കോട്ടയം: കുമാരനല്ലൂരില്‍ വീട്ടമ്മയെ മുറിയില്‍ പൂട്ടിയിട്ട് ഭര്‍ത്താവ് അതിക്രൂരമായി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ മുഖത്തെ എല്ലുകള്‍ക്ക് പൊട്ടലും ഗുരുതരമായ പരിക്കേറ്റ കുമാരനല്ലൂര്‍ സ്വദേശി രമ്യ മോഹനന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസെത്തി രമ്യയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഭര്‍ത്താവ് കുമാരനല്ലൂര്‍ ശങ്കരത്തില്‍ ജയന് ഒളിവില്‍ പോയി. കഴിഞ്ഞ ദിവസം കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രമ്യയെ ഭര്‍ത്താവ് ജയന് വാടകയ്ക്ക് എടുത്തിരിക്കുന്ന വീട്ടില്‍ കൊണ്ടുപോയി രാത്രിയില്‍ മുഖത്തും തലയ്ക്കും ദേഹമാസകലവും മര്‍ദിക്കുകയായിരുന്നു. പെപ്പര്‍ സ്പ്രേ മുഖത്തും ദേഹത്തും അടിച്ചും ഉപദ്രവിച്ചു. ഭര്‍ത്താവ് പറയുന്നവരെല്ലാം തന്റെ കാമുകന്മാരാണെന്ന് സമ്മതിച്ചുകൊടുക്കണമെന്നും ഇവര്‍ തമ്മിലുള്ള കേസിന്റെ കാര്യം പറഞ്ഞുമായിരുന്നു മര്‍ദനം. രമ്യയുടെ മൂക്കില്‍കൂടി രക്തം വാർന്നിട്ടും മര്‍ദനം തുടര്‍ന്നു. മുറി പൂട്ടിയിരുന്നതിനാല്‍ രക്ഷപ്പെടാൻ സാധിച്ചില്ല. രാത്രി വൈകിയും അമ്മ വരാതിരുന്നതിനെത്തുടര്‍ന്ന് മകള്‍ ഫോണ്‍ വിളിച്ചപ്പോള്‍…
Read MoreCategory: Loud Speaker
എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റ്; ബിഹാറിൽ മഹാസഖ്യം വിജയിക്കുമെന്ന് സമാജ്വാദി പാർട്ടി എംപി അവധേഷ് പ്രസാദ്
പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻവിജയം നേടി അധികാരത്തിലെത്തുമെന്ന് സമാജ്വാദി പാർട്ടി എംപി അവധേഷ് പ്രസാദ്. തേജസ്വിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. “എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണ്. നേരത്തെയും ബിഹാറിന്റെ കാര്യത്തിൽ അത് സംഭവിച്ചിട്ടുണ്ട്. ജനങ്ങൾ എൻഡിഎയ്ക്ക് എതിരാണ്. സർക്കാർ മാറണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.’- പ്രസാദ് പറഞ്ഞു. മഹാസഖ്യത്തിന് കുറഞ്ഞത് 175 സീറ്റുകൾ ലഭിക്കുമെന്നും അദ്ദഹേ അവകാശപ്പെട്ടു. ചൊവ്വാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരുന്നത്. 66.91% പേരാണ് ബിഹാറിൽ വോട്ട് രേഖപ്പെടുത്തിയത്.
