മ​ഹാ​രാ​ഷ്ട്ര വി​ധി ചൊ​വ്വാ​ഴ്ച; സു​പ്രീം​കോ​ട​തി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി; വിശ്വാസവോട്ടെടുപ്പെന്ന ആവശ്യത്തിലും  നാളെ തീരുമാനമുണ്ടായേക്കും

ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ൽ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​നെ ചോ​ദ്യം ചെ​യ്ത് കോ​ൺ​ഗ്ര​സ്, ശി​വ​സേ​ന, എ​ൻ​സി​പി പാ​ർ​ട്ടി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. വി​ധി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് കോ​ട​തി ചൊ​വ്വാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റി. ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന ശി​വ​സേ​ന- എ​ൻ​സി​പി- കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന്‍റെ ആ​വ​ശ്യ​വും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച പ​ത്ത​ര​യ്ക്ക് വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക്ഷ​ണി​ച്ചു​കൊ​ണ്ട് ഗ​വ​ർ​ണ​ർ ന​ൽ​കി​യ ഔ​ദ്യോ​ഗി​ക ക​ത്ത് ഹാ​ജ​രാ​ക്കാ​ൻ സു​പ്രീം കോ​ട​തി ഞാ​യ​റാ​ഴ്ച ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​ക​ത്ത് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും ഗ​വ​ര്‍​ണ​റു​ടെ സെ​ക്ര​ട്ട​റി​ക്കും വേ​ണ്ടി ഹാ​ജ​രാ​യ തു​ഷാ​ര്‍ മേ​ത്ത സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മൂ​ന്നം​ഗ ബെ​ഞ്ച് കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ത​ന്നെ ഗ​വ​ര്‍​ണ​റു​ടെ ക​ത്ത് കൈ​യി​ലു​ണ്ടെ​ന്നും, തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം മ​ഹാ​രാ​ഷ്ട്ര​യി​ലു​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ സ​മ​യം വേ​ണ​മെ​ന്ന് തു​ഷാ​ര്‍…

Read More

അവനല്ല ഇവന്‍! നാട്ടുകാരുടെ ഉറക്കംകെടുത്തി വല്ലകത്ത് പെരുമ്പാമ്പുകള്‍ വിലസുന്നു; കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അതീവജാഗ്രത പാലിക്കണമെന്നും ഫോറസ്റ്റ് അധികൃതര്‍

വൈക്കം: വല്ലകം പട്ടത്തിപ്പറമ്പില്‍ കഴിഞ്ഞദിവസം ആടിന്റെ കരച്ചില്‍ കേട്ട് ഓടിച്ചെന്ന വീട്ടമ്മ കണ്ടത് ആടിനെ വരിഞ്ഞുചുറ്റിക്കിടക്കുന്ന പെരുമ്പാമ്പിനെ. പേടിച്ച് വിറച്ചു നിന്ന വീട്ടമ്മ അതുവഴി ബൈക്കില്‍ എത്തിയ യുവാവിനോടും കളിച്ചുകൊണ്ടിരുന്ന കുട്ടികളോടും കാര്യം പറഞ്ഞു. ആടിന്റെ സമീപത്ത് ചെന്ന് നോക്കിയപ്പോള്‍ ചത്ത ആടിനെ ഉപേക്ഷിച്ച് പെരുമ്പാമ്പ് കടന്നുകളഞ്ഞു. ഈ പ്രദേശം വര്‍ഷങ്ങളായി കാടുപിടിച്ച് കിടക്കുന്ന നിലയിലാണ്. നിരവധി വീടുകളാണ് സമീപമുള്ളത്. ഈ സ്ഥലത്ത് കുറച്ച് ഭാഗത്ത് കൃഷി ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു. ആറുമാസമായി ഈ ഭാഗവും കാടുപിടിച്ച് കിടക്കുകയാണ്. ഇതിന് മുമ്പും പലവട്ടം ഈ പറമ്പില്‍ പെരുമ്പാമ്പിനെ കണ്ടവരുണ്ട്. രണ്ട് മാസം മുമ്പ് വൈക്കം-തലയോലപ്പറമ്പ് റോഡില്‍ ചാലപ്പറമ്പിന് മുമ്പുള്ള ഹോട്ടലിന്റെ ഉടമ പറയുന്നത് മറ്റൊരു സംഭവം. സമയം രാത്രി പത്തുമണി കഴിഞ്ഞിരുന്നു. പുറത്തോട്ട് ഇറങ്ങിയപ്പോള്‍ കണ്ടത് റോഡിന് കുറുകെ കിടക്കുന്ന പെരുമ്പാമ്പിനെ. തിരക്കുള്ള റോഡായതിനാല്‍ പാമ്പ് പോകുന്നവരെ…

