സ്വന്തം ലേഖകന്‍ കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പരോക്ഷവിമര്‍ശനവുമായി സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന് .പോലീസ് നല്കിയ വിവരം അനുസരിച്ചാണ് മുഖ്യമന്ത്രി പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന് അങ്ങനെയേ ചെയ്യാനാകൂ. അലന് ഷുഹൈബും താഹ ഫസലും കുട്ടികളാണ്. എന്തെങ്കിലും തെറ്റു പറ്റിയാല്‍ത്തന്നെ തിരുത്തിയെടുക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. പാര്‍ട്ടി ഇവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നടപടിയെടുക്കാത്ത കാലത്തോളം അവര്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പന്തീരാങ്കാവ് മാവോയിസ്റ്റ് ആരോപണത്തിന്റെ പേരില്‍ യുഎപിഎ ചുമത്തപ്പെട്ട അലനും താഹയും കുഞ്ഞാടുകളല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും കണ്ണൂരിലെ പി.ജയരാജന്റെയും നിലപാടിനെയാണ് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജില്ലാസെക്രട്ടറി തള്ളിയത്. ഇവര്‍ക്കെതിരേ യുഎപിഎ കേസ് ചുമത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പോലീസ് കസ്റ്റഡിയില്‍ ആയതിനാല്‍ വിദ്യാര്‍ഥികളുടെ ഭാഗം കേള്‍ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അത് കഴിഞ്ഞാല്‍ മാത്രമേ അലനും താഹയും ഏതെങ്കിലും തരത്തിലുള്ള…
Read MoreCategory: Loud Speaker
കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനിൽ 20 മലയാളി വിദ്യാർഥികള്‍ കുടുങ്ങി; ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമാണെന്നു വിദ്യർത്ഥികൾ
ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനിൽ മലയാളി വിദ്യാർത്ഥികകളടക്കം 25 ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നു. പെണ്‍കുട്ടികളടക്കം 20 മലയാളി വിദ്യാർത്ഥികളാണ് നാട്ടിൽ എത്താനാകാതെ സർവകലാശാലയിൽ കഴിയുന്നതെന്ന് ദേശിയ ദിനപത്രമായ ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കോഴ്സ് പൂർത്തിയാക്കി ഇന്റേണ്‍ഷിപ്പിനായി സർവകലാശാലയിൽ തുടരുന്ന മെഡിക്കൽ വിദ്യാർഥികളാണ് ചൈനയിൽ കുടുങ്ങിയത്. ചില വിദ്യാർത്ഥികൾ നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ പ്രദേശത്ത് രോഗം പടർന്നതോടെ ബാക്കിയുള്ളവർക്ക് സർവകലാശാല നിയന്ത്രണം കൊണ്ടു വന്നു. ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമാണെന്നും പേടിച്ചാണ് കഴിയുന്നതെന്നും വിദ്യർത്ഥികൾ പറഞ്ഞു. കൊറോണ വൈറസ് പടർന്ന വുഹാൻ നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ എല്ലാം നിർത്തിയിരിക്കുകയാണ്. അതിനാൽ എപ്പോൾ നാട്ടിലേക്ക് മടങ്ങാനാവുമെന്നുപോലും അറിയില്ല. അതിവേഗം പടരുന്ന കൊറോണ വൈറസ് നിയന്ത്രണവിധേയമാക്കാൻ ചൈന അഞ്ചുനഗരങ്ങൾ പൂർണമായി അടച്ചു. വൈറസ് ആദ്യം റിപ്പോർട്ടുചെയ്ത വുഹാനു പിന്നാലെ ഹുബൈ പ്രവിശ്യയിലെ ഹുവാങ്ഗാങ്, ഇജൗ,…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്… പുട്ടും പഴംപൊരിയും കാത്തു നില്ക്കും, ആലു ബോണ്ട വേണ്ടേ വേണ്ട..!
