മലപ്പുറം: വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനോടു മോശമായി പെരുമാറി ഓട്ടോ ഡ്രൈവർ. മലപ്പുറത്തു കുടുംബശ്രീ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഓട്ടോ ഡ്രൈവർ മോശമായി പെരുമാറിയയെന്നാണ് ഷാഹിദ കമാലിന്റെ പരാതി. ചൊവ്വാഴ്ച പുലർച്ചെ ആറരയോടെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്ന് ഓട്ടോ വിളിച്ചപ്പോഴായിരുന്നു ദുരനുഭവം. രാവിലെയാണു ഷാഹിദ രാജ്യറാണി എക്സ്പ്രസിൽ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെത്തിയത്. രണ്ടു കിലോമീറ്ററിനപ്പുറമുള്ള റെസ്റ്റ് ഹൗസിലേക്കാണു പോകേണ്ടിയിരുന്നത്. എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ചപ്പോൾ സ്ഥലം പറഞ്ഞു. അവിടത്തെ സ്ഥിരം ഓട്ടോക്കാരനായ ചെറുപ്പക്കാരന് പക്ഷേ തൊട്ടടുത്തുള്ള റെസ്റ്റ് ഹൗസ് എവിടെയാണെന്നറിയില്ല. ഇതേതുടർന്നുണ്ടായ തർക്കത്തിനിടെ ഡ്രൈവർ ഷാഹിദയെ വാഹനത്തിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ചു. “ഇറങ്ങിപ്പോ സ്ത്രീയേ’ എന്ന് ഇയാൾ ഷാഹിദ കമാലിനോട് ആക്രോശിച്ചു. ഇതോടെ ഷാഹിദ കമാൽ പെരിന്തൽമണ്ണ സിഐയെ ഫോണ്‍ ചെയ്ത് വിവരമറിയിച്ചു. ഇതോടെയാണ് ഓട്ടോക്കാരന്റെ ദേഷ്യമടങ്ങിയതെന്ന് ഷാഹിദ പറയുന്നു. പോലീസിനെ വിളിച്ചതോടെ ഡ്രൈവർ “മാഡം,…
Read MoreCategory: Loud Speaker
കൂടത്തായി കൊലപാതക പരമ്പര! കുറ്റ പത്രത്തോടൊപ്പം പ്രതികള്‍ക്ക് നല്കിയ രേഖകളുടെ പകര്‍പ്പുകള്‍ പൂര്‍ണമല്ലെന്ന് പരാതി; അഭിഭാഷകനെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തി
താമരശേരി: കൂടത്തായി കൊലപാതക പരമ്പരയില്‍ ആദ്യം സമര്‍പ്പിച്ച റോയ് തോമസ് വധക്കേസിന്റെ കുറ്റ പത്രത്തോടൊപ്പം പ്രതികള്‍ക്ക് നല്കിയ രേഖകളുടെ പകര്‍പ്പുകള്‍ പൂര്‍ണമല്ലെന്ന് കാണിച്ച് ഒന്നാം പ്രതി ജോളിയമ്മ ജോസഫ് എന്ന ജോളിയു(47)ടെ അഭിഭാഷകന് ആളൂര്‍ താമരശേരി മുന്‍സിഫ് മജിസ്ട്രേട്ട് കോടതിയില്‍ പരാതി നല്കി. പകര്‍പ്പില്‍ രേഖകളുടെ ലിസ്റ്റ് ഉള്‍പ്പെടുത്താതെയാണ് നല്‍കിയതെന്നും രഹസ്യമൊഴികളുടേത് അടക്കം പകര്‍പ്പ് ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും. അതേസമയം റോയ് തോമസ് വധക്കേസില്‍ 250 -ാ മത്തെ സാക്ഷിയായി അഡ്വ. എം. അശോകനെ ചേര്‍ത്ത് അന്വേഷണ സംഘം അഫിഡവിറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. അറസ്റ്റിലാവുമെന്ന് ഉറപ്പായതോടെ രണ്ട് തവണ മുന്‍കൂര്‍ ജാമ്യത്തിനായി തന്നെ സമീപിച്ചുവെന്ന് അശോകന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. റോയിക്കേസില് വ്യാജരേഖ ചമച്ചതിനും ഐപിസി 474 വകുപ്പ് കൂടി ജോളിക്കെതിരെ ചേര്‍ത്ത് അന്വേഷണ സംഘം…
