തുന്പൂർ: തുന്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നു മടങ്ങുകയായിരുന്ന കൊറ്റനെല്ലൂർ സ്വദേശികളുടെ മേൽ കാറിടിച്ച് രണ്ടുകുടുംബങ്ങളിൽ നിന്നായി നാലുപേർ മരിച്ചു. കൊറ്റനെല്ലൂർ പള്ളിക്കടുത്ത് പേരാന്പുള്ളി ശങ്കരൻ മകൻ സുബ്രൻ(56), മകൾ പ്രജിത(23), കണ്ണാന്തറ വീട്ടിൽ ബാബു(58), മകൻ വിബിൻ(28) എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രിക്കു ശേഷമായിരുന്നു അപകടം. തുന്പൂർ വെള്ളാങ്ങല്ലൂർ റോഡിൽ ഇന്ദിരാ ഭവന് അടുത്തുവച്ചാണ് ദുരന്തമുണ്ടായത്. പരിക്കറ്റ ഒരാൾ മാളയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെളളാങ്ങല്ലൂർ ഭാഗത്തുനിന്ന് എതിരെ വന്ന നിയന്ത്രണം വിട്ട കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇവരെ ഉടൻതന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെങ്കിലും സുബ്രനും ബാബുവും വിബിനും രാത്രി തന്നെ മരിച്ചു. തൃശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പ്രജിത പുലർച്ചെയാണ് മരിച്ചത്. അപകടത്തെ തുടർന്ന് നിറുത്താതെ പോയ കാർ ആളൂർ എസ് ഐ കെ.എസ് സുശാന്തിന്റെ…
Read MoreCategory: Loud Speaker
പൗരത്വ നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവും; കേരളം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്കി. പൗരത്വ നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും ഹർജിയിൽ പറയുന്നു. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി ജനുവരി 23ന് പരിഗണിക്കാനിരിക്കെയാണ് കേരളവും ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരമുള്ള സംസ്ഥാനങ്ങളുടെ അവകാശം വിനിയോഗിച്ചുകൊണ്ടാണ് കേന്ദ്രത്തിന് എതിരെ സർക്കാർ സൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. നേരത്തെ, പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്ഠ്യേനയായിരുന്നു പാസാക്കിയത്. ഇതിനുപിന്നാലെയാണ് സംസ്ഥാനം നിയമനടപടികളിലേക്ക് നീങ്ങിയത്. പൗരത്വ ഭേദഗതി നിയമം…
Read Moreശബരിമല യുവതീ പ്രവേശനം; റിവ്യു ഹർജികൾ ഇപ്പോൾ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ശബരില യുവതീപ്രവേശനവമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങി. ഒന്‍പതംഗ വിശാല ബെഞ്ചാണ് വാദം കേൾക്കുന്നത്. അതേസമയം യുവതി പ്രവേശന വിധിക്കെതിരെ നൽകിയിട്ടുള്ള പുനഃപരിശോധനാ ഹർജികൾ ഇപ്പോൾ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ച് വ്യക്തമാക്കി. കോടതയിൽ വാദം തുടരുകയാണ്. പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹർജികളിൽ തീരുമാനമെടുക്കുന്നതിനായി ഏഴ് കാര്യങ്ങൾ ഒന്‍പതംഗ ബെഞ്ചിന്റെ പരിശോധനയ്ക്കായി വിട്ടിരുന്നു. ഈ വിഷയങ്ങളിലെ വാദമാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷന് യുവതി പ്രവേശനത്തിന് ഹർജി നൽകാൻ അവകാശമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടു. ഹിന്ദു എന്നതിന്റെ നിർവചനം, ഭരണഘടനാ ധാർമികത, ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളിൽ കോടതിക്ക് ഇടപെടാനാകുമോ ഉൾപ്പെടെ ഏഴ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്തുക എന്നതാണ് ഒന്‍പതംഗ ബെഞ്ചിന്റെ ലക്ഷ്യം. ശബരിമല യുവതി പ്രവേശനം, മുസ്ലീം സ്ത്രീകളും പള്ളി…
Read Moreവിവാദ പരാമർശങ്ങളുമായി വീണ്ടും; പശുവിനെ തൊടുന്നത് നെഗറ്റിവിറ്റി അകറ്റുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് മന്ത്രി
മുംബൈ: പശുവിനെ തൊടുന്നത് ദുസ്വഭാവങ്ങളെ അകറ്റുമെന്നു മഹാരാഷ്ട്ര കോണ്‍ഗ്രസ് മന്ത്രി. ഉദ്ധവ് താക്കറെ സർക്കാരിൽ വനിതാ ശിശുക്ഷേമ മന്ത്രിയായ കോണ്‍ഗ്രസ് എംഎൽഎ യശ്മോതി താക്കുറിന്റെയാണു പരാമർശം. പശുവിനെ തൊടുന്നത് എല്ലാ ദുസ്വഭാവങ്ങളും (നെഗറ്റിവിറ്റി) അകറ്റുമെന്നാണു നമ്മുടെ സംസ്കാരം പറയുന്നത്. പശു വിശുദ്ധ മൃഗമാണ്. പശുവാണെങ്കിലും ഏതു മൃഗമാണെങ്കിലും അതിനെ തൊടുന്നതു സ്നേഹത്തിന്റെ അനുഭവം നൽകും- യശ്മോഹി പറഞ്ഞു. പിന്നീട് താൻ പറഞ്ഞതിൽ വിശദീകരണം നടത്തിയ മന്ത്രി, താൻ പറഞ്ഞതിൽ എന്താണു തെറ്റെന്നും ചോദിച്ചു. ഇത് ആദ്യമായല്ല മന്ത്രി വിവാദ പരാമർശങ്ങൾ നടത്തുന്നത്. തങ്ങൾ ഇപ്പോൾ അധികാരത്തിലെത്തിയതേ ഉള്ളുവെന്നും പോക്കറ്റ് നിറഞ്ഞു തുടങ്ങിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. ആരുടെ കൈയിൽനിന്നു പണം വാങ്ങിയാലും കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടും മന്ത്രി പുലിവാൽ പിടിച്ചു.
