ന്യൂഡൽഹി: മാലേഗാവ് സ്ഫോടനക്കേസിൽ പ്രതിസ്ഥാനത്തുള്ള ബിജെപി എംപി പ്രജ്ഞ സിംഗ് ഠാക്കൂറിനെ പ്രതിരോധ കാര്യങ്ങൾക്കുള്ള പാർലമെൻററി സമി തിയിൽ ഉൾപ്പെടുത്തിയതിനെതിരേ രൂക്ഷ വിമർശനം. പ്രജ്ഞ സിംഗിനെ സമിതിയിൽ ഉൾപ്പെടുത്തിയതിലൂടെ സർക്കാർ പ്രതിരോധ സേനയെ തന്നെ അപമാനിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഗാന്ധിജിയുടെ ഘാതകനായ നാഥു റാം ഗോഡ്സെക്ക് പരസ്യമായി ആദരം അർപ്പിച്ചും ബിജെപി എംപി അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇവരെ പാർലമെൻററി സമിതിയുടെ ഭാഗമാക്കിയത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നാണ് കോണ്‍ഗ്രസ് സെക്രട്ടറി പ്രണവ് ഝാ പ്രതികരിച്ചത്. ഇത് രാജ്യത്തെ സേനകളെ മൊത്തത്തിൽ അപമാനിക്കുന്നതും എല്ലാ പാർലമെൻറ് അംഗങ്ങളെയും രാജ്യത്തെ പൗരൻമാരെ ഒട്ടാകെയും അപമാനിക്കുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ സമിതിയിലാണ് വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ പ്രജ്ഞ സിംഗിനെ ഉൾപ്പെടുത്തിയത്. മാലേഗാവ് കേസിൽ വിചാരണ നേരിടുന്ന പ്രജ്ഞ സിംഗ് ആരോഗ്യപരമായ കാരണങ്ങൾ…
Read MoreCategory: Loud Speaker
ശമ്പളം 50000 രൂപ! ബ്യൂട്ടി പാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച യുവാവ് കുടുങ്ങി
നെടുമ്പാശേരി: ബ്യൂട്ടി പാർലറിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശിയെ ചെങ്ങമനാട് പോലീസ് അറസ്റ്റുചെയ്തു. നിലമ്പൂർ ചന്തക്കുന്ന് സ്വദേശി അയൂബ് (35) ആണ് പിടിയിലായത്. തൃപ്പൂണിത്തുറയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം സ്വദേശിനിയായ 40 കാരിയെയാണ് പ്രതി അത്താണിയിലെ ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയത്. സോഷ്യൽ മീഡിയയിലൂടെ യുവതിയുമായി സൗഹൃദത്തിലായ പ്രതി പുതിയതായി ആരംഭിക്കുന്ന ബ്യൂട്ടി പാർലറിലേക്ക് ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. 50,000 രൂപ പ്രതിമാസ ശമ്പളവും വാഗ്ദാനം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയിക്കാനെന്ന പേരിൽ ബുധനാഴ്ച ഉച്ചയോടെ യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വൈകിട്ട് അഞ്ചോടെ യുവതി ഒരു സുഹൃത്തിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി സംഭവം പറഞ്ഞശേഷം ചെങ്ങമനാട് പോലീസിൽ പരാതി നൽകി. പ്രതിയെ ആലുവ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreപുറത്തോട്ടു പറക്കാൻ മോദി പൊടിച്ചത് 255 കോടി; വിമാനച്ചെലവ് വെളിപ്പെടുത്തി വി. മുരളീധരൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശരാജ്യങ്ങളിലേക്ക് പറക്കാൻ ഉപയോഗിച്ച ചാർട്ടേഡ് വിമാനങ്ങൾക്ക് ചെലവായത് 255 കോടി രൂപ. കഴിഞ്ഞ മൂന്നു വർഷത്തെ പ്രധാനമന്ത്രിയുടെ യാത്രയുടെ കണക്കാണിത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം പാർലമെന്റിൽ വെളിപ്പെടുത്തിയത്. 