ഷ​ഹീ​ന്‍​ബാ​ഗി​ല്‍ വെ​ടി​വ​ച്ച​ത് എ​എ​പി​കാ​ര​നെ​ന്നു പ​റ​ഞ്ഞ ഡി​സി​പി​ക്കെ​തി​രേ ന​ട​പ​ടി

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന ഷ​ഹീ​ന്‍​ബാ​ഗി​ല്‍ വെ​ടി​യു​തി​ര്‍​ത്ത​ത് ആം ​ആ​ദ്മി പാ​ര്‍​ട്ടി​ക്കാ​ര​നാ​ണെ​ന്നു പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തി​യ മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ന​ട​പ​ടി. ക്രൈം​ബ്രാ​ഞ്ച് ഡി​സി​പി രാ​ജേ​ഷ് ദേ​വി​നെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക​ളി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നീ​ക്കി. കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മു​ണ്ടാ​കു​മെ​ന്നും ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു. ഷ​ഹീ​ന്‍​ബാ​ഗി​ല്‍ വെ​ടി​യു​തി​ര്‍​ത്ത് അ​റ​സ്റ്റി​ലാ​യ ക​പി​ല്‍ ബൈ​സ​ല ആം ​ആ​ദ്മി പാ​ര്‍​ട്ടി അം​ഗ​മാ​ണെ​ന്നാ​ണു പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ (ക്രൈം ​ബ്രാ​ഞ്ച്) രാ​ജേ​ഷ് ദേ​വ് പ​റ​ഞ്ഞ​ത്. ക​പി​ല്‍ ബൈ​സ​ല​യും പി​താ​വും ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​ദ്യം ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നി​രു​ന്നു​വെ​ന്നു പ​റ​ഞ്ഞ പോ​ലീ​സ്, എ​എ​പി നേ​താ​ക്ക​ള്‍​കൊ​പ്പ​മു​ള്ള ക​പി​ലി​ന്റെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടു. എ​ന്നാ​ല്‍ ക​പി​ലി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. ക​പി​ലി​ന് ഒ​രു രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​യു​മാ​യും ബ​ന്ധ​മി​ല്ലെ​ന്ന് പി​തൃ​സ​ഹോ​ദ​ര​ന്‍ ഫ​ത്തേ സിം​ഗ് വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു ഷ​ഹീ​ന്‍​ബാ​ഗി​ല്‍ ക​പി​ല്‍ ആ​കാ​ശ​ത്തേ​ക്കു വെ​ടി​യു​തി​ര്‍​ത്ത​ത്. പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

Read More

“പി​റ​ന്നു​വീ​ണ് 30 മ​ണി​ക്കൂ​റി​നു​ശേ​ഷം ന​വ​ജാ​ത​ശി​ശു​വി​നു കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ ന​വ​ജാ​ത​ശി​ശു​വി​നും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. വു​ഹാ​നി​ല്‍ ജ​നി​ച്ച കു​ഞ്ഞി​നു 30 മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞാ​ണു കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍. വൈ​റ​സ് ബാ​ധി​ച്ച ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യാ​ണ് ഈ ​ന​വ​ജാ​ത​ശി​ശു. പ്ര​സ​വ​ത്തി​നു​മു​മ്പു ത​ന്നെ അ​മ്മ​യ്ക്കു കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഗ​ര്‍​ഭ​കാ​ല​ത്തോ, പ്ര​സ​വ​സ​മ​യ​ത്തോ, പ്ര​സ​വ​ശേ​ഷ​മോ ആ​കാം അ​മ്മ​യി​ല്‍​നി​ന്ന് കു​ഞ്ഞി​നു വൈ​റ​സ് പ​ക​ര്‍​ന്നി​രി​ക്കു​ക എ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. നോ​വ​ല്‍ കൊ​റോ​ണ ബാ​ധ​യാ​ണു കു​ട്ടി​യി​ല്‍ സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​സ​വ​ത്തി​ലൂ​ടെ അ​മ്മ​യി​ല്‍​നി​ന്നു കു​ഞ്ഞി​നു വൈ​റ​സ് പ​ക​രി​ല്ലെ​ന്നാ​ണു ക​രു​ത​പ്പെ​ട്ടി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​സ് ബാ​ധ​യേ​റ്റ അ​മ്മ പ്ര​സ​വി​ച്ച കു​ഞ്ഞി​നു​ കൊ​റോ​ണ ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Read More

“ഇ​ള​യ​ദ​ള​പ​തി’യെ ത​ള​ച്ചി​ട്ട് മ​ണി​ക്കൂ​റുകൾ പിന്നിടുന്നു; രാ​ത്രി​യി​ലും ചോ​ദ്യം ചെ​യ്യ​ല്‍

