സ്വന്തം ലേഖകന്‍ കോഴിക്കോട്: കലോത്സവ നഗരിയില്‍ പണികിഴികളുമായി എത്തുന്ന പ്രാഞ്ചിയേട്ടന്മാര്ക്ക് ഇത്തവണയും കുറവില്ല. ഗ്രേസ് മാര്‍ക്കൊക്കെ ഒഴിവാക്കിയെങ്കിലും സ്കൂളിന്റെ പ്രശ്സ്തി വര്‍ധിപ്പിക്കാനായി ഇത്തരം ആളുകള്‍ വിധികകര്ത്താക്കള്ക്കും ഉദ്യോഗസ്ഥർക്കും ഇടയില്‍ പണമടങ്ങിയ ബാഗുമായി ഓടിനടക്കുകയാണ്. നഗരത്തിലെ പ്രമുഖ എയ്ഡഡ് സ്കൂളുകള്‍ക്കു വേണ്ടിയാണ് ഇവരുടെ പ്രവര്‍ത്തനം. ഇതിനെതിരേ വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തികഴിഞ്ഞു. പ്രകടനം നോക്കിയല്ല നേരത്തെ നിശ്ചയിച്ച സ്കൂളിലെ താരങ്ങള്‍ക്ക് തന്നെ സംസ്ഥാന കലോല്‍സവത്തിലേക്ക് ടിക്കറ്റ് വാങ്ങിച്ചുനല്കുകയാണ് ഇവരുടെ കടമ. കഴിഞ്ഞ ദിവസം ഹയര്‍ സെക്കന്‍ഡറിവിഭാഗം നാടകമത്സരം ഈ ആരോപണം ശരിവയ്ക്കുകയാണ്. ഒന്നാം സ്ഥാനം ലഭിച്ച സ്കൂളിന്റെ പ്രകടനം വളരെ മോശമായിരുന്നതായി കാണികളും നാടകവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പറയുന്നു. ഒന്നാം സ്ഥാനം ലഭിച്ച നാടകം അവതരിപ്പിച്ച മല്സരാര്ഥികള് നാടകത്തിനിടെ സ്റ്റേജില്‍ വീഴുന്ന സംഭവം വരെയുണ്ടായി.എന്നിട്ടും ഈ നാടകത്തിന് മൈനസ് മാര്‍ക്ക് ലഭിച്ചില്ല എന്നുമാത്രമല്ല ഒന്നാംസ്ഥാനം നേടുകയും ചെയ്തു. പ്രമുഖസ്കൂളിന്…
Read MoreCategory: Loud Speaker
ഗുരുതരമായ വീഴ്ച! നിജിനയുടെയും കുഞ്ഞിന്റെയും മരണം; ഒളിവില്‍ കഴിയുന്ന ഭര്‍ത്താവും മാതാപിതാക്കളും എവിടെ? ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിന്
മേപ്പയൂർ: ചാത്തമംഗലം വെള്ളന്നൂരിൽ ഭർത്തൃഗൃഹത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിജിനയുടെയും മകൻ റുഡ് വിച്ചിന്റേയും ദുരൂഹമരണവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. മരണം നടന്ന് 11 ദിവസം പിന്നിട്ടിട്ടും ഒളിവിൽ കഴിയുന്ന നിജിനയുടെ ഭർത്താവിനേയും മാതാപിതാക്കളെയും പോലീസ് അറസ്റ്റു ചെയ്യാത്തത് ഗുരുതരമായ വീഴ്ചയാണെന്നും ഇതിനെതിരെ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയെള്ള ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരുവരുടെയും ശരീരത്തിൽ കണ്ട പോറലുകൾ മരണം കൊലപാതകമാണെന്നതിന് തെളിവുകളാണെന്ന് കീഴരിയൂർ പഞ്ചായത്ത് ഹാളിൽ നടന്ന ആക്ഷൻ കമ്മറ്റി യോഗം ആരോപിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫീസറിൽ ബോഡികൾ വെക്കുന്നതിന് എഴുമണിക്കൂറുകൾക്ക് മുമ്പ് മരണം നടന്നിരിക്കാം എന്നതായിരുന്നു ഡോക്ടറുടെ നിഗമനം. 