​ളെ കി​ണ​റ്റി​ലെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ മാ​താ​വ് കു​റ്റ​ക്കാ​രി​യെ​ന്നു മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ക​ണ്ടെ​ത്തി. ക​ൽ​പ്പ​ക​ഞ്ചേ​രി പു​ത്ത​ന​ത്താ​ണി ചേ​റൂ​രാ​ൽ​പ​റ​ന്പ് പ​ന്ത​ൽ​പ​റ​ന്പി​ൽ ആ​യി​ഷ(30)​യെ​യാ​ണ് ജ​ഡ്ജി എ.​വി. നാ​രാ​യ​ണ​ൻ കു​റ്റ​ക്കാ​രി​യെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക്കു​ള്ള ശി​ക്ഷ കോ​ട​തി നാ​ളെ വി​ധി​ക്കും. കേ​സി​ലെ ര​ണ്ടാം പ്ര​തി​യും അ​യി​ഷ​യു​ടെ കാ​മു​ക​നു​മാ​യ ഓ​ട്ടോ ഡ്രൈ​വ​ർ ബാ​വ​പ്പ​ടി പു​ന്ന​ത്ത​ല ക​ക്കാ​ട് ഷാ​ഫി (35)യെ ​കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ടു കോ​ട​തി വെ​റു​തെ വി​ട്ടു. 2013 ഡി​സം​ബ​ർ 18നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​ൻ​പ​തും ഏ​ഴും വ​യ​സാ​യ കു​ട്ടി​ക​ളെ കി​ണ​റ്റി​ലെ​റി​ഞ്ഞു കൊ​ന്ന ശേ​ഷം ആ​യി​ഷ ഞ​ര​ന്പു​മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി. ​വാ​സു 23 സാ​ക്ഷി​ക​ളെ കോ​ട​തി മു​ന്പാ​കെ വി​സ്ത​രി​ച്ചു. 18 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി.

Read More

500 രൂ​പ അ​ധി​കം ത​ന്നാ​ല്‍ മ​റ്റൊ​ന്നും നി​ങ്ങ​ള്‍ അ​റി​യ​ണ്ട! മദ്യപിച്ച് വാഹനമോടിച്ചതിന് കോടതിയില്‍ പിഴ അടയ്ക്കാന്‍ വന്നയാളോട് അഭിഭാഷകന്‍ ആവശ്യപ്പെട്ടത് 11,000 രൂപ; കോ​ള​ടി​ച്ച​ത് ‘കാ​ന്‍​വാ​സ്’​അ​ഭി​ഭാ​ഷ​ക​ര്‍​ക്ക്‌

കോ​ഴി​ക്കോ​ട്: പെ​റ്റി കേ​സു​ക​ളി​ല്‍​പ്പെ​ട്ട് കോ​ട​തി​യി​ല്‍ എ​ത്തു​ന്ന​വ​രെ ഒ​രു വി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ര്‍ വ​ല​വീ​ശി പ​ണം ത​ട്ടു​ന്ന​താ​യി ആ​ക്ഷേ​പം. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച കേ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ കോ​ട​തി​യി​ല്‍ എ​ത്തു​മ്പോ​ള്‍ 500 രൂ​പ അ​ധി​കം ത​ന്നാ​ല്‍ മ​റ്റൊ​ന്നും നി​ങ്ങ​ള്‍ അ​റി​യ​ണ്ട എ​ന്നു​പ​റ​ഞ്ഞ് ചി​ല അ​ഭി​ഭാ​ഷ​ക​ര്‍ പ​ണം വാ​ങ്ങു​ന്ന​താ​യാ​ണ് കോ​ഴി​ക്കോ​ട് പൂ​ത്തൂ​ർ​മ​ഠം സ്വ​ദേ​ശി​യു​ടെ ആ​ക്ഷേ​പം. ഇ​തേ​ക്കു​റി​ച്ച് ഹൈ​ക്കോ​ട​തി​ക്ക​ട​ക്കം പ​രാ​തി അ​യ​ക്കാ​നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​നം. കോ​ട​തി​ക്കു​ള്ളി​ല്‍​ നി​ങ്ങ​ള്‍ കൂ​ട്ടി​ല്‍ ക​യ​റേ​ണ്ടി​വ​രും പി​ന്നെ​യും പി​ഴ ഈ​ടാ​ക്കും എ​ന്നി​ങ്ങ​നെ​യൊ​ക്കെ​ പ​റ​ഞ്ഞാ​ണ് അ​ഭി​ഭാ​ഷ​ക​ര്‍ ഭീ​തി​ വി​ത​യ്ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ല്‍ പി​ഴ അ​ട​യ്ക്കാ​ന്‍ വ​ന്ന​യാ​ളോ​ട് 11,000 രൂ​പ​യാ​ണ് അ​ഭി​ഭാ​ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. 10,500 രൂ​പ​യാ​യി​രു​ന്നു പി​ഴ​ത്തു​ക. പി​ഴ​ത്തു​ക വ​ര്‍​ധി​പ്പി​ക്കു​ക​യും മേ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കു​ക​യും ചെ​യ്ത​തോ​ടെ ശ​രി​ക്കും കോ​ള​ടി​ച്ച​ത് ‘കാ​ന്‍​വാ​സ്’​അ​ഭി​ഭാ​ഷ​ക​ര്‍​ക്കാ​ണ്. പ​ല​രും രാ​വി​ലെ മു​ത​ല്‍ ത​ന്നെ സ​മ​ന്‍​സു​മാ​യി കോ​ട​തി​യി​ല്‍ എ​ത്തു​ന്ന​വ​രെ കാ​ത്തി​രി​പ്പാ​ണ്. ഇ​ന്ന് ജോ​ലി​ക്ക് പോ​കാ​ന്‍ ക​ഴി​യി​ല്ല,…