Read Moreനേപ്പാള്‍ റിസോര്‍ട്ടിലെ മരണം! പോസ്റ്റ്മോര്‍ട്ടം ഇന്ന്; മൃതദേഹം നാളെ എത്തിക്കും
കോഴിക്കോട്: നേപ്പാളിലെ കാഠ്മണ്ഡുവില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. പോസ്റ്റുമോര്‍ട്ടവും എംബാമിഗും പൂര്‍ത്തിയായാല്‍ വ്യാഴാഴ്ചയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവറാവു അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നേപ്പാള്‍ പോലീസുമായും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് കുന്നമംഗലം വെളൂര് പുനത്തില്‍ രഞ്ജിത്ത് (37), ഭാര്യ ഇന്ദു (29) മകന് വൈഷ്ണവ് (രണ്ട്) എന്നിവരാണ് മരിച്ചത്. എറണാകുളം ഇന്‍ഫോ പാര്‍ക്കില്‍ എൻജിനിയറായ രഞ്ജിത് കുടുംബവുമായി നേപ്പാളിലേക്ക് വിനോദയാത്ര പോയതായിരുന്നു. നേപ്പാളിലെ കാഠ്മണ്ഡുവില്‍ ദാമന്‍ എന്ന റിസോര്‍ട്ടില്‍ രാത്രി താമസിക്കവേ മുറിയില്‍ നിന്ന് വിഷവാതകം ശ്വസിച്ച് മരിക്കുകായിരുന്നുവെന്നാണ് വിവരം. കൂടെയുണ്ടായിരുന്ന മൂത്തമകന് ആറുവയസുകാരനായ മാധവ് അടുത്തമുറിയിലായതിനാല് രക്ഷപ്പെടുകയായിരുന്നു. സഹകരണ ബാങ്കില്‍ നിന്ന് റിട്ടയര്‍ ചെയ്ത പുനത്തില്‍ മാധവന് നായരുടെയും പ്രഭാവതി യുടെയും…
Read Moreയുവതിയും മകനും കുത്തേറ്റു കൊല്ലപ്പെട്ടു; തുന്പുപോലും ലഭിക്കാതെ പോലീസ്; മൃതദേഹങ്ങൾ ജീർണിച്ചുതുടങ്ങിയിരുന്നു
ന്യൂഡൽഹി: ഡൽഹിയിൽ അമ്മയെയും മകനെയും കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിലെ വീട്ടിൽ ചൊവ്വാഴ്ചയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചെങ്കിലും, കൊലയാളിയെയോ കൊലയാളിയെ സംബന്ധിച്ച സൂചനകളോ പോലീസിനു ലഭിച്ചിട്ടില്ല. ജഹാംഗിർപുരി കെ ബ്ലോക്കിൽ താമസിക്കുന്ന പൂജ, മകൻ പന്ത്രണ്ടുകാരൻ ഹർഷിത് എന്നിവരാണു കൊല്ലപ്പെട്ടത്. അയൽവാസികൾ വിവരമറിയിച്ചതനുസരിച്ച് പോലീസ് വീട് തുറന്നു നടത്തിയ പരിശോധനയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. കുത്തി കൊലപ്പെടുത്തുന്നതിനു മുന്‍പ് ഇരുവരെയും മർദിച്ചിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ ജീർണിച്ചുതുടങ്ങിയിരുന്നു. രണ്ടോ മൂന്നോ ദിവസം മുന്‍പ് കൊലപാതകം നടന്നിരിക്കാമെന്നാണു പോലീസ് പറയുന്നത്. പൂജയുടെ ഭർത്താവ് രണ്ടു വർഷം മുന്‍പ് മരിച്ചിരുന്നു. അയൽവാസികൾ പറഞ്ഞാണ് താൻ വിവരമറിഞ്ഞതെന്ന് പ്രദേശത്തു തന്നെ താമസിക്കുന്ന പൂജയുടെ അമ്മ അറിയിച്ചു.