11ന് പുലർച്ചെ മരണം നടന്നിട്ടുണ്ടാവാം. രാവിലെ ആറിന് തിരൂരിലെ മരണവീട്ടിൽ മതാപിതാക്കളോടൊപ്പം പോയെന്നും തിരിച്ച് 10 മണിക്ക് വീട്ടിൽ വന്നപ്പോഴാണ്…
Read Moreആദിവാസി സ്ത്രീയുടെ മരണം ! അറസ്റ്റിലായ മകനെ ഇന്ന് കോടതിയിൽ ഹാജരാക്കും; അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് രണ്ട് കൊലപാതകങ്ങള്‍
പേരാമ്പ്ര: ചക്കിട്ടപാറ മുതുകാട് കഴിഞ്ഞ ദിവസം ആദിവാസി സ്ത്രീ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത മൂത്ത മകനെ പോലീസ് ഇന്നു കോടതിയിൽ ഹാജരാക്കും. മുതുകാട് കുളത്തൂര്‍ കോളനിയിലെ ഒന്നാം നമ്പര്‍ വീട്ടില്‍ വിത്സന്റെ ഭാര്യ റീന (വാക- 45) മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മകന് സുനില്‍ എന്ന അപ്പു (21)വിനെയാണ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് റീനയെ മരിച്ച നിലയില്‍ കാണുന്നത്. കഴിഞ്ഞ ദിവസം സുനിലിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ കാലത്ത് 10 മണിയോടെ നാദാപുരം എഎസ്പി അംഗിത് അശോക് പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്ത് വരുന്നത്. കൂടുതല്‍ ചോദ്യം ചെയ്തതോടെ രണ്ട് കൊലപാതകങ്ങള്‍ നടത്തിയതായി പ്രതി വെളിപ്പെടുത്തി. മരിച്ച റീനയുടെ മകന് അനുവിനെ കഴിഞ്ഞ വര്‍ഷം ജൂലായ് 24 ന് വീടിനോട് ചേര്‍ന്ന റബ്ബര്‍…
Read Moreഷഹല ഷെറിന്റെ മരണം! കട്ടക്കലിപ്പി’ൽ അധ്യാപകർക്ക് അധിക്ഷേപം; വിഷയത്തിൽ ഇടപെടാതെ പോലീസ് മാറിനിന്നു
സുൽത്താൻ ബത്തേരി: തക്കസമയം ചികിത്സ ലഭിക്കാതെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ്ല ഷെറിൻ മരിച്ചതിലുള്ള രോഷം കെട്ടടങ്ങാതെ പൊതുജനം. ഇന്നലെ ഉച്ചയോടെ വിദ്യാലയത്തിലെത്തിയ ഒരു കൂട്ടം ആളുകൾ സ്ഥലത്തുണ്ടായിരുന്ന അധ്യാപകരിൽ അധിക്ഷേപം ചൊരിഞ്ഞു. ഉളുപ്പുണ്ടെങ്കിൽ സ്വയം രാജിവച്ചു പുറത്തു പോകണമെന്നുവരെ ആൾക്കൂട്ടത്തിൽ ചിലർ ആക്രോശിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നു അധ്യാപകരിൽ ചിലർ അറിയിച്ചപ്പോൾ ചാനലുകാരും പത്രക്കാരും ഇന്നും നാളെയുമായി അങ്ങു പോകും, അതോടെ അന്വേഷണവും തീരുമെന്നായിരുന്നു ആൾക്കൂട്ടത്തിന്റെ പ്രതികരണം. പോലീസ് സാന്നിധ്യത്തിലാണ് ആളുകൾ അധ്യാപകരോടു കയർത്തത്. പോലീസ് വിഷയത്തിൽ ഇടപെടാതെ മാറിനിന്നു. ഷഹ്ലയുടെ മരണത്തിനു പിന്നാലെ സർവജന സ്കൂളിൽ അധ്യാപക-വിദ്യാർഥി സൗഹൃദം ഉലഞ്ഞു. അകൽച്ച വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ സ്കൂളിനു മുന്നിൽ വിദ്യാർഥികൾ അധ്യാപകർക്കെതിരെ മുഴക്കിയ മുദ്രാവാക്യങ്ങൾ. അധ്യാപക-വിദ്യാർഥി സൗഹൃദം പുനഃസ്ഥാപിക്കുന്നതിനു വിദ്യാഭ്യാസ വകുപ്പധികൃതർ അടിയന്തര നടപടി…
Read Moreകണ്ണുണ്ടായാല്‍ പോര… കാണണം ! ഈ അങ്കണവാടിയിലുണ്ട് പാമ്പുകളും വിഷജീവികളും; 26 കുരുന്നുകളുടെ ജീവനുകള്‍ ഭീഷണിയില്‍
മുക്കം: ഷഹ്ല ഷെറിന് എന്ന അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിക്കാനിടയായ ബത്തേരിയിലെ ഗവണ്മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനേക്കാള്‍ ഭയാനകമായ അവസ്ഥയില്‍ ഒരു അങ്കണവാടി. കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് കളരി കണ്ടിയിലെ 26 ഓളം പിഞ്ചു കുരുന്നുകള്‍ പഠിക്കുന്ന അങ്കണവാടിയാണ് അപകടകരമായ അവസ്ഥയിലുള്ളത്. തറയോട് ചേര്‍ന്ന് ചുമരുകളില്‍ ഒന്നിലധികം വലിയ മാളങ്ങളാണുള്ളത്. കെട്ടിടത്തിനു തറ കെട്ടിയ കരിങ്കല്ലുകള്‍ക്കിടയില്‍ പുറത്തുനിന്ന് അകത്തോളമെത്തുന്ന വലിയ പൊത്തുകള്‍ വേറെയുണ്ട്. മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് ആകെ പൊട്ടിപ്പൊളിഞ്ഞ ഏതുനിമിഷവും താഴെ വീഴാവുന്ന അവസ്ഥയിലാണ്. ഒരു മഴ പെയ്താല്‍ ഈ മേല്‍ക്കൂരയ്ക്കു താഴെ നനയാതെ ഇരിക്കാന്‍ ആകില്ല. മുകളില്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടിയാണ് ഇതിനുള്ളില്‍ അങ്കണവാടി വര്‍ക്കര്‍മാരും പിഞ്ചു കുട്ടികളും മഴക്കാലത്ത് വൈകുന്നേരം വരെ കഴിയുന്നത്. ഇതുവരെ വൈദ്യുതി എത്താത്ത ഈ കെട്ടിടത്തില്‍ ചൂടുകാലത്ത് രാവിലെ മുതല്‍ വൈകിട്ട് വരെ ഇരിക്കുകയെന്നത് പിഞ്ചു കുരുന്നുകള്‍ക്ക്…
Read Moreദുരൂഹത! 2018-19 വർഷത്തിൽ തെരഞ്ഞെടുപ്പു ബോണ്ടുകൾ വിറ്റ് ബിജെപി നേടിയത് 4500 കോടി രൂപ
