ബെയ്ജിംഗ്: അജ്ഞാത വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം നാലായി. 89 വയസുള്ള ആളാണ് ഞായറാഴ്ച മരിച്ചത്. കൊറോണ വൈറസ് ബാധിച്ചാണ് ഇയാൾ മരിച്ചതെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. ശ്വാസതടസത്തെത്തുടർന്നാണ് ഇയാളെ ആശുപത്രിയിൽ ്പ്രവേശിപ്പിച്ചത്. അതേസമയം കൊറോണ വൈറസ് ബാധ ചൈനയിൽ കൂടുതൽ നഗരങ്ങളിലേക്ക് പടരുകയാണ്. ഒരു ഇന്ത്യക്കാരിയിൽ ഉൾപ്പെടെ ഇരുനൂറിലേറെ പേരിലാണ് രോഗംബാധിച്ചത്. വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് ചൈനീസ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. വുഹാൻ നഗരത്തിലാണ് ഏറ്റവുമധികം പേർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തത്. ബെയ്ജിംഗ്, ഷാങ്ഹായ്, ഷെൻഷെൻ നഗരങ്ങളിൽ രോഗം പടർന്നു പിടിക്കുകയാണ്. തായ്ലാൻഡിൽ രണ്ടുകേസുകളും ജപ്പാനിൽ ഒരുകേസും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യ സംഘടന യോഗം വിളിച്ചിട്ടുണ്ട്. കൊറോണ വൈറസ് കുടുംബത്തിലെ അജ്ഞാത വൈറസാണ് രോഗം പടർത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ജലദോഷം മുതൽ മാരകമായ സാർസ് രോഗംവരെ പരത്തുന്ന മാരകമായ വൈറസുകളുടെ കൂട്ടമാണ്…
Read MoreCategory: Loud Speaker
മാപ്പു പറയില്ല; പെരിയോറിനെക്കുറിച്ചുള്ള പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് രജനീകാന്ത്
ചെന്നൈ: ദ്രാവിഡ രാഷ്ട്രീയ ആചാര്യൻ പെരിയോർ ഇ.വി. രാമസ്വാമിയെ അപമാനിച്ചെന്ന പേരിൽ തനിക്കെതിരേ ഉയർന്നിട്ടുള്ള ആരോപണത്തിൽ മാപ്പു പറയില്ലെന്ന് തമിഴ് സൂപ്പർ താരം രജനീകാന്ത്. 1971ലെ പത്ര വാർത്തകളുടെ അടിസ്ഥാനത്തിലാണ് താൻ പ്രസ്താവന നടത്തിയത്. ഇതിൽ ഉറച്ചുനിൽക്കുന്നുവെന്നും രജനീകാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. അന്ധവിശ്വാസങ്ങൾക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി 1971ൽ ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങളുമായി പെരിയോർ റാലി നടത്തിയ എന്നായിരുന്നു രജനീകാന്തിന്റെ പ്രസ്താവന. തുഗ്ലക്ക് മാസികയുടെ അന്‍പതാം വാർിഷിക ചടങ്ങിലായിരുന്നു ഇതു പറഞ്ഞത്. ഇതേ തുടർന്ന് ദ്രാവിഡ വിടുതലൈ കഴകം (ഡിവികെ) രജനീകാന്തിനെതിരേ രംഗത്തെത്തുകയും ചെയ്തിരുന്നു.
