ശ​വ​ത്തേ​പ്പോ​ലെ ജീ​വി​ച്ചി​രു​ന്നി​ട്ടു കാ​ര്യ​മി​ല്ല! അ​യോ​ധ്യ കോ​ട​തി വി​ധി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി എം.​എം.​മ​ണി

ക​​ട്ട​​പ്പ​​ന: അ​യോ​ധ്യ കോ​ട​തി വി​ധി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി എം.​എം.​മ​ണി. കാ​ര്യം തു​റ​ന്നു പ​​റ​​യാ​​തെ ശ​​വ​​ത്തെ​​പ്പോ​​ലെ ജീ​​വി​​ച്ചി​​രു​​ന്നി​​ട്ടു കാ​​ര്യ​​മി​​ല്ല​- മ​​ന്ത്രി എം.​​എം. മ​​ണി. എം​​ഇ​​എ​​സ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ ഗാ​​ന്ധി സ്മൃ​​തി പ​​രി​​പാ​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദേ​​ഹം.

“ശ​​ബ​​രി​​മ​​ല വി​​ധി വ​​ന്ന​​പ്പോ​​ഴും ഞ​​ങ്ങ​​ൾ പെ​​ട്ടു​​പോ​​യി. സ്ത്രീ​​ക്കും പു​​രു​​ഷ​​നും തു​​ല്യ​​ത വേ​​ണ്ടെ​​ന്നു പ​​റ​​ഞ്ഞാ​​ൽ പാ​​ർ​​ട്ടി പി​​രി​​ച്ചു​​വി​​ടേ​​ണ്ടി വ​​രു​​മാ​​യി​​രു​​ന്നു. ശ​​ബ​​രി​​മ​​ല​​യി​​ൽ പ​​ണ്ടു സ്ത്രീ​​ക​​ൾ ക​​യ​​റി​​യി​​ട്ടു​​ണ്ട്. ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ൽ മു​​ൻ​​പ് ജ​​സ്റ്റീ​​സ് പ​​രി​​പൂ​​ർ​​ണ​​ൻ വി​​ധി പ​​റ​​ഞ്ഞ​​പ്പോ​​ൾ അ​​ദ്ദേ​​ഹം സ്വാ​​മി​​ഭ​​ക്ത​​നാ​​യ​​തി​​നാ​​ൽ ഭ​​ര​​ണ​​ഘ​​ട​​ന​​യൊ​​ന്നും നോ​​ക്കി​​യി​​ല്ല.

10 മു​​ത​​ൽ 50 വ​​യ​​സു വ​​രെ​​യു​​ള്ള സ്ത്രീ​​ക​​ൾ പോ​​കേ​​ണ്ടെ​​ന്നു പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു. അ​​ന്ന​​ത്തെ നാ​​യ​​നാ​​ർ സ​​ർ​​ക്കാ​​ർ അ​​തി​​ൽ അ​​പ്പീ​​ലി​​നൊ​​ന്നും പോ​​യി​​ല്ല. ഇ​​പ്പോ​​ൾ കൊ​​ടു​​ത്ത പെ​​റ്റീ​​ഷ​​ൻ അ​​നു​​സ​​രി​​ച്ചു പ്രാ​​ഥ​​മി​​ക​​മാ​​യി സ്റ്റേ ​​ചെ​​യ്യാ​​മാ​​യി​​രു​​ന്നി​​ല്ലേ​​യെ​​ന്നും ന​​ട​​പ്പാ​​ക്കാ​​ൻ വ​​ര​​ട്ടെ എ​​ന്നെ​​ങ്കി​​ലും പ​​റ​​യാ​​മാ​​യി​​രു​​ന്നി​​ല്ലെ​​യെന്നും മ​​ണി ചോ​​ദി​​ച്ചു.

Related posts