ന്യൂഡല്‍ഹി: മലയാളിയുടെ എരിവേറെ ഏറിയ അതിരൂക്ഷ പ്രതിഷേധത്തിനൊടുവില്‍ കേരള രുചികളില്‍ നിന്നു പാളം തെറ്റി ഓടാനുള്ള തീരുമാനം പിന്‍വലിച്ച് റെയില്‍വേ. തനത് കേരള വിഭവങ്ങള്‍ റെയില്‍വേ മെനുവില്‍ നിന്നൊഴിവാക്കി ഉത്തരേന്ത്യന്‍ രുചികള്‍ വിളമ്പാനുള്ള ഐആര്‍സിടിസിയുടെ നീക്കത്തെയാണ് ചുവപ്പ് കൊടി ഉയര്‍ത്തി മലയാളികള്‍ പാളത്തില്‍ പിടിച്ചിട്ട് തിരിച്ചു വിട്ടത്. മലയാളികളുടെ അതിരൂക്ഷമായ എതിര്‍പ്പും പ്രതിഷേധവും കണക്കിലെടുത്ത് റെയില്‍വേ മെനുവില്‍ പുട്ടും പഴംപൊരിയും അടക്കമുള്ള കേരളീയ വിഭവങ്ങള്‍ പുനസ്ഥാപിച്ച് പരിഷ്കരിച്ച പട്ടികയിറക്കി. കേരളീയ ഭക്ഷണ ശീലത്തില്‍ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല പഴംപൊരി തുടങ്ങിയ സാധനങ്ങള്‍ മെനുവില്‍ നിന്ന് റെയില്‍വേ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധാണ് സമുഹ മാധ്യമങ്ങളിലടക്കം ഉയര്‍ന്നത്. അതിനിടെ വിഷയത്തില്‍ ഇടപെട്ട എറണാകുളം എംപി ഹൈബി ഈഡന് കേരളത്തിന്റെ പ്രതിഷേധം ഐആര്‍സിടിസി ചെയര്‍മാന്റെ ശ്രദ്ധയില്‍പെടുത്തി. ഐആര്‍സിടിസി അധികൃതര്‍ ഇന്നലെ ഹൈബിയുടെ വീട്ടിലെത്തിയാണ്…
Read Moreഒരു വശത്ത് തീ, മറുവശത്തു കായൽ! രക്ഷപ്പെടൽ ഭാഗ്യം കൊണ്ടു മാത്രം; രക്ഷിക്കാനെത്തിയ സ്പീഡ് ബോട്ടും മുങ്ങി
മുഹമ്മ: പാതിരാമണൽ ദ്വീപിന് സമീപം ഹൗസ് ബോട്ട് അഗ്നിക്കിരയായപ്പോൾ യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രം. ഹൗസ് ബോട്ടുകളിൽ സൂക്ഷിക്കേണ്ട ജീവൻ രക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റുകളോ ലൈഫ് ബോയകളോ ബോട്ടിൽ ഇല്ലായിരുന്നുവെന്നു യാത്രക്കാർ പറയുന്നു. ആറു മാസം പ്രായമായ കുട്ടിയുൾപ്പെടെ മൂന്നു കുട്ടികളും, നീന്തൽ പരിചയമില്ലത്ത യാത്രക്കാരും ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നു. ജീവൻ കൈയിലെടുത്താണ് എല്ലാവരും കത്തുന്ന ബോട്ടിൽനിന്നു കായലിലേക്കു ചാടിയത്. പാതിരാമണലിനോടു ചേർന്ന അഴം കുറഞ്ഞ ഭാഗത്തേക്കു ബോട്ട് ഓടിച്ചു കയറ്റിയതാണു രക്ഷയായത്. അഞ്ചടിയോളം മാത്രം താഴ്ചയുള്ള ഭാഗമായതിനാൽ കായലിൽ ചാടിയവർക്കു കാൽ കുത്തി നിൽക്കാൻ കഴിഞ്ഞു. മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെയും കുട്ടികളെയുമൊക്കെ എടുത്തുകൊണ്ടാണ് യാത്രക്കാർ ചാടിയത്. കാൽകുത്തി നിൽക്കാൻ കഴിഞ്ഞതുകൊണ്ടു മാത്രമാണ് യാത്രക്കാർ രക്ഷപ്പെട്ടത്. അപകടവാർത്ത അറിഞ്ഞപ്പോൾ കുമരകം ബോട്ട് ദുരന്തത്തിന്റെ ഓർമകളാണ് നാടിനെ വേട്ടയാടിയത്. നടുക്കായലിൽ ഉണ്ടായ അപകടത്തിൽ നിരവധി ജീവനുകൾ…