Read Moreഗ്രൂപ്പ് കളി 100 കടന്ന്..! കെപിസിസിക്ക് ജംബോ ഭാരവാഹി പട്ടിക തന്നെ? രാജി ഭീഷണിയിലുറച്ച് മുല്ലപ്പള്ളി
ന്യൂഡൽഹി: കെപിസിസി ഭാരവാഹിപ്പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ആറ് വർക്കിംഗ് പ്രസിഡന്റുമാർ, അഞ്ച് വൈസ് പ്രസിഡന്റുമാർ, 30 ജനറൽ സെക്രട്ടറിമാർ, 60 സെക്രട്ടറിമാർ, ഒരു ട്രഷറർ എന്ന നിലക്കാണ് നിലവിലെ പട്ടിക. ഇങ്ങനെ വരുമ്പോൾ പട്ടിക 100ലേറെപ്പേരുള്ള ജംബോ പട്ടികയാകാനാണ് സാധ്യത. അതേമയം, പട്ടിക വെട്ടിച്ചുരുക്കിയില്ലെങ്കിൽ രാജി വയ്ക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഈ പട്ടിക വെട്ടിച്ചുരുക്കാനാണ് ഗ്രൂപ്പ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. പട്ടിക വെട്ടിച്ചുരുക്കാൻ സഹകരിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം ഗ്രൂപ്പ് നേതാക്കൾ മുഖവിലക്കെടുത്തില്ലെന്നാണ് വിവരം. ഒരാഴ്ച്ചയായി നടക്കുന്ന ചർച്ചകളിൽ അന്തിമ തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് ഹൈക്കമാൻഡ് രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും തലസ്ഥാനത്തേക്ക് വിളിപ്പിച്ചത്. ജനറൽ സെക്രട്ടറി പദത്തിലേക്ക് ഇരു ഗ്രൂപ്പും 14 വീതം പേരുകളാണ് കൈമാറിയത്. ഇതിനൊപ്പം സെക്രട്ടറിമാർ, വർക്കിംഗ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ എന്നിവർ കൂടി ചേരുന്നതോടെ ഭാരവാഹി പട്ടികയിലെ അംഗങ്ങളുടെ…
Read Moreരണ്ടു ജീവൻ തോളിലേറ്റി ജവാൻമാർ കാട്ടിലൂടെ നടന്നത് ആറു കിലോമീറ്റർ
ബിജാപുർ: ഛത്തീസ്ഗഡിലെ ബിജാപുരിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ കാട്ടിലൂടെ ആറു കിലോമീറ്ററോളം കട്ടിലിൽ ചുമന്ന് ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിച്ചു. ബിജാപുരിലെ പദേദ ഗ്രാമത്തിലായിരുന്നു സംഭവം. പതിവ് പട്രോളിംഗിന്റെ ഭാഗമായി വനത്തിനുള്ളിലെ ഗ്രാമത്തിൽ എത്തിയപ്പോഴാണ് യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത വിവരം സിആർപിഎഫ് ജവാൻമാരോട് ഗ്രാമീണർ പങ്കുവച്ചത്. കമാൻഡർ അവിനാഷ് റായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പട്രോളിംഗിനായി എത്തിയത്. ഇവർ ഉടൻ തന്നെ യുവതിക്ക് പ്രാഥമിക ചികിത്സ നൽകി. യുവതിക്ക് പ്രസവവേദന കലശലായതിനെ തുടർന്ന് അടിയന്തരമായി ആശുപത്രിയിൽ എത്തിക്കാൻ സിആർപിഎഫ് ഉദ്യോഗസ്ഥർ തീരുമാനിച്ചു. സമീപത്ത് പ്രാഥമികാരോഗ്യകേന്ദ്രം പോലുമില്ലെന്നും വാഹനങ്ങളൊന്നും ഇവിടേക്ക് കടന്നുവരില്ലെന്നതും സിആർപിഎഫ് ഉദ്യോഗസ്ഥരെ പിന്തിരിപ്പിച്ചില്ല. യുവതിയെ ഒരു തുണിക്കട്ടിലിൽ എടുത്ത് തോളിൽവച്ച് സിആർപിഎഫ് ഉദ്യോഗസ്ഥർ വനത്തിലൂടെ ആറു കിലോമീറ്ററോളം നടന്ന് പ്രധാന റോഡിൽ എത്തിച്ചു. ഇവിടെനിന്ന് വാഹനത്തിൽ കയറ്റി ബിജാപുർ ആശുപത്രിയിൽ യുവതിയെ എത്തിക്കാനുള്ള സൗകര്യവും ചെയ്തു നൽകി.
Read Moreമാനസികപ്രശ്നമുള്ള പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി; പിതാവിനു വധശിക്ഷ; ഇരുപതിനായിരം രൂപ പിഴയും
കോട്ട: രാജസ്ഥാനിൽ പതിനേഴു വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള സ്വന്തം മകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന കേസിൽ 45 വയസുള്ള പിതാവിനു പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. പോക്സോ കോടതിയാണു പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2015 മേയ് 13ന് നയാപുരയിലെ വസതിയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നീചമായ ഈ സംഭവം മനുഷ്യസമൂഹത്തിനാകെ അപമാനമാണെന്നു കോടതി നിരീക്ഷിച്ചു. വെയർഹൗസ് ഗാർഡായാണ് ഇയാൾ ജോലി ചെയ്തുവന്നിരുന്നത്. കൊല്ലപ്പെടുന്പോൾ പെൺകുട്ടി നാലു മാസം ഗർഭിണിയായിരുന്നു. ഇതാണ് കേസിനു വഴിത്തിരിവായത്. ഡിഎൻഎ പരിശോധനയിൽ പിതാവ് കുറ്റക്കാരനാണെന്നു തെളിയുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ ഇളയ മകനൊപ്പം വെയർഹൗസിനു സമീപം ചായക്കട നടത്തിവരികയാണ്. പിതാവ് കുട്ടിയെ പീഡിപ്പിക്കുന്ന വിവരം അമ്മയ്ക്ക് അറിവുണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു.
