നിയാസ് മുസ്തഫ മഹാരാഷ്്ട്രയിൽ ബിജെപി നേതാക്കൾ പറഞ്ഞുകൊണ്ടിരുന്നത് സത്യമായി പുലരുകയാണോ? ആണെന്നാണ് ചില സൂചനകൾ ചൂണ്ടിക്കാട്ടുന്നത്. എൻസിപിയും കോണ്‍ഗ്രസും ശിവസേനയെ വിഡ്ഢികളാക്കുകയാണെന്നും ശിവസേന-എൻസിപി-കോണ്‍ഗ്രസ് സർക്കാർ വരില്ലെന്നുമായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണങ്ങൾ അടുത്തിടെ വന്നത്. എന്നിരുന്നാലും കഴിഞ്ഞ ദിവസം വരെ ശിവസേന-എൻസിപി-കോണ്‍ഗ്രസ് ത്രികക്ഷി സർക്കാർ വരുമെന്നു തന്നെയായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇന്നലെ നടന്ന ശരത് പവാർ-സോണിയ ഗാന്ധി കൂടിക്കാഴ്ചയിൽ സഖ്യം സംബന്ധിച്ച് ഒൗദ്യോഗിക തീരുമാനം വരാത്ത സ്ഥിതിക്ക് ത്രികകക്ഷി സർക്കാരിനുള്ള സാധ്യതകൾ മങ്ങിയ നിലയിലാണ്. തെരഞ്ഞെടുപ്പ് നടന്ന് ദിവസങ്ങൾ ഏറെ പിന്നിട്ടിട്ടും സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്കു കഴിയാത്തതിൽ അവരുടെ എംഎൽഎമാരിൽ പലർക്കും അമർഷമുണ്ട്. എൻസിപി-കോണ്‍ഗ്രസ് നേതൃത്വം തങ്ങളെ വിഡ്ഢികളാക്കുകയാണോ എന്ന സംശയം പല ശിവസേന എംഎൽഎമാരും ഇതിനോടകം രഹസ്യമായി പങ്കുവയ്ക്കുന്നുണ്ട്. കളം മനസിലാക്കിയ ബിജെപി പക്ഷേ അടവുനയം മാറ്റുകയാണ് ഇപ്പോൾ. ശിവസേനയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ബിജെപി സജീവമാക്കിയിട്ടുണ്ട്. ഉത്തരത്തിൽ…
Read MoreCategory: Loud Speaker
മാവോയിസ്റ്റ് ഉസ്മാന് എവിടെ..? തമിഴ്നാട് -കര്‍ണാടക പോലീസിന്റെ സഹായം തേടും; ഐബിയും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷിക്കുന്നു
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്ന മാവോയിസ്റ്റ് ഉസ്മാനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. പന്തീരങ്കാവ് പോലീസ് അലന് ഷുഹൈബിനേയും താഹ ഫസലിനേയും പിടികൂടിയതോടെ ഉസ്മാന് വനാതിര്‍ത്തി വഴി കേരളം വിട്ടതായാണ് പോലീസിന് വിവരം ലഭിച്ചത്. ഈ സാഹചര്യത്തില്‍ തമിഴ്നാട് -കര്‍ണാടക പോലീസിന്റെ സഹായത്തോടെ ഉസ്മാനെ കുറിച്ച് അന്വേഷിക്കും. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി ഈസ്റ്റ് സ്വദേശി മേലേതില്‍ ഉസ്മാനെതിരേ ഒല്ലൂര്‍, മാനന്തവാടി, കരുവാരക്കുണ്ട്, കാഞ്ഞങ്ങാട്, കണ്ണൂര്‍ , പാണ്ടിക്കാട്, തൃശൂര്‍ ഈസ്റ്റ്, തിരുനെല്ലി, പുല്‍പ്പള്ളി സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. ഇതില്‍ മൂന്നിടത്ത് യുഎപിഎ പ്രകാരമാണ് കേസെടുത്തത്. നേരത്തെ പോരാട്ടം പ്രവര്‍ത്തകനായിരുന്നു ഉസ്മാന്. 2016-ലാണ് പോലീസ് അവസാനമായി പിടികൂടുന്നത്. അന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും സിഡികളും പോലീസ് പിടികൂടിയിരുന്നു. നിരോധിത സംഘടനയുടെ ലഘുലേഖ പിടിച്ചെടുത്തതിനെ തുടര്‍ന്ന് യുഎപിഎ കുറ്റം ചുമത്തി…
Read Moreആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ല, യുവതിയെ തലാക്ക് ചൊല്ലി; ഭര്‍ത്താവിനെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ…
ഹൈദരാബാദ്: തെലുങ്കാനയിൽ ആൺകുഞ്ഞിന് ജന്മം നൽകാഞ്ഞതിന് യുവതിയെ ഭർത്താവ് തലാക്ക് ചൊല്ലി. മെഹറജ് ബീഗം എന്ന യുവതിയെയാണ് ഭർത്താവ് മൊഴിചൊല്ലിയത്. ഇതിനെതിരെ യുവതി പോലീസിൽ പരാതി നൽകി. ഭർത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നും അവരെ വിവാഹം കഴിക്കുന്നതിനായാണ് തന്നെ മൊഴിചൊല്ലിയതെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. തന്റെ പരാതിയിന്മേൽ ശരിയായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നും നീതിലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞ മെഹറജ് ബീഗം ഭർത്താവിനെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു.
