ഇ​റാ​ക്കി​ൽ​നി​ന്നു സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കി​ല്ലെ​ന്നു യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി; ട്രം​പി​ന്‍റെ ഭീ​ഷ​ണി​ക്കെ​തി​രേ ജ​ർ​മ​നി രം​ഗ​ത്ത്

ബാ​ഗ്ദാ​ദ്: അ​മേ​രി​ക്ക​ൻ സൈ​ന്യം ഇ​റാ​ക്ക് വി​ടാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് അ​മേ​രി​ക്ക. യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ​ർ​ക് എ​സ്പെ​ർ, ജോ​യി​ന്‍റ് ചീ​ഫ്സ് ഓ​ഫ് സ്റ്റാ​ഫ്സ് ചെ​യ​ർ​മാ​ൻ ജ​ന​റ​ൽ മാ​ർ​ക് മി​ല്ലി എ​ന്നി​വ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​റാ​ക്കി​ൽ​നി​ന്ന് യു​എ​സ് സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കു​ന്നു എ​ന്ന മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ​ക്കു പി​ന്നാ​ലെ​യാ​ണു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം. യു​എ​സ് സൈ​ന്യ​ത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ഞാ​യ​റാ​ഴ്ച ഇ​റാ​ക്ക് പാ​ർ​ല​മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​റേ​നി​യ​ൻ സൈ​നി​ക​മേ​ധാ​വി ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യെ യു​എ​സ് വ​ധി​ച്ച​താ​ണ് ഇ​റാ​ക്കി​നെ പ്ര​കോ​പി​പ്പി​ച്ച​ത്.

പി​ന്നാ​ലെ ഇ​റാ​ക്കി​നെ​തി​രേ ക​ടു​ത്ത ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി. ഇ​റാ​ക്കി​ൽ​നി​ന്നു സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും പി​ൻ​വ​ലി​ക്കേ​ണ്ടി​വ​ന്നാ​ൽ ഇ​റാ​ക്കി​ൽ വ്യോ​മ​താ​വ​ളം നി​ർ​മി​ക്കാ​ൻ അ​മേ​രി​ക്ക​യ്ക്കു ചെ​ല​വാ​യ പ​ണം തി​രി​കെ ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​റാ​ക്കി​നെ​തി​രേ ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന ട്രം​പി​ന്‍റെ ഭീ​ഷ​ണി​ക്കെ​തി​രേ ജ​ർ​മ​നി രം​ഗ​ത്തെ​ത്തി. ഭീ​ഷ​ണി​കൊ​ണ്ട് ഇ​റാ​ക്കി​നെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​മെ​ന്ന് താ​ൻ ക​രു​തു​ന്നി​ല്ലെ​ന്ന് ജ​ർ​മ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹ​യ്കോ മാ​സ് പ​റ​ഞ്ഞു.

Related posts