Read More

പ​വ​റി​നൊ​പ്പ​മ​ല്ല, പ​വാ​റി​നൊ​പ്പം; കിം​വ​ദ​ന്തി​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് ധ​ന​ഞ്ജ​യ് മു​ണ്ടെ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശ​ര​ത് പ​വാ​റി​ന് വീ​ണ്ടും പി​ന്തു​ണ അ​റി​യി​ച്ച് എ​ന്‍​സി​പി നേ​താ​വ് ധ​ന​ഞ്ജ​യ് മു​ണ്ടെ. അ​ജി​ത് പ​വാ​റു​മാ​യി ചേ​ർ‌​ന്ന് സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കുന്ന ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന് പാ​ർ​ട്ടി​യെ ഒ​റ്റു​കൊ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മു​ണ്ടെ പ​റ​ഞ്ഞു. താ​ൻ പാ​ർ​ട്ടി​ക്കും പ​വാ​റി​നു​മൊ​പ്പ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു. ബി​ജെ​പി കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള നേ​താ​വാ​യ​തി​നാ​ല്‍ മു​ണ്ടെ​യ്ക്കെ​തി​രെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ള്‍ നേ​ര​ത്തെ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ ഫ​ഡ്നാ​വി​സി​നെ മു​ണ്ടെ സ​ഹാ​യി​ച്ചെ​ന്നും അ​ജി​ത് പ​വാ​റി​നെ ബി​ജെ​പി ക്യാ​മ്പി​ലെ​ത്തി​ക്കാ​ന്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് മു​ണ്ടെ ആ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​സം​ഭ​വ വി​കാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ശ​ര​ത് പ​വാ​ര്‍ വി​ളി​ച്ച യോ​ഗ​ത്തി​ല്‍ മു​ണ്ടെ പ​ങ്കെ​ടു​ത്തി​രു​ന്നു. താ​ൻ പാ​ർ​ട്ടി​ക്കൊ​പ്പ​മാ​ണ്. പ​വാ​റി​നൊ​പ്പ​മാ​ണ് താ​ൻ. ദ​യ​വു​ചെ​യ്ത് കിം​വ​ദ​ന്തി​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​ത്.’, മു​ണ്ടെ ട്വീ​റ്റ് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര മു​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഗോ​പി​നാ​ഥ് മു​ണ്ടെ​യു​ടെ അ​ന​ന്ത​ര​വ​നാ​ണ് ധ​ന​ഞ്ജ​യ് മു​ണ്ടെ. മു​ണ്ടെ കു​ടും​ബ​ത്തി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ പാ​ര്‍​ലി​യി​ല്‍ ഗോ​പി​നാ​ഥ് മു​ണ്ടെ ത​ന്‍റെ മ​ക​ള്‍ പ​ങ്ക​ജ​യെ രം​ഗ​ത്തി​റ​ക്കി​യ​തോ​ടെ ധ​ന​ഞ്ജ​യ്…