Read More

ജനുവരി 31 നു രാവിലെ വീട്ടില്‍ നിന്നും കോളജിലേക്ക് പോയ വിദ്യാര്‍ഥിനിയെ കാണാനില്ല; വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് പയ്യോളി പോലീസ്; ഫോ?ണ്‍ : 0496 2602034

പ​യ്യോ​ളി: അ​യ​നി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. അ​യ​നി​ക്കാ​ട് ചെ​റി​യാ​ട​ത്ത് ല​ത​യു​ടെ മ​ക​ള്‍ ഹ​രി​ത (20) യെ​യാ​ണ് കാ​ണാ​താ​യ​ത്. ജ​നു​വ​രി 31 നു ​രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നും കോ​ള​ജി​ലേ​ക്ക് പോ​യ​താ​ണ്. ഒ​ന്നാം വ​ര്‍​ഷ ബി ​ബി എ ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഹ​രി​ത. കാ​ണാ​താ​കു​മ്പോ​ള്‍ കാ​പ്പി ക​ള​ര്‍ ടോ​പ്പും ക​റു​ത്ത പാ​ന്‍റു​മാ​ണ് വേ​ഷം. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ള്‍ അ​റി​യാം. വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ​യ്യോ​ളി പോ​ലീ​സ് അ​റി​യി​ച്ചു. ഫോ​ണ്‍ : 0496 – 2602034.

Read More

കേ​ര​ള​ത്തി​ലെ പൊ​തു​ഖ​ജ​നാ​വി​ല്‍ പ​ണ​മി​ല്ല! മോ​ദി​യും പി​ണ​റാ​യി​യും ചേ​ട്ട​ന്‍ ബാ​വ​യും അ​നി​യ​ന്‍ ബാ​വ​യു​മെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍

പ​യ്യ​ന്നൂ​ര്‍: കേ​ന്ദ്രം ഭ​രി​ക്കു​ന്ന മോ​ദി​യും കേ​ര​ളം ഭ​രി​ക്കു​ന്ന പി​ണ​റാ​യി​യും ചേ​ട്ട​ന്‍ ബാ​വ​യും അ​നി​യ​ന്‍ ബാ​വ​യു​മാ​ണെ​ന്ന് ഐ​എ​ന്‍​ടി​യു​സി അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ന്‍. പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന​ത് രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞ​താ​യി വെ​ളി​പ്പെ​ടു​ത്തി​യാ​ണ് പി​ണ​റാ​യി​യു​മാ​യു​ള്ള ബ​ന്ധം മോ​ദി തു​റ​ന്ന് പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ​യും പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി ന​യി​ക്കു​ന്ന സ​ഹ​ന സ​മ​ര പ​ദ​യാ​ത്ര​യു​ടെ ഒ​മ്പ​താം ദി​വ​സ​ത്തെ പ​ര്യ​ട​നം രാ​മ​ന്ത​ളി സെ​ന്‍​ട്ര​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​തേ​ത​ര​ത്വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ശി​ല​യാ​യ ഭ​ര​ണ​ഘ​ട​ന​യെ ഇ​ല്ലാ​താ​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഈ ​ജ​നാ​ധി​പ​ത്യ വു​രു​ദ്ധ ന​ട​പ​ടി​യെ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​ണ് ഈ ​പ​ദ​യാ​ത്ര ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 6888 കോ​ടി​രൂ​പ പ്ര​തി​വ​ര്‍​ഷം ലാ​ഭ​മു​ണ്ടാ​ക്കി​യി​രു​ന്ന ബി​പി​സി​എ​ല്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും വി​റ്റു​തു​ല​യ്ക്കു​ക​യാ​ണ്. ​ഉടു​തു​ണി​ക്ക് മ​റു​തു​ണി​യി​ല്ലാ​തി​രു​ന്ന, വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​തി​രു​ന്ന, പാ​ര്‍​പ്പി​ട​മി​ല്ലാ​തി​രു​ന്ന ഈ ​രാ​ജ്യ​ത്തെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യി​ലേ​ക്ക് വ​ള​ര്‍​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത് കോ​ണ്‍​ഗ്ര​സാ​ണ്.​ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള…

