കൊച്ചി: മരടിലെ ഹോളി ഫെയ്ത്ത്, എച്ച്ടുഒ, ജെയിന് കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകള്‍ പൊളിക്കുന്ന എഡിഫസ് കമ്പനിക്ക് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് ഓര്‍ഗനൈസേഷന്റെ (പെസോ) അനുമതി ലഭിച്ചാല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം തന്നെ സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ ആരംഭിക്കും. ആദ്യം താഴെ വീഴുന്ന ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് പൊളിക്കുന്നതിന് എഡിഫസ് കമ്പനി പെസോയ്ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ ഏതാനും രേഖകള്‍ മാറ്റി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്നലെ സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയായതിനാല്‍ അപേക്ഷ സമര്‍പ്പിക്കാനായില്ല. ഇന്ന് രാവിലെ മാറ്റം വരുത്തിയ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. അപകാതകള്‍ ഒന്നുമില്ലെങ്കില്‍ അനുമതി നല്‍കുമെന്ന് ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ് ഡോ.ആര്.വേണുഗോപാല്‍ അറിയിച്ചു. അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മുതല്‍ തന്നെ ഹോളിഫെയ്ത്തിലെ ദ്വാരങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ നിറയ്ക്കാന്‍ തുടങ്ങും. അങ്കമാലിയിലെ സംഭരണ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്ഫോടക വസ്തുക്കള്‍…
Read MoreCategory: Loud Speaker
എവിടേയും പോകാൻ അനുവദിക്കുന്നില്ല! വീട്ടുതടങ്കലിലാണ് താനെന്ന് മെഹ്ബൂബ മുഫ്തിയുടെ മകൾ
ശ്രീനഗർ: വീട്ടുതടങ്കലിലാണ് താനെന്ന് ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി. മുത്തച്ഛനും മുൻ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയ്യിദിന്റെ ശവകുടീരം സന്ദർശിക്കാൻ ശ്രമിച്ച തന്നെ പോലീസ് തടഞ്ഞുവെന്നും അവർ പറഞ്ഞു. അനന്ത്നാഗ് ജില്ലയിലുള്ള മുത്തച്ഛന്റെ ശവകുടീരം സന്ദർശിക്കാൻ പ്രത്യേകം അനുമതി തേടിയിരുന്നെങ്കിലും പോലീസ് തടയുകയായിരുന്നുവെന്നും ഇൽത്തിജ പറഞ്ഞു. തന്നെ തടവിലാക്കിയിരിക്കുകയാണെന്നും എവിടേയും പോകാൻ അനുവദിക്കുന്നില്ലെന്നും ഇൽത്തിജ ആരോപിച്ചു. അതേസമയം സന്ദർശനവിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ടു മാത്രമാണ് സന്ദർശനം തടഞ്ഞതെന്നും വീട്ടുതടങ്കലിലാക്കിയിട്ടില്ലെന്നും എഡിജിപി മുനീർ ഖാൻ പറഞ്ഞു.
Read Moreഡിഗ്രി സർട്ടിഫിക്കറ്റ് എവിടെ? എന്നിട്ടാവാം പൗരത്വ തെളിവ്; പ്രധാനമന്ത്രിയെ ട്രോളി യെച്ചൂരി
ന്യൂഡല്‍ഹി: ബിരുദ സർട്ടിഫിക്കറ്റ് കാണിക്കാൻ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് പൗരത്വത്തിന് തെളിവ് ചോദിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ ഭേദഗതി നിയമത്തിലും പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നതിനെതിരെയായിരുന്നു യെച്ചൂരിയുടെ വിമർശനം. ട്വിറ്ററിലാണ് അദ്ദേഹം പ്രതികരിച്ചത്. വിവരാവകാശ നിയമത്തെ ഇല്ലാതാക്കിയ, ഇലക്ടറല്‍ ബോണ്ടുകളെ പ്രോത്സാഹിപ്പിക്കുന്ന, ഒരു സുതാര്യതയുമില്ലാത്ത, ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമുള്ള സര്‍ക്കാരാണ് ഇപ്പോള്‍ പൗരന്മാരോട് തെളിവ് ചോദിക്കുന്നത്- യെച്ചൂരി ട്വീറ്റ് ചെയ്തു.