Read Moreഞങ്ങൾ നിങ്ങളെ ലാത്തിക്ക് അടിക്കും, വെടിവയ്ക്കും, ജയിലിൽ തള്ളും; പ്രക്ഷോഭകരെ ബിജെപി സർക്കാരുകൾ പട്ടിയെപ്പോലെ വെടിവച്ചുവെന്ന് ബിജെപി നേതാവ്
ന്യൂഡൽഹി: പൊതു മുതൽ നശിപ്പിക്കുന്നവരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പട്ടിയെപ്പോലെ വെടിവച്ചെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ഒരു ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്. അവർ നശിപ്പിക്കുന്ന പൊതുമുതൽ ആരുടെയാണെന്നാണ് അവർ കരുതുന്നത്. അവരുടെ തന്തയുടെ വകയാണോ?. പൊതുമുതൽ നികുതിദായകരുടെയാണ്. നിങ്ങൾ ഇവിടെവന്ന്, ഞങ്ങളുടെ ഭക്ഷണം കഴിച്ച്, ഇവിടെ താമസിച്ച്, ഞങ്ങളുടെ പൊതുമുതൽ നശിപ്പിക്കുന്നു. ഇതാണോ നിങ്ങളുടെ രീതി. ഞങ്ങൾ നിങ്ങളെ ലാത്തിക്ക് അടിക്കും. വെടിവയ്ക്കും, ജയിലിൽ തള്ളും- ദിലീപ് ഘോഷ് പറഞ്ഞു. മമതയുടെ സർക്കാർ പ്രക്ഷോഭകർക്കെതിരേ നടപടിയെടുത്തില്ല. കാരണം അത് അവരുടെ വോട്ടർമാരാണ്. എന്നാൽ ഉത്തർപ്രദേശ്, ആസാം, കർണാടക എന്നിവിടങ്ങളിലെ ബിജെപി സർക്കാരുകൾ പ്രക്ഷോഭകരെ പട്ടിയെപ്പോലെ വെടിവച്ചു. ഇതാണു ശരിയായ കാര്യമെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരേ ബംഗാളിൽ നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കു നേരെ…
Read Moreജനസംഖ്യാ രജിസ്റ്ററിലെ ചതിക്കുഴി കേരളത്തിൽ നടപ്പാക്കില്ല; രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആർഎസ്എസ് ആഭ്യന്തര ശത്രുക്കളെപ്പോലെയാണു കാണുന്നതെന്ന് പിണായി
കോഴിക്കോട്: രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആർഎസ്എസ് ആഭ്യന്തര ശത്രുക്കളെപ്പോലെയാണു കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ട് ഭരണഘടനാ സംരക്ഷണ മഹാ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യാ രജിസ്റ്റർ ചതിക്കുഴിയാണ്. ജനസംഖ്യാ രജിസ്റ്റർ തയാറാക്കിയാലെ പൗരത്വ രജിസ്റ്റർ തയാറാക്കാൻ കഴിയൂ. സെൻസസും ജനസംഖ്യ രജിസ്റ്ററും തമ്മിൽ വ്യത്യാസമുള്ളതുകൊണ്ടാണ് എൻആർസി കേരളത്തിൽ നടപ്പാക്കില്ലെന്നു പറഞ്ഞത്. മുസ്ലിം ന്യൂനപക്ഷത്തിന്റെ സുരക്ഷിത കോട്ടയാണ് കേരളം. ഇവിടെ ഒരു സംഘപരിവാർ ഭീഷണിയും വിലപ്പോവില്ല. വർഗീവാദികളെയും തീവ്രവാദ ശക്തികളെയും മാത്രമാണു നമ്മൾ മാറ്റി നിർത്തുന്നതെന്നും പിണറായി പറഞ്ഞു. മോദി സർക്കാർ ആർഎസ്എസ് നയമാണു നടപ്പാക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആർഎസ്എസ് ആഭ്യന്തര ശത്രുക്കളെപ്പോലെ കാണുന്നു. ബിജെപി സർക്കാർ മുസ്ലിം വിഭാഗത്തെ പ്രത്യേക ലക്ഷ്യത്തോടെ കാണുന്നു. ദേശീയ പൗരത്വ രജിസ്റ്റർ എന്നത് ആർഎസ്എസ് അജണ്ടയാണ്. ഒരു വിഭാഗത്തെ പൗരത്വത്തിൽ നിന്ന് എങ്ങനെ ഒഴിവാക്കാം എന്നതാണ് അവരുടെ ലക്ഷ്യമെന്നും…