Read More

ആദിവാസിബാലനെക്കൊണ്ട് ചെരുപ്പ് അഴിപ്പിച്ച് തമിഴ്നാട് മന്ത്രി; ത​​​ന്‍റെ കൊ​​​ച്ചു​​​മ​​​ക​​​നെ​​​പ്പോ​​​ലെ​​​യാ​​​ണ് കു​​​ട്ടി​​​യെ കണ്ടതെന്ന് മന്ത്രിയുടെ വിശദീകരണം

ഉ​​​ദ​​​ഗ​​​മ​​​ണ്ഡ​​​ലം (ത​​​മി​​​ഴ്നാ​​​ട്): പൊ​​​തു​​​വേ​​​ദി​​​യി​​​ൽ ആ​​​ദി​​​വാ​​​സി ബാ​​​ല​​​നെ​​​ക്കൊ​​​ണ്ട് ത​​​മി​​​ഴ്നാ​​​ട് മ​​​ന്ത്രി ചെ​​​രു​​​പ്പ​​​ഴി​​​പ്പി​​​ച്ച​​​തു വി​​​വാ​​​ദ​​​മാ​​​യി. ഉ​​​ദ​​​ഗ​​​മ​​​ണ്ഡ​​​ല​​​ത്തി​​​നു സ​​​മീ​​​പം മു​​​തു​​​മ​​​ലൈ ടൈ​​​ഗ​​​ർ റി​​​സ​​​ർ​​​വി​​​ലെ തി​​​പ്പ​​​ക്കാ​​​ട് ആ​​​ന​​​സം​​​ര​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ലാ​​​ണ് വ​​​നം​​​മ​​​ന്ത്രി ദി​​​ണ്ഡി​​​ഗ​​​ൽ ശ്രീ​​​നി​​​വാ​​​സ​​​ന്‌ കു​​​ട്ടി​​​യെ​​​ക്കൊ​​​ണ്ട് ചെ​​​രു​​​പ്പി​​​ന്‍റെ ഹു​​​ക്ക് അ​​​ഴി​​​പ്പി​​​ച്ച​​​ത്. ഇ​​​തി​​​ന്‍റെ വീ​​​ഡി​​​യോ​​​ദൃ​​​ശ്യം സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ​​​യി​​​ൽ പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ മ​​​ന്ത്രി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ വ്യാ​​​പ​​​ക​​​ പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ർ​​​ന്നു. ജി​​​ല്ലാ ക​​​ല​​​ക്ട​​​ർ​​​ക്കും മ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​​മൊ​​​പ്പ​​​മെ​​​ത്തി​​​യ മ​​​ന്ത്രി ക്യാ​​​ന്പി​​​ലു​​​ള്ള ഒ​​​രു ക്ഷേ​​​ത്ര​​​ത്തി​​​ൽ പൂ​​​ജ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി ക​​​യ​​​റു​​​ന്പോ​​​ഴാ​​​ണ് ചെ​​​രി​​​പ്പ് അ​​​ഴി​​​ച്ചു​​​ത​​​രാ​​​ൻ മ​​​ന്ത്രി കു​​​ട്ടി​​​യോ​​​ട് നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. പൊ​​​തു​​​ജ​​​നം ചു​​​റ്റും കൂ​​​ടിനി​​​ൽ​​​ക്കേ മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം ബാ​​​ല​​​ൻ അ​​​നു​​​സ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. എ​​​ന്നാ​​​ൽ ത​​​ന്‍റെ കൊ​​​ച്ചു​​​മ​​​ക​​​നെ​​​പ്പോ​​​ലെ​​​യാ​​​ണ് കു​​​ട്ടി​​​യെ കാ​​​ണു​​​ന്ന​​​തെ​​​ന്നും സം​​​ഭ​​​വം തി​​​ക​​​ച്ചും യാ​​​ദൃ​​​ശ്ചി​​​കം മാ​​​ത്ര​​​മാ​​​ണെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. ആ​​​രെ​​​യും വേ​​​ദ​​​നി​​​പ്പി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നും അ​​​ണ്ണാ ഡി​​​എം​​​കെ​​​യു​​​ടെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വു​​​കൂ​​​ടി​​​യാ​​​യ മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. വ​​​നം​​​മ​​​ന്ത്രി​​​യു​​​ടെ ന​​​ട​​​പ​​​ടി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഡി​​​എം​​​കെ അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​കെ. സ്റ്റാ​​​ലി​​​ന്‍റെ ആ​​​വ​​​ശ്യം.

