പൊ​തു​ജ​നാ​രോ​ഗ്യം കണക്കിലെടുക്കും; കൊ​റോ​ണ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്

കോ​ഴി​ക്കോ​ട്: കൊ​റോ​ണ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്നി​ട്ടും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശം പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ തീ​രു​മാ​നം. ഇ​ത്ത​രം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍ ആ​രോ​ഗ്യ വ​കു​പ്പി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യും മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ല്‍ 28 ദി​വ​സം ക​ഴി​യു​ക​യും വേ​ണം. എ​ന്നാ​ല്‍ പ​ല​രും ഈ ​ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​നും രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രെ ക​ണ്ടെ​ത്തി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നും ഇ​വ​ര്‍​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നും വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര​ട​ങ്ങു​ന്ന സം​ഘം രൂ​പീ​ക​രി​ക്കും. വി​വി​ര​ങ്ങ​ള്‍ അ​റി​യി​ക്കാ​ന്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

ബജറ്റ് അവതരണം ആരംഭിച്ചു‌; ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തോ​ടെ കു​ടും​ബ ബ​ജ​റ്റി​ൽ നാ​ല് ശ​ത​മാ​നം വ​രെ ലാഭം; വരുമാന മാർഗങ്ങൾ കൂട്ടുന്ന ബജറ്റെന്ന് ധനമന്ത്രി

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ സ​ന്പൂ​ർ​ണ ബ​ജ​റ്റ് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ധ​ന​മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ലെ​ത്തി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ കൂ​ട്ടു​ന്ന ബ​ജ​റ്റാ​ണെ​ന്ന് ധ​ന​മ​ന്ത്രി സ​ഭ​യി​ൽ പ​റ​ഞ്ഞു. ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തോ​ടെ കു​ടും​ബ ബ​ജ​റ്റി​ൽ നാ​ല് ശ​ത​മാ​നം വ​രെ ലാ​ഭി​ക്കാ​നാ​യെ​ന്നും മ​ന്ത്രി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. ഇ​ത്ത​വ​ണ​യും ബ​ജ​റ്റ് പെ​ട്ടി​ക്ക് പ​ക​രം തു​ണി​യി​ല്‍ പൊ​തി​ഞ്ഞാ​ണ് ബ​ജ​റ്റ് ഫ​യ​ലു​ക​ള്‍ നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ കൊ​ണ്ടു​വ​ന്ന​ത്. രാ​വി​ലെ എ​ട്ട​ര​യോ​ടെ അ​വ​ര്‍ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ​ത്തി. സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ​യും ധ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. രാ​ജ്യം ക​ന​ത്ത സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ജ​റ്റി​നെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് സാ​മ്പ​ത്തി​ക-​വാ​ണി​ജ്യ മേ​ഖ​ല കാ​ത്തി​രി​ക്കു​ന്ന​ത്.

Read More

കു​റ​വി​ല​ങ്ങാ​ട് ത​ടി​ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ മ​രി​ച്ചു; ലോ​റി​ക്ക​ടി​യി​ൽ കു​ടു​ങ്ങി​യ കാ​റി​ൽ‌​നി​ന്നും യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത് വെട്ടിപ്പൊളിച്ച്‌

കു​റ​വി​ല​ങ്ങാ​ട്: കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ടി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ത​ടി​ലോ​റി​യി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. തി​രു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ഉ​ള്ളാ​ട്ടി​ൽ​പ​ടി ത​മ്പി (68), ഭാ​ര്യ വ​ത്സ​ല (65), ത​മ്പി​യു​ടെ മ​ക​ൻ ബി​നോ​യി​യു​ടെ ഭാ​ര്യ പ്ര​ഭ (46), ബി​നോ​യി​യു​ടെ മ​ക​ൻ അ​മ്പാ​ടി (19) പ്ര​ഭ​യു​ടെ അ​മ്മ ഉ​ഷ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്ന് പെ​രു​മ്പാ​വൂ​രി​ലേ​ക്ക് ത​ടി​യു​മാ​യി പോ​യ ലോ​റി​യി​ലേ​ക്കാ​ണ് കാ​ർ ഇ​ടി​ച്ചു ക​യ​റി​യ​ത്. ലോ​റി​ക്ക​ടി​യി​ൽ കു​ടു​ങ്ങി​യ കാ​റി​ൽ‌​നി​ന്നും വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്.