Read Moreമരടിലെ ഫ്ളാറ്റുകൾ 11 ന് തകർക്കും! സ്ഫോടകവസ്തുക്കൾ നിറക്കുന്നത് നാളെ മുതൽ; സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത് കനത്ത സുരക്ഷയില്‍
കൊച്ചി: തീരദേശപരിപാലന നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകൾ 11,12 തീയതികളിലായി പൂർണമായും തകർക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് കെട്ടിട സമുച്ചയങ്ങൾ തകർക്കുന്നത്. ഇതിനായി ഫ്ളാറ്റുകളിൽ നാളെ മുതൽ സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങുമെന്ന് പൊളിക്കൽ കരാർ എടുത്തിട്ടുള്ള ഏജൻസികൾ പറഞ്ഞു. ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകളിലായിരിക്കും സ്ഫോടകവസ്തുക്കൾ നാളെ നിറയ്ക്കുക. അങ്കമാലിയിലെ മഞ്ഞപ്രയിൽ കനത്ത സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്ന സ്ഫോടകവസ്തുക്കൾ നാളെ രാവിലെ ഫ്ളാറ്റുകളിലെത്തിക്കും. അതീവ സുരക്ഷ നൽകി സ്ഫോടക വസ്തുക്കൾ പ്രത്യേകം തയാറാക്കിയ രണ്ട് വാനുകളിലായാണ് മരടിൽ എത്തിക്കുക. തുടർന്ന് ഫ്ളാറ്റുകളിലെ വിവിധ നിലകളിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന ദ്വാരങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കും. ഹോളിഫെയ്ത്തിലായിരിക്കും ആദ്യം സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങുക. ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകൾ പെളിക്കാൻ കരാറേറ്റെടുത്തിരിക്കുന്ന എഡിഫൈസായിരിക്കും ഇവിടങ്ങളിൽ…
Read Moreചരിത്രം കുറിച്ച് കൊച്ചി മെട്രോ! ഇന്നലെ മെട്രോയില്‍ സഞ്ചരിച്ചത് 1,25,131 പേര്; യാത്രക്കാരുടെ എണ്ണം കൂടാന്‍ കാരണം ആ പ്രതിഷേധം
കൊച്ചി: ഇന്നലെ കൊച്ചി മെട്രോയിൽ സഞ്ചരിച്ചത് ചരിത്രത്തിലെ ഏറ്റവും കൂടുതൽ യാത്രക്കാർ. രാത്രി അവസാന സർവീസും പൂർത്തിയായ ശേഷം കെഎംആർഎൽ (കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്) പുറത്തുവിട്ട കണക്കനുസരിച്ച് 1,25,131 പേരാണ് ഇന്നലെ മാത്രം മെട്രോയിൽ യാത്ര ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 12ന് 1,01,983 യ്ത്രക്കാർ മെട്രോയിൽ സഞ്ചരിച്ചതാണ് ഇതിനുമുൻപുള്ള ഏറ്റവും ഉയർന്ന കണക്ക്. അന്ന് നിരക്കിൽ ഇളവുവരുത്തിയതാണ് കാരണമെങ്കിൽ ഇന്നലെ പൗരത്വഭേതഗതി ബില്ലിനെതിരേ നഗരത്തിൽ നടന്ന മുസ്ലിം സംഘടനകളുടെ വന്പൻ പ്രതിഷേധ പരിപാടിയായിരുന്നു കാരണമായത്. പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നതിന് നഗരത്തിലേക്ക് വന്ന സമരക്കാർ കൂട്ടമായി മെട്രോ യാത്ര പ്രയോജനപ്പെടുത്തിയതാണ് യാത്രക്കാരുടെ എണ്ണത്തിൽ ഇത്രവലിയ വർധനവ് ഉണ്ടാകാൻ ഇടയാക്കിയത്. മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷൻ, ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷൻ, കലൂർ സ്റ്റേഷൻ എന്നിവിടങ്ങളിലൊക്കെ ഇന്നലെ വലിയ തിരക്കായിരുന്നു. പ്രതിഷേധ പരിപാടി കഴിഞ്ഞ് മടങ്ങിപ്പോയവരും മെട്രോയെയാണ് ആശ്രയിച്ചത്. പ്രതിഷേധ…
