നിയാസ് മുസ്തഫ മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് ത്രികക്ഷി സർക്കാർ വരുന്നതിന് പ്രധാന തടസം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വേണോ, വേണ്ടയോ എന്ന മനസായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്‍സിപി നേതാവ് ശരത് പവാറും തമ്മിൽ കൂടിക്കാഴ്ച നടന്നതിനു പിന്നാലെ ശിവസേനയുമായി കൂട്ടുകൂടാമെന്ന നിലപാടിലേക്ക് സോണിയ ഗാന്ധി വളരെ വേഗത്തി ലെത്തിയത് ശ്രദ്ധേയമായി. എൻസിപി ബിജെപിയുമായി അടുക്കുമോയെന്ന ഭയമാണ് സോണിയയെ വേഗത്തിൽ നിലപാടെടുക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസം രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എൻസിപിയെ പുകഴ്ത്തി സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി-ശരത് പവാർ കൂടിക്കാഴ്ച നടന്നത്. കർഷകരുടെ പ്രശ്നങ്ങളാണ് കൂടിക്കാഴ്ചയ്ക്ക് അടിസ്ഥാനമെന്ന് എൻസിപി പറയുന്പോഴും കൂടിക്കാഴ്ചയുടെ രാഷ്ട്രീയ മാനങ്ങൾ വളരെ വലുതാണ്. ശിവസേനയെ മെരുക്കാൻ ശ്രമിക്കുന്ന ബിജെപി നേതൃത്വം സർക്കാരുണ്ടാക്കാൻ എന്‍സിപി നേതാക്കളുമായി സമാന്തര ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ വരികയും ചെയ്തിരുന്നു. ബിജെപിക്ക് എൻസിപിയെ കൂടെക്കൂട്ടിയാൽ മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാം. ഈ സാധ്യതയ്ക്കായി…
Read MoreCategory: Loud Speaker
അമിത ഡ്യൂട്ടി! അഞ്ചുമാസത്തോളമായി ശമ്പളവുമില്ല; കണ്ണൂരിൽ പോലീസുകാരന്റെ ആത്മഹത്യാശ്രമംറെ
കണ്ണൂർ: കണ്ണൂരിൽ പോലീസുകാരന്റെ ആത്മഹത്യാശ്രമം. പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ജോലി ചെയ്യുന്ന പോലീസുകാരനാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത്. റെയിൽവേ പോലീസാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഇന്നു രാവിലെയാണ് സംഭവം. നേരത്തെ ഒരു മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന ട്രോൾ ഷെയർ ചെയ്തതിന്റെ പേരിൽ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇദ്ദേഹത്തെ പിന്നീട് തിരിച്ചെടുക്കുകയും കണ്ണൂർ എആർ ക്യാന്പിൽ ജോലിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അഞ്ചുമാസത്തോളമായി ശന്പളം ലഭിക്കാത്തതിനെ തുടർന്ന് ഏറെ മാനസിക പ്രയാസമുള്ളതായി പറയുന്നു. കഴിഞ്ഞ ദിവസം ഏഴിമലയിൽ രാഷ്ട്രപതി എത്തിയതിനെ തുടർന്നുണ്ടായിരുന്ന ഡ്യൂട്ടിയിൽ ഇദ്ദേഹവുമുണ്ടായിരുന്നു. തിരിച്ചെത്തിയതിനെ തുടർന്ന് വിശ്രമം പോലും അനുവദിക്കാതെ ഇന്ന് എആർ ക്യാന്പിൽ പാറാവ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. അടുത്ത വർഷം വിരമിക്കാനിരിക്കെ ഏറെ സീനിയറായ ഈ ഉദ്യോഗസ്ഥനെ പാറാവ് ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ഡ്യൂട്ടി എടുക്കാനും ഇദ്ദേഹം തയാറായില്ല. എനിക്ക്…
Read Moreഎന്നെ എന്തോ കടിച്ചു..! ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി മരിച്ചു; സംഭവം സുല്‍ത്താന്‍ബത്തേരിയില്‍
സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ പാന്പുകടിയേറ്റ വിദ്യാർഥിനി മരിച്ചു. പുത്തൻകുന്ന് ചിറ്റൂരിലെ അഭിഭാഷക ദന്പതികളായ അബ്ദുൽ അസീസിന്റെയും സജ്നയുടെയും മകൾ ഷഹല ഷെറിനാണ്(10) മരിച്ചത്. ബത്തേരി ഗവ. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്നലെ വൈകുന്നേരം ക്ലാസ് സമയത്താണ് പാന്പുകടിയേറ്റത്. എന്തോ കടിച്ചെന്നു ഷഹന പറഞ്ഞതനുസരിച്ച് പരിശോധിച്ച അധ്യാപിക കാലിൽ കണ്ട മുറിവു കെട്ടി. വൈകാതെ അവശയായ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ പരിശോധനയിലാണ് പാന്പുകടിയേറ്റെന്നു സ്ഥീരീകരിച്ചത്. റഫർ ചെയ്തതനുസരിച്ചു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതനിടെയായിരുന്നു മരണം. സഹോദരങ്ങൾ: അമീഗ ജെബിൻ, ആഖിൽ.
