റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരേ വഞ്ചനാക്കുറ്റത്തിനു കേസ്. ജാർഖണ്ഡ് ഹൈക്കോടതിയിലെ അഭിഭാഷകൻ എച്ച്.കെ. സിംഗാണു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനത്തെ വഞ്ചിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് റാഞ്ചി ജില്ലാ കോടതിയിൽ പരാതി നൽകിയത്. അധികാരത്തിലെത്തിയാൽ 15 ലക്ഷം രൂപ വീതം നൽകാമെന്നു പറഞ്ഞു പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജനങ്ങളെ വഞ്ചിച്ചെന്നു പരാതിയിൽ ആരോപിക്കുന്നു. ഐ.പി.സി 415, 420, 123(ബി) എന്നീ വകുപ്പുകൾ ചുമത്തിയാണു പരാതി നൽകിയത്. കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെയാണു കേസിലെ മൂന്നാം പ്രതി. തിങ്കളാഴ്ച കോടതിയിൽ കേസ് നടപടികൾ ആരംഭിച്ചു. പരാതി പരിഗണിച്ച ഹൈക്കോടതി വാദം കേൾക്കുന്നതിനായി മാർച്ച് രണ്ടിലേക്കു മാറ്റി. പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ പറഞ്ഞത് പ്രവർത്തികമാക്കിയെന്നും ഇത്തരത്തിൽ 15 ലക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പൂർത്തീകരിക്കാൻ അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Read MoreCategory: Loud Speaker
സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ പെരുകുന്നു ; അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 8936 കേസുകൾ
ജെറി എം. തോമസ് കൊച്ചി: സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ ഓരോ വർഷവും വർധിക്കുന്നതായി കണക്കുകൾ. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പൊതു ഇടം എന്റേതും എന്ന മുദ്രവാക്യമുയർത്തി സ്ത്രീകളുടെ രാത്രി നടത്തമുൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിനിടെ സ്ത്രീകൾക്കെതിരായ ഇത്തരം കേസുകളുടെ എണ്ണം വർധിക്കുന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലടക്കം വീണ്ടും ചർച്ചയാവുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി 8936 ബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2015ൽ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 1256 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ 2019ൽ അത് 2076 ആയി ഉയർന്നു. 820 കേസുകളുടെ വർധനയാണ് അഞ്ചു വർഷത്തിനിടെ മാത്രം ഉണ്ടായിട്ടുള്ളത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുമെങ്കിലും ഇവർക്ക് തക്കതായ ശിക്ഷ ലഭിക്കുന്നില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും പരാതി. 2018 ൽ നിന്നും 131 കേസുകളുടെ വർധനയാണ് 2019ൽ ഉണ്ടായിട്ടുള്ളത്. സ്ത്രീകൾക്കെതിരായ…
Read Moreപൗരത്വ നിയമ ഭേദഗതി; ജാമിയ മിലിയ സർവകലാശാലയ്ക്കു സമീപം വീണ്ടും വെടിവയ്പ്; നാലു ദിവസത്തിനിടെ മൂന്നാം വെടിവയ്പ്