Read Moreവല്ലാത്ത ചതിയായിപ്പോയി; പ്രതിപക്ഷം വിട്ടു നിന്ന ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി
തിരുവനന്തപുരം: യുഡിഎഫ് ബഹിഷ്ക്കരിച്ച ലോക കേരള സഭയെ അഭിനന്ദിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക കേരള സഭയെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. പ്രവാസികളുമായി ബന്ധപ്പെടാനും അവരുടെ സംഭാവനകൾ തിരിച്ചറിയാനുമുള്ള മികച്ച വേദിയാണ് ലോക കേരള സഭയെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. രാഹുലിന്റെ കത്തിന് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് യുഡിഎഫിനെ വെട്ടിലാക്കി രാഹുൽ ഗാന്ധിയുടെ അഭിനന്ദന കത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയത്. ഡിസംബർ 12 ന് ആയിരുന്നു രാഹുൽ മുഖ്യമന്ത്രിക്ക് കത്തയച്ചത്. എന്നാൽ ആഴ്ചകൾക്കു ശേഷം യുഡിഎഫിനെതിരായ ആയുധമെന്ന നിലയിൽ രാഹുലിന്റെ കത്ത് മുഖ്യമന്ത്രി പുറത്തുവിടുകയായിരുന്നു. Thank you Shri. Rahul Gandhi for your warm greetings to the Loka…
Read Moreഓണവും ക്രിസ്മസും പുതുവർഷവുമായി! സർക്കാർ പണം അനുവദിച്ചില്ല; പുതുവർഷമായിട്ടും സ്കൂൾ യൂണിഫോം ലഭിക്കാതെ കുട്ടികൾ
എംജെ ശ്രീജിത്ത് തിരുവനന്തപുരം: ഓണവും ക്രിസ്മസും പുതുവർഷവുമായി എന്നിട്ടും സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കുള്ള യൂണിഫോം ഇതുവരെ വിതരണം ചെയ്തില്ല. സർക്കാർ പണം അനുവദിക്കാത്തതിനാൽ കടകളിൽ നിന്നും വാങ്ങിയ യൂണിഫോം വിതരണം ചെയ്യാൻ കഴിയാതെ സ്കൂൾ അധികൃതർ ബുദ്ധിമുട്ടുന്നു. പല സ്കൂളുകളിലേയും സ്റ്റോർ റൂമുകളിൽ യൂണിഫോം വിതരണം ചെയ്യാൻ കഴിയാതെ കെട്ടികിടക്കുകയാണ്. സമഗ്ര ശിക്ഷാ കേരളം എന്ന പദ്ധതി പ്രകാരം സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് സ്കൂളുകളിൽ യൂണിഫോം വിതരണം ചെയ്യുന്നത്. സർക്കാർ -എയിഡഡ് സ്കൂളുകളിലെ പെൺകുട്ടികൾക്കും എപിഎൽ വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്കും എസ് സി-എസ്-ടി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുമാണ് പദ്ധതി പ്രകാരം യൂണിഫോം വിതരണം ചെയ്യുന്നത്. പദ്ധതി ആദ്യം തുടങ്ങിയപ്പോൾ ഒരു കുട്ടിയ്ക്ക് 400 രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം 600 രൂപയാക്കി. എന്നാൽ ഇത്തവണ എത്ര രൂപയാണെന്നു പോലും ഇതുവരെ സ്കൂളുകൾക്ക് അറിയിപ്പ് നൽകിയിട്ടില്ല. 400 രൂപ ലഭിക്കുമെന്ന പ്രതീക്ഷയിൽ…
Read Moreപ്രിയങ്ക ഗാന്ധി പോയ സ്കൂട്ടറിന് ട്രാഫിക്ക് പോലീസ് പിഴ! പിഴ താൻ അടയ്ക്കുമെന്ന് ഉടമ; ചുമത്തിയ കുറ്റങ്ങള്‍ ഇങ്ങനെ…