Read Moreഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണമില്ലെന്ന് ഐഐടി; നിലപാടിന്റെ കാരണം ഇങ്ങനെ
ചെന്നൈ: ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് മദ്രാസ് ഐഐടി വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ച് വിദ്യാർഥികൾ സമർപ്പിച്ച പരാതിക്ക് ഇ മെയിൽ വഴിയാണ് ഐഐടി മറുപടി നൽകിയത്. വിദ്യാർഥിനിയുടെ മരണത്തിൽ നിലവിൽ പോലീസ് അന്വേഷണം നടക്കുകയാണ്. അതിനാൽ ആഭ്യന്തര അന്വേഷണം എന്ന ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്നാണ് ഐഐടിയുടെ നിലപാട്. അതേസമയം ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥികൾ ഐഐടി കാമ്പസിൽ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. ഇന്ന് രാവിലെയാണ് ഗവേഷക വിഭാഗത്തിലെ രണ്ടു വിദ്യാർഥികൾ സമരം തുടങ്ങിയത്. ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ തമിഴ്നാട്ടിലെ കോളജ് വിദ്യാർഥികളും ഐഐടി വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചെന്നൈയിലെ വള്ളുവർക്കോട്ടത്ത് വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തും. എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളും ഐഐടി സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
Read Moreഗംഭീറിനെ കാൺമാനില്ല…! ഡൽഹിയിൽ പോസ്റ്ററുകൾ; പ്രതികരിക്കാതെ ഗംഭീറും ബിജെപിയും
ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെ കാൺമാനില്ലെന്ന് പോസ്റ്ററുകൾ. രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഗംഭീറിനെ കാൺമാനില്ലെന്ന് കാട്ടി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഗംഭീറിന്റെ ചിത്രമുൾപ്പടെയാണ് പോസ്റ്ററുകൾ. ഡൽഹിയിലെ വായു മലിനീകരണം ചർച്ച ചെയ്യാൻ പാലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി വിളിച്ചു ചേർത്ത യോഗത്തിൽ ഗംഭീർ പങ്കെടുത്തിരുന്നില്ല. വെള്ളിയാഴ്ച ആയിരുന്നു യോഗം ചോർന്നത്. യോഗത്തിനെ ഗംഭീറിന്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ട പ്രതിപക്ഷ പാർട്ടികളാകാം പോസ്റ്റർ പതിച്ചതിനു പിന്നിലെന്നാണ് നിഗമനം. സംഭവത്തേക്കുറിച്ച് ഗംഭീറോ ബിജെപി കേന്ദ്രങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Read Moreയുഎപിഎ അറസ്റ്റ്; പിബിയിൽ സർക്കാരിനെതിരേ വിമർശനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിൽ വിദ്യാർഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിഷയത്തിൽ സിപിഎം പോളിറ്റ് ബ്യൂറോക്ക് അതൃപ്തിയെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം വിമർശനങ്ങളൊന്നും പിബിയിൽ വന്നിട്ടില്ലെന്നും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പോലീസാണ് വിദ്യാർഥികൾക്കെതിരേ യുഎപിഎ ചുമത്തിയതെന്നും വിഷയം സർക്കാരിന്റെ പരിഗണനയ്ക്കു വരുന്പോൾ ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിബിയിൽ വിശദീകരിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് മിക്ക അംഗങ്ങളും നിലപാട് അറിയിച്ചതെന്നാണ് വാർത്തകൾ പുറത്തുവന്നിരുന്നത്.