ന്യൂഡൽഹി: തെരഞ്ഞെടുപ്പു ബോണ്ടുകൾ വഴി ബിജെപിക്ക് ലഭിച്ച സംഭാവനയുടെ കൃത്യമായ വിവരം ദുരൂഹതയിൽ. ഇതേക്കുറിച്ചു വിവരമാരാഞ്ഞ മാധ്യമപ്രവർത്തകയെ കേന്ദ്രമന്ത്രി മറുപടി നൽകാതെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തു. 2018-19 വർഷത്തിൽ ആകെ ആറായിരം കോടി രൂപയുടെ തെരഞ്ഞെടുപ്പു ബോണ്ടുകൾ വിറ്റതിൽ കോണ്‍ഗ്രസിന് 550 കോടി രൂപയുടേത് കിട്ടി. മറ്റു പാർട്ടികൾക്കെല്ലാം കൂടി 587 കോടി രൂപയാണ് ആകെ ലഭിച്ചത്. ഏകദേശം 4500 കോടി രൂപ തെരഞ്ഞെടുപ്പു ബോണ്ടുകൾ വഴി ബിജെപിക്ക് ലഭിച്ചുവെന്നാണു കരുതുന്നത്. ഇതു സംബന്ധിച്ച് വാർഷിക കണക്കുകൾ തെരഞ്ഞെടുപ്പു കമ്മീഷന് നൽകേണ്ട അവസാന തീയതി ഒക്ടോബർ 31 ആയിരുന്നു. എന്നാൽ, രാഷ്്ട്രീയ പാർട്ടികളുടെ സംഭാവനാ വിവരങ്ങൾ തെരഞ്ഞെടു കമ്മീഷൻ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. അതിനിടെ, ബിജെപിക്ക് എത്ര രൂപ തെരഞ്ഞെടുപ്പു ബോണ്ടുകൾ വഴി ലഭിച്ചുവെന്ന ചോദ്യത്തിന് പാർട്ടിയിൽനിന്നും ഉത്തരമില്ല. ഇത് സംബന്ധിച്ച ചോദ്യമുന്നയിച്ച് മാധ്യമപ്രവർത്തക പൂനം അഗർവാളിനു…
Read Moreആ കുഞ്ഞുമനസുകൾക്ക് സഹിക്കാനായില്ല പ്രിയ കൂട്ടുകാരിയുടെ ദാരുണാന്ത്യം! മാധ്യമങ്ങളുടെ മുന്പിൽ പൊട്ടിത്തെറിച്ച് ഷഹ്ലയുടെ കൂട്ടുകാരികൾ
സുൽത്താൻ ബത്തേരി: ആ കുഞ്ഞുമനസുകൾക്ക് സഹിക്കാനാവുന്നതിനുമപ്പുറമായിരുന്നു പ്രിയ കൂട്ടുകാരിയുടെ ദാരുണാന്ത്യം. അതുകൊണ്ട് തന്നെ ഷഹ്ല ഷെറിന്റെ ജീവൻ നഷ്ടമാകാനിടയാക്കിയ അനാസ്ഥയ്ക്കെതിരെ മാധ്യമങ്ങളുടെ മുന്‍പിലെത്തി കൂട്ടുകാരികൾ പൊട്ടിത്തെറിച്ചു. ഏഴാമത്തെ പിരീഡിനിടെയാണ് സംഭവം. പാന്പ് കടിച്ചതാണെന്ന് ഷഹ്ല ഒരുപാട് വട്ടം അധ്യാപകരോട് പറഞ്ഞിട്ടും അവരത് ചെവിക്കൊണ്ടില്ല. ആണി കുത്തിയതാണ്, ഡസ്ക്കോ, കല്ലോ തട്ടിയതാണ് എന്നിങ്ങനെയായിരുന്നു അധ്യാപകർ പറഞ്ഞുകൊണ്ടിരുന്നത്. ഒരധ്യാപിക മറ്റുള്ളവരോട് കുട്ടിയെ ആശുപത്രിയിലെത്തിക്കണമെന്ന് നിരവധി വട്ടം പറഞ്ഞിട്ടും അവരത് ചെവിക്കൊണ്ടില്ല. ചുറ്റും കൂടിയ കുട്ടികളെ അധ്യാപകരിലൊരാൾ വടിയെടുത്ത് ഓടിക്കുകയും ചെയ്തു. ഈ സമയത്ത് കസേരയിലിരിക്കുന്ന ഷഹ്ലയുടെ കാലിൽ വെള്ളമൊഴിച്ച് അവർ കഴുകുകയായിരുന്നുവെന്നും അപ്പോൾ നീല നിറം വന്നിരുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഒടുവിൽ അധ്യാപകരുടെ നിരവധി കാറുകൾ സ്കൂൾ കോന്പൗണ്ടിലുണ്ടായിട്ടും എൻസിസി ജീപ്പിൽ കുട്ടിയുടെ പിതാവ് എത്തിയതിന് ശേഷമായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും സഹപാഠികൾ കൂട്ടിച്ചേർക്കുന്നു.