ലഖ്നോ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പോയ സ്കൂട്ടറിന് ട്രാഫിക്ക് പോലീസ് ചുമത്തിയ പിഴ താൻ സ്വന്തമായി അടയ്ക്കുമെന്ന് ഉടമ. രജ്ദീപ് സിംഗ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടർ. രാജസ്ഥാനിലെ ജഹാസ്പൂർ മുൻ എംഎൽഎയായ ധീരജ് ഗുഹാറാണ് പ്രിയങ്കയുമായി സ്കൂട്ടറിൽ പോയത്. താൻ സ്കൂട്ടറുമായി പോകുന്ന വഴി പ്രിയങ്കയ്ക്ക് സഞ്ചരിക്കനായി ധീരഡ് ഗുഹാർ സ്കൂട്ടർ ചോദിക്കുകയായിരുന്നു. ഒരു നിമിഷംപോലും ആലോചിക്കാതെ താൻ സ്കൂട്ടർ നൽകുകയായിരുന്നെന്ന് രജ്ദീപ് പറഞ്ഞു. പിഴയായി ചുമത്തിയ തുക പ്രിയങ്ക ഗാന്ധിയിൽ നിന്നോ കോണ്‍ഗ്രസ് ഓഫീസിൽ നിന്നോ സ്വീകരിക്കില്ലെന്നും രജ്ദീപ് സിംഗ് വ്യക്തമാക്കി. ഡ്രൈവിംഗ് ലൈസൻസിന് 2500 രൂപ, ഹെൽമെറ്റ് ധരിക്കാത്തതിന് 500 രൂപ, ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന് 300 രൂപ, തെറ്റായ നന്പർ പ്ലേറ്റിന് 300 രൂപ, അമിത വേഗത്തിന് 2,500 രൂപ എന്നിങ്ങനെ കുറ്റങ്ങൾക്കാണ് പിഴ ചുമത്തിയതെന്നാണ് വിവരം. യുപിയിൽ അന്യായമായി…
Read Moreജോലി വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; 60 വയസുകാരന് അറസ്റ്റിൽ; പീഡനത്തിന് ഇരയായത് 25 വയസുകാരി
ബന്ദ്ര: ജോലി വാഗ്ദാനം നൽകി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച 60 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ബന്ദ്രയിലാണ് ഞെട്ടിക്കുന്ന സംഭവം. 25 വയസുകാരിയാണ് പീഡനത്തിന് ഇരയായത്. അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുവതി ആശുപത്രി അധികൃതരോടു പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Read Moreപള്ളി പണിയാം, അയോധ്യക്കു വെളിയിൽ; മുസ്ലിം പള്ളിക്ക് സ്ഥലംകണ്ടെത്തി യുപി
ലക്നോ: അയോധ്യയിൽ മുസ്ലിം പള്ളി പണിയാൻ ഉത്തർപ്രദേശ് സർക്കാർ സ്ഥലങ്ങൾ കണ്ടെത്തി. അയോധ്യക്കു പുറത്ത് അഞ്ചിടത്താണ് ഭൂമി കണ്ടെത്തിയിരിക്കുന്നത്. മിര്‍സാപുര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദ്പുര്‍ എന്നിവിടങ്ങളിലായാണിത്. അയോധ്യയുടെ 15 കിലോമീറ്റർ ചുറ്റളവിന് പുറത്താണ് യുപി സർക്കാർ കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങൾ. ദേശീയപാതകളുടെ സമീപത്താണ് സ്ഥലങ്ങളെന്നും സർക്കാർ അറിയിച്ചു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് പകരമായി പള്ളി നിര്‍മിക്കുന്നതിന് അഞ്ച് ഏക്കര്‍ സ്ഥലം കണ്ടെത്തി നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ ഭാഗമായിട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത്. എന്നാൽ പകരം ഭൂമി സ്വീകരിക്കില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് വ്യക്തമാക്കി. പൊരുതിയത് പകരം ഭൂമിക്കുവേണ്ടിയായിരുന്നില്ല. സുന്നി വഖഫ് ബോർഡിനുമേൽ കേന്ദ്രസർക്കാർ സമ്മർദം ഉണ്ടായിട്ടുണ്ടെന്നും അവർ അറിയിച്ചു.
Read More