Read Moreഗ്രൂപ്പുകളിയുടെ ജംബോ പട്ടികയിൽ ഹൈക്കമാൻഡ് നെറ്റിചുളിച്ചു; നേതാക്കൾ സ്വയം പിന്മാറുന്നു
തിരുവനന്തപുരം: കെപിസിസി പുനസംഘടനയിൽ ജംബോ പട്ടിക പറ്റില്ലെന്ന് ഹൈക്കമാൻഡ് കട്ടായം പറഞ്ഞതോടെ ജനപ്രതിനിധികളായ നേതാക്കൾ പാർട്ടി ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കേണ്ടെന്ന നിലപാടുമായി രംഗത്തെത്തി. വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്ന് വി.ഡി.സതീശനും വൈസ് പ്രസിഡന്റ് പദവി വേണ്ടെന്ന് ടി.എൻ.പ്രതാപനും എ.പി.അനിൽകുമാറും ഹൈക്കമാൻഡിനെ അറിയിച്ചു. സതീശനും അനിൽകുമാറും നിലവിൽ എംഎൽഎമാരും പ്രതാപൻ എംപിയുമാണ്. പാർട്ടി ഭാരവാഹിത്വം വേണ്ടെന്ന് വ്യക്തമാക്കിയ നേതാക്കൾ ജംബോ പട്ടിക അംഗീകരിക്കരുതെന്നും ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. ജംബോ ഭാരവാഹിപട്ടിക പൊതുജനമധ്യത്തിൽ കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കുമെന്നാണ് സതീശന്റെ നിലപാട്. നേരത്തെ എ-ഐ ഗ്രൂപ്പുകളുടെ പിടിവാശി മൂലം ജംബോ പട്ടികയാണ് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ചത്. ചെറിയ സംസ്ഥാനമായ കേരളത്തിൽ ഇത്രയും ഭാരവാഹികളെ കുത്തിനിറച്ച് ഭാരവാഹി പട്ടിക ആവശ്യമുണ്ടോ എന്ന് ഹൈക്കമാൻഡ് ആരാഞ്ഞു. ജനപ്രതിനിധികളെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കി പട്ടിക ചുരുക്കാനും ഹൈക്കമാൻഡ് നിർദ്ദേശം നൽകി. ഇതോടെയാണ് നേതാക്കളിൽ ചിലർ സ്വയം മാറിനിൽക്കാൻ…
Read Moreപാക്കിസ്ഥാനിൽ ലൈംഗിക കുറ്റങ്ങൾ കൂടുന്നു: കാരണം ഇന്ത്യയെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ
ലാഹോർ: പാക്കിസ്ഥാനിൽ ലൈംഗിക കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും കൂടിവരുന്നതിനു കാരണം ഇന്ത്യയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. അടുത്തിടെ പാക്കിസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കാൻ കാരണം ബോളിവുഡ് ചിത്രങ്ങളാണെന്നും ഇത്തരം ചിത്രങ്ങൾ കാണുന്നതിനാൽ രാജ്യത്ത് മയക്കുമരുന്ന് ഉപയോഗവും പീഡനങ്ങളും വർധിക്കുന്നുവെന്നും ഇമ്രാൻഖാൻ ആരോപിച്ചു. മൊബൈൽ ഫോണ്‍ ഉപയോഗം രാജ്യത്ത് വർധിച്ചതുകൊണ്ടാണ് ബോളിവുഡ് സിനിമകൾ കൂടുതൽ കാണാൻ ജനങ്ങൾക്ക് അവസരം ലഭിക്കുന്നത് സ്കൂളുകളിൽ മയക്കുമരുന്നിന്റെ ഉപയോഗം ഗണ്യമായി കൂടിയിട്ടുണ്ടെന്നും ബോളിവുഡ് ചിത്രങ്ങളെ രാജ്യത്ത് പരമാവധി നിരുൽസാഹപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Moreഎന്തിനാ? കെപിസിസി പട്ടികയിൽ ആറ് വർക്കിംഗ് പ്രസിഡന്റുമാർ; ഹൈക്കമാൻഡിന് അതൃപ്തി