Read More

സൂ​ര്യ​ഗ്ര​ഹ​ണം ഡി​സം​ബ​ർ 26-ന്; ​ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട നാ​ല് മ​ണി​ക്കൂ​ർ അ​ട​ച്ചി​ടും; പൂ​ജാ​സ​മ​യ​ങ്ങ​ളിൽ മാറ്റം

പ​ത്ത​നം​തി​ട്ട: സൂ​ര്യ​ഗ്ര​ഹ​ണം ക​ണ​ക്കി​ലെ​ടു​ത്ത് ഡി​സം​ബ​ർ 26-ന് ​രാ​വി​ലെ 7.30 മു​ത​ൽ 11.30 വ​രെ ക്ഷേ​ത്ര​ന​ട അ​ട​ച്ചി​ടും. മാ​ളി​ക​പ്പു​റം, പ​ന്പ തു​ട​ങ്ങി​യ ക്ഷേ​ത്ര​ങ്ങ​ളി​ലും ഇ​തു ബാ​ധ​ക​മാ​യി​രി​ക്കും. ഗ്ര​ഹ​ണ​സ​മ​യ​ത്ത് ക്ഷേ​ത്ര​ന​ട തു​റ​ന്നി​രി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നു ക്ഷേ​ത്രം ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​ര് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​ത്. അ​ന്നേ​ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​ക്ക് തു​റ​ക്കു​ന്ന ക്ഷേ​ത്ര​ന​ട അ​ഭി​ഷേ​ക​ത്തി​നും നെ​യ്യ​ഭി​ഷേ​ക​ത്തി​നും ശേ​ഷം ഉ​ഷ​പൂ​ജ ക​ഴി​ഞ്ഞ് 7.30-ന് ​അ​ട​യ്ക്കും. പി​ന്നീ​ട് ഗ്ര​ഹ​ണം ക​ഴി​ഞ്ഞ് 11.30-ന് ​ന​ട​തു​റ​ന്ന് പു​ണ്യാ​ഹം ക​ഴി​ഞ്ഞ​തി​ന് ശേ​ഷം മാ​ത്ര​മെ ഉ​ച്ച​പൂ​ജ​യ്ക്കു​ള്ള നി​വേ​ദ്യം പാ​കം ചെ​യ്യു​ക​യു​ള്ളു. ഇ​ത​നു​സ​രി​ച്ച് പൂ​ജാ​സ​മ​യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് ശ​ബ​രി​മ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Read More

അ​ണാ​പൈ​സ​യി​ല്ല, സ​ഹാ​യി​ക്ക​ണം; തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ പ​ണ​മി​ല്ലെ​ന്നും സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ പാ​ർ​ട്ടി​ക്ക് പ​ണ​മി​ല്ലെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ സ​ഹാ​യി​ക്ക​ണ​മെ​ന്നും കേ​ജ​രി​വാ​ൾ ആ​ഭ്യ​ർ​ഥി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം ഡ​ൽ​ഹി​യി​ൽ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ പാ​ർ​ട്ടി​യു​ടെ പ​ക്ക​ൽ പ​ണ​മി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ചി​ല്ലി​പ്പൈ​സ താ​ൻ നേ​ടി​യി​ട്ടി​ല്ല. ത​നി​ക്കു​വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പി​നെ ജ​ന​ങ്ങ​ളാ​ണ് നേ​രി​ടേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​ന​ധി​കൃ​ത കോ​ള​നി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു ന​ൽ​കു​മെ​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ വാ​ക്ക് വി​ശ്വ​സി​ക്ക​രു​തെ​ന്നും കേ​ജ​രി​വാ​ൾ ഓ​ർ​മി​പ്പി​ച്ചു. ര​ജി​സ്റ്റ​ർ ചെ​യ​തു ത​രു​ന്ന​തു​വ​രെ ആ​രെ​യും വി​ശ്വ​സി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഈ ​കോ​ള​നി​ക​ളി​ൽ താ​ൻ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ക​യും റോ​ഡു​ക​ളും ഓ​ട​ക​ളും നി​ർ​മി​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യം ഇ​വ​ർ എ​വി​ടെ​യാ​യി​രു​ന്നെ​ന്നും കേ​ജ​രി​വാ​ൾ ചോ​ദി​ച്ചു.