ന്യൂഡൽഹി: ഡൽഹി ജാമിയ മിലിയ സർവകലാശാല ഗെയ്റ്റിന് സമീപം വെടിവയ്പ്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടത്തുന്നവർക്ക് നേരേ നാലു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വെടിവയ്പുണ്ടാകുന്നത്. സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തതെന്ന് പ്രദേശവാസികൾ പറഞ്ഞു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ജാമിയ മിലിയ സർവകലാശാലയുടെ അഞ്ചാം നന്പർ ഗെയ്റ്റിന് സമീപമാണ് വെടിവയ്പുണ്ടായത്. അക്രമികൾ ഓടി രക്ഷപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു. അക്രമികളിൽ ഒരാൾ ചുവന്ന ജാക്കറ്റ് ധരിച്ചിരുന്നതായി ദൃക്സാക്ഷികൾ മൊഴി നൽകി. സ്കൂട്ടറിലാണ് ഇവർ എത്തിയത്. സിസിടിവ ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്താൻശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. വെടിവയ്പിനെ തുടർന്ന് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് ജാമിയ വിദ്യാർഥികൾ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ പോലീസ് നോക്കിനിൽക്കെ നടത്തിയ വെടിവയ്പിൽ ഒരു വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ഷഹീൻബാഗിലും വെടിവയ്പ്പുണ്ടായിരുന്നു. ഇയാളെ കോടതി രണ്ട് ദിവസത്തേക്ക്…
Read Moreമഹല്ല് കമ്മിറ്റികളുടെ സമരത്തിൽ നുഴഞ്ഞുകയറ്റം; സമരം വഴിവിട്ടു പോയാൽ പോലീസ് നോക്കി നിൽക്കില്ല; എസ്ഡിപിഐക്കെതിരേ മുഖ്യമന്ത്രി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളിൽ എസ്ഡിപിഐ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്രവാദ സംഘങ്ങൾ കാര്യങ്ങൾ വഴിതിരിച്ചു വിടാൻ ശ്രമിക്കുകയാണ്. സമരങ്ങളിൽ അക്രമം ഉണ്ടാക്കുന്നത് എസ്ഡിപിഐയാണ്. മഹല്ല് കമ്മിറ്റികളുടെ സമരത്തിൽ എസ്ഡിപിഐ നുഴഞ്ഞുകയറുന്നത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സമരം വഴിവിട്ടു പോയാൽ പോലീസ് കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ ഭേദഗതിക്കെതിരെ നിയമ വിധേയമായി സമരം ചെയ്ത ആർക്കെതിരെയും കേസെടുത്തിട്ടില്ല. എന്നാൽ പരിധി വിടുമ്പോൾ സ്വാഭാവിക നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഡിപിഐയുടെ പിന്തുണ പ്രതിപക്ഷത്തിന് ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറുപടിയായി പറഞ്ഞു.
Read Moreനിർഭയ പ്രതികളെ വേഗം തൂക്കിലേറ്റണം, രാജ്യത്തിന്റെ ക്ഷമപരീക്ഷിക്കുന്നെന്നും കേന്ദ്രം; കേസ് വിധിപറയാൻ മാറ്റി
ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികൾ രാജ്യത്തിന്റെ ക്ഷമപരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ. നാലു പ്രതികളുടേയും വധശിക്ഷ സ്റ്റേ ചെയ്ത വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രം നിലപാട് അറിയിച്ചത്. വധശിക്ഷ വൈകുന്നത് ജുഡീഷൽ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കും. അനിവാര്യമായത് നീട്ടിക്കൊണ്ടു പോകുകയാണ് പ്രതികളുടെ തന്ത്രം. നിയമപോംവഴിക്കു പ്രതികൾ കാലതാമസം വരുത്തുകയും രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയുമാണ്. പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടത്താന്‍ കാത്തിരിക്കേണ്ടതില്ല. ദയാഹര്‍ജി തളളപ്പെട്ടവരുടെ ശിക്ഷ നടപ്പാക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയിൽ പറഞ്ഞു. എന്നാൽ വധശിക്ഷ നടപ്പിലാക്കാന്‍ സുപ്രീം കോടതിയോ ഭരണഘടനയോ നിശ്ചിത സമയം അനുവദിച്ചിട്ടില്ലെന്ന് പ്രതികളായ അക്ഷയ്കുമാർ, പവൻ ഗുപ്ത, വിനയ്കുമാർ എന്നിവർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ എ.പി സിംഗ് പറഞ്ഞു. നീതി നടപ്പാക്കുന്നതില്‍ ധൃതി കാണിക്കുന്നത് നീതിയെ കുഴിച്ചുമൂടുന്നതിന് തുല്യമാണ്. ജയിൽച്ചട്ടം 858 പ്രകാരം ഒരുമിച്ചേ ശിക്ഷ നടപ്പാക്കാനാകൂവെന്നും…