ന്യൂഡൽഹി: കെപിസിസി പുനഃസംഘടന പട്ടികയിൽ വർക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടിയതിൽ ഹൈക്കമാൻഡിന് അതൃപ്തി. ആറ് പേരുടെ പട്ടികയാണ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെപിസിസി നൽകിയത്. പട്ടിക നൽകിയ ശേഷവും നേതാക്കളെ വീണ്ടും ഹൈക്കമാൻഡ് ചർച്ചക്ക് വിളിച്ചു. കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് ഇത്രയും വർക്കിംഗ് പ്രസിഡന്റുമാർ എന്തിനാണെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് ആരാഞ്ഞു. ഹൈക്കമാൻഡ് എതിർപ്പറിയിച്ച പശ്ചാത്തലത്തിൽ ഇന്നും ചർച്ച തുടരും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ബുധനാഴ്ച രാത്രി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന് 120 പേരുടെ അന്തിമ പട്ടിക സമർപ്പിച്ചത്. പ്രസിഡന്റിനും ട്രഷറർക്കും ആറ് വർക്കിംഗ് പ്രസിഡന്റുമാർക്കും പുറമേ 13 വൈസ് പ്രസിഡന്റുമാർ, 36 ജനറൽ സെക്രട്ടറിമാർ, 70 സെക്രട്ടറിമാർ എന്നിവർ അവസാന പട്ടികയിലുണ്ടെന്നാണു സൂചന.
Read Moreലാ ഇലാഹ ഇല്ലല്ലാഹ് മുദ്രാവാക്യം വർഗീയമല്ല; അതൊരു വികാരപരമായ മുദ്രാവാക്യമെന്ന് നജീബ് ജംഗ്
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി പിൻവലിക്കുംവരെ പ്രതിഷേധം തുടരുമെന്ന് ഡൽഹി മുൻ ലഫ്റ്റനൻറ് ഗവർണർ നജീബ് ജംഗ്. പ്രതിഷേധക്കാർ ജാഥയിൽ വിളിക്കുന്ന ‘ലാ ഇലാഹ ഇല്ലല്ലാഹ്’ മുദ്രാവാക്യം വർഗീയമല്ലെന്നും അദ്ദേഹം പറഞ്ഞു. അതൊരു വികാരപരമായ മുദ്രാവാക്യമായിരുന്നു. വർഗീയ മുദ്രാവാക്യമാണെന്ന് താൻ കരുതുന്നില്ല. സിഎഎ പ്രക്ഷോഭം മൂലം ഏറ്റവും വലിയ പുരോഗതി, വന്ദേമാതരം ആലപിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് മുസ്ലിംകൾ മനസിലാക്കുന്നു എന്നതാണ്- അദ്ദേഹം പറഞ്ഞു. ഷഹീൻ ബാഗിൽ മുസ്ലിം സ്ത്രീകൾ നടത്തുന്ന സമാധാനപരമായ സമരത്തിന് തുല്ല്യമായ മറ്റൊരു സമരം ഈ നൂറ്റാണ്ടിൽ ലോകത്തെവിടെയും കാണാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറു വർഷമായി ഇന്ത്യയിലെ മുസ്ലിംങ്ങളും ക്രിസ്ത്യാനികളും മറ്റ് ന്യൂനപക്ഷങ്ങളും ആശങ്കയിലാണ്. ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിലൂടെ ആ അരക്ഷിതാവസ്ഥ രൂക്ഷമായിരിക്കുന്നു. ലോക രാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ പ്രതിഛായ തകർന്നിരിക്കുകയാണ്. ഒരുകാലത്ത് ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്ന രാജ്യങ്ങൾ പോലും അകന്നുപോയിരിക്കുകയാണെന്നും അദ്ദേഹം…