Read Moreഡൽഹി സുരക്ഷാവലയത്തിൽ; നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലെല്ലാം പോലീസ് പരിശോധന; ചാവേറിനെ കണ്ടെത്താൻ ഡിഎൻഎ പരിശോധന
ന്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. നഗരത്തിലേക്കു പ്രവേശിക്കുന്ന എല്ലാ അതിർത്തി റോഡുകളിലും പോലീസ് പരിശോധന കർശനമാക്കി. സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്കായി ഡൽഹിയിലേക്കെത്തുന്ന വാഹനങ്ങൾ പരിശോധനയ്ക്കു വിധേയമാക്കിയാണു കടത്തിവിടുന്നത്. വിദേശരാജ്യങ്ങളുടെ സ്ഥാനപതികാര്യാലയങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വർധിപ്പിച്ചു.സ്ഫോടനത്തിനു പിന്നാലെ ചെങ്കോട്ടയിലും സമീപപ്രദേശങ്ങളിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. ദരിയഗഞ്ച്, പഹർഗഞ്ച് പ്രദേശങ്ങളിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലുമാണ് പരിശോധന നടത്തിയത്. ഹോട്ടലുകളിലെ രജിസ്റ്ററുകളും പോലീസ് പരിശോധിച്ചു. ഇവിടങ്ങളിലെ ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്തു. സ്ഫോടനത്തെത്തുടർന്ന് സന്ദർശകർക്കു പ്രവേശനം നിരോധിച്ച ചെങ്കോട്ട വെള്ളിയാഴ്ചയേ തുറക്കൂവെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. പരിശോധന നടക്കുന്നതിനാൽ ഈ പ്രദേശത്തേക്കുള്ള ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. പ്രാദേശിക മാർക്കറ്റുകൾ, മെട്രോ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡുകൾ, റെയിൽവേ…
Read Moreഡൽഹി സ്ഫോടനം; ഉപയോഗിച്ചത് സൈനിക സ്ഫോടകവസ്തുക്കൾ? കാഷ്മീർ ഇമാം വെള്ളക്കോളർ ഭീകരതയുടെ പരിശീലകൻ
ന്യൂഡൽഹി: പന്ത്രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഡൽഹി സ്ഫോടനത്തിന് ഉപയോഗിച്ചത് ഉയർന്ന നിലവാരമുള്ള സൈനിക സ്ഫോടക വസ്തുക്കളാണെന്ന് റിപ്പോർട്ട്. സൈന്യം ഉപയോഗിക്കുന്ന രാസവസ്തുവായ അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമാണു കണ്ടെത്തിയത്. അതേസമയം, മറ്റു പദാർഥങ്ങൾ ഉപയോഗിച്ചിട്ടൂണ്ടോ എന്നതിൽ പരിശോധന തുടരുകയാണ്. രാജ്യത്തെ നടുക്കിയ സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ ആസൂത്രണം വിദേശത്തുനിന്നായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ സൂചനകളുണ്ട്. ഫോറൻസിക് സംഘം സംഭവസ്ഥലത്തുനിന്ന് 42ലേറെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഏഴുപേർ കൂടി പിടിയിൽഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഏഴുപേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അഞ്ചു ഡോക്ടർമാർ ഉൾപ്പെടെ 15 പേർ അറസ്റ്റിലായി. മൂന്നു പേർ കസ്റ്റഡിയിലുണ്ട്. തിങ്കളാഴ്ച എട്ടുപേർ പിടിയിലായിരുന്നു. ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്സിറ്റിയിൽ പരിശോധനകൾ തുടരുകയാണ്. ഇവിടുത്തെ മോസ്കിലെ ഇമാമിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖിനെയാണ് കസ്റ്റഡിയിലെടുത്തത്. യൂണിവേഴ്സിറ്റിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. വ്യത്യസ്ത…