Read More

മാലമോഷണക്കേസിൽ 47 ദിവസം ജയിലിൽ കിടന്നയാൾ നിരപരാധിയെന്നു മൊഴി; വീട്ടില്‍ നിന്നും പുറത്തായി, ജോലിയും നഷ്ടപ്പെട്ടു; അ​ന്തി​യു​റ​ങ്ങു​ന്നത്‌ ക​ട​ത്തി​ണ്ണ​യി​ൽ

മാ​വേ​ലി​ക്ക​ര: മാ​ല​മോ​ഷ​ണ കേ​സി​ൽ 47 ദി​വ​സം ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന ആ​ൾ നി​ര​പ​രാ​ധി​യാ​ണെ​ന്നു മൊ​ഴി. കു​റ്റാ​രോ​പി​ത​നാ​യ ഈ ​വ​യോ​ധി​ക​ൻ ഇ​ന്നു ജോ​ലി​യും വീ​ടും ന​ഷ്ട​പ്പെ​ട്ടു ക​ട​ത്തി​ണ്ണ​യി​ൽ അ​ന്തി​യു​റ​ങ്ങു​ന്നു. ക​സ്റ്റ​ഡി​യി​ലേ​റ്റ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന്‍റെ​യും നാ​ട്ടു​കാ​ർ ക​ള്ള​നാ​യി ചി​ത്രീ​ക​രി​ച്ച​തി​ന്‍റെ വേ​ദ​ന​യു​മാ​യി ക​ട​ത്തി​ണ്ണ​യി​ൽ ക​ഴി​യു​ന്ന​തു ചെ​ട്ടി​കു​ള​ങ്ങ​ര കൈ​ത തെ​ക്ക് മ​ങ്ങാ​ട്ടേ​ത്ത് ക​ള​യ്ക്ക​ൽ ജി. ​ര​മേ​ശ് കു​മാ​റാ​ണ്. സ​മീ​പ​വാ​സി​യാ​യ പു​ളി​മൂ​ട്ടി​ൽ കാ​ർ​ത്ത്യാ​യ​നി​യു​ടെ മാ​ല​പൊ​ട്ടി​ച്ചെ​ന്ന കേ​സി​ലാ​ണ് ര​മേ​ശ് കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. ന​വം​ബ​ർ 12ന് ​പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. മാ​ല​പൊ​ട്ടി​ച്ച ആ​ൾ ര​മേ​ശ് കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യെ​ന്നാ​യി​രു​ന്നു​കാ​ർ​ത്ത്യാ​യ​നി​യു​ടെ മൊ​ഴി. ഇ​ത​നു​സ​രി​ച്ചാ​യി​രു​ന്നു അ​റ​സ്റ്റും റി​മാ​ൻ​ഡും. ഇ​തി​നി​ടെ, മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കാ​യം​കു​ളം മേ​നാ​ന്പ​ള്ളി സ്വ​ദേ​ശി നി​ധി​നാ(32)​ണ് വ​യോ​ധി​ക​യു​ടെ മാ​ല​പൊ​ട്ടി​ച്ച കു​റ്റം ഏ​റ്റു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. നി​ധി​നെ ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ള​ത്തു​നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചെ​ങ്കി​ലും തെ​ളി​വെ​ടു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി വൈ​കി​പ്പി​ക്കാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്നു പ​രാ​തി​യു​ണ്ട്. ദീ​ർ​ഘ​കാ​ലം ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ…

Read More

ചൈ​ന​യി​ൽ​നി​ന്നു വ​രു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളും പാ​യ്ക്ക​റ്റു​ക​ളും കൊ​റോ​ണാ വൈ​റ​സ് പ​ര​ത്തു​മോ ? വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ…