Read Moreമുക്കം ഇരട്ട കൊലപാതകം! മൃതദേഹത്തിന്റെ ഭാഗങ്ങൾ ബൈക്കിൽ കൊണ്ടുപോയാണ് തള്ളിയതെന്ന് ബിർജുവിന്റെ വാദം; വിശ്വസിക്കാതെ പോലീസ്
മുക്കം: സ്വത്ത് തട്ടിയെടുക്കാനായി സ്വന്തം അമ്മയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുകയും ക്വട്ടേഷൻ തുക ചോദിച്ചതിന് അമ്മയെ കൊലപ്പെടുത്താൻ സഹായിച്ചയാളെയും കൊല ചെയ്ത് മൃത ദേഹാവശിഷ്ടങ്ങൾ വിവിധ സ്ഥലങ്ങളിൽ തള്ളുകയും ചെയ്ത സംഭവത്തിൽ പ്രതി മുക്കം വെസ്റ്റ് മണാശ്ശേരി സ്വദേശി ബിർജുവിനെയുമായി ക്രൈംബ്രാഞ്ച് സംഘത്തിന്റെ തെളിവെടുപ്പ് തുടരുന്നു. പ്രതി ബിർജുവിനെ ഇന്ന് നീലഗിരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പ്രതിയെയുമായി അന്വേഷണ സംഘം നീലഗിരിയിലേക്ക് പോവുന്നത്. മൃതദേഹാവശഷ്ടങ്ങൾ അഗസ്ത്യൻ മുഴി പാലത്തിൽ നിന്ന് പുഴയിലേക്കും എസ്റ്റേറ്റ് ഗേറ്റിലെ റോഡരികിലും തള്ളാനായി കൊണ്ടുപോയതായി പറയുന്ന ബിർജുവിന്റെ ബൈക്കും കണ്ടെത്തുന്നതിനായാണ് നീലഗിരിയിലേക്ക് തെളിവെടുപ്പിനായി കൊണ്ട് പോവുന്നത്. അതേ സമയം മൃതദേഹത്തിന്റെ ഭാഗങ്ങൾ ബൈക്കിൽ കൊണ്ടുപോയാണ് തള്ളിയതെന്ന ബിർജുവിന്റെ വാദം പോലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല. ബൈക്കിൽ ഇത്രയധികം ദൂരത്തിൽ കുറേ കവറുകൾ കൊണ്ടുപോവാൻ സാധിക്കുമെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നുമില്ല. കാറിൽ…
Read Moreവരൂ.. വീട്ടിലാക്കിത്തരാം! ഭിന്നശേഷി കാരിയായ യുവതിയെ പീഡിപ്പിച്ചു; പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ വിദഗ്ധമായി പോലീസ് വലയിലാക്കി
കോഴിക്കോട് : ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് വലയിലാക്കി . പയ്യോളി അയനിക്കാട് സ്വദേശി ആഷിക് സോളമനെ( 26) ആണ് പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ഇന്‍സ്പക്ടര്‍ മൂസവള്ളിക്കാടനും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്. ഓണ്‍ലൈന്‍ ഫുഡ് സപ്ലൈ ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്ന ആഷിഖ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.45 ഓടെ മെഡിക്കല്‍ കോളേജ് ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതിയെ പ്രലോഭിപ്പിച്ചു വീട്ടിലാക്കിത്തരാന്നെ് പറഞ്ഞു സ്കൂട്ടറില്‍ കയറ്റി തൊണ്ടയാട്, മലാപറമ്പ് , ചേവായൂര്‍ ഭാഗങ്ങളില്‍ കറങ്ങുകയും പിന്നീട് തൊണ്ടയാട് ആളൊഴിഞ്ഞ ബില്‍ഡിംഗിന് താഴെ കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയായിരുന്നു. അവിടെ ഉപേക്ഷിക്കപ്പെട്ട യുവതി റോഡരികില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജനങ്ങള്‍ പോലീസിനെ വിവരമറിയിക്കുകയും സംഭവത്തിന്റെ…
Read Moreഡൽഹി തെരഞ്ഞെടുപ്പ്: കോൺഗ്രസ് ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ചു
ന്യൂഡൽഹി: ആസന്നമായ ഡൽഹി തെരഞ്ഞെടുപ്പിനുള്ള ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളേക്കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്. രോമേഷ് സഭർവാൾ ആണ് കേജരിവാളിനെതിരെ മത്സരിക്കുന്നത്. ജനുവരി എട്ടിനാരംഭിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസ് പുറത്ത് വിട്ടത്. ഇതോട ആകെയുള്ള 70ൽ 61 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയും കോൺഗ്രസ് പ്രഖ്യാപിച്ചു. ആംആദ്മി വിട്ടുവന്ന അൽക ലാംബ ചാന്ദ്നി ചൗക്കിലും, ആദർശ് ശാസ്ത്രി അദ്ദേഹത്തിന്റെ നിലവിലെ മണ്ഡലമായ ദ്വാരകയിലും മത്സരിക്കുമെന്ന് പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ബാക്കി സ്ഥാനാർഥികളെ എത്രയും വേഗം പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. നേരത്തെ, ബിജെപി 57 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയും ആംആദ്മി 70 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിരുന്നു.