ചെ​ന്നൈ: ആ​ദാ​യ നി​കു​തി വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ന​ട​ന്‍ വി​ജ​യി​യു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ പ​തി​നേ​ഴാം മ​ണി​ക്കൂർ പിന്നിടുന്നു. ചെ​ന്നൈ പാ​നൂ​രി​ലെ വ​സ​തി​യി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ലും പ​രി​ശോ​ധ​ന​യും ന​ട​ക്കു​ന്ന​ത്. അ​ര്‍​ധ​രാ​ത്രി​യി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. ബി​ഗി​ല്‍ സി​നി​മ​യു​ടെ ആ​ദാ​യ നി​കു​തി റി​ട്ടേ​ണു​ക​ള്‍ സം​ബ​ന്ധി​ച്ചാ​ണ് തെ​ളി​വെ​ടു​പ്പ്. ഇ​തു​സം​ബ​ന്ധി​ച്ച് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തി​യി​ട്ടി​ല്ല. ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷി​ലെ​ത്തി ചോ​ദ്യം ചെ​യ്ത​ശേ​ഷ​മാ​ണ് വി​ജ​യ് യെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. റെ​യ്ഡി​ന്റെ ഭാ​ഗ​മാ​യി മാ​സ്റ്റ​ര്‍ എ​ന്ന ചി​ത്ര​ത്തി​ന്റെ നെ​യ്വേ​ലി​യി​ലെ ഷൂ​ട്ടിം​ഗ് സൈ​റ്റി​ലാ​ണ് ആ​ദ്യം വി​ജ​യി​യെ ചോ​ദ്യം​ചെ​യ്ത​ത്. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യ​ലി​നാ​യി ചെ​ന്നൈ ആ​ദാ​യ നി​കു​തി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​ന്‍ വി​ജ​യി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ ഷൂ​ട്ടിം​ഗ് താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി താ​രം ചെ​ന്നൈ​യി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്. നേ​ര​ത്തെ വി​ജ​യി​ന്റെ വി​രു​ഗ​ന്പാ​ക്ക​ത്തെ വ​സ​തി​യി​ലും പ്ര​മു​ഖ സി​നി​മാ നി​ര്‍​മാ​താ​ക്ക​ളാ​യ എ​ജി​എ​സ് എ​ന്റ​ര്‍​ടെ​യി​ന്‍​മെ​ന്റി​ന്റെ ഓ​ഫീ​സു​ക​ളി​ലും ആ​ദാ​യ​നി​കു​തി ജി​എ​സ്ടി വി​ഭാ​ഗം റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ബോ​ക്‌​സ്…

Read More

ന​ട​ൻ വി​ജ​യ് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ

ചെ​ന്നൈ: ന​ട​ൻ വി​ജ​യ്‌​യെ ആ​ദാ​യ നി​കു​തി വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ട​ലൂ​രി​ലെ സി​നി​മാ സെ​റ്റി​ൽ നി​ന്നാ​ണ് നടനെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ” മാ​സ്റ്റ​ർ’ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ​ത്തി​യ ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​സാ​രി​ക്കാ​നു​ണ്ടെ​ന്നു പ​റ​ഞ്ഞ് സെ​റ്റി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തെ മാ​റ്റി​യ ശേ​ഷ​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൂ​ടു​ത​ൽ വിവരങ്ങൾ ല​ഭ്യ​മ​ല്ല

Read More

മാ​ലൂ​രി​ലെ കൊ​ല​പാ​ത​കം! കൃ​ത്യം ന​ട​ത്തി​യ​ത് ദിജിലി​ന്‍റെ ഭാ​ര്യ​യെ സ്വ​ന്ത​മാ​ക്കാ​നെ​ന്ന് പ്ര​തി ഷി​നോ​ജ്; ബ​ന്ധു അ​റ​സ്റ്റി​ൽ