Read Moreകൊറോണ വൈറസിനെ നേരിടാൻ ഒമ്പതു ദിവസംകൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിർമിച്ച് ചൈന; വൈറസ് ബാധയിൽ മരണം 361 കടന്നു
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിക്കുന്നതിനായി ഒന്‍പതു ദിവസം കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി നിര്‍മിച്ച് ചൈന. വുഹാന്‍ തലസ്ഥാനമായ ഹ്യുബയില് ജനുവരി 23ന് നിര്‍മാണമാരംഭിച്ച ആശുപത്രിയുടെ പണി ഞായറാഴ്ചയോടെ പൂർത്തിയായി. ആശുപത്രിയില്‍ 419 വാര്‍ഡുകളും 30 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട്. 25,000 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. ജോലിക്കാരും സന്നദ്ധപ്രവര്‍ത്തകരും പോലീസുകാരുമുള്‍പ്പെടെ നിരവധി ആളുകളുടെ സഹായത്തോടെയാണ് അടിയന്തരമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. വുഹാന്‍ നഗരത്തില്‍ നിന്നാണ് കൊറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. അതേസമയം, കൊറോണ വൈറസ് ബാധയെത്തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 361 ആയി. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷനാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
Read Moreകോളനിവാഴ്ചയെ പിന്തുണച്ചവർ രാജ്യത്തെ ഭിന്നിപ്പിക്കുന്നുൃവെന്ന് പിണറായി മുംബൈയിൽ
മുംബൈ: ഇന്ത്യയുടെ മതേതരത്വം തകർത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിന്റെ ഭാഗമായി മുംബൈയിലെ നരിമാൻ പോയിന്റിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളനിവാഴ്ചയ്ക്കെതിരേയായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യസമരം. അന്നു കോളനിവാഴ്ചയെ പിന്തുണച്ചവർക്കെതിരേയാണ് ഇപ്പോൾ രാജ്യത്തു പ്രതിഷേധം നടക്കുന്നത്. കോളനിവാഴ്ചക്കാലത്തു ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ചുനിർത്താനാണു ബ്രിട്ടീഷുകാർ ശ്രമിച്ചിരുന്നത്. ഇന്നു രാജ്യത്തെ വർഗീയശക്തികൾ, അവരുടെ യജമാനൻമാർ ഉപയോഗിച്ച അതേ തന്ത്രം ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമപരമായി പോരാടുക, നിയമസഭയിൽ പ്രമേയം പാസാക്കുക, സമാധാനപരമായി തെരുവിൽ പ്രതിഷേധിക്കുക എന്നിവയാണ് ഈ കരിനിയമത്തിനെതിരെ ചെയ്യാനാവുക. ഇതു മുന്നും കേരളം ചെയ്തുകഴിഞ്ഞെന്നും മറ്റു സംസ്ഥാനങ്ങൾ ഇതു മാതൃകയാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read Moreകേരളത്തിലെ രണ്ടാം കൊറോണ കേസ് ആലപ്പുഴ മെഡിക്കൽ കോളജിൽ;വുഹാനിൽ നിന്നെത്തിയ കുട്ടിയുടെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളില്ല