Read Moreസ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു! 2076 സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി; കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 14,293 കേസുകള്‍
മുക്കം: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. 2019 ല്‍ സംസ്ഥാനത്ത് 14,293 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 2018 ല്‍ 13,736 ഉം 2017 ല്‍ 14,263 ഉം കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. കഴിഞ്ഞവര്‍ഷം 2076 സ്ത്രീകളാണ് കേരളത്തില്‍ ബലാത്സംഗത്തിനിരയായത്. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ആറു സ്ത്രീകള്‍ക്ക് ജീവന് നഷ്ടമായി. 4579 പീഡന കേസുകളും തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട് 224 കേസുകളും ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് 431 കേസുകളും ഭര്‍ത്താവ്, മറ്റു അടുത്ത ബന്ധുക്കള്‍ എന്നിവരില്‍ നിന്നുള്ള ക്രൂരതകളുമായി ബന്ധപ്പെട്ട് 2991 കേസുകളും കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ മറ്റു കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 3986 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നത് മലപ്പുറം പൊലിസ് ജില്ലയിലാണ്. കഴിഞ്ഞവര്‍ഷം 1457 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍…
Read Moreഊബർ ഈറ്റ്സ് ഇന്ത്യയെ സൊമാറ്റോ “വിഴുങ്ങി’; സൊമാറ്റോയിൽ ഊബറിന് 10 ശതമാനം ഓഹരി നൽകാനും തീരുമാനം
ന്യൂഡൽഹി: ഓണ്‍ലൈൻ ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോ ഊബർ ടെക്നോളജിയുടെ ഊബർ ഈറ്റ്സ് ഇന്ത്യയെ സ്വന്തമാക്കി. ഊബർ ടെക്നോളജിയുടെ ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖല പൂർണ്ണമായും വാങ്ങിയതായി സൊമാറ്റോ അറിയിച്ചു. സൊമാറ്റോയിൽ ഊബറിന് 10 ശതമാനം ഓഹരി നൽകാനും തീരുമാനിച്ചിട്ടുണ്ട്. 2,836 കോടി രൂപയുടെ ഇടപാടാണ് സൊമാറ്റോ ഊബർ ഈറ്റ്സിനെ സ്വന്തമാക്കിയതിലൂടെ നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഊബർ ടെക്നോളജിയുടെ ഭക്ഷണ വിതരണ സംരംഭം 2017-ലാണ് ഇന്ത്യയിൽ ആരംഭിച്ചത്. എന്നാൽ സൊമാറ്റോയും സ്വിഗ്ഗി പോലുള്ള പ്രാദേശിക കന്പനികളും ഇന്ത്യൻ വിപണിയിൽ സ്ഥാപിച്ച ആധിപത്യം മറികടക്കാൻ ഊബർ ഈറ്റ്സിന് ആയിരുന്നില്ല. ഇന്ത്യയിലെ ഊബർ ഈറ്റ്സിന്റെ എല്ലാ പ്രവർത്തനങ്ങളും ഇനി സൊമാറ്റോയുടെ പ്ലാറ്റ്ഫോം വഴിയായിരിക്കും. ഊബർ ഈറ്റ്സിന്റെ ആപ്പും ഇതിനോടകം സൊമാറ്റോയിലേക്ക് മാറി.ഇന്ത്യയിലെ ഭക്ഷ്യ വിതരണ ബിസിനസ് വിൽക്കാൻ ഊബർ പദ്ധതിയിടുന്നതായി കുറച്ചുകാലമായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈയിൽ, ആമസോണ്‍ ഇന്ത്യയുമായി ഇതു…
Read Moreവിനോദ സഞ്ചാരത്തിനായി നേപ്പാളിൽ എത്തിയ എട്ടംഗ മലയാളി സംഘം മരിച്ച നിലയിൽ; സംശയങ്ങള്‍ ഇങ്ങനെ…
കാഠ്മണ്ഡു: നേപ്പാളിലെ ദമനിൽ എട്ടംഗ മലയാളി സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി. ദമനിലെ റിസോർട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മക്വൻപുർ എസ്പി സുശീൽ സിംഗ് റാത്തോർ ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വിനോദ സഞ്ചാരത്തിനായി നേപ്പാളിൽ എത്തിയവരാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. തണുപ്പകറ്റാൻ ഇവർ റൂമിൽ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നുവെന്നും ഇതേത്തുടർന്ന് ശ്വാസംമുട്ടിയാകാം മരണം സംഭവിച്ചതെന്നും സംശയിക്കുന്നുണ്ട്.
Read More