താമരശേരി: കൂടത്തായ് കൊലപാതക പരമ്പര ഇതിവൃത്തമാക്കി നിര്‍മിക്കുന്ന സിനിമയുടെയും സീരിയലിന്റെയും സംപ്രേഷണത്തിനെതിരേ കോടതിയെ സമീപിച്ചത് റോയ്-ജോളി ദമ്പതിമാരുടെ മക്കളുടെ മാനസികാവസ്ഥയും ഭാവിയും കരുതിയാണെന്ന് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി റെഞ്ചി തോമസ്. അഭിഭാഷകൻ എം. മുഹമ്മദ് ഫിര്‍ദൗസ്, പൊന്നാമറ്റം വീടിന്റെ അയല്‍വാസി എന്‍.പി. മുഹമ്മദ് ബാവ എന്നിവര്‍ക്കൊപ്പം താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന കൊലപാതക കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാവുന്നതിനു മുമ്പ്തന്നെ സിനിമയും സീരിയലുമെല്ലാം സംപ്രേഷണം ചെയ്യുന്നത് റോയി, ജോളിദമ്പതികളുടെ മക്കളെ മാനസികമായി ഏറെ വിഷമിപ്പിക്കുമെന്നും റെഞ്ചി തോമസ് പറഞ്ഞു. അതേസമയം ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് മീഡിയ പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയേല്‍ , ഫ്ളവേഴ്സ് ചാനല്‍, ചാനല്‍ സിഇഒ ശ്രീകണ്ഠന് നായര്‍, സീരിയല്‍ സംവിധായകന് ഗിരീഷ്, മുഖ്യപ്രതി ജോളി,കൂടത്തായ് സിനിമ സംബന്ധിച്ച് വാര്‍ത്തകള്‍ നല്കിയ…
Read MoreCategory: Loud Speaker
സ്ഫോടനത്തിന് ചുക്കാൻ പിടിച്ചത് നാൽവർ സംഘം! ബ്ലാസ്റ്റ് ഷെഡ് സ്ഥിതി ചെയ്തത് ഫ്ളാറ്റിന്റെ എഴുപത് മീറ്റർ അകലെ
കൊച്ചി: എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ളാറ്റിന്റെ എഴുപത് മീറ്റർ അകലെ കുണ്ടന്നൂർ പാലത്തിന്റെ തുടക്കത്തിലാണ് സ്ഫോടനത്തിന്റെ സൂത്രധാരന്മാർ അണിനിരന്ന ബ്ലാസ്റ്റ് ഷെഡ് സ്ഥിതി ചെയ്തത്. ആൽഫ സെറീനിന്റെ ബ്ലാസ്റ്റ് ഷെഡ് കായലിനോട് ചേർന്നു മറുകരയിലുള്ള ബിപിസിഎൽ കെട്ടിടത്തോട് ചേർന്നും പ്രവർത്തിച്ചു. നാലു പേരാണ് ബാസ്റ്റ് ഷെഡിൽനിന്നു സ്ഫോടനം നിയന്ത്രിച്ചത്. മൈനിംഗ് എൻജിനീയർ, ബ്ലാസ്റ്റർ, ഷോട്ട് ഫൈറർ, പെസോ പ്രതിനിധി എന്നിവർ മാത്രമാണ് ബ്ലാസ്റ്റ് ഷെഡിൽ ഉണ്ടായിരുന്നത്. കണ്ട്രോൾ റൂമിൽനിന്നു ലഭിച്ച നിർദേശത്തെത്തുടർന്ന് ബ്ലാസ്റ്റ് ഷെഡിലുള്ളവർ സ്ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ സജ്ജീകരണങ്ങളും പൊളിക്കൽ ചുമതലയുള്ള കന്പനികളായ എഡിഫസ്, വിജയ സ്റ്റീൽസസ് എന്നിവരുടെ മൈനിംഗ് എൻജിനീയർമാർ വെള്ളിയാഴ്ച തന്നെ പരിശോധിച്ചിരുന്നു. ഞായറാഴ്ച പൊളിക്കുന്ന ജെയിൻ കോറൽ കോവിന്റെ ബ്ലാസ്റ്റ് ഷെഡ് നെട്ടൂരിലെ എസ്എച്ച്എം ഷിപ്പ് ടെസ്റ്റിംഗ് ഫെസിലിറ്റി സെന്ററിനോട് ചേർന്നും ഗോൾഡൻ കായലോരത്തിന്റേത് കെട്ടിടത്തിൽനിന്നു നൂറ്…
Read Moreആന ഇടഞ്ഞോടി; പാപ്പാനടക്കം മൂന്നു പേർക്ക് പരിക്കേറ്റു; ഓട്ടത്തിനിടയിൽ പല വാഹനങ്ങളും കേടുവരുത്തി, തെങ്ങുകളും മറിച്ചിട്ടു