മ​ട്ട​ന്നൂ​ർ: മാ​ലൂ​രി​ൽ പ്ര​വാ​സി​യാ​യ യു​വാ​വി​നെ ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ബ​ന്ധു​വും സു​ഹൃ​ത്തു​മാ​യ യു​വാ​വ് പി​ടി​യി​ൽ. മാ​ലൂ​ർ ടൗ​ണി​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ ക​രി​വെ​ള്ളൂ​ർ വ​ട​ക്കേ​യി​ൽ വീ​ട്ടി​ൽ മ​നോ​ളി ഷി​നോ​ജി (32)നെ​യാ​ണ് മാ​ലൂ​ർ എ​സ്ഐ ടി.​പി. ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ക​രി​വെ​ള്ളൂ​ർ പൃ​ഥി​യി​ൽ ഗം​ഗാ​ധ​ര​ന്‍റെ മ​ക​ൻ പി. ​ദി​ജി​ലി​നെ(32) വീ​ടി​ന് സ​മീ​പ​ത്തു​ള്ള നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​നോ​ടു ചേ​ർ​ന്ന കി​ണ​റി​നു​സ​മീ​പം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 10.30 ഓ​ടെ പു​റ​ത്തു​പോ​കു​ന്നു​വെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ​ശേ​ഷം ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.40 ഓ​ടെ​യാ​ണ് വീ​ട്ടി​ൽ​നി​ന്ന് കു​റ​ച്ച​ക​ലെ​യു​ള്ള ബാ​ല​കൃ​ഷ്ണ​ൻ ചെ​പ്രാ​ട​ത്ത് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത​തും പ​ണിപൂ​ർ​ത്തി​യാ​കാ​ത്ത​തു​മാ​യ വീ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള കി​ണ​റി​ന്‍റെ ആ​ൾ​മ​റ​യോ​ടു ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ക്കി​യ​നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​തി​നെ തു​ട​ർ​ന്ന് ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. മു​ഖ​വും മ​റ്റും…

Read More

കൊ​ല്ലം അ​ഞ്ച​ലി​ല്‍ ഇ​ത്ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി; കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​യാ​ളെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി

അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ ഇ​ത്ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നും ബ​ന്ധു​വു​മാ​യ യു​വാ​വ് ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി. കൊ​ല​ക്ക് ശേ​ഷം ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച യു​വാ​വി​നെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​സാം സ്വ​ദേ​ശി ജ​ലാ​ലു​ദ്ദീ​ൻ എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ ബ​ന്ധു​കൂ​ടി​യാ​യ അ​ബ്ദു​ല്‍ അ​ലി എ​ന്ന​യാ​ളെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ഉ​ച്ച​ത്തി​ലു​ള്ള അ​ല​ര്‍​ച്ച കേ​ട്ട് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ര്‍ എ​ത്തി​യ​പ്പോ​ള്‍ ര​ക്ത​ത്തി​ല്‍ കു​ളി​ച്ചു​കി​ട​ക്കു​ന്ന ജ​ലാ​ലു​ദ്ദീ​നെ​യാ​ണ് ക​ണ്ട​ത്. ആ​ക്ര​മ​ണം ത​ട​യാ​ന്‍ ഇ​വ​ര്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും ഇ​വ​ര്‍​ക്ക് നേ​രെ​യും അ​ബ്ദു​ല്‍ അ​ലി വെ​ട്ടു​ക​ത്തി വീ​ശി​യ​തോ​ടെ ഇ​വ​ര്‍ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ റൂ​മി​ലേ​ക്കു​ള്ള ഗ്രി​ല്ല് ഗേ​റ്റ് പൂ​ട്ടി​യ അ​ബ്ദു​ല്‍ അ​ലി ക​ഴു​ത്ത് അ​റു​ത്ത് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ അ​ഞ്ച​ല്‍ പോ​ലീ​സ് ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ഗ്രി​ല്‍ പൊ​ളി​ച്ചു അ​ക​ത്തു ക​യ​റ്റി അ​ബ്ദു​ല്‍ അ​ലി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക്…

Read More

ഏ​യ് അ​വ​ൻ തൃ​ശൂ​രാ പ​ഠി​ക്കു​ന്ന​ത്..! ചൈ​ന​യി​ലാ​ണ് പ​ഠി​ക്കു​ന്ന​തെ​ന്ന വി​വ​രം മ​റ​ച്ചു​വെ​ച്ച് ചി​ല​ർ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്നു; തൃശൂരില്‍ നടന്ന സംഭവം ഇങ്ങനെ…

ചൈ​ന​യി​ലാ​ണ് പ​ഠി​ക്കു​ന്ന​തെ​ന്ന വി​വ​രം മ​റ​ച്ചു​വെ​ച്ച് പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന ചി​ല​ർ ന​ഗ​ര​പ​രി​ധി​യി​ലു​ണ്ടെ​ന്ന് ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ആ​ശാ​ദേ​വി യോ​ഗ​ത്തെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചൈ​ന​യി​ൽ നി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ഒ​രു മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി ന​ഗ​ര​ത്തി​ൽ ക​റ​ങ്ങു​ന്ന​താ​യി ഒ​രു അ​യ​ൽ​വാ​സി​യാ​ണ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ഷി​താ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ മ​ക​ൻ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് പ​ഠി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ചൈ​ന​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ട് വി​മാ​ന​മി​റ​ങ്ങി​യ​തി​ന്‍റെ രേ​ഖ​ക​ൾ കാ​ണി​ച്ച് കേ​സെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് പി​താ​വ് തെ​റ്റ് സ​മ്മ​തി​ച്ച​തെ​ന്നും വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് പി​ടി​കൂ​ടി വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഡെ​പ്യൂ​ട്ടി ഡി​എം​ഒ പ​റ​ഞ്ഞു. ഇ​തേ കാ​ര​ണ​ത്തി​ന് മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യു​ടെ പി​താ​വി​നെ വി​ളി​ച്ച​പ്പോ​ൾ അ​സ​ഭ്യം പ​റ​ഞ്ഞ അ​വ​സ്ഥ​യും ഉ​ണ്ടാ​യ​താ​യി അ​വ​ർ പ​റ​ഞ്ഞു.

Read More

ഇ​രി​ട്ടി​യി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തി​യെ ബം​ഗ​ളൂ​രു​വി​ൽ ക​ണ്ടെ​ത്തി; മു​ഖ്യ​പ്ര​തി എസ്ഡിപിഐ പ്രാദേശിക നേതാവ് ഓടി രക്ഷപൈട്ടു

ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ല്‍ നി​ന്ന് യു​വ​തി​യെ ത​ട്ടി​കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ യു​വ​തി​യെ ബം​ഗ​ള​രു​വി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി. കൂ​ട്ട് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു​വെ​ങ്കി​ലും മു​ഖ്യ​പ്ര​തി ഓ​ടി ര​ക്ഷ​പെ​ട്ടു. എ​സ്ഡി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വാ​യ ആ​സി​ഫ് എ​ന്ന ആ​ച്ചി ഓ​ടി ര​ക്ഷ​പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹ സ്ഥ​ല​ത്തു​നി​ന്ന് യു​വ​തി​യെ കാ​റി​ല്‍ ക​യ​റ്റി ത​ട്ടി​കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു. മു​ഖ്യ​പ്ര​തി​യാ​യ ആ​സി​ഫി​ന്‍റെ സ​ഹാ​യി മ​ട്ട​ന്നൂ​ര്‍ സ്വ​ദേ​ശി സ​മ​ദി​നെ​യാ​ണ് ഇ​രി​ട്ടി എ​സ്‌​ഐ ദി​നേ​ശ​ന്‍ കോ​തേ​രി അ​റ​സ്റ്റ് ചെ​യ്ത​ത​ത്. പെ​ണ്‍​കു​ട്ടി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം വി​ട്ട​യ​ച്ചു. സ​മ​ദി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ്പ്ര​കാ​രം കേ​സെ​ടു​ത്ത് ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

വ​നി​താ ക​മ്മീ​ഷ​ന് പുല്ലുവില നൽകി പോലീസ്! പരാതി പോലീസിനെതിരെയെങ്കിൽ ചവറ്റുകുട്ടയിൽ

എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന് പു​ല്ലു​വി​ല ക​ൽ​പ്പി​ച്ച് കേ​ര​ള പോ​ലീ​സ്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ ന​ട​ക്കു​ന്ന നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ​രാ​തി​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ വ​നി​താ ക​മ്മീ​ഷ​ൻ കേ​ര​ള പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും പ​ല പ​രാ​തി​ക​ളും അ​ന്വേ​ഷി​ക്കാ​തേ​യും പൂ​ഴ്ത്തി​വ​ച്ചും പോ​ലീ​സ് വ​കു​പ്പ് വ​നി​താ ക​മ്മീ​ഷ​നെ നോ​ക്കു​കു​ത്തി​യാ​ക്കി മാ​റ്റു​ന്നു. ഇ​തു​കാ​ര​ണം പ​രാ​തി​ക​ളി​ൽ തീ​ർ​പ്പു ക​ൽ​പ്പി​ക്കാ​നാ​കാ​തെ വ​നി​താ ക​മ്മീ​ഷ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പോ​ലീ​സു​കാ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി​യെ​ങ്കി​ൽ അ​ന്വേ​ഷ​ണ​വു​മി​ല്ല തെ​ളി​വെ​ടു​പ്പു​മി​ല്ല. വ​നി​താ ക​മ്മീ​ഷ​നി​ൽ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ പ​രാ​തി എ​ത്തി​യാ​ൽ അ​തു മു​ക്കാ​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​ൻ​വ​ലി​പ്പി​ക്കാ​നും പോ​ലീ​സു​കാ​രു​ൾ​പ്പെ​ടു​ന്ന ഒ​രു സം​ഘം വ​നി​താ ക​മ്മീ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ഇ​തു​കാ​ര​ണം പ​രാ​തി​ക​ൾ പ​ല​തും വെ​ളി​ച്ചം കാ​ണു​ക​യോ പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യോ ചെ​യ്യു​ന്നി​ല്ല. പോ​ലീ​സി​ന്‍റെ നി​സ​ഹ​ക​ര​ണം കാ​ര​ണം വ​നി​താ ക​മ്മീ​ഷ​ൻ ന​ട​ത്തു​ന്ന പ​ല അ​ദാ​ല​ത്തു​ക​ളും വ​ഴി​പാ​ടു​ക​ളാ​യി മാ​റു​ക​യാ​ണ്. വാ​ഹ​ന അ​പ​ക​ട കേ​സി​ൽ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി കേ​സ് കൊ​ടു​ത്ത യു​വ​തി​യെ മൊ​ഴി എ​ടു​ക്കാ​നെ​ന്ന പേ​രി​ൽ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി അ​പ​മാ​നി​ക്കു​ക​യും…