കൊല്ലം: കേരളത്തിൽ കൊറോണ ബാധിച്ച രണ്ടാമത്തെ വിദ്യാർഥി ചികിത്സയിലുള്ളത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിലെ വുഹാനിൽനിന്നാണ് വിദ്യാർഥി എത്തിയതെന്നും വിദ്യാർഥിക്കു നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മന്ത്രി അറിയിച്ചു. കൊറോണ സംശയിക്കുന്ന രണ്ടാമത്തെ വിദ്യാർഥിയുടെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള പരിശോധനാഫലം ലഭിച്ചിട്ടില്ല. ഇതു സംസ്ഥാനത്തിനു ലഭിച്ചശേഷം മാത്രമേ ഇവിടെ വൈറസ് ബാധ സ്ഥിരീകരിക്കാൻ സാധിക്കൂ. നേരത്തെ, ഒരു സാന്പിൾ പരിശോധിച്ചതിൽ ആദ്യം വൈറസ് സാധ്യത കണ്ടെത്തിയെങ്കിലും പിന്നീട് നെഗറ്റീവായെന്നു കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 59 സാന്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 24 എണ്ണത്തിന്റെ റിസൾട്ട് കിട്ടി. ഇതിൽതന്നെ ഒരെണ്ണം മാത്രമാണ് ഇതുവരെ പോസിറ്റീവായി കണ്ടെത്തിയത്. 1793 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 1723 പേർ വീട്ടിലും 70 പേർ ആശുപത്രിയിലുമാണ് കഴിയുന്നത്. രണ്ടാമത്തെ വൈറസ് ബാധയുടെ സാധ്യത മനസിലാക്കി…
Read Moreരാത്രിയിൽ ആൾക്കൂട്ടം കണ്ട സ്ഥലത്തേക്ക് വെട്ടമടിച്ചു; പോലീസിനെ കണ്ട് ഓടിയ ചിട്ടുകളി സംഘത്തിലെപ്പെട്ടയാൾക്ക് കിണറ്റിൽ വീണ് ദാരുണാന്ത്യം
വാഴൂർ: ചീട്ടുകളി നടക്കുന്നതിനിടെ പോലീസിനെ കണ്ട് ഓടിയ ആൾ കിണറ്റിൽ വീണ് മരിച്ചു. കാനം പാതിപാലം മരുതോലി വീട്ടിൽ എം.ജെ.ഷാജി (50)യാണ് മരിച്ചത്.കാനം ചെട്ടിയാറ യാക്കോബായ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് വെള്ളിയാഴ്ച രാത്രി 11.30നു പള്ളിക്കത്തോട് പോലീസ് പെട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടയിൽ പള്ളിയുടെ സമീപത്തെ ഒരു പുരയിടത്തിൽ ആൾക്കൂട്ടം കണ്ടതിനെ തുടർന്ന് ഈ ഭാഗത്തേക്ക് പോലീസ് ടോർച്ച് അടിച്ചു. ടോർച്ചിന്റെ വെളിച്ചം കണ്ടയുടൻ പോലീസാണെന്ന് മനസിലായ ചീട്ടുകളി സംഘം ഓടി. ഓടുന്നതിനിടെ ഷാജി ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. പിന്നീട് പോലീസ് തന്നെ ഷാജിയെ കിണറ്റിൽ നിന്ന് എടുത്ത് മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ശനിയാഴ്ച പുലർച്ചയോടെ മരണം സംഭവിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം നടത്തി.ഭാര്യ: സുമ, മകൻ: അഭിമന്യൂ .
Read Moreഹോസ്പിറ്റൽ കാര്യം ഇനി അത്ര നിർമലമല്ല; സൗജന്യ ചികിത്സ മറന്നേക്കൂ; സർക്കാർ ആശുപത്രികളും സ്വകാര്യമേഖലയ്ക്ക്
ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ജില്ലാ ആശുപത്രികളോട് ചേർത്ത് മെഡിക്കൽ കോളജുകൾ രൂപീകരിച്ച് സ്വാകാര്യ മേഖലയ്ക്കു കൈമാറാനുള്ള പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജില്ലാ ആശുപത്രിയോട് ചേർന്ന് മെഡിക്കൽ കോളജ് ആരംഭിക്കാനാണ് ബജറ്റിൽ നിർദേശം. ഉടൻ തന്നെ ഇതുസംബന്ധിച്ച വിശദാംശങ്ങൾക്ക് രൂപം നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. രാജ്യത്ത് നിലവിൽ യോഗ്യതയുളള ഡോക്ടർമാരുടെ കുറവ് രാജ്യം നേരിടുന്നുണ്ട്. ജനറൽ ഡോക്ടർമാരുടെയും വിദഗ്ധരുടെയും കുറവ് പരിഹരിക്കേണ്ടതുണ്ട്. ഇതിനായി ജില്ലാ ആശുപത്രിയോട് ചേർന്ന് മെഡിക്കൽ കോളജ് ആരംഭിക്കുന്ന കാര്യം പരിഗണനയിലാണ്. സ്വകാര്യ പങ്കാളിത്തോടെ പൊതു – സ്വകാര്യ മാതൃകയിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്നതെന്നുമാണ് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. പദ്ധതി നടപ്പായാൽ ഇനിമുതൽ ജില്ലാ ആശുപത്രികളിലെ സൗജന്യ ചികിത്സ പേരിനു മാത്രമാകും. നഴ്സിംഗ്, എംബിബിഎസ് പഠനച്ചെലവും ഭാരിച്ചതായി മാറും. എന്നാൽ, സംസ്ഥാന സർക്കാരുകളുടെ പൂർണ അനുമതിയില്ലാതെ ജില്ലാ…
Read More