ചൈ​ന​യി​ൽ​നി​ന്നു വ​രു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളും പാ​യ്ക്ക​റ്റു​ക​ളും കൊ​റോ​ണാ വൈ​റ​സ് പ​ര​ത്തു​മോ എ​ന്നു ചി​ല കേ​ന്ദ്ര​ങ്ങ​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു. രാ​ജ്യ​ത്തെ സ്മാ​ർ​ട് ഫോ​ൺ നി​ർ​മാ​ണ ക​ന്പ​നി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ സെ​ല്ലു​ല​ർ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ് അ​സോ​സി​യേ​ഷ​ൻ (ഐ​സി​ഇ​എ) ത​ന്നെ ഈ ​വി​ഷ​യ​ത്തി​ൽ വ്യ​ക്ത​ത തേ​ടി ഗ​വ​ൺ​മെ​ന്‍റി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഷ​വോ​മി, ആ​പ്പി​ൾ, നോ​ക്കി​യ ഫോ​ണു​ക​ൾ നി​ർ​മി​ക്കു​ന്ന ഫോ​ക്സ്കോ​ൺ, വി​വോ​യു​ടെ​യും ഓ​പ്പോ​യു​ടെ​യും ഫോ​ണു​ക​ൾ നി​ർ​മി​ക്കു​ന്ന വി​സ്ട്രോ​ൺ ക​ന്പ​നി​ക​ൾ ഇ​തി​ൽ അം​ഗ​ങ്ങ​ളാ​ണ്. വൈ​റ​സു​ക​ൾ സാ​ധാ​ര​ണ അ​ന്ത​രീ​ക്ഷ​ത്തി​ലും പ​ദാ​ർ​ഥ​ങ്ങ​ളി​ലും അ​ധി​ക​നേ​രം ജീ​വി​ക്കി​ല്ലെ​ന്നും അ​തി​നാ​ൽ പാ​യ്ക്ക​റ്റു​ക​ളി​ൽ​നി​ന്നു വൈ​റ​സ് പ​ട​രാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. അ​മേ​രി​ക്ക​യി​ലെ സെ​ന്‍റേ​ഴ്സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​നി (സി​ഡി​സി)​ലെ ഡ​യ​റ​ക്ട​ർ ഡോ. ​നാ​ൻ​സി മെ​സോ​നി​യ​ർ പ​റ​യു​ന്ന​ത് പാ​യ്ക്ക​റ്റു​ക​ളി​ലൂ​ടെ വൈ​റ​സ് പ​ട​രാ​ൻ സാ​ധ്യ​ത ഇ​ല്ലെ​ന്നു​ത​ന്നെ​യാ​ണ്. ഇ​മ്യൂ​ണൈ​സേ​ഷ​ൻ ആ​ൻ​ഡ് റെ​സ്പി​രോ​റ്റ​റി ഡി​സീ​സ​സ് സെ​ന്‍റ​റി​ന്‍റെ ചു​മ​ത​ല​ക്കാ​രി​യാ​ണ് അ​വ​ർ. ദി​വ​സ​ങ്ങ​ളും ആ​ഴ്ച​ക​ളും സാ​ധാ​ര​ണ അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വി​ലാ​ണ​ല്ലോ പാ​യ്ക്ക​റ്റു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​ത്.…

Read More

പ്ര​ധാ​ന​മ​ന്ത്രി​യെ “​പ​രി​ഹ​സി​ച്ച്’ നാ​ട​കം: പ്ര​ധാ​നാ​ധ്യാ​പി​ക​യും ര​ക്ഷി​താ​വും അ​റ​സ്റ്റി​ൽ; പോ​ലീ​സ് കേ​സെ​ടു​ത്ത​ത് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന്‌

ബം​ഗ​ളു​രു: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ്കൂ​ളി​ൽ നാ​ട​കം ക​ളി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക​യും ര​ക്ഷി​താ​വും അ​റ​സ്റ്റി​ൽ. നാ​ട​ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശം ക​ട​ന്നു​കൂ​ടി​യെ​ന്ന് ആ​രോ​പി​ച്ചാ​ണു പോ​ലീ​സി​ന്‍റെ ന​ട​പ​ടി. ക​ർ​ണാ​ട​ക ബി​ദാ​റി​ലെ ഷ​ഹീ​ൻ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ഫ​രീ​ദ ബീ​ഗം, വി​ദ്യാ​ർ​ഥി​ക​ളി​ലൊ​രാ​ളു​ടെ അ​മ്മ​യാ​യ അ​നു​ജ മി​ൻ​സ എ​ന്നി​വ​രെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്കൂ​ൾ ജീ​വ​ന​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ചോ​ദ്യം​ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. സം​ഭ​വ​ത്തി​ൽ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​നാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ജ​നു​വ​രി ഇ​രു​പ​ത്താ​റി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നാ​ല്, അ​ഞ്ച്, ആ​റ് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച നാ​ട​ക​മാ​ണു വി​വാ​ദ​മാ​യ​ത്. നാ​ട​ക​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി നീ​ലേ​ഷ് ര​ക്ഷ്യാ​ൽ എ​ന്ന​യാ​ളാ​ണു പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ന്യൂ​ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം നാ​ട​ക​ത്തി​ൽ ആ​ദ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണു പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ആ​റാം…