Read More

ഹിന്ദുമഹാസഭാ നേതാവിന്‍റെ മരണം ! കാ​​​ര​​​ണം, ര​​​ണ്ടാം ഭാ​​​ര്യ​​​യു​​​ടെ വി​​​വാ​​​ഹേ​​​ത​​​ര ബന്ധം; നാലുപേര്‍ കുടുങ്ങി

മും​​ബൈ: വി​​ശ്വ ഹി​​​ന്ദു മ​​​ഹാ സ​​​ഭ നേ​​​താ​​​വ് ര​​​ണ്‍​ജീ​​​ത് ബ​​​ച്ച​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു കാ​​​ര​​​ണം ര​​​ണ്ടാം ഭാ​​​ര്യ​​​യു​​​ടെ വി​​​വാ​​​ഹേ​​​ത​​​ര ബ​​​ന്ധ​​​മെ​​​ന്നു പോ​​​ലീ​​​സ്. ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ബ​​​ച്ച​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. സ്മൃ​​​തി ശ്രീ​​​വാ​​​സ്ത​​​വ, കാ​​​മു​​​ക​​​ൻ ദീ​​​പേ​​​ന്ദ്ര, ഡ്രൈ​​​വ​​​ർ സ​​​ൻ​​​ജി​​​ത് ഗു​​​പ്ത, ബ​​​ച്ച​​​നെ വെ​​​ടി​​​വ​​​ച്ച ജി​​​തേ​​​ന്ദ്ര എ​​​ന്നി​​​വ​​​രെ ഇ​​​ന്ന​​​ലെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ൽ​​​നി​​​ന്നാ​​​യി​​രു​​ന്നു ജി​​​തേ​​​ന്ദ്ര​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ബ​​​ച്ച​​​ന്‍റെ ര​​​ണ്ടാം ഭാ​​​ര്യ സ്മൃ​​​തി ശ്രീ​​​വാ​​​സ്ത​​​വ വി​​​വാ​​​ഹ​​​മോ​​​ച​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ​​​രാ​​​തി ന​​​ല്കി​​​യി​​​രു​​​ന്നു. 2016ലാ​​​യി​​​രു​​​ന്നു കേ​​​സ് ന​​​ല്കി​​​യ​​​ത്. ദീ​​​പേ​​​ന്ദ്ര എ​​​ന്ന​​​യാ​​​ളു​​​മാ​​​യി വി​​​വാ​​​ഹ​​​ത്തി​​​നു സ്മൃ​​​തി ആ​​​ഗ്ര​​​ഹി​​​ച്ചെ​​​ങ്കി​​​ലും ബ​​​ച്ച​​​ൻ സ​​​മ്മ​​​തി​​​ച്ചി​​​ല്ല. ജ​​​നു​​​വ​​​രി 17ന് ​​​ബ​​​ച്ച​​​നും സ്മൃ​​​തി ക​​​ണ്ടു​​​മു​​​ട്ടി​​​യി​​​രു​​​ന്നു. വാ​​​ക്കേ​​​റ്റ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ ബ​​​ച്ച​​​ൻ സ്മൃ​​​തി​​​യെ മ​​​ർ​​​ദി​​​ച്ചു. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന്‍റെ പ്ര​​​കോ​​​പ​​​നം ഇ​​​താ​​​യി​​​രു​​​ന്നു. ല​​ക്നോ​​വി​​ൽ പ്ര​​ഭാ​​ത​​സ​​വാ​​രി​​ക്കി​​ടെ​​യാ​​യി​​രു​​ന്നു ബ​​ച്ച​​നെ അ​​ക്ര​​മി വെ​​ടി​​വ​​ച്ചു കൊ​​ന്ന​​ത്.

Read More

മ​ലാ​ല​യെ വെ​ടി​വ​ച്ച താ​ലി​ബാ​ൻ ഭീ​ക​ര​ൻ പാ​ക് ജ​യി​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു

ഇ​സ്‌​ലാ​മാ​ബാ​ദ്: നോ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് മ​ലാ​ല യൂ​സ​ഫ് സാ​യി​യെ വെ​ടി​വ​ച്ച സം​ഭ​വ​ത്തി​ലെ സൂ​ത്ര​ധാ​ര​നാ​യ താ​ലി​ബാ​ൻ ഭീ​ക​ര​ൻ ഇ​ഹ്സാ​നു​ള്ള ഇ​ഹ്സാ​ൻ‌ പാ​ക്കി​സ്ഥാ​ൻ ജ​യി​ലി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ടു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട സ​ന്ദേ​ശ​ത്തി​ലൂ​ടെ ജ​യി​ൽ​നി​ന്നും പു​റ​ത്തു​ചാ​ടി​യ വി​വ​രം ഇ​ഹ്സാ​നു​ള്ള ത​ന്നെയാണ് വെ​ളി​പ്പെ​ടു​ത്തിയത്. ജ​നു​വ​രി 11 ന് ​പാ​ക്കി​സ്ഥാ​ൻ സു​ര​ക്ഷാ സേ​ന​യു​ടെ ത​ട​വ​റ​യി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ട​താ​യാ​ണ് ഇ​ഹ്സാ​നു​ള്ള വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2017 ൽ ​താ​ൻ കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ൻ പാ​ക് സു​ര​ക്ഷാ സേ​ന​യ്ക്കാ​യി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് ത​ട​വ് ചാ​ടി​യ​തെ​ന്നും ഇ​ഹ്സാ​നു​ള്ള പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ എ​വി​ടെ​യു​ണ്ടെ​ന്ന വി​വ​രം ഇ​യാ​ൾ പ​ങ്കു​വ​ച്ചി​ട്ടി​ല്ല. മ​ലാ​ല​യ്ക്കു നേ​രെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​നു പു​റ​മെ 2014 ൽ 132 ​കു​ട്ടി​ക​ളെ കൂ​ട്ട​ക്കു​രു​തി​ക്ക് ഇ​ട​യാ​ക്കി​യ പേ​ഷാ​വാ​ർ സ്കൂ​ൾ വെ​ടി​വ​യ്പി​നു പി​ന്നി​ലും ഇ​യാ​ളാ​യി​രു​ന്നു.

Read More

പെൻഷൻകാരെ മറന്നില്ല;ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ച്ച് തോമസ് ഐസക്കിന്‍റെ ബജറ്റ്

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ 100 രൂ​പ വ​ർ​ധി​പ്പി​ച്ച് സ​ർ​ക്കാ​ർ. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലാ​ണ് ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ച്ച് നി​ർ​ദേ​ശ​മു​ള്ള​ത്. ഇ​തോ​ടെ ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ 1,300 രൂ​പ​യാ​യി. എ​ല്ലാ ക്ഷേ​മ പെ​ൻ​ഷ​നു​ക​ളി​ലും 100 രൂ​പ​യു​ടെ വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 13 ല​ക്ഷം വ​യോ​ധി​ക​ർ​ക്കു കൂ​ടി ക്ഷേ​മ​പെ​ൻ​ഷ​ൻ ന​ൽ​കി​യ​താ​യും ബ​ജ​റ്റി​ൽ തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

Read More

“സ്റ്റാ​ന്‍​ഡ് വി​ത്ത് വി​ജ​യ്’ ; വി​ജ​യിക്കും ര​ജ​നി​ക്കും ര​ണ്ടു നീ​തി​യോ..? പി​ന്തു​ണ​യു​മാ​യി സോ​ഷ്യ​ല്‍​മീ​ഡി​യ