Read Moreഗവർണറുടെ ഭരണഘടനാ വ്യാഖ്യാനം തെറ്റാണ്; ആദ്യം ഭരണഘടന വായിച്ച് മനസിലാക്കൂ; ഗവർണർക്കെതിരേ തുറന്നടിച്ച് യെച്ചൂരി
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ വിമർശനവുമായി വീണ്ടും സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണകാര്യത്തിൽ ഗവർണറുടെ ഇടപെടലും നിലപാടും ന്യായീകരണമില്ലാത്തതാണ്. ഗവർണറുടെ ഭരണഘടനാ വ്യാഖ്യാനം തെറ്റാണ്. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ എന്താണന്നുള്ളത് അദ്ദേഹം ഭരണഘടന വായിച്ച് മനസിലാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ഗവർണർ പദവി ഇല്ലാതാക്കുകയാണ് വേണ്ടതെന്ന തന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്നും യെച്ചൂരി വ്യക്തമാക്കി. സ്വതന്ത്ര ഇന്ത്യയിൽ ഗവർണർ പദവിയുടെ പ്രസക്തി എന്തെന്ന് എല്ലാവരും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ ചർച്ചകൾ ഉയരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ വിശദീകരണം ഗവര്‍ണര്‍ തള്ളിയതിനു പിന്നാലെയാണ് യെച്ചൂരിയുടെ വിമർശനം
Read Moreപൊരുതാനുറച്ചു ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരി..! പ്രിയങ്കയ്ക്ക് ഇനി ലക്നോ മേൽവിലാസം
ലക്നോ: ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസിന്റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രിയങ്കഗാന്ധി വളരെ പതുക്കെയും എന്നാൽ ശ്രദ്ധാപൂർവവുമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. പെട്ടെന്നൊരു നേട്ടം കൈവരിക്കുക സാധ്യമല്ലാത്തതുകൊണ്ടു തന്നെ അടിത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് പ്രിയങ്ക ഇപ്പോൾ. ഇതിന്റെ ഭാഗമായി പൂർണമായി ഉത്തർപ്രദേശ് കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ ലക്നോവിൽ വാടകവീട് എടുത്തിരിക്കുകയാണ് പ്രിയങ്ക. ഡൽഹിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നപ്രിയങ്ക പാർട്ടി പ്രവർത്തനത്തിനായ് ലക്നോവിൽ തന്പടിക്കുന്പോൾ അത് പൊരുതാനുറച്ചു തന്നെയാണ്. അടുത്തകാലത്തായി ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ഏറെ സജീവമായി തന്നെയാണ് ഗാന്ധി കുടുംബത്തിലെ ഈ ഇളമുറക്കാരി ഇടപെടുന്നത്. എല്ലാ വിഷയങ്ങളിലും സജീമായി ഇടപെടുന്നു. സാധാരണക്കാരുമായി സംവദിക്കാനാണ് പ്രിയങ്ക കൂടുതൽ സമയവും ചെലവഴിക്കുന്നത്. യോഗി ആദിത്യനാഥ് സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിൽ പീഡനങ്ങൾ ഏറ്റുവാങ്ങുന്നവരെ വീട്ടിൽ പോയി സന്ദർശിക്കുക, സർക്കാരിന്റെ നയങ്ങളെ ഇഴകീറി വിമർശിക്കുക തുടങ്ങി എല്ലാ രീതിയിലും പാർട്ടിയെ ചലനാത്മകമാക്കാനുള്ള പരിപാടിയിലാണ് പ്രിയങ്ക ഇപ്പോൾ…
Read Moreഎൻആർസി പീഡനം, രാജ്യത്ത് ആഭ്യന്തര യുദ്ധത്തിനു വഴിവയ്ക്കുമെന്ന് ചേതൻ ഭഗത്
ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ പീഡനമാണെന്ന മുൻ പരാമർശത്തിൽ വിശദീകരണവുമായി എഴുത്തുകാരൻ ചേതൻ ഭഗത്. എൻആർസി മതേതരമായിരിക്കാം, പക്ഷേ ജനങ്ങൾക്ക് ഇതു വലിയ ഉപദ്രവമാണെന്നു ചേതൻ ആവർത്തിച്ചു. ജനങ്ങളെ വിഭജിക്കാനാണു ബിജെപി എല്ലായ്പ്പോഴും ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിൽ ജനങ്ങൾക്കുള്ള ഭീതി യഥാർഥമാണ്. സർക്കാർ വലിയ ഭയം സൃഷ്ടിക്കുന്നു, പ്രത്യേകിച്ചു ന്യൂനപക്ഷ വിഭാഗങ്ങളിൽ. ബിജെപി എല്ലായ്പ്പോഴും ജനങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അതാണു ജനങ്ങൾ കരുതുന്നത്. എൻആർസി മതേതരമായിരിക്കാം, പക്ഷേ അതു പീഡനമാണ്. വോട്ടർ ഐഡി, ആധാർ, പാസ്പോർട്ട് ഒന്നും ബാധകമല്ല. എത്ര തവണ ജനങ്ങൾ വ്യക്തിത്വം തെളിയിക്കേണ്ടി വരും. ഇത് എപ്പോഴാണ് അവസാനിക്കുന്നത്- ചേതൻ ചോദിച്ചു. എൻആർസി വലിയ ചെലവുവരുന്നതും അർഥമില്ലാത്തതുമായ പ്രവർത്തനമാണ്. ഇത് ആഭ്യന്തര യുദ്ധത്തിനു വഴിവയ്ക്കും. എല്ലാ രേഖകളും നഷ്ടപ്പെട്ടവർ എന്താണ് ചെയ്യുക. എല്ലാ രേഖകളുമുണ്ടെങ്കിലും ഉദ്യോഗസ്ഥർക്ക് അതു നിരസിക്കാം. അപ്പോൾ കോടതിയെ…
Read Moreഅമിത് ഷാ പടിയിറങ്ങുന്നു; ജെ.പി. നഡ്ഡ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക്
ന്യൂഡൽഹി: ജെ.പി. നഡ്ഡയെ ബിജെപി അധ്യക്ഷനായി നിയമിച്ചുള്ള പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടായേക്കും. പുതിയ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്ന തിയതി തിങ്കളാഴ്ചയാണ്. നഡ്ഡ രാവിലെ പത്തരയ്ക്കു പത്രിക സമർപ്പിക്കും. അട്ടിമറികളുണ്ടായില്ലെങ്കിൽ നഡ്ഡ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. ബുധനാഴ്ച ബിജെപിയുടെ കേന്ദ്ര ആസ്ഥാനത്തു നടക്കുന്ന ചടങ്ങിലാകും നഡ്ഡ ചുമതലയേൽക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ മുതിർന്ന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. മുതിർന്ന നേതാക്കളായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി എന്നിവരാണ് നഡ്ഡയുടെ പേര് അധ്യക്ഷ സ്ഥാനത്തേക്കു നിർദേശിച്ചതെന്നാണു സൂചന. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയം നേടുകയും അമിത് ഷാ ആഭ്യന്തര മന്ത്രിയാവുകയും ചെയ്തതോടെയാണ് നഡ്ഡയെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചത്. അമിത് ഷായുടെ വിശ്വസ്തൻ ഭൂപീന്ദർ യാദവ് വൈസ് പ്രസിഡന്റാകുമെന്നാണു സൂചന.
Read Moreകെപിസിസി ജംബോ പട്ടിക ബുധനാഴ്ച; കെ.വി. തോമസ് വർക്കിംഗ് പ്രസിഡന്റ്?
ന്യൂഡൽഹി: കെപിസിസി ഭാരവാഹി പട്ടിക ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ഗ്രൂപ്പ് നേതാക്കൾ വഴങ്ങാത്ത സാഹചര്യത്തിൽ ജംബോ പട്ടിക തന്നെയാകും പ്രഖ്യാപിക്കുക. നൂറോളം ഭാരവാഹികൾ പട്ടിയിലുണ്ടാകും. ഒരാൾക്ക് ഒരുപദവിയിലും ജംബോ പട്ടിക പാടില്ലെന്നുമുള്ള നിലപാടുകളിൽ അവസാനനിമിഷം വരെ മുല്ലപ്പള്ളി ഉറച്ചുനിന്നെങ്കിലും ഗ്രൂപ്പ് സമർദ്ദം കാരണം ഫലം കണ്ടില്ല. തർക്കം തുടർന്നാൽ പട്ടിക ഇനിയും വൈകുമെന്നതും മുല്ലപ്പള്ളി വഴങ്ങാൻ കാരണമായി. മുതിർന്ന നേതാവ് കെ.വി. തോമസ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നാണു സൂചന. ഇദ്ദേഹത്തെ ഡൽഹിക്കു വിളിപ്പിച്ചിട്ടുണ്ട്. അഞ്ചു വർക്കിംഗ് പ്രസിഡന്റുമാരും ആറു വൈസ് പ്രസിഡന്റുമാരും, 24 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതാണു പ്രധാന ഭാരവാഹിപ്പട്ടിക. കെ. സുധാകരനും കൊടിക്കുന്നിൽ സുരേഷിനും പുറമേ ഐ ഗ്രൂപ്പിൽനിന്ന് വി.ഡി. സതീശനും എ ഗ്രൂപ്പിൽനിന്ന് പി.സി. വിഷ്ണുനാഥും വർക്കിംഗ് പ്രസിഡന്റുമാരാകും. സെക്രട്ടറിമാരായി 60 പേരുടേയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 50 പേരുടേയും പട്ടികയാണു ഗ്രൂപ്പ് നേതൃത്വങ്ങൾ നൽകിയത്.…
Read More