ചാവക്കാട്: എടക്കഴിയൂർ ചന്ദനക്കുടം നേർച്ചക്കായി കൊണ്ടുവന്ന ആന ഇടഞ്ഞോടി പാപ്പാനടക്കം മൂന്നു പേർക്ക് പരിക്കേറ്റു. തിരുവത്ര ആനത്തല മുക്കിൽനിന്നും ഓട്ടം തുടങ്ങിയ ആന കാനോലികനാൽ കടന്ന് വാഴപ്പുള്ളിയിലേക്കാണ് ഓടിയത്. പാപ്പാ·ാരും നാട്ടുകാരും ആനയെ പിൻതുടർന്നെങ്കിലും 10 കിലോമീറ്റർ ഓടിയശേഷമാണ് പേരകം താമരയൂരിൽവച്ചാണ് ആനയെ തളച്ചത്. ഓട്ടത്തിനിടയിൽ പല വാഹനങ്ങളും കേടുവരുത്തി, തെങ്ങുകളും മറിച്ചിട്ടു. ഇന്നു രാവിലെ എട്ടരയോടെയാണ് നേർച്ചയിൽ എഴുന്നള്ളിക്കുന്നതിനായി ആനയെ ലോറിയിൽ കൊണ്ടുവന്നത്. ലോറിയിൽനിന്ന് ഇറക്കിയ ഉടനെ ആന വിരണ്ടോടുകയായിരുന്നു. ഉടനെ തളയ്ക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. പിന്നീട് പല ഭാഗത്തുകൂടി ഓടിയാണ് കാനോലി കനാലിൽ എത്തിയത്. അവിടെനിന്ന് മറുകര കടന്നാണ് താമരയൂർക്ക് ഓടിയത്. ഇതിനിടയിലാണ് വീണ് ഒരു പാപ്പാന് പരിക്കേറ്റത്. പിടികൂടിയ ആനയെ താമരയൂരിൽ തളച്ചിരിക്കുകയാണ്.
Read Moreയുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം! കേന്ദ്രമന്ത്രി വി. മുരളീധരന് കണ്ണൂരിൽ കനത്ത സുരക്ഷ
കണ്ണൂർ: യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം കണക്കിലെടുത്ത് കണ്ണൂരിലെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് കനത്ത സുരക്ഷ. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരുടെ നേതൃത്വത്തിൽ 200 പോലീസുകാരെയാണ് വിവിധ സ്ഥലങ്ങളിൽ നിയോഗിച്ചത്. രാവിലെ കണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്തിയ കേന്ദ്രമന്ത്രി 10 ഓടെ പയ്യാന്പലം മാരാർജി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നവനീതം ഓഡിറ്റോറിയത്തിൽ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാകമ്മിറ്റി ഓഫീസായ മാരാർജി ഭവനിലെത്തിയ അദ്ദേഹം ബലിദാൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി കടന്നുപോകുന്ന റൂട്ടിലെ പ്രധാന കേന്ദ്രങ്ങളിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ പോലീസ് പട്രോളിംഗും ശക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുവജന സംഘടനകൾ പ്രതിഷേധം നടത്തുമെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിക്ക് കനത്ത സുരക്ഷ…
Read Moreസിനിമ ഹിന്ദുവിരുദ്ധമാണെന്ന്! ബിജെപിയുടെ ബഹിഷ്കരണ ഭീഷണി; ഛപകിന്റെ പ്രത്യേക പ്രദർശനം നടത്തി അഖിലേഷ്
