മലയാള സിനിമയിലെ ലിംഗവിവേചനം; ജ​സ്റ്റീ​സ് ഹേ​മ കമ്മീ​ഷ​ൻ ഇന്ന്  സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ര്‍​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സി​നി​മ​യി​ല്‍ സ്ത്രീ​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന ലിം​ഗ​വി​വേ​ച​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് ഹേ​മ ക​മ്മീ​ഷ​ന്‍ ഇ​ന്ന് സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ജ​സ്റ്റീ​സ് ഹേ​മ, ന​ടി​മാ​രാ​യ ശാ​ര​ദ, കെ.​ബി.​വ​ത്സ​ല കു​മാ​രി എ​ന്നി​വ​രാ​ണ് ക​മ്മീ​ഷ​നി​ലെ അം​ഗ​ങ്ങ​ൾ.‌ കൊ​ച്ചി​യി​ൽ ന​ടി​ക്ക് എ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ ശേ​ഷ​മാ​യി​രു​ന്നു സ​ർ​ക്കാ​ർ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത്. മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​താ​കൂ​ട്ടാ​യ്മ​യാ​യ വി​മ​ണ്‍ ഇ​ന്‍ സി​നി​മാ ക​ള​ക്ടീ​വി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യ​മാ​യി​രു​ന്നു അ​ത്. ക​ള​ക്ടീ​വി​ലെ അം​ഗ​ങ്ങ​ള്‍ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ക​യും സി​നി​മ​യു​ടെ അ​ര​ങ്ങ​ത്തും അ​ണി​യ​റ​യി​ലും സ്ത്രീ​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന ലിം​ഗ​വി​വേ​ച​ന​ങ്ങ​ള​ക്കു​റി​ച്ച് അ​ദേ​ഹ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ക​മ്മീ​ഷ​നെ വെ​ച്ച​ത്. തൊ​ഴി​ൽ സു​ര​ക്ഷ​യും മ​തി​യാ​യ വേ​ത​ന​വും ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ​യു​ണ്ടാ​കും എ​ന്നാ​ണ് പ്രതീക്ഷിക്കുന്നത്.

Read More

ശ്രീ​ല​ങ്ക​ന്‍ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ല്‍ റി​പ്പോ​ർ​ട്ടിം​ഗ്; മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്

ചെ​ന്നൈ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ല​ങ്ക​ന്‍ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ല്‍ റി​പ്പോ​ർ​ട്ടിം​ഗി​നു പോ​യ ര​ണ്ട് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സ്. ജൂ​നി​യ​ര്‍ വി​ക​ട​ന്‍ മാ​സി​ക​യി​ലെ റി​പ്പോ​ര്‍​ട്ട​ര്‍ സി​ന്ധു, ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ രാം​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് എ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​നു​മ​തി​യി​ല്ലാ​തെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ല്‍ പ്ര​വേ​ശി​ച്ചെ​ന്ന ക്യാ​മ്പ് ഓ​ഫീ​സ​റു​ടെ പ​രാ​തി​യി​ലാ​ണ് ക​ന്യാ​കു​മാ​രി പോ​ലീ​സി​ന്‍റെ ന​ട​പ​ടി.