Read Moreമുഖ്യധാരാ പാര്‍ട്ടികളില്‍ മാവോയിസ്റ്റ് അനുഭാവികള്‍ സജീവം; നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഒളിവില്‍ കഴിയുന്ന രണ്ടുപേര്‍; നിര്‍ണായ വെളിപ്പെടുത്തലുമായി യുവാക്കള്‍
കോഴിക്കോട്: സിപിഎം ഉള്‍പ്പെടെയുള്ള മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നഗര മാവോയിസ്റ്റ് അനുഭാവികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് മൊഴി. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്മുഹമ്മദ്, താഹ ഫസല്‍ എന്നിവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വം വഹിക്കാനും സജീവമായി പ്രവര്‍ത്തിക്കാനും മാവോയിസ്റ്റ് സംഘത്തിലെ ചിലര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടുവര്‍ഷമായി സിപിഎമ്മില്‍ പ്രവര്‍ത്തിച്ചതെന്നും പാര്‍ട്ടിയെ മറയാക്കി മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും യുവാക്കള്‍ മൊഴി നല്കി. ഉത്തരമേഖലയാണ് പ്രധാന പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുത്തത്. കോഴിക്കോടിനു പുറമേ കണ്ണൂര്‍ , വയനാട്, മലപ്പുറം ജില്ലകളിലും നഗര മാവോയിസ്റ്റുകള്‍ സജീവമായുണ്ടെന്നും ഇരുവരും വ്യക്തമാക്കി. കേസന്വേഷിക്കുന്ന ലോക്കല്‍ പോലീസിനോടും ഇന്റലിജന്‍സ് ബ്യൂറോ(ഐബി) , ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) എന്നിവരോടും യുവാക്കള്‍ ഇക്കാര്യം വ്യക്തമാക്കി. സിപിഎമ്മിനെ തെരഞ്ഞെടുത്തത് സ്വമേധയാ അല്ലെന്നും വ്യക്തമായ നിര്‍ദേശം ഇക്കാര്യത്തില്‍ ലഭിച്ചുവെന്നും യുവാക്കള്‍ പറഞ്ഞു. 18 ഓളം പേര് കോഴിക്കോട്…
Read Moreമരിച്ചതല്ല, കൊന്നതാണ്! പാമ്പിനെയും കഴുത്തിൽ ചുറ്റി അധ്യാപകനെതിരേ മുദ്രാവാക്യം വിളിച്ച് വിദ്യാർഥികൾ
വയനാട്: ക്ലാസ് റൂമിൽ പാമ്പുകടിയേറ്റ് ഷഹല ഷെറിൻ എന്ന അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർഥികൾ. ജില്ലാ ജഡ്ജി പരിശോധനയ്ക്കായി സ്കൂളിൽ എത്തിയപ്പോഴായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. കരിങ്കൊടിയേന്തി സ്കൂളിനു മുന്നിൽ മുദ്രാവാക്യം മുഴക്കിയ വിദ്യാർഥികൾ സംഭവത്തിൽ ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ ജഡ്ജി സ്കൂളിൽ നിന്ന് മടങ്ങിയതിനു