Read Moreശബരിമല സ്വര്‍ണക്കൊള്ള കേസ്; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് നോട്ടീസ്; സാവകാശം തേടി പത്മകുമാര്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു കാട്ടി പ്രത്യേക അന്വേഷണ സംഘം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് നോട്ടീസ് നല്കി. അടിയന്തരമായി ഹാജരാകണമെന്നാണ് നോട്ടീസ്. നേരത്തെ പ്രത്യേക അന്വേഷണ സംഘം ഇദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍.വാസുവിനെ ഇന്നലെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. വാസു ഇപ്പോള്‍ റിമാന്‍ഡിലാണ്. പത്മകുമാര്‍ പ്രസിഡന്റായിരുന്ന കാലത്ത് വാസു ദേവസ്വം ബോര്‍ഡില്‍ പ്രധാന പദവി വഹിച്ചിരുന്നു. സ്വര്‍ണ്ണക്കൊള്ളയില്‍ വാസുവിന് പങ്കുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു കേസില്‍ വാസുവിനെ അറസ്റ്റ് ചെയ്തത്.ദേവസ്വം ബോര്‍ഡ് ജീവനക്കാരായിരുന്ന മുരാരി ബാബു, സുധീഷ്കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തതില്‍ നിന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് വാസുവിനെ അറസ്റ്റ് ചെയ്തത്. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ ഉള്‍പ്പെടെ പത്മകുമാറും വാസുവും…
Read Moreസ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 1,800 രൂപയുടെ വര്‍ധന; ഒരു പവന് സ്വര്‍ണം ആഭരണമായി വാങ്ങണമെങ്കില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങി. ഇന്ന് ഗ്രാമിന് 225 രൂപയും പവന് 1,800 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,575 രൂപയും പവന് 92,600 രൂപയുമായി. ഒരു പവന് സ്വര്‍ണം ആഭരണമായി വാങ്ങണമെങ്കില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമാണ് റിക്കാര്‍ഡ് വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 185 രൂപ വര്‍ധിച്ച് 9,525 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ വര്‍ധിച്ച് 7,420 രൂപയുമായി. ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 4,775 രൂപയാണ് നിലവിലെ വിപണി വില. ഒക്ടോബര്‍ 17ന് അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,380 ഡോളറിലേക്ക് കുതിച്ചെത്തിയതിനു ശേഷം 3,885 ഡോളര്‍ വരെ കുറഞ്ഞതിനു വീണ്ടും കുതിപ്പ് തുടങ്ങിയിട്ടുണ്ട്. റിക്കാര്‍ഡ് വില…
Read Moreഡൽഹി സ്ഫോടനം: ഉത്തരവാദികളെ വെറുതെവിടില്ലെന്ന് പ്രതിരോധമന്ത്രി; ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നു പ്രധാനമന്ത്രി
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് രാഷ്ട്രത്തിന് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കരുത്ത് നൽകണമെന്ന് പ്രാര്‍ഥിക്കുന്നു. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് ഉറപ്പ് നൽകുന്നു.’- രാജ്നാഥ് സിംഗ് പറഞ്ഞു. അതേസമയം, സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. സംഭവം ഉള്ളുലയ്ക്കുന്നതാണ്. ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നു. തിങ്കളാഴ്ച രാത്രി മുഴുവൻ സ്ഥിതിഗതികള്‍ വിലയിരുത്തി. അന്വേഷണ ഏജൻസികള്‍ ആഴത്തിൽ പരിശോധിക്കും. ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. ഭൂട്ടാൻ സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
Read Moreആറളം ഫാമിൽ ചെത്തുതൊഴിലാളിയെ ആന ഓടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇരിട്ടി: ആറളം ഫാമിൽ ചെത്തുതൊഴിലാളിയെ കാട്ടുകൊമ്പൻ ഓടിച്ചു. തൊഴിലാളിയായ കാക്കയങ്ങാട് പാറക്കണ്ടം സ്വദേശി സിനേഷ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് പുലർച്ചെ 6.15 ഓടെ ആറളം ഫാം ബ്ലോക്ക് ഒന്നിലായിരുന്നു സംഭവം. പുലർച്ചെ ബ്ലോക്ക് അഞ്ചിലെ ജോലി സ്ഥലത്തേക്കു പോകുമ്പോളായിരുന്നു ആന സിനേഷിന്റെ വാഹനത്തിനുനേരേ തിരിഞ്ഞത്. ബ്ലോക്ക് ഒന്നിൽ എത്തിയപ്പോൾ കൊമ്പൻ വഴിമുറിച്ചുകടക്കുന്നതുകണ്ട് സിനേഷ് ബൈക്ക് ദൂരെ നിർത്തി ആന കടന്നുപോകാനായി കാത്തുനിന്നു. ആന റോഡ് മുറിച്ചുകടന്ന് കാടിനുള്ളിലേക്കുകയറി എന്ന് ഉറപ്പിച്ചശേഷം മൊബൈൽ ഓണാക്കി വീഡിയോ എടുത്തുകൊണ്ട് വാഹനം മുൻപോട്ട് എടുത്തുവന്ന സിനേഷിനുനേരേ ആന തിരിയുകയായിരുന്നു. ചിന്നം വിളിച്ച് കൊമ്പൻ അക്രമാസക്തനായി വാഹനത്തിനു നേരേ പാഞ്ഞടുക്കുന്നതു സിനേഷ് പകർത്തിയ വീഡിയോയിൽ കാണാൻ കഴിയും. ആന പാഞ്ഞെടുത്തപ്പോൾ ആത്മസംയമനം വിടാതെ വാഹനം വേഗത്തിൽ ഓടിച്ചുപോയതിനാൽ വലിയ ദുരന്തം ഒഴിവാക്കി. ആന ഓടിച്ച ദൃശ്യം സിനേഷ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.…