Read More

റാ​വ​ത്തി​ന്‍റെ നി​യ​മ​നം സൈ​നി​ക സ​ഹ​ക​ര​ണ​ത്തി​നു​ള്ള ഉ​ത്തേ​ജ​നം; കൈ​യ​ടി​ച്ച് യു​എ​സ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ സം​യു​ക്ത സൈ​നി​ക മേ​ധാ​വി (ചീ​ഫ് ഓ​ഫ് ഡി​ഫ​ൻ​സ് സ്റ്റാ​ഫ്) ആ​യി തെ​ര​ഞ്ഞെ​ട​തു​ക്ക​പ്പെ​ട്ട ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​നെ അ​ഭി​ന​ന്ദി​ച്ച് യു​എ​സ്. അ​മേ​രി​ക്ക-​ഇ​ന്ത്യ സം​യു​ക്ത സൈ​നി​ക അ​ഭ്യാ​സ​ങ്ങ​ളി​ലൂ​ടെ​യും വി​വ​രം പ​ങ്കി​ട​ലു​ക​ളി​ലൂ​ടെ​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൈ​നി​ക സ​ഹ​ക​ര​ണ​ത്തി​ന് ഉ​ത്തേ​ജ​നം ന​ൽ​കാ​ൻ റാ​വ​ത്തി​ന്‍റെ സ്ഥാ​ന​ല​ബ്ദി കാ​ര​ണ​മാ​കു​മെ​ന്ന് യു​എ​സ് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. ഇ​ന്ത്യ​യി​ലെ അ​മേ​രി​ക്ക​ൻ സ്ഥാ​ന​പ​തി​യും ബി​പി​ൻ റാ​വ​ത്തി​നെ അ​ഭി​ന​ന്ദി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ ജ​ന​റ​ൽ റാ​വ​ത്ത് സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​മേ​രി​ക്ക​ൻ സ്ഥാ​ന​പ​തി പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ക്രി​യാ​ത്മ​ക​മാ​യ ച​ർ​ച്ച​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു. മാ​ലി​ദ്വീ​പും റാ​വ​ത്തി​നെ അ​ഭി​ന്ദി​ച്ച് രം​ഗ​ത്തു​വ​ന്നി​രു​ന്നു. ക​ര​സേ​നാ മേ​ധാ​വി സ്ഥാ​ന​ത്തു നി​ന്നു ഇ​ന്നു വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ റാ​വ​ത്തി​നെ ചീ​ഫ് ഓ​ഫ് ഡി​ഫ​ൻ​സ് സ്റ്റാ​ഫ് ആ​യി നി​യ​മി​ച്ച​ത്. ഇ​ന്ത്യ​യി​ൽ ചീ​ഫ് ഓ​ഫ് ഡി​ഫ​ൻ​സ്…

Read More

യോ​ഗി​യെ ത​ട​ഞ്ഞാ​ൽ‌ “പ​ണി’​ഷ്മെ​ന്‍റ് കി​ട്ടും; പ്രി​യ​ങ്കയെ ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​പി മു​ഖ്യ​ൻ

ല​ക്നോ: വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. സ​ന്യാ​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ട​യാ​ൻ ശ്ര​മി​ച്ചാ​ൽ ആ​രാ​യാ​ലും ശി​ക്ഷ​ക്ക​പ്പെ​ടു​മെ​ന്ന് യോ​ഗി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു യു​പി​യി​ലെ ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യു​ടെ ഭീ​ഷ​ണി. പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നാ​യു​ള്ള സ​ന്യാ​സി​യു​ടെ പ​രി​ശ്ര​മ​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​വ​ർ ആ​രാ‍​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് യോ​ഗി ട്വീ​റ്റ് ചെ​യ്തു. രാ​ഷ്ട്രീ​യം പാ​ര​മ്പ​ര്യ അ​വ​കാ​ശ​മാ​യി സ്വീ​ക​രി​ച്ച് പ്രീ​ണ​ന രാ​ഷ്ട്രീ​യം പ്ര​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് സേ​വ​ന​ത്തി​ന്‍റെ ആ​ശ​യം മ​ന​സി​ലാ​വി​ല്ല. പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നാ​യു​ള്ള സ​ന്യാ​സി​യു​ടെ പ​രി​ശ്ര​മ​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​വ​ർ ആ​രാ‍​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ടും- യോ​ഗി ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു. യോ​ഗി ആ​ദി​ത്യ​നാ​ഥി​നു കാ​വി​വ​സ്ത്രം ചേ​രി​ല്ലെ​ന്ന പ്രി​യ​ങ്ക​യു​ടെ പ്ര​സ്താ​വ​ന​യാ​ണ് യു​പി മു​ഖ്യ​നെ ചൊ​ടി​പ്പി​ച്ച​ത്. യോ​ഗി ധ​രി​ച്ചി​രി​ക്കു​ന്ന വ​സ്ത്ര​ത്തി​ലെ നി​റം ഹി​ന്ദു​ധ​ർ​മ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്. കാ​വി ധ​രി​ച്ചു​കൊ​ണ്ട് അ​ക്ര​മ​ത്തി​നും ഹിം​സ​യ്ക്കും നേ​തൃ​ത്വം ന​ൽ​ക​രു​ത്. ഇ​ന്ത്യ​യു​ടെ ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​ണു കാ​വി​വ​സ്ത്ര​മെ​ന്ന് അ​ക്ര​മ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന യോ​ഗി ആ​ദി​ത്യ​നാ​ഥ് ഓ​ർ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ്രി​യ​ങ്ക‍​യു​ടെ പ്ര​സ്താ​വ​ന.…