ലക്നോ: ദീപിക പദുക്കോൺ മുഖ്യകഥാപാത്രമായി എത്തുന്ന ബോളിവുഡ് സിനിമ ഛപകിന്റെ പ്രത്യേക പ്രദർശനം നടത്താനൊരുങ്ങി സമാജ്വാദി പാർട്ടി. പാർട്ടി പ്രവർത്തകർക്കായി സൗജന്യ പ്രദർശനമാണ് അധ്യക്ഷൻ അഖിലേഷ് യാദവ് ഒരുക്കിയിരിക്കുന്നത്. ദീപികയുടെ ജെഎൻയു സന്ദർശനത്തോടെ ബിജെപി ഛപക് ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. സിനിമ ഹിന്ദുവിരുദ്ധമാണെന്നും ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കാനുമാണ് സൈബർ പ്രചാരണം. ദീപികയ്ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളുമാണ് ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിനെ തുടർന്നാണ് പിന്തുണയുമായി അഖിലേഷ് യാദവ് രംഗത്തെത്തിയത്. ലക്നോവിലെ തിയറ്ററിലാണ് പ്രത്യേക പ്രദർശനം നടത്തുന്നത്. ഛപകിന് പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളും രംഗത്തെത്തിയിരുന്നു. മധ്യപ്രദേശിലും ചത്തീസ്ഗഡിലും ചിത്രത്തിനു നികുതി ഒഴിവാക്കിയിരുന്നു. ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ യഥാർഥ ജീവിതമാണ് ദീപിക സിനിമയിൽ അവതരിപ്പിക്കുന്നത്. ദീപികയും സംവിധായിക മേഘ്ന ഗുൽസാറും സംയുക്തമായി നിർമിച്ച ചിത്രം ഇന്നാണ് പ്രദർശനത്തിനെത്തിയത്. ദീപിക പ്രധാന വേഷത്തിലെത്തിയ പത്മാവത് ബഹിഷ്കരിക്കാൻ സംഘപരിവാർ…
Read Moreദീപികയുടെ രാഷ്ട്രീയ ചായ്വ് അറിയാം! അവർ കോൺഗ്രസിനെയാണ് പിന്തുണച്ചിരുന്നത്; ദീപികയെ പരിഹസിച്ച് സ്മൃതി ഇറാനി
ന്യൂഡൽഹി: ജെഎൻയുവിൽ മുഖംമൂടി ആക്രമണത്തിനു വിധേയരായ വിദ്യാർഥികൾക്ക് പിന്തുണയറിയിച്ച ബോളിവുഡ് നടി ദീപിക പദുക്കോണിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദീപികയുടെ രാഷ്ട്രീയ ചായ്വ് എന്താണെന്ന് തനിക്കറിയാമെന്ന് സ്മൃതി ഇറാനി പറഞ്ഞു. 2011 ൽ താരം തന്റെ രാഷ്ട്രീയ ബന്ധം അറിയിച്ചിരുന്നതാണ്. അവർ കോൺഗ്രസിനെയാണ് പിന്തുണച്ചിരുന്നത്- സ്മൃതി പറഞ്ഞു. ചെന്നൈയിൽ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരോടൊപ്പം ദീപിക നിന്നത് ഞങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതമായ കാര്യമല്ല. പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ ലാത്തികൊണ്ട് കുത്തിയവര്‍ക്കൊപ്പമാണ് ദീപിക ചേര്‍ന്നത്. അവരുടെ അവകാശത്തെ ഞാന്‍ നിഷേധിക്കുന്നില്ല-സ്മൃതി പരിഹസിച്ചു. ജെഎൻയുവിൽ മുഖംമൂടി ആക്രമണത്തിനു ശേഷം വിദ്യാർഥികൾക്ക് പിന്തുണയുമായി ദീപിക കാമ്പസിൽ എത്തിയിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികളുമായി സംസാരിച്ച ശേഷമാണ് അവർ മടങ്ങിയത്. ഇതിനു ശേഷം ദീപികയ്ക്കു നേരെ ബിജെപി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ദീപികയുടെ സിനിമ ഛപക് ബഹിഷ്കരിക്കാൻ…
Read Moreബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ പോലീസിന്റെ ക്രൂരകൃത്യങ്ങൾ വീണ്ടും! യുവാവിന്റെ മുഖത്ത് ബൂട്ടിട്ട് കയറിനിന്ന് മർദനം