Read More

ഇ​നി കൈ​കൂ​പ്പാ​ൻ ബാ​ക്കി​യു​ള്ള​ത് നി​ങ്ങ​ൾ​ക്ക് മു​ന്നി​ൽ​ മാ​ത്ര​മാ​ണ്! കാ​ണാ​താ​യ​യാ​ളെ ക​ണ്ടെ​ത്താ​ൻ സാ​ഹാ​യി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് സ്പീ​ക്ക​റു​ടെ കു​റി​പ്പ്

സി​നി​മ സ്വ​പ്ന​വു​മാ​യി വീ​ടു​വി​ട്ടി​റ​ങ്ങി കാ​ണാ​താ​യ ആ​ളെ ക​ണ്ടെ​ത്തു​വാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് സ്പീ​ക്ക​ർ പി. ​രാ​മ​കൃ​ഷ്ണ​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്. ക​ണ്ണൂ​ർ പാ​മ്പു​രു​ത്തി സ്വ​ദേ​ശി നൗ​ഷാ​ദാ​ണ് സി​നി​മ സ്വ​പ്നം ത​ല​യ്ക്ക് പി​ടി​ച്ച് വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. ര​ണ്ട് വ​ർ​ഷ​മാ​യി ഇ​യാ​ളെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ല. 45കാ​ര​നാ​യ ഇ​യാ​ൾ​ക്ക് ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ സ​ഹോ​ദ​രി​യു​ൾ​പ്പ​ടെ നാ​ല് പെ​ങ്ങന്മാരാ​ണു​ള്ള​ത്. തി​ര​ക്ക​ഥ​യെ​ഴു​തു​വാ​ൻ അ​ല​ഞ്ഞ് തി​രി​ഞ്ഞ് ന​ട​ക്കു​ന്ന നൗ​ഷാ​ദ് വീ​ട്ടി​ലേ​ക്ക് വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​ണ് വ​രു​ന്ന​ത്. ഇ​ട​യ്ക്ക് മാത്രം ഫോ​ണി​ൽ വി​ളി​ക്കും. അ​വ​സാ​നം വി​ളി​ച്ചി​ട്ട് ര​ണ്ട് വ​ർ​ഷ​മാ​യി. പ​ല സ്ഥ​ല​ങ്ങ​ളി​ലും അ​ന്വേ​ഷി​ച്ചു​വെ​ങ്കി​ലും ഒ​രു വി​വ​ര​വു​മി​ല്ല. ക​ണ്ണൂ​ർ മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ക​ട​ത്തി​ണ്ണ​കളിൽ, ആ​ശു​പ​ത്രി​യി​ൽ, മ​നോ​രോ​ഗ കേ​ന്ദ്ര​ത്തി​ൽ, അ​നാ​ഥാ​ല​യ​ത്തി​ൽ, ലൈ​ബ്ര​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം തി​ര​ഞ്ഞു​വെ​ങ്കി​ലും നൗ​ഷാ​ദി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഏ​ത് അ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ലും സ​ഹോ​ദ​രി​മാ​ർ​ക്ക് അ​വ​നെ വേ​ണം എ​ന്ന് കു​റി​ച്ചാ​ണ് സ്പീ​ക്ക​ർ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. നൗ​ഷാ​ദി​നെ ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് ബ​ന്ധ​പ്പെ​ടാ​നു​ള്ള ഫോ​ണ്‍ ന​മ്പ​രും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Read More