Read More

മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി. മൂ​ന്ന് ദി​വ​സം മു​ൻ​പാ​ണ് കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്ത​ത്. ത​മി​ഴ്‌​നാ​ട് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സി​ബി​ഐ​ക്ക് കൈ​മാ​റി. ഐ​ഐ​ടി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഫാ​ത്തി​മ​യെ ന​വം​ബ​ർ ഒ​മ്പ​തി​നാ​ണ് ഹോ​സ്റ്റ​ലി​ൽ ജീവനൊടുക്കിയ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫാ​ത്തി​മ​യു​ടേ​ത് അ​സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

Read More

യോ​ഗി​ക്ക് സ​ന്യാ​സി​ക​ളു​ടെ വേ​ഷം ചേ​രി​ല്ല;  രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി രം​ഗ​ത്ത്. ഹിം​സാ​ത്മ​ക പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന യോ​ഗി​ക്ക് സ​ന്യാ​സി​ക​ളു​ടെ വേ​ഷം ചേ​രി​ല്ലെ​ന്ന് പ്രി​യ​ങ്ക പ​രി​ഹ​സി​ച്ചു. നി​യ​മ​പ​ര​മ​ല്ലാ​ത്ത​തും അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തു​മാ​യ നി​ര​വ​ധി ന​ട​പ​ടി​ക​ളാ​ണ് യു​പി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രും പോ​ലീ​സും സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. എ​ന്‍റെ സു​ര​ക്ഷ​യെ കു​റി​ച്ചു​ള്ള ചോ​ദ്യം ഇ​വി​ടെ പ്ര​സ​ക്ത​മ​ല്ല. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചാ​ണ് ഞ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. ഇ​തി​നി​ടെ, ത​നി​ക്കു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്രി​യ​ങ്ക ഗാ​ന്ധി ഉ​ത്ത​ർ​പ്ര​ദേ​ശ് ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ലി​ന് പ​രാ​തി ന​ൽ​കി. പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​തി​ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് പ്രി​യ​ങ്ക​യെ പോ​ലീ​സ് ത​ട​ഞ്ഞ​ത്.

Read More

 രാ​ജ്യം പി​ന്തു​ണ​യ്ക്കു​ന്നു; വേ​ട്ട​യാ​ട​പ്പെ​ട്ട അ​ഭ​യാ​ർ​ഥി​ക​ളെ ര​ക്ഷി​ക്കാ​നാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഭേ​ദ​ഗ​തി​യെ രാ​ജ്യം പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്. ആ​രു​ടെ​യും പൗ​ര​ത്വം എ​ടു​ത്തു ക​ള​യി​ല്ല. വേ​ട്ട​യാ​ട​പ്പെ​ട്ട അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് നി​യ​മം ന​ട​പ്പാ​ക്കി​യ​തെ​ന്നും ന​രേ​ന്ദ്ര മോ​ദി ട്വി​റ്റ​റി​ൽ പ്ര​തി​ക​രി​ച്ചു. സി​എ​എ​യെ​ക്കു​റി​ച്ച് ആ​ത്മി​യാ​ചാ​ര്യ​ൻ സ​ദ്ഗു​രു വ്യ​ക്ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടു​ണ്ട്. ച​രി​ത്രപ​ര​മാ​യാ​ണ് അ​ദ്ദേ​ഹം ഇ​തി​നെ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ചി​ല നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ക്കാ​രു​ടെ തെ​റ്റാ​യ നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചും സ​ദ്ഗു​രു വ്യ​ക്ത​മാ​ക്കു​ന്നുണ്ടെന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Read More

സ്മാർട്ട് ഫോണുമായി ഇങ്ങോട്ട് വരേണ്ട; പ്ര​തി​രോ​ധ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ന്നു; നാ​വി​ക​സേ​ന​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് നി​രോ​ധ​നം

മും​ബൈ: നാ​വി​ക​സേ​ന​യു​ടെ ചി​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. ഫേ​സ്ബു​ക്ക്, വാ​ട്ട്സ് ആ​പ്പ്, ഇ​ന്‍​സ്റ്റ​ഗ്രാം തു​ങ്ങി​യ ആ​പ്പു​ക​ള്‍​ക്കാ​ണ് നി​രോ​ധ​നം. യു​ദ്ധ​ക​പ്പ​ലു​ക​ൾ​ക്കു​ള്ളി​ലും നേ​വ​ൽ ബെ​യ്‌​സു​ക​ളി​ലും ഡോ​ക്ക് യാ​ർ​ഡി​ലും സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ നി​രോ​ധി​ക്കു​ക​യും ചെ​യ്തു. പാ​ക്കി​സ്ഥാ​ന് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ സം​ഘ​ത്തി​ൽ​പ്പെ​ട്ട ഏ​ഴ് നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രെ ക​ഴി​ഞ്ഞ​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യാ​ണ് ഇ​വ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​തെ​ന്നാ​ണ് എൻഐഎയുടെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നാവികസേ​ന​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താൻ തീരുമാനിച്ചത്.