പിന്നാലെ വിദ്യാർഥികൾ പ്രകടനമായി മുന്നോട്ട് നീങ്ങി. പ്ലക്കാർഡുകളേന്തി മുന്നോട്ട് നീങ്ങിയ വിദ്യാർഥികളിൽ ചിലർ പ്രതീകാത്മക പാമ്പിനെയും കഴുത്തിൽ ചുറ്റിയിരുന്നു. സ്കൂളിന്റെ ദുരവസ്ഥ സംബന്ധിച്ച് അധ്യാപകരോട് നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നുവെന്നും നടപടികളൊന്നും ഉണ്ടായില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. സ്കൂളിനു മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി സ്കൂൾ പരിസരത്തെത്തിയ ശേഷമാണ് പരിഞ്ഞത്. ജില്ലാ ജഡ്ജി സ്കൂളിൽ പരിശോധന നടത്തി സുൽത്താൻ ബത്തേരി: വയനാട് ജില്ലാ ജഡ്ജി എ. ഹാരിസിന്റെ നേതൃത്വത്തിൽ ബത്തേരി സർവജന വൊക്കേഷണൽ…
Read Moreനിർണായക മണിക്കൂറുകൾ; മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിപദത്തിലേക്ക് ? കാലയളവ് സംബന്ധിച്ച് ചർച്ചകൾ തുടരുന്നു
നിയാസ് മുസ്തഫ ശിവസേന-എൻസിപി-കോൺഗ്രസ് ത്രികക്ഷി സർക്കാരിന്റെ പ്രഥമ മുഖ്യമന്ത്രിയായി ശിവസേന തലവൻ ഉദ്ധവ് താക്കറെ എത്താനുള്ള സാധ്യതയേറി. മുഖ്യമന്ത്രി പദം അഞ്ചുവർഷത്തേക്ക് ശിവസേനയ്ക്കു നൽകണോ അതോ എന്‍സിപിയുമായി പങ്കിടണമോ എന്നതു സംബന്ധിച്ചാണ് ഇപ്പോഴത്തെ ചർച്ച. എന്‍സിപിയുമായി മുഖ്യമന്ത്രി പദം പങ്കിടുന്നതിൽ ശിവസേനയ്ക്ക് എതിർപ്പുണ്ട്. അഞ്ചുവർഷം മുഖ്യമന്ത്രി പദം തങ്ങൾക്കു നൽകണമെന്നതാണ് ശിവസേനയുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം. മുഖ്യമന്ത്രിപദം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ശിവസേനയുമായി എന്‍സിപി നേതൃത്വം കലഹിക്കാനുള്ള സാധ്യത കുറവാണ്. മുഖ്യമന്ത്രിപദത്തിനു പകരം മന്ത്രിമാരുടെ വകുപ്പുകളിൽ വിട്ടുവീഴ്ച ചെയ്യാമെന്നാണ് ശിവസേന പറയുന്നത്. അഞ്ചു വർഷം ശിവസേനയ്ക്കു മുഖ്യമന്ത്രിപദം ലഭിച്ചാൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയേറെയാണ്. രണ്ടര വർഷം ലഭിച്ചാൽ ശിവസേനയിൽനിന്ന് ആദിത്യ താക്കറെ ഉൾപ്പെടെയുള്ള മറ്റാരെങ്കിലുമായിരിക്കും മുഖ്യമന്ത്രിയാവുക. അതേസമയം, തീവ്ര ഹിന്ദുത്വ നിലപാടിൽനിന്ന് തങ്ങൾ പിന്നോട്ട് പോകുമെന്ന് ശിവസേന നേതൃത്വം എൻസിപിക്കും കോൺഗ്രസിനും ഉറപ്പു നൽകിയിട്ടുണ്ട്. ത്രികകക്ഷികൾ മുന്നോട്ടുവച്ച…
Read More