പ്രാ​യം 25, മി​ക​ച്ച ഗാ​യി​ക, ബി​ജെ​പി​യി​ൽ എ​ത്തി​യി​ട്ട് ഒ​രു​മാ​സം; ആ​ദ്യ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ മു​ന്നേ​റ്റം തു​ട​ർ​ന്ന് ഗാ​യി​ക മൈ​ഥി​ലി താ​ക്കൂ​ർ

പ​ട്ന: അ​ലി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ മു​ന്നേ​റ്റം തു​ട​ർ​ന്ന് ഗാ​യി​ക​യും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യ മൈ​ഥി​ലി താ​ക്കൂ​ർ. 25കാ​രി​യാ​യ മൈ​ഥി​ലി​യു​ടേ​ത് ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് ഒ​രു മാ​സം മു​മ്പാ​യി​രു​ന്നു മൈ​ഥി​ലി താ​ക്കൂ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സം​ഗ​ങ്ങ​ൾ കേ​ട്ട് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് താ​ൻ രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി​യ​തെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ മൈ​ഥി​ലി പ​റ​ഞ്ഞി​രു​ന്ന​ത്.

ജ​യി​ച്ചാ​ലും തോ​റ്റാ​ലും ഞാ​ൻ ബി​ഹാ​റി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് മൈ​ഥി​ലി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വോ​ട്ടെ​ണ്ണ​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ പി​ന്നി​ടു​മ്പോ​ള്‍ എ​ൻ​ഡി​എ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്. 199 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് എ​ൻ​ഡി​എ മു​ന്നേ​റു​ന്ന​ത്.

Related posts

Leave a Comment