Read More

മെ​​​സേ​​​ജു​​​ക​​​ൾ അ​​​യ​​​ച്ച മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ക​​​ണ്ടെ​​​ത്തി​​​യ​​​തു ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന്; പി​എ​സ്‌​സി ത​ട്ടി​പ്പുകേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​​വു ല​ഭി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാത​​​ട്ടി​​​പ്പുകേ​​​സി​​​ൽ നി​​​ർ​​​ണാ​​​യ​​​ക തെ​​​ളി​​​വു​​​മാ​​​യി ക്രൈം​​​ബ്രാ​​​ഞ്ച്. ത​​​ട്ടി​​​പ്പി​​​നു​​​പ​​​യോ​​​ഗി​​​ച്ച മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഇ​​​ത​​​രസം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​യി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ത്തി. ക്രൈം​​​ബ്രാ​​​ഞ്ചും ഹൈ​​​ടെ​​​ക് സെ​​​ല്ലും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ലാ​​​ണു ഫോ​​​ണ്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പി​​​എ​​​സ്‌​​​സി ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന സ​​​മ​​​യ​​​ത്ത് മു​​​ഴു​​​വ​​​ൻ തെ​​​ളി​​​വു​​​ക​​​ളും ന​​​ശി​​​പ്പി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ക​​​ളു​​​ടെ മൊ​​​ഴി. ത​​​ട്ടി​​​പ്പി​​​നു​​​പ​​​യോ​​​ഗി​​​ച്ച മൊ​​​ബൈ​​​ൽ ഫോ​​​ണും ന​​​ശി​​​പ്പി​​​ച്ച​​​താ​​​യി ഇ​​​വ​​​ർ പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഈ ​​​മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഇ​​​വ​​​ർ പാ​​​ള​​​യ​​​ത്തെ ഒ​​​രു മൊ​​​ബൈ​​​ൽ ഷോ​​​പ്പി​​​ൽ വി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ഇ​​​വി​​​ടെനി​​​ന്ന് ഇ​​​ത​​​രസം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​യാ​​​ണ് ഈ ​​​ഫോ​​​ണ്‍ വാ​​​ങ്ങി​​​യ​​​ത്. ഫോ​​​ണ്‍ വാ​​​ങ്ങി​​​യ ആ​​​ൾ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലു​​​ണ്ടെ​​​ന്നു കു​​​റ​​​ച്ചു ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​പു ക്രൈംബ്രാ​​​ഞ്ചി​​​നു വി​​​വ​​​രം ല​​​ഭി​​​ച്ചു. അ​​​ഞ്ചു ദി​​​വ​​​സം മു​​​ൻ​​​പാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്ന് ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കുപോ​​​യ​​​ത്. അ​​​തി​​​നു​​​മു​​​ൻ​​​പ് ക്രൈം​​​ബ്രാ​​​ഞ്ച് എ​​​ഡി​​​ജി​​​പി ടോ​​​മി​​​ൻ ജെ.​​​ത​​​ച്ച​​​ങ്ക​​​രി ബം​​​ഗ​​​ളൂ​​​രു പോ​​​ലീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രു​​​ന്നു. ബം​​​ഗ​​​ളൂ​​​രു ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 13 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള യ​​​ശ്വ​​​ന്ത്പൂ​​​രി​​ലാ​​ണ്…