Read More

സു​ഭാ​ഷ് വാ​സു​വി​നു പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു തുടരാം! വെ​ള്ളാ​പ്പ​ള്ളി​ക്കു തി​രി​ച്ച​ടി; സു​ഭാ​ഷ് വാ​സു​വി​നെ നീ​ക്കി​യ​തു റ​ദ്ദു​ചെ​യ്ത് കോ​ട​തി

കൊ​ല്ലം: എ​ൻ​എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു തി​രി​ച്ച​ടി. എ​സ്എ​ൻ​ഡി​പി മാ​വേ​ലി​ക്ക​ര യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നു സു​ഭാ​ഷ് വാ​സു​വി​നെ നീ​ക്കി​യ ന​ട​പ​ടി കോ​ട​തി റ​ദ്ദാ​ക്കി. കൊ​ല്ലം കോ​ട​തി​യു​ടേ​താ​ണു ന​ട​പ​ടി. സു​ഭാ​ഷ് വാ​സു​വി​നു പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു തു​ട​രാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. യൂ​ണി​യ​ൻ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി ചോ​ദ്യം ചെ​യ്തു സു​ഭാ​ഷ് വാ​സു ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു കോ​ട​തി ന​ട​പ​ടി. സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. മൈ​ക്രോ ഫി​നാ​ൻ​സ് ത​ട്ടി​പ്പു കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ് എ​സ്എ​ൻ​ഡി​പി മാ​വേ​ലി​ക്ക​ര യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നു സു​ഭാ​ഷ് വാ​സു​വി​നെ മാ​റ്റി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭ​ര​ണം ന​ട​പ്പാ​ക്കി​യ​ത്. പി​ന്നാ​ലെ വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യ സു​ഭാ​ഷ് വാ​സു​വി​നെ ബി​ഡി​ജ​ഐ​സി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു.

Read More

മാ​യം ക​ല​ർ​ന്നിട്ടില്ല! ​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യാ​ജ ‘വെ​ളി​ച്ചെ​ണ്ണ’​ ​പ്ര​ചാ​ര​ണം; സ​പ്ലൈ​കോ നി​യ​മ​ന​ട​പ​ടി​ക്ക്

കൊ​ച്ചി: ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ സൈ​ബ​ർ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​പ്ലൈ​കോ. ശ​ബ​രി വെ​ളി​ച്ചെ​ണ്ണ​യെ കു​റി​ച്ചു വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. 2014-ൽ ​സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ സ​പ്ലൈ​കോ ഔട്ട്‌ലെ​റ്റി​ൽ​നി​ന്നു വാ​ങ്ങി​യ ശ​ബ​രി വെ​ളി​ച്ചെ​ണ്ണ​യി​ൽ മെ​ഴു​കു രൂ​പ​ത്തി​ൽ മാ​യം ക​ല​ർ​ന്നി​രു​ന്നു​വെ​ന്ന് ഒ​രു പ്ര​മു​ഖ ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​​യ്തി​രു​ന്നു. ഈ ​വാ​ർ​ത്ത​യെ മു​ൻ​നി​ർ​ത്തി ആ ​വെ​ളി​ച്ചെ​ണ്ണ​യു​ടെ സാ​ന്പി​ൾ ലാ​ബു​ക​ളി​ൽ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും വെ​ളി​ച്ചെ​ണ്ണ​യി​ൽ മാ​യം ക​ല​ർ​ന്നി​ട്ടി​ല്ല എ​ന്ന് ലാ​ബു​ക​ളി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടു​ള​ള​തു​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ളി​ച്ചെ​ണ്ണ​യ​ട​ക്ക​മു​ള​ള സ​പ്ലൈ​കോ​യു​ടെ എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും അം​ഗീ​കൃ​ത ലാ​ബു​ക​ളി​ൽ പ​രി​ശോ​ധി​ച്ചു ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണു വി​ൽ​പ്പ​ന​ശാ​ല​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Read More