ചെ​ന്നൈ: ആ​ദാ​യ​നി​കു​തി വ​കു​പ്പ് വി​ജ​യി​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ര​ണ്ടാം ദി​വ​സ​ത്തി​ലേ​യ്ക്ക് ക​ട​ന്ന​പ്പോ​ള്‍ ന​ട​നു പി​ന്തു​ണ​യു​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ. വി​ജ​യ് എ​വി​ടെ​യെ​ന്നും എ​ന്താ​ണ് താ​ര​ത്തി​നെ​തി​രാ​യ കു​റ്റ​മെ​ന്നു​മൊ​ക്കെ ചോ​ദി​ച്ച് നി​ര​വ​ധി പേ​രാ​ണ് ഫേ​സ്ബു​ക്കി​ലും ട്വി​റ്റ​റി​ലു​മെ​ല്ലാം സ​ജീ​വ​മാ​യ​ത്. “സ്റ്റാ​ന്‍​ഡ് വി​ത്ത് വി​ജ​യ്’ എ​ന്ന ഹാ​ഷ്ടാ​ഗി​ലാ​ണ് താ​ര​ത്തി​നു​ള്ള ഐ​ക്യ​ദാ​ര്‍​ഡ്യ ​പ്ര​ഖ്യാ​പ​നം. ഇ​തി​നി​ടെ വി​ജ​യി​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് ഇ​ന്ന് കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി. ആ​ദാ​യ നി​കു​തി വ​കു​പ്പി​ലെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ടി വി​ജ​യി​യുടെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ന്ന​ത്. അ​തേ​സ​മ​യം വി​ജ​യി​ക്ക് ഒ​രു നീ​തി​യും ര​ജ​നീ​കാ​ന്തി​ന് മ​റ്റൊ​രു നീ​തി​യും എ​ന്ന മ​ട്ടി​ല്‍ ആ​രാ​ധ​ക​ര്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ വ്യാ​പ​ക പ്ര​ചാ​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ത​ന്നെ ഏ​റ്റ​വും അ​ധി​കം പ്ര​തി​ഫ​ലം പ​റ്റു​ന്ന ന​ട​ന്‍ ര​ജ​നീ​കാ​ന്തി​നെ​തി​രേ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ടാ​ക്‌​സ് അ​പ്പീ​ല്‍ പി​ന്‍​വ​ലി​ച്ചി​രു​ന്നു. കേ​ന്ദ്ര പ്ര​ത്യ​ക്ഷ​നി​കു​തി ബോ​ര്‍​ഡി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​യി​രു​ന്നു ഇ​ത്. ഈ ​തീ​രു​മാ​നം വ​ന്ന് ദി​വ​സ​ങ്ങ​ള്‍​ക്ക​കം ര​ജ​നി…

Read More

ഒരു സംശയവും വേണ്ട, കരുതിയിരുന്നോ… മലയാള സിനിമയിലും റെയ്ഡ് നടക്കുമെന്ന് സന്ദീപ് വാര്യര്‍

കൊച്ചി: “കൃത്യമായ നികുതി അടയ്ക്കാത്ത നിരവധി ന്യൂജെന്‍ സിനിമാക്കാരുണ്ടിവിടെ. അവര്‍ക്കെതിരേ റെയ്ഡ് ഉണ്ടാകും. ഒരു സംശയവും വേണ്ട. കഴിഞ്ഞ ഒരു വര്‍ഷമായി തമി‌ഴ് ഇന്‍ഡസ്ട്രിയില്‍ റെയ്ഡ് നടക്കുകയാണ്’- ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ മലയാളസിനിമാ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. “ഇന്‍കം ടാക്‌സ് ആക്ട് രാജ്യത്ത് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാള സിനിമ പ്രവര്‍ത്തകര്‍ക്കെതിരേ ഇന്‍കം ടാക്‌സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നു പറഞ്ഞ് വിരട്ടിയേര്. ഐടി ഉദ്യോഗസ്ഥന്‍ പേടിച്ച് കണ്ടം വഴി ഓടും’ – സിനിമാക്കാരെ പരിഹസിച്ച് സന്ദീപ് വാര്യര്‍ കുറിച്ചു.നികുതി അടക്കാതെ താരങ്ങള്‍ കോടിക്കണക്കിന് രൂപ ഉണ്ടാക്കുന്നു. പണ്ടത്തെപ്പോലെയല്ല, ഇതൊക്കെ കൃത്യമായി നിരീക്ഷിക്കാന്‍ സര്‍ക്കാരിന് സംവിധാനമുണ്ട്. റെയ്ഡ് വരുമ്പോള്‍ പൊളിറ്റിക്കല്‍ സ്റ്റാന്‍ഡ് എടുത്തതിന്‍റെ പേരിലുള്ള നടപടിയാണെന്നാണ് ഇക്കൂട്ടര്‍ പറയുകയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സന്ദീപ് വാര്യര്‍ പറയുന്നു.

Read More