Read Moreസ്ഫോടനം നടത്താൻ നിശ്ചയിച്ച സമയത്തുതന്നെ നേവി ഹെലികോപ്ടർ ആകാശത്ത്; കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ അസ്വസ്ഥരായി; ഒടുവില്‍…
കൊച്ചി: സ്ഫോടനത്തിനു തൊട്ടു മുൻപ് നാവികസേനയുടെ ഹെലികോപ്റ്റർ പരിശീലന പറക്കൽ നടത്തിയതു ഫ്ലാറ്റുകൾ പൊളിക്കാനുള്ള സ്ഫോടന നടപടികളുടെ താളംതെറ്റിച്ചു. സ്ഫോടനം നടത്താൻ നിശ്ചയിച്ച സമയത്തുതന്നെ നേവി ഹെലികോപ്ടർ ആകാശത്തു പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതു കളക്ടർ ഉൾപ്പെടെയുള്ളവരെ അസ്വസ്ഥരാക്കി. നാവികസേനാ അധികൃതരെ ഫോണിൽ വിളിച്ചു കളക്ടർ അതൃപ്തി അറിയിച്ച ശേഷമാണു ഹെലികോപ്ടർ പിൻവലിച്ചത്. ഇതുമൂലം 17 മിനിറ്റ് വൈകിയായിരുന്നു ആദ്യ സ്ഫോടനം. ഹോളി ഫെയ്ത്ത് എച്ച്ടുഒ പൊളിക്കാൻ നിശ്ചയിച്ചത് രാവിലെ 11നായിരുന്നു. ഇതിനായി 10.31ന് ആദ്യ സൈറൻ മുഴങ്ങി. രണ്ടാം സൈറണ്‍ 10.55നാണ് മുഴക്കാൻ നിശ്ചയിച്ചിരുന്നത്. ഈ സമയത്താണ് നേവി ഹെലികോപ്റ്റർ പരീക്ഷണ പറക്കൽ നടത്തിയത്. പലതവണ ഹെലികോപ്റ്റർ ഫ്ലാറ്റുകളുടെ ചുറ്റും പറന്നു. ഇതോടെ രണ്ടാം സൈറണ്‍ മുഴക്കുന്നതു നീട്ടി. മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാവിധ അറിയിപ്പുകളും മാധ്യമങ്ങൾ വഴി ജില്ലാഭരണകൂടവും പോലീസും നൽകിയിട്ടുണ്ടായിരുന്നു. ഇതറിവുണ്ടായിട്ടും നേവിയുടെ ഭാഗത്തുനിന്ന്…
Read Moreഐഎസ് ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കുന്നു! കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഭീകര പ്രവർത്തനങ്ങളുടെ യോഗം നടന്നിട്ടുണ്ട്
ന്യൂഡൽഹി: ഭീകര സംഘടനയായ ഐഎസ് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്ന് ഡൽഹി പോലീസ്. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഭീകര പ്രവർത്തനങ്ങളുടെ യോഗം നടന്നിട്ടുണ്ട്. ഭീകര ബന്ധമുള്ള 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. ഇതേക്കുറിച്ച് അന്വേഷണം നടത്താൻ പ്രത്യേക പോലീസ് സംഘത്തെ കേരളം, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാന ങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. ഐഎസ് ബന്ധമുള്ള ഒരാളെ ഗുജറാത്തിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. അയാളെ ഡൽഹിയിൽ കൊണ്ടുവന്നു ചോദ്യംചെയ്യും. ഡൽഹിയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് ഐഎസ് പ്രവർത്തകർക്ക് സിറിയ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലുള്ള ഭീകര പ്രവർത്തകരുമായി ബന്ധമുണ്ട്. കേരളം, കർണാടക, ബിഹാർ, മധ്യപ്രദേശ്, തമിഴ്നാട്, ജമ്മു കാഷ്മീർ, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലീസ് ഭീകര ബന്ധമുള്ളവരെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.