മോ​ദി എന്‍റെയും പ്ര​ധാ​ന​മ​ന്ത്രി! ഞ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ നി​ങ്ങ​ൾ ഇ​ടപെ​ടേ​ണ്ട; പാ​ക്കി​സ്ഥാ​നോ​ട് കേ​ജ​രി​വാ​ളി​ന്‍റെ ​മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: “ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണ്. അ​തി​ൽ നി​ങ്ങ​ൾ ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ല. ന​രേ​ന്ദ്ര ​മോ​ദി എ​ന്‍റെയും പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പേ​രി​ൽ മോാ​ദി​യെ വി​മ​ർ​ശി​ക്കാ​നോ ഇ​ന്ത്യ​യു​ടെ ഒ​ത്തൊ​രു​മ ന​ശി​പ്പി​ക്കു​വാ​നോ നി​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മി​ല്ല’- പാ​ക്കി​സ്ഥാ​ൻ മ​ന്ത്രി ചൗ​ധ​രി ഹു​സൈ​നോ​ടാ​ണ് കേ​ജ​രി​വാ​ളി​ന്‍റെ ഈ ​മു​ന്ന​റി​യി​പ്പ്. ഇ​ന്ത്യ​ൻ രാ​ഷ്ടീ​യ​ത്തി​ൽ ഭി​ന്നധ്രു​വ​ങ്ങ​ളി​ൽ നി​ന്ന് പോ​രാ​ടു​ന്ന​വ​രാ​ണെ​ങ്കി​ലും ശ​ത്രു​രാ​ജ്യ​ത്തി​ന്‍റെ മു​ന്നി​ൽ മോ​ദി​യെ ന്യാ​യീ​ക​രി​ച്ച് കേ​ജ​രി​വാ​ൾ രം​ഗ​ത്തു വന്നത് ശ്രദ്ധേയമായി. ഒ​രാ​ഴ്ച​ത്തെ യു​ദ്ധംകൊ​ണ്ട് പാ​ക്കി​സ്ഥാ​നെ ഇ​ന്ത്യ​യ്ക്ക് തോ​ൽ​പി​ക്കാ​നാ​വു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രെ​യാ​ണ് ചൗ​ധ​രി ഹുസൈ​ൻ രം​ഗ​ത്തുവ​ന്ന​ത്. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ മോ​ദി​യെ തോ​ൽ​പി​ക്കും. വ​രു​ന്ന ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​മു​ക്ക് അ​തു​കാ​ണാം എ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്തകാ​ര്യ​മാ​ണെ​ന്നും അ​തി​ൽ പാ​ക്കി​സ്ഥാൻ ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും കേ​ജ​രി​വാ​ൾ തി​രി​ച്ച​ടി​ച്ചു.

Read More

വ്യാ​ജ​വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു​! അ​മി​ത് ഷാ​യ്ക്കെ​തി​രേ നൂ​റു​കോ​ടി​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സു​മാ​യി ഡ​ൽ​ഹി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യ്ക്കെ​തി​രെ നൂ​റു​കോ​ടി രൂ​പ​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കു​മെ​ന്ന് ആം​ആ​ദ്മി പാ​ർ​ട്ടി രാ​ജ്യ​സ​ഭാം​ഗം സ​ഞ്ജ​യ് സിം​ഗ്. ഡ​ൽ​ഹി സ​ർ​ക്കാ​ർ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ഏ​താ​നും കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളാ​യി​രി​ക്കും കേ​സ് ന​ൽ​കു​ന്ന​തെ​ന്നും സ​ഞ്ജ​യ് സം​ഗ് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളെ​ക്കു​റി​ച്ച് അ​മി​ത്ഷാ​യും അ​നു​യാ​യി​ക​ളും വ്യാ​ജ​വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​മി​ത് ഷാ​യും ബി​ജെ​പി എം​പി​മാ​രും ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളെ സം​ബ​ന്ധി​ച്ച് പു​റ​ത്തു​വി​ട്ട വി​വ​ര​ങ്ങ​ൾ വ്യാ​ജ​മാ​ണ്. ഏ​താ​നും സ്കൂ​ളു​ക​ളി​ലെ ചി​ല പോ​രാ​യ്മ​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി എ​ല്ലാ സ്കൂ​ളു​ക​ളും അ​ങ്ങ​നെ​യാ​ണെ​ന്ന ത​ര​ത്തി​ൽ ന​ട​ത്തി​യ പ്ര​ചാ​ര​ണം ഡ​ൽ​ഹി​യി​ലെ 16 ല​ക്ഷം കു​ട്ടി​ക​ളേ​യും 32 ല​ക്ഷം മാ​താ​പി​താ​ക്ക​ളേ​യും ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​രേ​യും ഏ​റെ വേ​ദ​നി​പ്പി​ച്ചു. അ​വ​രെ അ​പ​മാ​നി​ച്ച​തി​നു തു​ല്യ​മാ​യി ഇ​തെ​ന്നും എ​എ​പി പാ​ർ​ട്ടി നേ​താ​വ് പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യ്ക്ക് 48 മ​ണി​ക്കൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആം​ആ​ദ്മി പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട്…

Read More