Read More

ഷ​ഹ​ല​യു​ടെ മ​ര​ണം: പ്ര​തി​ഷേ​ധ​ത്തി​ന് അ​യ​വി​ല്ല; വാ​ഗ്വാ​ദ​ങ്ങ​ൾ​ക്ക് കു​റ​വു​മി​ല്ല; ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ളി​ൽ ഷ​ഹ​ല​യു​ടെ കു​ടും​ബം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഷ​ഹ​ല ഷെ​റി​ൻ മ​ര​ണ​മ​ട​ഞ്ഞ് മൂ​ന്ന് ദി​വ​സം പി​ന്നി​ടു​ന്പോ​ളും വാ​ഗ്വാ​ദ​ങ്ങ​ൾ​ക്ക് കു​റ​വി​ല്ല. പ്ര​തി​ഷേ​ധ​ത്തി​ന് അ​യ​വു​മി​ല്ല. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് അ​ഞ്ചാം ക്ലാ​സു​കാ​രി ഷ​ഹ​ല മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം കേ​ര​ള​മൊ​ട്ടാ​കെ വ്യാ​പി​ച്ചു. അ​ധി​കൃ​ത​രു​ടെ ക​ടു​ത്ത അ​നാ​സ്ഥ കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത് പെ​ട്ടെ​ന്ന് തേ​ച്ചു​മാ​ച്ച് ക​ള​യാ​ൻ ക​ഴി​യി​ല്ല. ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ളി​ൽ നി​ന്നും ഷ​ഹ​ല​യു​ടെ കു​ടും​ബം മോ​ചി​ത​രാ​യി​ട്ടി​ല്ല. ഇ​ന്ന​ലെ മ​ന്ത്രി​മാ​ർ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ ഷ​ഹ​ല​യു​ടെ വീ​ടും പ​ഠി​ച്ച സ്കൂ​ളും സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യി​രു​ന്നു. കൂ​ടാ​തെ ബാ​ല​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍റെ തെ​ളി​വെ​ടു​പ്പും ന​ട​ന്നു. അ​തി​നി​ടെ പ്ര​തി​ഷേ​ധ അ​ല​യ​ടി​ക​ളും നി​റ​ഞ്ഞു​നി​ന്നു. ഇ​ന്ന​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി.​ര​വീ​ന്ദ്ര​നാ​ഥും കൃ​ഷി​ മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​റും രാ​വി​ലെ ത​ന്നെ ഷ​ഹ​ല​യു​ടെ വീ​ടും സ്കൂ​ളും സ​ന്ദ​ർ​ശി​ച്ചു. മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ് ഷ​ഹ​ല​യു​ടെ ര​ക്ഷി​താ​ക്ക​ളോ​ട് കൈ​കൂ​പ്പി മാ​പ്പ് അ​പേ​ക്ഷി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. യു​വ​മോ​ർ​ച്ച​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സും മ​ന്ത്രി​മാ​ർ​ക്കെ​തി​രേ ക​രി​ങ്കൊ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി. പോ​ലീ​സ്…

Read More

ന​വ​ജാ​ത ശി​ശു​വിനെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ സംഭവം: ര​​ണ്ടു​മാ​​സം മു​​ൻ​​പ് യുവതി വി​​വാ​​ഹ​​മോ​​ച​​നം നേ​​ടി​​യി​​രു​​ന്നു; സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്‌