Read Moreഎന്നെ കൊല്ലരുതേ..! അറവുശാലയിലേക്ക് പോകാൻ വിസമ്മതിച്ച് മുട്ടുകുത്തി നിന്ന് കരഞ്ഞ് പശു; പിന്നെ സംഭവിച്ചത്…
അറവുശാലയിലേക്ക് പോകുവാൻ വിസമ്മതിച്ച പശു കണ്ണീരണിയുന്നതിന്റെ നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ചൈനയിലെ ഗ്വാംഗ്ഡോംഗ് പ്രവശ്യയിലെ ഷാന്റൂയി എന്ന സ്ഥലത്താണ് സംഭവം. കൊല്ലാൻ കൊണ്ടുപോയ നിരവധി പശുക്കളിലൊന്നാണ് മരണത്തിലേക്ക് പോകുവാൻ മടികാണിച്ചത്. അറവുശാലയിലേക്ക് കൊണ്ടുപോകുവാൻ തുടങ്ങിയത് മുതൽ പശു നടക്കാൻ വിസമ്മതിച്ചിരുന്നു. വളരെയധികം നേരത്തെ ശ്രമത്തിന് ശേഷമാണ് ഉടമ അതിനെ വാഹനത്തിൽ കയറ്റി വിട്ടത്. അറവുശാലയിലെത്തിയിട്ടും പശു നടക്കുവാൻ കൂട്ടാക്കിയില്ല. പിന്നീട് മുൻകാലുകളിൽ മുട്ടുകുത്തി നിന്ന പശു കണ്ണീരണിയുകയും ചെയ്തു. അറവുശാലയിലെ ജീവനക്കാരനാണ് പശുവിന്റെ ദയനീയ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കകം ദൃശ്യങ്ങൾ വൈറലായി മാറി. ചൈനയിലെ മൃഗസ്നേഹികൾ ഉടൻ തന്നെ പശുവിനെ രക്ഷിക്കുവാൻ 2.5 ലക്ഷം രൂപ സമാഹരിച്ചു. ഇവർ ഉടൻ തന്നെ ഇവിടെ എത്തുകയും പശുവിനെ രക്ഷിക്കുകയും ചെയ്തു. ഈ പശുവിനെ സമീപത്തെ ബുദ്ധക്ഷേത്രത്തിലെ അധികൃതർ ദത്തെടുത്തു. ഇവർ സമാഹരിച്ച പണത്തിൽ നിന്നും ഒരു…
Read Moreകൂടത്തായ് സിനിമ, പരമ്പര! കോടതിയെ സമീപിക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞ് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി റെഞ്ചി
താമരശേരി: കൂടത്തായ് കൊലപാതക പരമ്പര ഇതിവൃത്തമാക്കി നിര്‍മിക്കുന്ന സിനിമയുടെയും സീരിയലിന്റെയും സംപ്രേഷണത്തിനെതിരേ കോടതിയെ സമീപിച്ചത് റോയ്-ജോളി ദമ്പതിമാരുടെ മക്കളുടെ മാനസികാവസ്ഥയും ഭാവിയും കരുതിയാണെന്ന് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി റെഞ്ചി തോമസ്. അഭിഭാഷകൻ എം. മുഹമ്മദ് ഫിര്‍ദൗസ്, പൊന്നാമറ്റം വീടിന്റെ അയല്‍വാസി എന്‍.പി. മുഹമ്മദ് ബാവ എന്നിവര്‍ക്കൊപ്പം താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന കൊലപാതക കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാവുന്നതിനു മുമ്പ്തന്നെ സിനിമയും സീരിയലുമെല്ലാം സംപ്രേഷണം ചെയ്യുന്നത് റോയി, ജോളിദമ്പതികളുടെ മക്കളെ മാനസികമായി ഏറെ വിഷമിപ്പിക്കുമെന്നും റെഞ്ചി തോമസ് പറഞ്ഞു. അതേസമയം ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് മീഡിയ പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയേല്‍ , ഫ്ളവേഴ്സ് ചാനല്‍, ചാനല്‍ സിഇഒ ശ്രീകണ്ഠന് നായര്‍, സീരിയല്‍ സംവിധായകന് ഗിരീഷ്, മുഖ്യപ്രതി ജോളി,കൂടത്തായ് സിനിമ സംബന്ധിച്ച് വാര്‍ത്തകള്‍ നല്കിയ…
Read More