Read Moreഅജ്ഞാത വൈറസ് പടരുന്നു! 9 മരണം; അമേരിക്കയിലും സ്ഥിരീകരിച്ചു; കൊച്ചിയിലും ജാഗ്രത
ബെയ്ജിംഗ്: അജ്ഞാത വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം ഒന്‍പതായി. കൊറോണ വൈറസ് ബാധ ചൈനയിൽ കൂടുതൽ നഗരങ്ങളിലേക്ക് പടരുകയാണ്. ഒരു ഇന്ത്യക്കാരിയിൽ ഉൾപ്പെടെ 400 പേരിലാണ് രോഗംബാധിച്ചത്. ഇവരിൽ 12 പേർ അതീവ ഗുരുതര നിലയിലും 51 പേർ ഗുരുതരനിലയിലുമാണ്. വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് ചൈനീസ് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. വുഹാൻ നഗരത്തിലാണ് ഏറ്റവുമധികം പേർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തത്. ബെയ്ജിംഗ്, ഷാങ്ഹായ്, ഷെൻഷെൻ നഗരങ്ങളിൽ രോഗം പടർന്നു പിടിക്കുകയാണ്. തായ്ലാൻഡിൽ രണ്ടുകേസുകളും ജപ്പാനിൽ ഒരുകേസും റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യ സംഘടന യോഗം വിളിച്ചിട്ടുണ്ട്. കൊറോണ വൈറസ് കുടുംബത്തിലെ അജ്ഞാത വൈറസാണ് രോഗം പടർത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ജലദോഷം മുതൽ മാരകമായ സാർസ് രോഗംവരെ പരത്തുന്ന മാരകമായ വൈറസുകളുടെ കൂട്ടമാണ് കൊറോണ. പനിയും ശ്വാസവൈഷമ്യവുമാണു പ്രധാന ലക്ഷണങ്ങൾ. ചൈനയിലെ വുഹാനിയിലെ മാർക്കറ്റിൽ…
Read Moreപലിശ സ്വാഹ! രണ്ടു ലക്ഷത്തിത്തിന്റെ ചെക്കിന് 20 ലക്ഷം; കരാറുകാരന് “ബോണസായി’ നൽകിയ 18 ലക്ഷം ട്രഷറിക്ക് തിരിച്ചു കിട്ടി, പലിശയിനത്തിൽ മാത്രം ട്രഷറിക്ക് നഷ്ടം 1.75 ലക്ഷം
നിശാന്ത് ഘോഷ് കണ്ണൂർ: ജില്ലാ പഞ്ചായത്ത് കരാറുകാരന് നൽകിയ രണ്ടു ലക്ഷത്തിന്റെ ചെക്കിനു പകരം ജില്ലാ ട്രഷറിയിൽ നിന്നും 20 ലക്ഷം നൽകിയ സംഭവത്തിൽ അധികമായി നൽകിയ 18 ലക്ഷം രൂപ ഒടുവിൽ ട്രഷറിക്ക് തിരിച്ചു ലഭിച്ചു. 14 മാസത്തിനു ശേഷമാണ് കരാറുകാരനിൽ നിന്നും തുക സർക്കാർ ഖജനാവിലേക്ക് തിരിച്ചെത്തിയത്. സാധാരണ ഗതിയിൽ സർക്കാർ നിരക്കിലെ പലിശ ഒന്‍പത് മുതൽ 11 ശതമാനം വരെയാണ്. ഇതു പ്രകാരം ചുരുങ്ങിയ നിരക്കായ ഒന്‍പത് ശതമാനം വച്ച് ഈടാക്കിയാൽ തന്നെ സർക്കാരിന് ഒന്നേ മുക്കാൽ ലക്ഷത്തോളം ലഭിക്കണം. എന്നാൽ ഉദ്യോഗസ്ഥരുടെ അലംബാവം മൂലം സർക്കാർ ഖജനാവിൽ നിന്നും “കാണാതായ’ ലക്ഷങ്ങൾക്ക് ഒരുതരത്തിലുള്ള പലിശയും ഈടാക്കാനുള്ള നടപടികളില്ലാത്തത് വിവാദമായിട്ടുണ്ട്. ഇതു സംബന്ധിച്ച് ധനകാര്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഖജനാവിലെ പണം കുറവുണ്ടായ സാഹചര്യത്തിൽ പദ്ധതികളെ ഇത് എങ്ങിനെ ബാധിച്ചു എന്നതാണ് പരിശോധിച്ചു…
Read More