Read More

ഹെൽമെറ്റ് എവിടെ;  പ്രി​യ​ങ്ക​യെ സ്‌​കൂ​ട്ട​റി​ല്‍ കൊ​ണ്ടു​പോ​യ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന് 6,100 രൂ​പ പി​ഴ

ന്യൂ​ഡ​ല്‍​ഹി: വി​ര​മി​ച്ച ഐ​പി​എ​സ് ഓ​ഫീ​സ​ര്‍ എ​സ്.​ആ​ര്‍. ധാ​രാ​പു​രി​യു​ടെ വ​സ​തി​യി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര​യെ സ്‌​കൂ​ട്ട​റി​ല്‍ കൊ​ണ്ടു​പോ​യ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന് പോ​ലീ​സ് 6100 രൂ​പ പി​ഴ ചു​മ​ത്തി. ഹെ​ല്‍​മെ​റ്റ് വെ​ക്കാ​തെ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ച്ച​തി​നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ധീ​ര​ജ് ഗു​ജ​റി​ന് പി​ഴ ഒ​ടു​ക്കേ​ണ്ടി വ​ന്നി​രി​ക്കു​ന്ന​ത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ അ​റ​സ്റ്റി​ലാ​യ റി​ട്ട. ഐ​പി​എ​സ് ഓ​ഫീ​സ​റു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കൊ​പ്പം പോ​യ പ്രി​യ​ങ്ക​യെ പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. പി​ന്നാ​ലെ അ​വ​ർ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നൊ​പ്പം ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​രു​വ​രും ആ ​സ​മ​യ​ത്ത് ഹെ​ൽ​മെ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ല.

Read More

അ​തി​ശൈ​ത്യം തു​ട​രു​ന്നു; വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ​റു പേ​ർ മ​രി​ച്ചു; ഡ​ൽ​ഹി​യി​ൽ വ്യോ​മ-​റെ​യി​ൽ ഗ​താ​ഗ​ത​ങ്ങ​ൾ താ​റു​മാ​റാ​യി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ലും മ​റ്റു വ​ട​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും അ​തി​ശൈ​ത്യം തു​ട​രു​ന്നു. ഡ​ല്‍​ഹി​യി​ല്‍ 2.5 ഡി​ഗ്രി സെ​ല്‍​ഷ്യ​സാ​ണ് ഞാ​യ​റാ​ഴ്ച​ത്തെ കു​റ​ഞ്ഞ താ​പ​നി​ല. തു​ട​ര്‍​ച്ച​യാ​യ 15 ദി​വ​സ​ങ്ങ​ളി​ല്‍ ഡ​ല്‍​ഹി​യി​ലെ അ​ന്ത​രീ​ക്ഷോ​ഷ്മാ​വ് താ​ഴ്ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. അ​സ​ഹ്യ​മാ​യ ശൈ​ത്യം ജ​ന​ജീ​വി​ത​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് മൂ​ലം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യും വി​മാ​ന സ​ർ​വീ​സു​ക​ളും ട്രെ​യി​ൻ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. മു​പ്പ​തോ​ളം ട്രെ​യി​നു​ക​ൾ വൈ​കി​യാ​ണ് ഓ​ടു​ന്ന​ത്. റോ​ഡ് ഗ​താ​ഗ​ത​വും മൂ​ട​ല്‍ മ​ഞ്ഞു മൂ​ലം പ​ല​യി​ട​ത്തും ത​ട​സ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തി​ശൈ​ത്യം കാ​ര​ണം ഡ​ൽ​ഹി​യി​ലും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളാ​യ പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ബി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ശൈ​ത്യം ക​ന​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹ​രി​യാ​ന​യി​ൽ സ്കൂ​ളു​ക​ൾ​ക്ക് ജ​നു​വ​രി ഒ​ന്നു​വ​രെ സ​ർ​ക്കാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​ർ 31ന് ​ശേ​ഷം ഡ​ൽ​ഹി​യി​ൽ മ​ഴ​പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​ഴ പെ​യ്താ​ൽ ത​ണു​പ്പ് വ​ർ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​ണ്ട്. മൂ​ട​ൽ​മ​ഞ്ഞ്: ഡ​ൽ​ഹി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ​റു…

Read More