ലക്നോ: ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ പോലീസിന്റെ ക്രൂരകൃത്യങ്ങൾ വീണ്ടും. മൊബൈൽ ഫോൺ മോഷ്ടാവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് അതിക്രൂരമായി മർദിച്ചു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച് വിവാദത്തിലായ യുപി പോലീസിന് വീണ്ടും നാണക്കേടായ സംഭവം അരങ്ങേറിയത് ഡിയോറിയയിലെ മാഹെൻ ഗ്രാമത്തിലാണ് സുമിത് ഗോസ്വാമി എന്നയാളാണ് പോലീസ് അതിക്രമത്തിന് ഇരയായത്. പോലീസ് സ്റ്റേഷനിൽ എത്തിച്ച സുമിതിനെ ബെൽറ്റ് കൊണ്ട് ക്രൂരമായി അടിച്ചു. നിലത്തുവീണ ഇയാളുടെ മുഖത്ത് ബൂട്ടിട്ട് കയറിനിന്ന് രണ്ടു കാലുകളിലും ഭിത്തിയോട് ചേർത്തുവച്ച ശേഷം മർദിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ യുപി പോലീസ് വീണ്ടും പ്രതിരോധത്തിലായി. സുമിതിനെ മർദിച്ച മൂന്ന് പോലീസ് കോണ്‍സ്റ്റബിൾമാരെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ എഫ്ഐആർ രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഎഎസ്ഐ യെ വെടിവച്ചുകൊന്ന സംഭവം! കേരളത്തിൽ നാല് ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം
തിരുവനന്തപുരം: കേരള- തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ എഎസ്ഐ യെ വെടിവച്ചുകൊന്ന കേസിലെ പ്രതികളെ പിടികൂടാൻ കേരളത്തിലും അന്വേഷണം ഉൗർജിതമാക്കി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പോലീസ് അന്വേഷണം നടത്തുന്നത്. കൊലപാതകത്തിന് ശേഷം പ്രതികൾ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്നും പ്രതികളെ പിടികൂടാൻ തമിഴ്നാട് ഡിജിപി കേരള ഡിജിപി ലോക്നാഥ് ബെഹ്റയെ നേരിൽ കണ്ട് സഹായം അഭ്യർത്ഥിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേരളാ പോലീസ് തമിഴ്നാട് പോലീസിനെ സഹായിക്കാനായി കേരളത്തിലും അന്വേഷണം ഉൗർജിതമാക്കിയിരിക്കുന്നത്. കേരളത്തിലെ അന്വേഷണത്തിന്റെ ഏകോപന ചുമതല തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഐജി. അനൂപ് കുരുവിള ജോണിനാണ്. എഎസ്ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികളായ തൗഫിക്ക്, ഷമീം എന്നിവർ നിരോധിത ഭീകരസംഘടനയുമായി ബന്ധപ്പെട്ടവരാണെന്നും കേരളത്തിലും ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന വിവരങ്ങളും തമിഴ്നാട് പോലീസ് കേരള പോലീസ് മേധാവിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് കേരള- തമിഴ്നാട് പോലീസുകൾ സംയുക്ത…
Read More1.45 കോടിയുടെ കുഴൽപ്പണം കടത്തിയ മഹാരാഷ്ട്ര സ്വദേശികൾ അറസ്റ്റിൽ; സ്വർണം അന്വേഷിച്ച് പോലീസ്; ദുരൂഹത