ഗാ​​ന്ധി​​ന​​ഗ​​ർ: കൈ​​പ്പു​​ഴ​​യി​​ൽ വീ​​ടി​​ന്‍റെ അ​​ടു​​ക്ക​​ള​​യി​​ലെ ബ​​ക്ക​​റ്റി​​ൽ മ​​രി​​ച്ച​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ ന​​വ​​ജാ​​ത ശി​​ശു​​വി​​ന്‍റെ പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ട് വൈ​​കും. വ്യാ​​ഴാ​​ഴ്ച​​യാ​​ണ് ഡ​​ൽ​​ഹി​​യി​​ൽ ന​​ഴ്സാ​​യ കൈ​​പ്പു​​ഴ സ്വ​​ദേ​​ശി​​യാ​​യ 28 കാ​​രി പ്ര​​സ​​വി​​ച്ച​​ത്. പ്ര​​സ​​വി​​ച്ച​​യു​​ട​​നെ കു​​ട്ടി മ​​രി​​ച്ചു​​വെ​​ന്നും മ​​റ​​വു ചെ​​യ്യാ​​നാ​​ണ് ബ​​ക്ക​​റ്റി​​ൽ ഉ​​പേ​​ക്ഷി​​ച്ച​​തെ​​ന്നു​​മാ​​ണ് യു​​വ​​തി പോ​​ലീ​​സി​​ന് ന​​ല്കി​​യ മൊ​​ഴി. ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് എ​​ത്തി ശി​​ശു​​വി​​ന്‍റെ മൃ​​ത​​ദേ​​ഹം ഇ​​ൻ​​ക്വ​​സ്റ്റ് ന​​ട​​ത്തി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ടം പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​മാ​​ക്കി. വെ​​ള്ളി​​യാ​​ഴ്ച ശി​​ശു​​വി​​ന്‍റെ പോ​​സ്റ്റ്മോ​​ർ​​ട്ടം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ളജി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും റി​​പ്പോ​​ർ​​ട്ട് ഇ​​തു​​വ​​രെ പോ​​ലീ​​സി​​നു കൈ​​മാ​​റി​​യി​​ട്ടി​​ല്ല. പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ടി​​ൽ കൂ​​ടു​​ത​​ൽ വ്യ​​ക്ത​​ത വ​​രു​​ത്തു​​വാ​​ൻ ശി​​ശു​​വി​​ന്‍റെ ആ​​ന്ത​​രി​​ക അ​​വ​​യ​​വ​​ങ്ങ​​ൾ പ​​തോ​​ള​​ജി ലാ​​ബി​​ലേ​​ക്കു പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​യ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​തി​​നാ​​ലാ​​ണ് പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ട് പോ​​ലീ​​സി​​നു കൈ​​മാ​​റാ​​ൻ വൈ​​കു​​ന്ന​​ത്. റി​​പ്പോ​​ർ​​ട്ട് കി​​ട്ടി​​യാ​​ലേ മ​​ര​​ണ കാ​​ര​​ണം വ്യ​​ക്ത​​മാ​​കു. ഡ​​ൽ​​ഹി​​യി​​ൽ ന​​ഴ്സാ​​യി​​രു​​ന്ന യു​​വ​​തി വി​​വാ​​ഹി​​ത​​യാ​​യി​​രു​​ന്നെ​​ങ്കി​​ലും ര​​ണ്ടു​മാ​​സം മു​​ൻ​​പ് കോ​​ട​​തി വ​​ഴി വി​​വാ​​ഹ​​മോ​​ച​​നം നേ​​ടി​​യി​​രു​​ന്നു. എ​​ന്നാ​​ൽ ഇ​​തി​​നു മു​​ന്പു​​ത​​ന്നെ…

Read More

മഹാരാഷ്ട്രയിൽ സംഭവിച്ചത് “Snollygoster’ ആണെന്ന് തരൂർ; ഡിക്‌ഷണറിയെടുത്ത് സോഷ്യൽ മീഡിയ

മ​ഹാ​രാ​ഷ്ട്ര​യി​ലെ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി​യി​ൽ ക​ടു​ക​ട്ടി ഇം​ഗ്ലീ​ഷ് പ​ദ​പ്ര​യോ​ഗ​വു​മാ​യി ശ​ശി ത​രൂ​ർ എം​പി. Snollygoster എ​ന്ന വാ​ക്കാ​ണ് ത​രൂ​ർ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. ധാ​ർ​മി​ക​ത​യേ​ക്കാ​ൾ വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ക​ൽ​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര​ൻ എ​ന്നാ​ണ് ഇ​തി​ന്‍റെ അ​ർ​ഥം. 2017 ജൂ​ലൈ 27ന് ​പോ​സ്റ്റ് ചെ​യ്ത ട്വീ​റ്റ്, റീ​ട്വീ​റ്റ് ചെ​യ്താ​യി​രു​ന്നു ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണം. Correction: Most recent use: 23 November 2019, Mumbai https://t.co/W6KKVro1Ra — Shashi Tharoor (@ShashiTharoor) November 23, 2019