2016-17 വർഷത്തിൽ 76.27 കോടിയും 2017-18 വർഷത്തിൽ 99.32 കോടിയുമാണ് മോദിയാത്രയുടെ ചാർട്ടേഡ് വിമാനത്തിനായി സർക്കാർ ചെലവാക്കിയത്. തൊട്ടടുത്ത വർഷം 79.91 കോടി രൂപ ഈ ഇനത്തിൽ ചെവഴിച്ചെന്നും മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു. 2016-17ൽ ഹോട്ട്ലൈൻ സൗകര്യങ്ങൾക്കായി 2,24,75,451 രൂപയും 2017-18 ൽ 58,06,630 രൂപയുമാണ് ചെലവഴിച്ചത്- അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകെപിഎൽ ശുദ്ധി വെളിച്ചെണ്ണയുടെ അപരന്മാർക്ക് പിഴ ചുമത്തി; വ്യാജ ബ്രാൻഡുകളെല്ലാം അധികൃതർ നിരോധിച്ചു
ഇരിങ്ങാലക്കുട: കെപിഎൽ ശുദ്ധി വെളിച്ചെണ്ണയുടെ പേര് ദുരുപയോഗിച്ച് വിപണിയിൽ ഉത്പന്നങ്ങൾ വിറ്റ അപരന്മാർക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തി. ഇത്തരം വ്യാജ ബ്രാൻഡുകളെല്ലാം അധികൃതർ നിരോധിച്ചിട്ടുണ്ട്. കെപിഎൽ ശുദ്ധിയോട് സാമ്യമുള്ള പേരുകളിൽ നിലവാരമില്ലാത്ത മായം കലർന്ന എണ്ണയായിരുന്നു അപരന്മാർ വിപണിയിലിറക്കിയത്. ഇതിനെതിരേ പരാതി ഉയർന്നതോടെയാണ് ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി വ്യാജന്മാരെ പിടിച്ചത്. 1941-ൽ ഇരിങ്ങാലക്കുട ആസ്ഥാനമായി തുടങ്ങിയ കെപിഎൽ ഓയിൽ മിൽസ് നിരവധി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്. സണ്‍ഫ്ലവർ ഓയിൽ, തവിടെണ്ണ, എള്ളെണ്ണ, തേങ്ങാ പാൽ പൊടി, അച്ചാറുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ കെപിഎൽ ഓയിൽ മിൽസിന്േറതായി വിപണിയിലുണ്ട്. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റിൻ, തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, അഫ്രിക്ക, യുഎസ്എ, യൂറോപ്പ് എന്നിവടങ്ങളിലേക്ക് കെപിഎൽ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.
Read Moreകാര്യങ്ങളെല്ലാം ശരവേഗത്തിൽ! ഇനി വൈകിപ്പിച്ചാൽ ‘പണി’ കിട്ടുമെന്ന് ബോധ്യം വന്നു, എൻസിപിയുടെ നീക്കത്തിൽ കോൺഗ്രസ് അപകടം മണത്തു
നിയാസ് മുസ്തഫ മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് ത്രികക്ഷി സർക്കാർ വരുന്നതിന് പ്രധാന തടസം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വേണോ, വേണ്ടയോ എന്ന മനസായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്‍സിപി നേതാവ് ശരത് പവാറും തമ്മിൽ കൂടിക്കാഴ്ച നടന്നതിനു പിന്നാലെ ശിവസേനയുമായി കൂട്ടുകൂടാമെന്ന നിലപാടിലേക്ക് സോണിയ ഗാന്ധി വളരെ വേഗത്തി ലെത്തിയത് ശ്രദ്ധേയമായി. എൻസിപി ബിജെപിയുമായി അടുക്കുമോയെന്ന ഭയമാണ് സോണിയയെ വേഗത്തിൽ നിലപാടെടുക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസം രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എൻസിപിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി-ശരത് പവാർ കൂടിക്കാഴ്ച നടന്നത്. കർഷകരുടെ പ്രശ്നങ്ങളാണ് കൂടിക്കാഴ്ചയ്ക്ക് അടിസ്ഥാനമെന്ന് എൻസിപി പറയുന്പോഴും കൂടിക്കാഴ്ചയുടെ രാഷ്ട്രീയ മാനങ്ങൾ വളരെ വലുതാണ്. ശിവസേനയെ മെരുക്കാൻ ശ്രമിക്കുന്ന ബിജെപി നേതൃത്വം സർക്കാരുണ്ടാക്കാൻ എന്‍സിപി നേതാക്കളുമായി സമാന്തര ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ വരികയും ചെയ്തിരുന്നു. ബിജെപിക്ക് എൻസിപിയെ കൂടെക്കൂട്ടിയാൽ മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാം. ഈ സാധ്യതയ്ക്കായി…
Read Moreഅമിത ഡ്യൂട്ടി! അഞ്ചുമാസത്തോളമായി ശമ്പളവുമില്ല; കണ്ണൂരിൽ പോലീസുകാരന്റെ ആത്മഹത്യാശ്രമംറെ
കണ്ണൂർ: കണ്ണൂരിൽ പോലീസുകാരന്റെ ആത്മഹത്യാശ്രമം. പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ജോലി ചെയ്യുന്ന പോലീസുകാരനാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത്. റെയിൽവേ പോലീസാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഇന്നു രാവിലെയാണ് സംഭവം. നേരത്തെ ഒരു മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന ട്രോൾ ഷെയർ ചെയ്തതിന്റെ പേരിൽ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇദ്ദേഹത്തെ പിന്നീട് തിരിച്ചെടുക്കുകയും കണ്ണൂർ എആർ ക്യാന്പിൽ ജോലിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അഞ്ചുമാസത്തോളമായി ശന്പളം ലഭിക്കാത്തതിനെ തുടർന്ന് ഏറെ മാനസിക പ്രയാസമുള്ളതായി പറയുന്നു. കഴിഞ്ഞ ദിവസം ഏഴിമലയിൽ രാഷ്ട്രപതി എത്തിയതിനെ തുടർന്നുണ്ടായിരുന്ന ഡ്യൂട്ടിയിൽ ഇദ്ദേഹവുമുണ്ടായിരുന്നു. തിരിച്ചെത്തിയതിനെ തുടർന്ന് വിശ്രമം പോലും അനുവദിക്കാതെ ഇന്ന് എആർ ക്യാന്പിൽ പാറാവ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. അടുത്ത വർഷം വിരമിക്കാനിരിക്കെ ഏറെ സീനിയറായ ഈ ഉദ്യോഗസ്ഥനെ പാറാവ് ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ഡ്യൂട്ടി എടുക്കാനും ഇദ്ദേഹം തയാറായില്ല. എനിക്ക്…
Read Moreഎന്നെ എന്തോ കടിച്ചു..! ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി മരിച്ചു; സംഭവം സുല്‍ത്താന്‍ബത്തേരിയില്‍
സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ പാന്പുകടിയേറ്റ വിദ്യാർഥിനി മരിച്ചു. പുത്തൻകുന്ന് ചിറ്റൂരിലെ അഭിഭാഷക ദന്പതികളായ അബ്ദുൽ അസീസിന്റെയും സജ്നയുടെയും മകൾ ഷഹല ഷെറിനാണ്(10) മരിച്ചത്. ബത്തേരി ഗവ. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്നലെ വൈകുന്നേരം ക്ലാസ് സമയത്താണ് പാന്പുകടിയേറ്റത്. എന്തോ കടിച്ചെന്നു ഷഹന പറഞ്ഞതനുസരിച്ച് പരിശോധിച്ച അധ്യാപിക കാലിൽ കണ്ട മുറിവു കെട്ടി. വൈകാതെ അവശയായ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ പരിശോധനയിലാണ് പാന്പുകടിയേറ്റെന്നു സ്ഥീരീകരിച്ചത്. റഫർ ചെയ്തതനുസരിച്ചു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതനിടെയായിരുന്നു മരണം. സഹോദരങ്ങൾ: അമീഗ ജെബിൻ, ആഖിൽ.