Read Moreഡൽഹി സ്ഫോടനം: കേരളത്തിലും അതീവ ജാഗ്രതാനിർദേശം; സംശയാസ്പദമായി എന്തുകണ്ടാലും അറിയിക്കണമെന്ന് പോലീസ്
തിരുവനന്തപുരം: ഡല്‍ഹിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധനയും പോലീസ് വിന്യാസവും ശക്തമാക്കി. സംസ്ഥാനത്തെ റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ജനത്തിരക്കേറിയ സ്ഥലങ്ങള്‍ ഉള്പ്പെടെയുള്ളിടത്താണ് പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുന്നത്. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയാണ് പോലീസ് പരിശോധന നടക്കുന്നത്. തിരുവനന്തപുരം വിമാനത്താവള പരിസരം, തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്, കൊച്ചുവേളി റെയില്‍വെ സ്റ്റേഷന്, തമ്പാനൂര്‍ ബസ് ഡിപ്പോ, കിഴക്കേകോട്ട ബസ് ഡിപ്പോ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഇന്നു രാവിലെ മുതല്‍ പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ ലഗേജുകള്‍ ഉള്‍പ്പെടെ സ്കാനര്‍ ഉള്‍പ്പെടെയുളള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധന തുടരുന്നത്.സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശാനുസരണം ജില്ലാ പോലീസ് മേധാവിമാരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ പരിശോധന പുരോഗമിക്കുന്നത്. സംശയാസ്പദമായി നിലയിൽ വ്യക്തികളെയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഗേജുകളും കാണപ്പെട്ടാല്‍ ജനങ്ങള്‍ പോലീസിനെ അറിയിക്കണമെന്ന് നിര്‍ദേശം…
Read Moreഡൽഹി സ്ഫോടനം; നടന്നത് ചാവേറാക്രമണം? ഉമർ മുഹമ്മദ് ചാവേർ? യുഎപിഎ ചുമത്തി കേസ്; കനത്ത സുരക്ഷയിൽ രാജ്യം
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം ചാവേറാക്രമണെന്ന് സൂചന. പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഭീകരൻ ഉമർ മുഹമ്മദെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഇയാൾ ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെടുന്ന വ്യക്തിയാണ്. ഇയാൾക്കു പാക്കിസ്ഥാൻ ആസ്ഥാനമായ ജെയ്ഷ ഇ മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകരസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. സ്ഫോടനം നടന്ന ഐ20 കാറിൽ കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണെന്ന് സൂചനകളുണ്ട്. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽനിന്ന് കാറുമായി പോകുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇത് ഉമര്‍ മുഹമ്മദ് ആണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. പോലീസ് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനനടത്തുംകാറിൽ കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണെന്ന് ഉറപ്പാക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് ഡൽഹി പോലീസ് പറഞ്ഞു. ഫരീദാബാദ് സംഘത്തിലെ ഒളിവിൽ കഴിയുന്ന ഡോ. ഉമർ മുഹമ്മദ് സ്ഫോടന സമയത്ത് കാറിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് ഇന്റലിജൻസ്…
Read More