വളപട്ടണം: നീലേശ്വരത്തു പച്ചക്കറി വ്യാപാരിയെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയ കാറിൽനിന്നു 1,45,45,000 രൂപയുടെ കുഴൽപ്പണം പിടികൂടിയ സംഭവത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാറിൽ സഞ്ചരിച്ചിരുന്ന മഹാരാഷ്ട്ര സാംഗ്ളി സ്വദേശികളായ എസ്.ബി. കിഷോര്‍ താനാജി (33), സാഗര്‍ പലാസോ ഖ്ലേര് (21) എന്നിവരാണ് അറസ്റ്റിലായത്. കുഴൽപണം പിടികൂടിയ സംഭവത്തിലും വ്യാപാരി മരിച്ചതടക്കം നാലു കേസുകളാണ് ഇവർക്കെതിരേ രജിസ്റ്റർ ചെയ്തത്. വ്യാപാരിയെ ഇടിച്ച കാർനിർത്താതെ പോയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വളപട്ടണം പാലത്തിനു സമീപത്തുനിന്നാണ് ഇന്നലെ വളപട്ടണം പോലീസ് കുഴൽപ്പണ സംഘത്തെ പിടികൂടിയത്. കാറിൽ ഇന്ധന ടാങ്കിനകത്ത് പ്രത്യേക അറകളുണ്ടാക്കിയാണു പണം സൂക്ഷിച്ചിരുന്നത്. സ്വർണക്കടത്തുമായി ബന്ധമുള്ള സംഘം ദേശീയപാത വഴി വരുന്നുണ്ടെന്ന കണ്ണൂർ വിമാനത്താവളം കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസ് നൽകിയ വിവരത്തെ തുടർന്നാണ് ജാർഖണ്ഡ് രജിസ്ട്രേഷൻ കാർ പോലീസ് വിശദമായി പരിശോധിച്ചത്. എന്നാൽ ഇവരുടെ പക്കൽ നിന്നും സ്വർണം…
Read Moreനിയമം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമെന്ന് ! പിഴ കുറച്ചതിന് കേന്ദ്രത്തിന്റെ നോട്ടീസ്: വ്യക്തത തേടി ഗതാഗത സെക്രട്ടറിക്ക് കത്തയച്ചു
കോഴിക്കോട് : മോട്ടോർ വാഹന നിയമലംഘനങ്ങളിലെ പിഴതുക ഇരട്ടിയും അതിലധികവുമായി വർധിപ്പിച്ചതിൽ ചിലത് കുറച്ച കേരളത്തിന്റെ നീക്കത്തിനെതിരെ കേന്ദ്ര ഉപരിതല മന്ത്രാലയം അയച്ച നോട്ടീസിൽ വ്യക്തതതേടി ട്രാൻസ്പോർട്ട് കമീഷണർ സർക്കാരിന് കത്തയച്ചു. പാർലമെന്റ് പാസാക്കിയ നിയമം മറികടക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും, അത് ഇന്ത്യൻ ഭരണഘടനയുടെ 356-ാം അനുഛേദമനുസരിച്ച് കുറ്റകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അണ്ടർ സെക്രട്ടറി എസ്.കെ.ഗീവ ജനുവരി ആറിന് എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടീസയച്ചത്. കേന്ദ്രനിയമം ലഘൂകരിച്ച് ഒരു സംസ്ഥാനം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിനെക്കുറിച്ച് നോട്ടീസിൽ പരാമർശമുണ്ടെങ്കിലും കേരളത്തിന്റെ പേരെടുത്ത് പറയുന്നില്ല. 1988ലെ കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ 200-ാം ഉപവകുപ്പ് അനുസരിച്ച് പിഴതുക കോന്പൗണ്ട് ചെയ്ത്( ലഘൂകരിച്ച്) ഒരു സംസ്ഥാനം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൊത്തം സംസ്ഥാനങ്ങൾക്ക് അറിയിപ്പു നൽകുന്നുവെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. കേന്ദ്രം നിശ്ചയിച്ച പിഴതുക കേരളത്തിൽ കുറച്ചത് നിയമോപദേശം തേടിയശേഷമാണെന്നും…
Read More