Read Moreതൊടുപുഴയിൽ കിടക്ക നിർമാണ കന്പനിയിൽ വൻ തീപിടിത്തം; തീ അണച്ചത് അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ
തൊടുപുഴ: ഈസ്റ്റേണ്‍ കന്പനി പുറത്തിറക്കുന്ന കിടക്കയായ സുനിദ്രയുടെ നിർമാണ യൂണിറ്റിൽ വൻ അഗ്നിബാധ. അഗ്നിശമന സേനയുടെ അഞ്ചു സ്റ്റേഷനുകളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം ഭഗീരഥപ്രയത്നം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്നിബാധയിൽ നിർമാണ യൂണിറ്റ് അപ്പാടെ നിലം പൊത്തി കത്തി നശിച്ചതിനാൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. തീ നിയന്ത്രണ വിധേയമായെങ്കിലും മറ്റു സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ ഫയർഫോഴ്സ് സ്ഥലത്ത് ക്യാന്പു ചെയ്യുകയാണ്. ഇന്നു പുലർച്ചെ മൂന്നോടെയാണ് തൊടുപുഴയ്ക്കു സമീപം മണക്കാട്ട് -പുതുപ്പരിയാരം റൂട്ടിൽ അങ്കംവെട്ടിക്കവലയിൽ പ്രവർത്തിക്കുന്ന സുനിദ്ര കിടക്ക നിർമാണ യൂണിറ്റിൽ തീ പിടുത്തമുണ്ടായത്. പരിസരവാസികൾ ഉടൻ തന്നെ തൊടുപുഴ ഫയർഫോഴ്സിനെ വിവരമറിയിച്ചു. അസി. സ്റ്റേഷൻ ഓഫീസർ പി.വി.രാജന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും ഇതിനോടകം തീ നിയന്ത്രണാധീതമായിരുന്നു. പിന്നീട് മൂവാറ്റുപുഴ, മൂലമറ്റം, കലൂർക്കാട്, കോതമംഗലം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. വിവിധ സ്റ്റേഷനുകളിൽ…
Read Moreകുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിത്യാനന്ദയ്ക്കെതിരേ കേസ്; ഫ്ളാറ്റില്‍ നിന്നും രക്ഷപെടുത്തിയത് നാല് കുട്ടികളെ
അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി തടവിൽവച്ചതടക്കമുള്ള കുറ്റങ്ങൾക്ക് ആൾദൈവം നിത്യാനന്ദ യ്ക്കെതിരേ ഗുജറാത്ത് പോലീസ് കേസെടുത്തു. സ്വാമിയുടെ ശിഷ്യകളും അഹമ്മദാബാദ് ആശ്രമത്തിന്റെ ചുമതലക്കാരുമായ സ്വാമിനി പ്രാണപ്രിയാനന്ദ, സ്വാമിനി പ്രിയതത്വ പൃഥ്വി കിരണ്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ആശ്രമത്തിൽനിന്നും ഒരു ഫ്ളാറ്റിൽനിന്നും നാലു കുട്ടികളെ രക്ഷപ്പെടുത്തിയതിനു പിന്നാലെയാണ് നടപടി. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, തടവിൽ വയ്ക്കൽ, ശാരീരിക മർദനത്തിന് ഇരയാക്കൽ, നിർബന്ധിതമായി ജോലി ചെയ്യിപ്പിക്കൽ, സംഭാവന ലഭിക്കാൻ ഉ പയോഗപ്പെടുത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് സ്വാമിക്കും ശിഷ്യകൾക്കും എതിരേ ചുമത്തിയിരിക്കുന്നത്. രക്ഷിതാക്കൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഹമ്മദാബാദിലെ ആശ്രമത്തിൽനിന്നു രണ്ടു കുട്ടികളെ മോചിപ്പിച്ചത്. ഫ്ളാറ്റിൽനിന്നു കണ്ടെത്തിയ ഒൻപതും പത്തും പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസ് രജിസ്റ്റർ ചെ യ്തത്. ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും മതപരമായ ചടങ്ങുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത…
Read Moreദുരഭിമാനക്കൊല! ദളിത് യുവാവുമായി പ്രണയത്തിലായി; പതിനേഴുകാരിയെ അമ്മ തീ കൊളുത്തി കൊന്നു
ചെന്നൈ: ദളിത് യുവാവുമായി പ്രണയത്തിലായ പതിനേഴുകാരിയെ അമ്മ തീ കൊളുത്തി കൊന്നു. തമിഴ്നാട്ടിലെ നാഗപട്ടണത്താണ് സംഭവം. പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ ജനനിയെ ആണ് അമ്മ തീ കൊളുത്തി കൊന്നത്. മകളെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മ ഉമാമഹേശ്വരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ. ദളിത് യുവാവുമായി പ്രണയത്തിലായ ജനനി ഇയാൾക്കൊപ്പം ഇറങ്ങിപോവാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വീട്ടുകാർ കണ്ടതിനെ തുടർന്ന് ഈ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ഒരു വർഷം മുന്‍പ് ജനനിയെ സ്കൂളിൽ വിടുന്നത് അവസാനിപ്പിച്ചിരുന്നു. എന്നാൽ ജനനി ഇയാളുമായുള്ള ബന്ധം തുടർന്നു. ഇതാണ് അമ്മയെ പ്രകോപിപ്പിച്ചത്. ഇതേ തുടർന്നാണ് മഹേശ്വരി തന്റെയും മകളുടെയും ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More