Read Moreതൊടുപുഴയിൽ കിടക്ക നിർമാണ കന്പനിയിൽ വൻ തീപിടിത്തം; തീ അണച്ചത് അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ
തൊടുപുഴ: ഈസ്റ്റേണ്‍ കന്പനി പുറത്തിറക്കുന്ന കിടക്കയായ സുനിദ്രയുടെ നിർമാണ യൂണിറ്റിൽ വൻ അഗ്നിബാധ. അഗ്നിശമന സേനയുടെ അഞ്ചു സ്റ്റേഷനുകളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം ഭഗീരഥപ്രയത്നം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്നിബാധയിൽ നിർമാണ യൂണിറ്റ് അപ്പാടെ നിലം പൊത്തി കത്തി നശിച്ചതിനാൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. തീ നിയന്ത്രണ വിധേയമായെങ്കിലും മറ്റു സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ ഫയർഫോഴ്സ് സ്ഥലത്ത് ക്യാന്പു ചെയ്യുകയാണ്. ഇന്നു പുലർച്ചെ മൂന്നോടെയാണ് തൊടുപുഴയ്ക്കു സമീപം മണക്കാട്ട് -പുതുപ്പരിയാരം റൂട്ടിൽ അങ്കംവെട്ടിക്കവലയിൽ പ്രവർത്തിക്കുന്ന സുനിദ്ര കിടക്ക നിർമാണ യൂണിറ്റിൽ തീ പിടുത്തമുണ്ടായത്. പരിസരവാസികൾ ഉടൻ തന്നെ തൊടുപുഴ ഫയർഫോഴ്സിനെ വിവരമറിയിച്ചു. അസി. സ്റ്റേഷൻ ഓഫീസർ പി.വി.രാജന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും ഇതിനോടകം തീ നിയന്ത്രണാധീതമായിരുന്നു. പിന്നീട് മൂവാറ്റുപുഴ, മൂലമറ്റം, കലൂർക്കാട്, കോതമംഗലം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. വിവിധ സ്റ്റേഷനുകളിൽ…
Read Moreകുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിത്യാനന്ദയ്ക്കെതിരേ കേസ്; ഫ്ളാറ്റില്‍ നിന്നും രക്ഷപെടുത്തിയത് നാല് കുട്ടികളെ
അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി തടവിൽവച്ചതടക്കമുള്ള കുറ്റങ്ങൾക്ക് ആൾദൈവം നിത്യാനന്ദ യ്ക്കെതിരേ ഗുജറാത്ത് പോലീസ് കേസെടുത്തു. സ്വാമിയുടെ ശിഷ്യകളും അഹമ്മദാബാദ് ആശ്രമത്തിന്റെ ചുമതലക്കാരുമായ സ്വാമിനി പ്രാണപ്രിയാനന്ദ, സ്വാമിനി പ്രിയതത്വ പൃഥ്വി കിരണ്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ആശ്രമത്തിൽനിന്നും ഒരു ഫ്ളാറ്റിൽനിന്നും നാലു കുട്ടികളെ രക്ഷപ്പെടുത്തിയതിനു പിന്നാലെയാണ് നടപടി. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, തടവിൽ വയ്ക്കൽ, ശാരീരിക മർദനത്തിന് ഇരയാക്കൽ, നിർബന്ധിതമായി ജോലി ചെയ്യിപ്പിക്കൽ, സംഭാവന ലഭിക്കാൻ ഉ പയോഗപ്പെടുത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് സ്വാമിക്കും ശിഷ്യകൾക്കും എതിരേ ചുമത്തിയിരിക്കുന്നത്. രക്ഷിതാക്കൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഹമ്മദാബാദിലെ ആശ്രമത്തിൽനിന്നു രണ്ടു കുട്ടികളെ മോചിപ്പിച്ചത്. ഫ്ളാറ്റിൽനിന്നു കണ്ടെത്തിയ ഒൻപതും പത്തും പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസ് രജിസ്റ്റർ ചെ യ്തത്. ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും മതപരമായ ചടങ്ങുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത…
Read Moreദുരഭിമാനക്കൊല! ദളിത് യുവാവുമായി പ്രണയത്തിലായി; പതിനേഴുകാരിയെ അമ്മ തീ കൊളുത്തി കൊന്നു
ചെന്നൈ: ദളിത് യുവാവുമായി പ്രണയത്തിലായ പതിനേഴുകാരിയെ അമ്മ തീ കൊളുത്തി കൊന്നു. തമിഴ്നാട്ടിലെ നാഗപട്ടണത്താണ് സംഭവം. പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ ജനനിയെ ആണ് അമ്മ തീ കൊളുത്തി കൊന്നത്. മകളെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മ ഉമാമഹേശ്വരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ. ദളിത് യുവാവുമായി പ്രണയത്തിലായ ജനനി ഇയാൾക്കൊപ്പം ഇറങ്ങിപോവാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ വീട്ടുകാർ കണ്ടതിനെ തുടർന്ന് ഈ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ഒരു വർഷം മുന്‍പ് ജനനിയെ സ്കൂളിൽ വിടുന്നത് അവസാനിപ്പിച്ചിരുന്നു. എന്നാൽ ജനനി ഇയാളുമായുള്ള ബന്ധം തുടർന്നു. ഇതാണ് അമ്മയെ പ്രകോപിപ്പിച്ചത്. ഇതേ തുടർന്നാണ് മഹേശ്വരി തന്റെയും മകളുടെയും ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഹോട്ട് ചേസിംഗ് വേണ്ട! ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാരെ പിടികൂടാന്‍ വാഹനത്തിനു പിന്നാലെ പോലീസ് പായരുത്; ഹൈക്കോടതി
കൊച്ചി: ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാരെ പിടികൂടാന്‍ പോലീസും മറ്റ് ഉദ്യോഗസ്ഥരും വാഹനത്തിനു പിന്നാലെ പായരുതെന്നു ഹൈക്കോടതി നിര്‍ദേശം. ഇത്തരം ഹോട്ട് ചേസിംഗ് യാത്രക്കാരെയും ഉദ്യോഗസ്ഥരെയും അപകടത്തിലാക്കും. സാഹസികമായ ഇത്തരം പ്രവൃത്തികളിലൂടെ നിരവധി പേര് റോഡുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇതിനു പരിഹാരം കാണേണ്ട സമയം അതിക്രമിച്ചെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ കാമറ, ട്രാഫിക് നിരീക്ഷണ കാമറ, മൊബൈല്‍ ഫോണ്‍ കാമറ, ഹാന്‍ഡി ക്യാം തുടങ്ങിയവ ഉപയോഗിച്ചു വാഹന പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചു. ഇവ ഉപയോഗിച്ചാല്‍ പഴുതില്ലാത്ത തെളിവുകളിലൂടെ നിയമനടപടിക്ക് അവസരം ഒരുക്കാം. ഹെല്‍മറ്റ് ധരിക്കാതെയും നിയന്ത്രണമില്ലാതെയും ഓടിക്കുന്ന ഇരുചക്രവാഹനങ്ങൾ നിർത്താന്‍ ആവശ്യപ്പെട്ടിട്ടും പാലിച്ചില്ലെങ്കില്‍ വാഹന രജിസ്ട്രേഷന് നമ്പര്‍ വയര്‍ലെസിലൂടെ കൈമാറിയും മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ചും ഇവരെ കണ്ടെത്താന്‍ കഴിയും. ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഇത്തരം വാഹനങ്ങളുടെ വേഗം കുറയ്ക്കാനും കഴിയും. നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിലും കൃത്യമായി അടയാളപ്പെടുത്തിയ…
Read Moreമദ്യലഹരിയിൽ പെരുമാറ്റം അതിരുവിട്ടു; വിദേശ സഞ്ചാരിയെ “പഞ്ഞിക്കിട്ട്’ നാട്ടുകാർ
ബദാമി: മദ്യപിച്ചു സ്ത്രീയോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിദേശ സഞ്ചാരിയെ നാട്ടുകാർ മർദിച്ചു. കർണാടകയിലെ ബദാമിയിലാണു സംഭവം. ഓസ്ട്രേലിയൻ പൗരനായ ജയിംസ് വില്ല്യത്തിനാണു ചൊവ്വാഴ്ച മർദനമേറ്റത്. ബാഗൽകോട്ടിൽനിന്നു ബദാമിയിലേക്കു യാത്ര ചെയ്യുകയായിരുന്നു ജയിംസ്. മദ്യലഹരിയിലായിരുന്ന ഇയാൾ യാത്രക്കാരിയായ ഒരു സ്ത്രീയോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് പ്രദേശവാസികൾ ഇയാളുമായി തർക്കമുണ്ടായി. ഇതിനിടെ നാട്ടുകാർ ജയിംസിനെ മർദിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി ഇയാളെ ബാഗൽകോട്ടിലെ ആശുപത്രിയിലേക്കു മാറ്റി.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കുറച്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നു പോലീസ് അറിയിച്ചു.
Read Moreചോദിക്കാൻ പത്ത് ചോദ്യങ്ങളുണ്ട്; രാഹുൽഗാന്ധി എവിടെയെന്നു സ്പീക്കർ
സ്വന്തം ലേഖകൻ ന്യൂഡൽഹി: ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും ലോക്സഭയിൽ കാണാതിരുന്ന രാഹുൽ ഗാന്ധിയെ കാര്യമായി തിരക്കി സ്പീക്കർ ഓം ബിർള. രാഹുൽ എവിടെ, അദ്ദേഹത്തിനൊരു ചോദ്യം ചോദിക്കാനുള്ള അവസരം കൊടുക്കാനുണ്ടായിരുന്നല്ലോ എന്നാണ് ഇന്നലെ സ്പീക്കർ പറഞ്ഞത്. ലോക്സഭയിൽ ചോദ്യോത്തര വേളയിൽ രാഹുലിന്റെ പേരിൽ കേരളത്തിന് വേണ്ടിയുള്ള ഒരു ചോദ്യം ലിസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇതുൾപ്പെടെ വിവിധ മന്ത്രാലയങ്ങളോട് കേരളത്തിനു വേണ്ടി പത്തു ചോദ്യങ്ങളാണ് ഈ ആഴ്ച രാഹുലിന്റെ പേരിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലോക്സഭ ചോദ്യപ്പട്ടികയിൽ 28-ാമതായി ആയിരുന്നു രാഹുലിന്റെ ഇന്നലത്തെ ചോദ്യം. നേരിട്ട് വന്നു ചോദിച്ചില്ലെങ്കിലും കേന്ദ്ര ഗ്രാമീണ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമർ രാഹുലിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി. പ്രളയം മൂലം തകർന്ന പ്രാദേശിക റോഡുകളുടെയും ചെറു പാലങ്ങളുടെയും പുനർനിർമാണത്തിനായി കേരള സർക്കാർ സഹായം അഭ്യർഥിച്ചിട്ടുണ്ടോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. പ്രധാനമന്ത്രി ഗ്രാമ…
Read Moreകുഴഞ്ഞുവീണ കുരങ്ങിനെ രക്ഷിക്കാൻ അതിവേഗ നടപടിയുമായി മേനക ഗാന്ധി; നടപടി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറല്‍
ന്യൂഡൽഹി: റെയ്സിനാ റോഡിൽ കുഴഞ്ഞുവീണ കുരങ്ങിനെ രക്ഷിക്കാൻ ആംബുലൻസയച്ച് ബിജെപി നേതാവ് മേനകാ ഗാന്ധി. മാധ്യമ പ്രവർത്തക ട്വിറ്ററിലൂടെ ഇട്ട സന്ദേശത്തിൽ നിന്നു വിവരമറിഞ്ഞാണ് മുൻ കേന്ദ്രമന്ത്രിയും മൃഗ സംരക്ഷക പ്രവർത്തകയുമായ മേനക ഗാന്ധിയുടെ അടിയന്തര നടപടി. കുരങ്ങിനു കൈത്താങ്ങായ മേനക ഗാന്ധിയുടെ നടപടി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. രാവിലെ ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പരിസരത്ത് റോഡിനരികിൽ അവശനിലയിലായ കുരങ്ങിനെ കണ്ടെത്തിയത്. ഇതു മാധ്യമ പ്രവർത്തകയായ ഭാരതി ജെയിൻ ചിത്രത്തോടൊപ്പം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഏതെങ്കിലും മൃഗസംരക്ഷക പ്രവർത്തകരോ എൻജിഒയോ കുരങ്ങിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട സന്ദേശത്തിൽ മേനക ഗാന്ധിയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ തന്നെ മേനകയുടെ റിട്വീറ്റും എത്തി. ഒരു വാഹനം അയയ്ക്കുന്നുണ്ടെന്നും അതിൽ കുരങ്ങനെ സഞ്ജയ് ഗാന്ധി ആനിമൽ കെയറിൽ എത്തിക്കുമെന്നും മേനക അറിയിച്ചു. കുരങ്ങനെ രക്ഷപെടുത്തിയെന്നും ഉചിതമായ കരങ്ങളിലാണ്…
Read More