Read More

ഇ​ത് ക​ലോ​ത്സ​വം സ്‌​റ്റൈ​ല്‍..! പ​ണ​ക്കി​ഴി​ക​ളു​മാ​യി പ്രാഞ്ചി​യേ​ട്ട​ന്‍​മാ​ര്‍; സ്വാ​ധീ​ന​വ​ല​യ​ത്തി​ല്‍ വി​ധി​ക​ര്‍​ത്താ​ക്ക​ള്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ക​ലോ​ത്സ​വ ന​ഗ​രി​യി​ല്‍ പ​ണി​കി​ഴി​ക​ളു​മാ​യി എ​ത്തു​ന്ന പ്രാഞ്ചി​യേ​ട്ട​ന്‍​മാ​ര്‍​ക്ക് ഇ​ത്ത​വ​ണ​യും കു​റ​വി​ല്ല. ഗ്രേ​സ് മാ​ര്‍​ക്കൊ​ക്കെ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും സ്‌​കൂ​ളി​ന്‍റെ പ്ര​ശ്‌​സ്തി വ​ര്‍​ധി​പ്പി​ക്കാ​നാ​യി ഇ​ത്ത​രം ആ​ളു​ക​ള്‍ വി​ധി​ക​ക​ര്‍​ത്താ​ക്ക​ള്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​ട​യി​ല്‍ പ​ണ​മ​ട​ങ്ങി​യ ബാ​ഗു​മാ​യി ഓ​ടി​ന​ട​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍​ക്കു വേ​ണ്ടി​യാ​ണ് ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​നം. ഇ​തി​നെ​തി​രേ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​ക​ഴി​ഞ്ഞു. പ്ര​ക​ട​നം നോ​ക്കി​യ​ല്ല നേ​ര​ത്തെ നി​ശ്ച​യി​ച്ച സ്‌​കൂ​ളി​ലെ താ​ര​ങ്ങ​ള്‍​ക്ക് ത​ന്നെ സം​സ്ഥാ​ന ക​ലോ​ല്‍​സ​വ​ത്തി​ലേ​ക്ക് ടി​ക്ക​റ്റ് വാ​ങ്ങി​ച്ചു​ന​ല്‍​കു​ക​യാ​ണ് ഇ​വ​രു​ടെ ക​ട​മ. ക​ഴി​ഞ്ഞ ദി​വ​സം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​വി​ഭാ​ഗം നാ​ട​ക​മ​ത്സ​രം ഈ ​ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ക​യാ​ണ്. ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച സ്‌​കൂ​ളി​ന്‍റെ പ്ര​ക​ട​നം വ​ള​രെ മോ​ശ​മാ​യി​രു​ന്ന​താ​യി കാ​ണി​ക​ളും നാ​ട​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രും പ​റ​യു​ന്നു. ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച നാ​ട​കം അ​വ​ത​രി​പ്പി​ച്ച ​മ​ല്‍​സ​രാ​ര്‍​ഥി​ക​ള്‍ നാ​ട​ക​ത്തി​നി​ടെ സ്‌​റ്റേ​ജി​ല്‍ വീ​ഴു​ന്ന സം​ഭ​വം വ​രെ​യു​ണ്ടാ​യി.​എ​ന്നി​ട്ടും ഈ ​നാ​ട​ക​ത്തി​ന് മൈ​ന​സ് മാ​ര്‍​ക്ക് ല​ഭി​ച്ചി​ല്ല എ​ന്നു​മാ​ത്ര​മ​ല്ല ഒ​ന്നാം​സ്ഥാ​നം നേ​ടു​ക​യും ചെ​യ്തു. പ്ര​മു​ഖ​സ്‌​കൂ​ളി​ന്…

Read More