ഒരു ബോട്ടില്‍ മരുന്നിന് 1,300ല്‍ പരം രൂപ! കോവിഡിനുള്ള പ്രതിരോധ മരുന്നെന്ന് പറഞ്ഞ് പ്രായമായ വീട്ടമ്മയെ കബളിപ്പിച്ചു; നാദാപുരത്ത് യുവാക്കള്‍ വെട്ടിലായി

നാ​ദാ​പു​രം: ​കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് മ​ള്‍​ട്ടി മാ​ര്‍​ക്ക​റ്റിം​ഗ് പ്രോ​ഡ​ക്ട് ന​ല്‍​കി പ്രാ​യ​മാ​യ വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ചു.​നാ​ദാ​പു​രം മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

ര​ണ്ട് ദി​വ​സം മു​മ്പാ​ണ് ക​ല്ലാ​ച്ചി വി​ഷ്ണു​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വ് പാ​റ​ക്ക​ട​വ് മു​ട​വ​ന്തേ​രി​യി​ല്‍ പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​ക്കു​മെ​ന്നും കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​മെ​ന്നും പ​റ​ഞ്ഞ് പ്രാ​യ​മാ​യ വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ച്ച​ത്.​

സം​ഭ​വ​മ​റി​ഞ്ഞ് പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി​യ യു​വാ​വി​നെ ഫോ​ണി​ല്‍ വി​ളി​ക്കു​ക​യും കു​റ​ച്ച് കൂ​ടി ബോ​ട്ടി​ല്‍ മ​രു​ന്ന് ആ​വ​ശ്യ​മെ​ണ്ടെ​ന്ന് പ​റ​യു​ക​യു​മാ​യി​രു​ന്നു.​

ഇ​തേ​തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ യു​വാ​വ് മ​രു​ന്നു​മാ​യി മു​ട​വ​ന്തേ​രി​യി​ലെ വീ​ട്ടി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു.​ നാ​ട്ടു​കാ​ർ നാ​ദാ​പു​രം പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​

നാ​ദാ​പു​രം ക​ണ്‍​ട്രോ​ൾ റൂം ​പോ​ലീ​സെ​ത്തി യു​വാ​വി​നെ സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യ​ത്.​വീ​ട്ട​മ്മ​ക്ക് പ​രാ​തി​യി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് യു​വാ​വി​നെ താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ച്ചു.​

യു​വാ​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ളെ​യും ചോ​ദ്യം ചെ​യ്ത് താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ക്കു​ക​യു​ണ്ടാ​യി.​

ഒ​രു ബോ​ട്ടി​ല്‍ മ​രു​ന്നി​ന് 1,300-ല്‍ ​പ​രം രൂ​പ​യ്കാ​ണ് യു​വാ​വ് വീ​ട്ട​മ്മ​യ്ക് ന​ല്‍​കി​യ​ത്.​ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment