ത​മി​ഴ്നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഒ​രു​മി​ക്ക​ണ​മെ​ങ്കി​ൽ അ​തു​ണ്ടാകും! ത​മി​ഴ്നാ​ട്ടി​ൽ ര​ജ​നീ​കാ​ന്ത്-​ക​മ​ൽ കൂ​ട്ടു​കെ​ട്ട്?; സൂ​ച​ന​ക​ൾ ന​ൽ​കി സ്റ്റൈ​ൽ​മ​ന്ന​ൻ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ക​മ​ൽ​ഹാ​സ​നു​മാ​യി രാ​ഷ്ട്രീ​യ​ത്തി​ൽ കൈ​കോ​ർ​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നീ​കാ​ന്ത്. ത​മി​ഴ്നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഒ​രു​മി​ക്ക​ണ​മെ​ങ്കി​ൽ അ​തു​ണ്ടാ​കു​മെ​ന്നാ​ണ് ര​ജ​നീ​കാ​ന്ത് പ​റ​ഞ്ഞ​ത്. ചെ​ന്നൈ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തു​വ​രെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും 2021 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ര​ജ​നി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 2020 ഓ​ഗ​സ്റ്റി​നും സെ​പ്റ്റ​ബ​റി​നും ഇ​ട​യി​ൽ ര​ജ​നി രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. ആ​രാ​ധ​ക സം​ഘ​ട​ന​യാ​യ ര​ജ​നി മ​ക്ക​ൾ മ​ൻ​ട്രം പേ​ര് മാ​റ്റി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​ക്കി മാ​റ്റാ​നാ​ണു പ​ദ്ധ​തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം, ക​മ​ൽ​ഹാ​സ​ൻ മ​ക്ക​ൾ നീ​തി മ​യ്യ​മെ​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ക​യും ചെ​യ്തു. ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി ര​ജ​നീ​കാ​ന്ത് അ​ടു​ത്തി​ടെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ബി​ജെ​പി​യു​ടെ കെ​ണി​യി​ൽ വീ​ഴി​ല്ലെ​ന്നും ത​ന്നെ​യും തി​രു​വ​ള്ളു​വ​രെ​യും ഒ​ന്നും കാ​വി​വ​ൽ​ക്ക​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കി​ല്ലെ​ന്നു​മാ​ണ് ര​ജ​നീ​കാ​ന്ത് പ​റ​ഞ്ഞ​ത്. ക​വി തി​രു​വ​ള്ളു​വ​ർ കാ​വി വ​സ്ത്രം അ​ണി​ഞ്ഞു​കൊ​ണ്ടു​ള്ള ചി​ത്രം…

Read More

ര​ണ്ടു സിം ​കാ​ർ​ഡു​ള്ള ഫോ​ണ്‍ മാ​ര​കാ​യു​ധ​മ​ല്ല; യു​എ​പി​എ കേ​സി​ൽ പോ​ലീ​സി​നെ​തി​രേ തു​റ​ന്ന പോ​രാ​ട്ട​ത്തി​നു കാ​നം

കോ​ഴി​ക്കോ​ട്: യു​എ​പി​എ കേ​സി​ൽ പോ​ലീ​സി​നെ​തി​രേ തു​റ​ന്ന പോ​രാ​ട്ട​ത്തി​നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ നേ​രി​ടേ​ണ്ട​തു വെ​ടി​യു​ണ്ട​ക​ൾ കൊ​ണ്ട​ല്ലെ​ന്നും ര​ണ്ടു സിം ​കാ​ർ​ഡു​ള്ള ഫോ​ണ്‍ മാ​ര​കാ​യു​ധ​മ​ല്ലെ​ന്നും കാ​നം പ​റ​ഞ്ഞു. ഇ​ട​തു​പ​ക്ഷ​മു​ന്ന​ണി എ​ടു​ക്കു​ന്ന നി​ല​പാ​ടു​ക​ൾ​ക്ക​പ്പു​റം പോ​ലീ​സ് എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളെ​യെ​ല്ലാം പി​ന്തു​ണ​യ്ക്കാ​ൻ സി​പി​ഐ​ക്കു ബാ​ധ്യ​ത​യി​ല്ലെ​ന്നും കാ​നം തു​റ​ന്ന​ടി​ച്ചു. പോ​ലീ​സു​കാ​ർ​ക്ക് അ​വ​രു​ടേ​താ​യ ല​ക്ഷ്യ​മു​ണ്ട്. കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തു​ന്ന മാ​വോ വേ​ട്ട​യു​ടെ പി​ന്തു​ട​ർ​ച്ച​യാ​ണു കേ​ര​ള​ത്തി​ലും ന​ട​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ നേ​രി​ടേ​ണ്ട​തു വെ​ടി​യു​ണ്ട​ക​ൾ കൊ​ണ്ട​ല്ല. അ​ങ്ങ​നെ​യെ​യാ​യി​രു​ന്നു എ​ങ്കി​ൽ രാ​ജ്യ​ത്തു ക​മ്മ്യൂ​ണി​സ്റ്റു​ക​ൾ ഉ​ണ്ടാ​വു​മാ​യി​രു​ന്നി​ല്ല. മാ​വോ​വാ​ദി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന​തി​നു പ​ക​രം അ​വ​രെ ജ​നാ​ധി​പ​ത്യ ക്ര​മ​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രി​ക​യാ​ണു വേ​ണ്ട​ത്. കോ​ട​തി​ക​ൾ പോ​ലും ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു പ​ക​രം ഫാ​സി​സ്റ്റ് ശ്ര​മ​ങ്ങ​ൾ​ക്കു പി​ന്തു​ണ ന​ൽ​കു​ക​യാ​ണെ​ന്നും കാ​നം പ​റ​ഞ്ഞു. ലൈ​ബ്ര​റി​ക​ളി​ൽ മ​ഹാ​ഭാ​ര​ത​വും, രാ​മാ​യ​ണ​വും മാ​ത്രം സൂ​ക്ഷി​ച്ചാ​ൽ മ​തി​യാ​കി​ല്ല. പു​സ്ത​ക​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​ത് എ​ങ്ങ​നെ കു​റ്റ​ക​ര​മാ​കു​ന്ന​ത്?. ര​ണ്ടു സിം ​കാ​ർ​ഡു​ള്ള…

Read More

ക​ള്ള​നെ പി​ടി​ക്കാ​ൻ സ്കൂ​ളി​ൽ സി​സി​ടി​വി വ​ച്ചു; ആ ​കാ​മ​റ​യും അ​ടി​ച്ചു​മാ​റ്റി ക​ള്ള​ൻ മു​ങ്ങി; സംഭവം കോട്ടയത്ത്‌

കോ​ട്ട​യം: ക​ള്ള​നെ പി​ടി​ക്കാ​ൻ സ്ഥാ​പി​ച്ച സി​സി കാ​മ​റ​യും അ​ടി​ച്ചു​മാ​റ്റി ക​ള്ള​ൻ ക​ട​ന്നു. കോ​ട്ട​യം പൊ​ത്ത​ൻ​പു​റം സെ​ന്‍റ് ഇ​ഗ്നാ​ത്തി​യോ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബ്ലോ​സം വാ​ലി സ്കൂ​ൾ ഓ​ഫ് എ​യ്ഞ്ച​ൽ​സി​ലാ​ണു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടു മ​ണി​യോ​ടെ ക​ള്ള​ൻ വി​ള​യാ​ടി​യ​ത്. ഓ​ഗ​സ്റ്റി​ൽ സ്കൂ​ളി​ൽ മോ​ഷ​ണ ശ്ര​മ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണു നി​രീ​ക്ഷ​ണ​ത്തി​നാ​യി കാ​മ​റ സ്ഥാ​പി​ച്ച​ത്. നാ​ലു കാ​മ​റ​ക​ളാ​ണു സ്ഥാ​പി​ച്ചി​രു​ന്ന​ത്. മോ​ഷ​ണ​ത്തി​നെ​ത്തി​യ ക​ള്ള​ൻ ഇ​തി​ൽ ഒ​ന്നു​മാ​യി ക​ട​ക്കു​ക​യാ​യി​രു​ന്നു. കാ​മ​റ​ക​ളി​ൽ ര​ണ്ടെ​ണ്ണം മു​ക​ളി​ലേ​ക്കു തി​രി​ച്ചു വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ചെ​റു​പ്പ​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ ദൃ​ശ്യം പു​റ​ത്തെ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​തു സ​ഹി​ത​മാ​ണു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​ഴ​യ മോ​ഷ​ണ കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണു വീ​ണ്ടും മോ​ഷ​ണം ന​ട​ന്ന​ത്. ര​ണ്ടു മാ​സം മു​ന്പ് സ്കൂ​ളി​ന്‍റെ ഗേ​റ്റി​ന്‍റെ താ​ഴും ക​ത​കി​ന്‍റെ പൂ​ട്ടു​ക​ളും ത​ക​ർ​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് മു​റി​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ വാ​രി വ​ലി​ച്ചു നി​ല​ത്തി​ട്ടി​രു​ന്നു. കു​റ​ച്ചു രൂ​പ​യും…

Read More

വിര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ കുട്ടിക്കു പത്തു വയസ്, ആധാര്‍ കാര്‍ഡില്‍ 12 വയസ്! അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ 12 വയസുകാരിയെ തടഞ്ഞ് പോലീസ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ 12 വ​യ​സു​കാ​രി​യെ പോ​ലീ​സ് ത​ട​ഞ്ഞു. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​നാ​യി പു​തു​ച്ചേ​രി​യി​ൽ​നി​ന്ന് അ​ച്ഛ​നൊ​പ്പം ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണു പോ​ലീ​സ് പ​ന്പ​യി​ൽ ത​ട​ഞ്ഞ​ത്. വി​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗി​ൽ കു​ട്ടി​ക്കു പ​ത്തു വ​യ​സാ​ണു കാ​ണി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ധാ​ർ കാ​ർ​ഡ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ പെ​ണ്‍​കു​ട്ടി​ക്കു 12 വ​യ​സു​ണ്ടെ​ന്നു വ്യ​ക്ത​മാ​യി. ഇ​തോ​ടെ​യാ​ണു പെ​ണ്‍​കു​ട്ടി​യെ ത​ട​ഞ്ഞ​ത്. എ​ന്നാ​ൽ, അ​ച്ഛ​നെ ദ​ർ​ശ​നം ന​ട​ത്താ​ൻ പോ​ലീ​സ് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

Read More

ദരിദ്രകർഷകൻ വിൽപ്പനയ്ക്ക് വച്ച പ​ച്ച​ക്ക​റി​ക്ക് മു​ക​ളി​ലൂടെ വാ​ഹ​നം ക​യ​റ്റി​യിറ​ക്കി ഉ​ദ്യോ​ഗ​സ്ഥ ക്രൂരത

റോ​ഡ​രി​കി​ൽ വി​ൽ​പ്പ​ന​യ്ക്ക് വ​ച്ച പ​ച്ച​ക്ക​റി​ക്ക് മു​ക​ളി​ൽ വാ​ഹ​നം ക​യ​റ്റി​യിറ​ക്കി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​പു​രി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ർ​ക്ക​റ്റി​ലാ​ണ് സം​ഭ​വം. വി​ൽ​പ്പ​ന​യ്ക്കാ​യി നി​ര​ത്തി വ​ച്ചി​രു​ന്ന പ​ച്ച​ക്ക​റി​ക്ക് മു​ക​ളി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ഹ​നം മ​ന​പ്പൂ​ർ​വം ഓ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പ​ച്ച​ക്ക​റി​ക്കു മു​ക​ളി​ലൂ​ടെ വാ​ഹ​നം നി​ര​വ​ധി ത​വ​ണ മു​ന്നോ​ട്ടും പി​ന്നോ​ട്ടും എ​ടു​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. നി​ര​വ​ധി പേ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഈ ​പ​രാ​ക്ര​മം. അ​നു​മ​തി​യി​ല്ലാ​തെ ക​ര്‍​ഷ​ക​ന്‍ പ​ച്ച​ക്ക​റി വി​ല്‍​പ്പ​ന ന​ട​ത്തി​യ​താ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ ചൊ​ടി​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം. This footage is from a @UPGovt sabzi mandi in #Hapur. A top official of the mandi went on a anti encroachment drive today. His driver seen in the footage using official vehicle to crush vegetables…

Read More

സംസ്ഥാന സ്കൂൾ കായികമേള; ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി പാലക്കാട് ജില്ല; സ്കൂൾ കിരീടം നേടി മാർ ബേസിൽ സ്കൂൾ

കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ കോതമംഗലം മാർ ബേസിൽ സ്കൂൾ കിരീടം നേടി. 61.5 പോയിന്‍റ് നേടിയാണ് സ്കൂൾ കിരീടം മാർ ബേസിൽ സ്വന്തമാക്കിയത്. മാർ ബേസിലിന് കനത്ത വെല്ലുവിളി ഉയർത്തിയ പാലക്കാട് കല്ലടി സ്കൂൾ രണ്ടാമതെത്തി. കല്ലടി സ്കൂൾ 58.5 പോയിന്‍റ് നേടി. മാർ ബേസിൽ സ്കൂൾ കിരീടം നേടിയെങ്കിലും ഓവറോൾ ചാമ്പ്യൻഷിപ്പ് എറണാകുളത്തിന് നേടാനായില്ല. 200 പോയിന്‍റുമായി പാലക്കാട് ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. എറണാകുളം 157 പോയിന്‍റുകൾ നേടി.

Read More

ഉപരാഷ്ട്രപതിയുടെ മകള്‍ നിറം കൊടുത്തു! പരമ്പരാഗത വേഷവും തലപ്പാവും അഴിച്ചുവച്ച് കാലത്തിനൊത്ത കോലത്തില്‍ രാജ്യസഭയിലെ മാര്‍ഷല്‍മാര്‍

ന്യൂ​ഡ​ൽ​ഹി: വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​ര​ന്പ​രാ​ഗ​ത വേ​ഷ​വും ത​ല​പ്പാ​വും അ​ഴി​ച്ചുവ​ച്ച് കാ​ല​ത്തി​നൊ​ത്ത കോ​ല​ത്തി​ൽ രാ​ജ്യ​സ​ഭ​യി​ലെ മാ​ർ​ഷ​ൽ​മാ​ർ. അ​ര​നൂ​റ്റാ​ണ്ട് കാ​ല​മാ​യി മാ​റ്റ​മി​ല്ലാ​തി​രു​ന്ന വേ​ഷം പു​തി​യ രൂ​പ​ത്തി​ലേ​ക്കു മാ​റി​യ​പ്പോ​ൾ അ​തി​ന്‍റെ നി​റ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​താ​ക​ട്ടെ ഉ​പ​രാ​ഷ്‌ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ മ​ക​ൾ ദീ​പ വെ​ങ്ക​ടും. വ​ർ​ഷ​ങ്ങ​ളാ​യി ത​ല​യി​ൽ ഉ​യ​ർ​ന്നുനി​ൽ​ക്കു​ന്ന ത​ല​പ്പാ​വും പ​ര​ന്പ​രാ​ഗ​ത ഇ​ന്ത്യ​ൻ വേ​ഷ​മാ​യ ചാ​ര​നി​റ​ത്തി​ലു​ള്ള ബ​ന്ദ്ക​ല​യു​മാ​യി​രു​ന്നു ഇ​വ​രു​ടെ വേ​ഷം. കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​ന് പോ​കു​ന്പോ​ൾ ധ​രി​ക്കാ​റു​ള്ള വ​സ്ത്ര​മാ​ണ് ബ​ന്ദ്ക​ല. ഇ​തു മാ​റ്റി ഇ​പ്പോ​ൾ റോ​യ​ൽ ബ്ലൂ ​നി​റ​ത്തി​ൽ സൈ​നി​ക വേ​ഷ​ത്തോ​ട് സാ​മ്യ​മു​ള്ള യൂ​ണി​ഫോ​മും പീ​ക്ക് ക​ള​ർ തൊ​പ്പി​യും തോ​ളി​ൽ ന​ക്ഷ​ത്രചി​ഹ്ന​ങ്ങ​ളും ഒ​ക്കെ ആ​യാ​ണ് വേ​ഷം പ​രി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ശൈ​ത്യ​കാ​ല​ത്തേ​ക്കും വേ​ന​ൽക്കാ​ല​ത്തേ​ക്കു​മാ​യി ര​ണ്ടുത​രം യൂ​ണി​ഫോ​മു​ക​ളാ​ണ് രാ​ജ്യ​സ​ഭാ മാ​ർ​ഷ​ലു​ക​ൾ​ക്കാ​യി രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. പു​തി​യ രൂ​പ​ത്തി​ലാ​ക്കി​യ യൂ​ണി​ഫോം ശൈ​ത്യ​കാ​ല​ത്ത് നീ​ല നി​റ​ത്തി​ലും വേ​ന​ൽ​ക്കാ​ല​ത്ത് വെ​ള്ള നി​റ​ത്തി​ലും അ​ണി​ഞ്ഞാ​യി​രി​ക്കും ഇ​നി മാ​ർ​ഷ​ൽ​മാ​ർ സ​ഭ​യി​ൽ…

Read More

പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നിരസിച്ചു; ബ​ലാ​ത്സം​ഗ​ശേ​ഷം പ​തി​നാ​ലു വ​യ​സു​കാ​രി​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ചു; മൃ​ത​ദേ​ഹം ക​നാ​ലി​ൽ ത​ള്ളി

മും​ബൈ: പ​തി​നാ​ലു വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​ശേ​ഷം പെ​ട്രോ​ൾ ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി. മും​ബൈ​യി​ലെ വീ​ട്ടി​ൽ​നി​ന്ന് ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ അ​ജ​യ് ബ​ന്‍​വാ​ഷി (25) എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ പെ​ൺ​കു​ട്ടി​യോ​ട് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പെ​ൺ​കു​ട്ടി ഇ​തു നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്ത​ശേ​ഷം കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ ശ്വാ​സം മു​ട്ടി​ച്ചാ​ണ് പ്ര​തി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും കു​പ്പി​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​യ്ക്കു​ക​യും ചെ​യ്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ശേ​ഷം പ്ര​തി മൃ​ത​ദേ​ഹം ക​നാ​ലി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് ബ​ന്‍​വാ​ഷി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​യാ​ളെ പ​ല​ത​വ​ണ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ് സ​ത്യം പു​റ​ത്തു​വ​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ന​സ്ര​ത് ജ​ഹാ​ൻ ആ​ശു​പ​ത്രി വി​ട്ടു; അ​ഭ്യൂ​ഹ​ങ്ങ​ൾ നിഷേധിച്ച് കുടുംബാംഗങ്ങൾ; ദുരൂഹതകള്‍ ബാക്കി!

കോൽ​ക്ക​ത്ത: ബം​ഗാ​ളി താ​ര​വും തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് എം​പി​യു​മാ​യ ന​സ്ര​ത് ജ​ഹാ​ൻ ആ​ശു​പ​ത്രി വി​ട്ടു. ക​ടു​ത്ത ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാണ് ഞാ​യ​റാ​ഴ്ച രാ​ത്രി 9.30ഓ​ടെ ഇ​വ​രെ അ​പ്പോ​ളോ ആ​ശു​പ​തി​യി​ൽ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ന​സ്ര​ത് ഡി​സ്ചാ​ർ​ജ് ആ​യെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​മി​ത​മാ​യി മ​രു​ന്നു​ക​ൾ ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് എം​പി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്ന ത​ര​ത്തി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു. എന്നാ​ൽ ഇ​ത്ത​രം വാ​ദ​ങ്ങ​ളെ​ല്ലാം കു​ടും​ബം ത​ള്ളി​യി​രി​ക്കു​ക​യാ​ണ്. ന​സ്ര​ത്തി​ന് ആ​സ്ത​മ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും ഇ​താ​ണ് ആ​രോ​ഗ്യ​നി​ല മോ​ശ​മാ​ക്കി​യ​തെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ളെ ഉ​ദ്ധ​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ. ആ​സ്ത​മ രോ​ഗി​യാ​യ ഇ​വ​ർ ഇ​ൻ​ഹേ​ല​ർ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​തി​ലും ഫ​ലം കാ​ണാ​തെ വ​ന്ന​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ സ്ഥി​തി മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യാ​യി​രു​ന്നു. “ചി​ല വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചൊ​ക്കെ ഞ​ങ്ങ​ൾ അ​റി​യു​ന്നു​ണ്ട്. അ​തൊ​ക്കെ നേ​ര​ത്തെ ത​ന്നെ ന​സ്ര​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ നി​ഷേ​ധി​ച്ചി​ട്ടു​ള്ള​തു​മാ​ണ്’ – കു​ടും​ബാം​ഗ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച…

Read More

അ​യ്യ​പ്പാ ര​ക്ഷി​ക്ക​ണേ… നി​ല​യ്ക്ക​ലി​ലും, പ​ന്പ​യി​ലും ആ​ന​വ​ണ്ടി പി​ടി​ക്കാ​ൻ കയ്യൂക്ക് വേ​ണം; ദ​ർ​ശ​നം ന​ട​ത്തി തി​രി​ച്ചെ​ത്തി​യ​വ​ർ പറയുന്നു…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ശ​ബ​രി​മ​ല ഭ​ക്ത​ർ​ക്ക് കയ്യൂക്കു​ണ്ടെ​ങ്കി​ൽ നി​ല​യ്ക്ക​ലി​ൽ നി​ന്നും പ​ന്പ​യി​ൽ നി​ന്നും ആ​ന​വ​ണ്ടി​യി​ൽ ക​യ​റി​പ്പ​റ്റാം. നി​ല​യ്ക്ക​ലി​ൽ നി​ന്ന് പ​ന്പ​യി​ലേ​ക്കും പ​ന്പ​യി​ൽ നി​ന്ന് നി​ല​യ്ക്ക​ലി​ലേ​ക്കും കെഎ​സ്​ആ​ർ​ടി​സി​യു​ടെ എസി, നോ​ണ്‍ എസി ബ​സു​ക​ൾ ന​ട​ത്തു​ന്ന സ​ർ​വീ​സു​ക​ളി​ൽ ക​യ​റി​പ്പ​റ്റാ​ൻ ക​യ്യൂ​ക്കും മി​ടു​ക്കു​മു​ള്ള​വ​ർ​ക്ക് മാ​ത്രം സാ​ധി​ക്കു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ഴെ​ന്ന് ന​ട​തു​റ​ന്ന ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ ശ​ബ​രി​മ​ല​യ്ക്ക് പോ​യി വ​ന്ന​വ​ർ പ​റ​യു​ന്നു. നി​ല​യ്ക്ക​ൽ പ​ന്പ, പ​ന്പ​നി​ല​യ്ക്ക​ൽ റൂ​ട്ടി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ നേ​രി​ടു​ന്ന ദു​രി​തം വ​ള​രെ​യ​ധി​ക​മാ​ണെ​ന്ന് തൃ​ശൂ​രി​ൽ നി​ന്നും ശ​ബ​രി​മ​ല​യ്ക്ക് പോ​യി ദ​ർ​ശ​നം ക​ഴി​ഞ്ഞെ​ത്തി​യ പൂ​ര​പ്രേ​മി​സം​ഘം പ്ര​സി​ഡ​ന്‍റ് ബൈ​ജു താ​ഴ​ക്കാ​ട്ട് പ​റ​ഞ്ഞു. അ​ധി​കാ​രി​ക​ൾ അ​ടി​യ​ന്തി​ര​മാ​യി ഈ ​പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ തി​ര​ക്കേ​റു​ന്ന​തോ​ടെ യാ​ത്രാ​ദു​രി​തം അ​തീ​വ​ഗു​രു​ത​ര​മാ​യ പ്ര​ശ്ന​മാ​യി മാ​റു​മെ​ന്നും നി​ര​വ​ധി​പേ​ർ​ക്ക് വീ​ണ് പ​രി​ക്കേ​ൽ​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​ന് വ​രു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ല​യ്ക്ക​ൽ വ​രെ മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. അ​വി​ടെ നി​ന്ന് പ​ന്പ​യി​ലേ​ക്ക് പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ കെഎ​സ്ആ​ർ​ടി​സി​യെ ആ​ശ്ര​യി​ക്ക​ണം. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ…

Read More