Read Moreസുപ്രീം കോടതി ചീഫ് ജസ്റ്റീസായി എസ്.എ. ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: രാജ്യത്തിന്റെ 47-ാമത് ചീഫ് ജസ്റ്റീസായി എസ്.എ. ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം സുപ്രീം കോടതിയിലെത്തി രാവിലെ തന്നെ ചുമതലയേറ്റു. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി വിരമിച്ച ഒഴിവിലേക്കാണ് സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ ശരദ് അരവിന്ദ് ബോബ്ഡെയെ നിയമിച്ചത്. വിരമിക്കുന്നതിനു മുന്നോടിയായി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയാണ് ജസ്റ്റീസ് ബോബ്ഡെയുടെ പേര് പുതിയ ചീഫ് ജസ്റ്റീസ് സ്ഥാനത്തേക്കു നാമനിർദേശം ചെയ്തത്. 2021 ഏപ്രിൽ 23 വരെയാണ് ജസ്റ്റീസ് ബോബ്ഡെയുടെ ഔദ്യോഗിക കാലാവധി. നാഗ്പൂർ സർവലാശാലയിൽ നിന്നു എൽഎൽബി ബിരുദം നേടിയ ജസ്റ്റീസ് ബോബ്ഡെ, 1978ലാണ് മഹാരാഷ്ട്ര ബാർ കൗണ്‍സിലിൽ അഭിഭാഷകനായി സേവനം തുടങ്ങിയത്.1998ൽ മുതിർന്ന അഭിഭാഷകനും 2000ൽ ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയുമായി. മധ്യപ്രദേശ് ഹൈക്കോടതി…
Read Moreജെഎൻയു വിദ്യാർഥികളുടെ പ്രതിഷേധ മാർച്ച്; പാർലമെന്റിന്റെ സുരക്ഷ ശക്തമാക്കി
ന്യൂഡൽഹി: ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർധനവിനെതിരേ വിദ്യാർഥി യൂണിയൻ ഇന്ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ഇതേതുടർന്ന് പാർലമെന്റിന്റെ സുരക്ഷ പോലീസ് ശക്തമാക്കി. കൂടുതൽ കേന്ദ്രസേനയെയും പാർലമെന്റ് പരിസരത്ത് വിന്യസിച്ചു. അതേസമയം, മാർച്ചിനായി വിദ്യാർഥികളെ കോളജിനു പുറത്തേക്കിറങ്ങാൻ അനുവദിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ക്യാന്പസിന്റെ എല്ലാ ഗേറ്റുകളിലും പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും വിദ്യാര്‍ഥികള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് പാർലമെന്റ് സമ്മേളനം തുടങ്ങുന്ന ദിവസം പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചത്.
Read Moreകേക്ക് മുറിക്കുന്നതിനിടെ സംവിധായകൻ…! മഞ്ജുവിന്റെ പരാതിയിൽ ‘ഒടിയൻ’ സിനിമയുടെ സെറ്റിലുണ്ടായിരുന്ന എല്ലാവരെയും മൊഴിയെടുക്കും
തൃശൂർ: സംവിധായകൻ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നുവെന്ന നടി മഞ്ജു വാരിയരുടെ പരാതിയിൽ കൂടുതൽ പേരുടെ മൊഴിയെടുക്കുന്നു. ‘ഒടിയൻ’ സിനിമയുടെ സെറ്റിലുണ്ടായിരുന്ന എല്ലാവരെയും മൊഴിയെടുക്കും. സെറ്റിൽ കേക്ക് മുറിച്ചപ്പോഴുണ്ടായിരുന്ന എല്ലാവരെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. സിനിമയുടെ സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് മഞ്ജുവിന്റെ പരാതിയിൽ പറയുന്നത്. നേരത്തെ, നിർമാതാവ് ആന്റിണി പെരുമ്പാവൂർ, പ്രൊഡക്ഷൻ കൺേട്രാളർ സജി സി. ജോസഫ്, മഞ്ജു വാരിയരുടെ ഓഡിറ്റർ, മഞ്ജു ഫാൻസ് അസോസിയേഷൻ സെക്രട്ടറി രേഖ തുടങ്ങിയവരുടെ മൊഴി കൈബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജുവാര്യര്‍ക്ക് കല്ല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യത്തിലൂടെ തിരിച്ചു വരവിന് അവസരമൊരുക്കിയത് ശ്രീകുമാര്‍ മേനോനായിരുന്നു. മോഹൻലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനില്‍ നായികാ വേഷത്തിലെത്തിയതും മഞ്ജുവാണ്.
Read Moreസനാതന ധര്‍മം കാത്തുസൂക്ഷിക്കണം! ഹിന്ദുക്കൾ ജന്മദിനത്തിൽ കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ്
ന്യൂഡൽഹി: സനാതന ധർമം കാത്തുസൂക്ഷിക്കുന്നതിനായി ഹിന്ദുക്കൾ കുട്ടികളുടെ ജന്മദിനത്തിൽ കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കുട്ടികളെ രാമായണം, ഗീത, ഹനുമാന് ചാലിസ എന്നിവ പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സനാതന ധർമവും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുമെന്ന് കാളിയുടെ പേരിൽ പ്രതിജ്ഞ ചെയ്യണം. സനാതന ധർമ സംരക്ഷണത്തിനായി നമ്മളെല്ലാവരും മുന്നോട്ടുവരണം. ജന്മദിനത്തിൽ നല്ല ഭക്ഷണമുണ്ടാക്കുകയും ജനങ്ങൾക്കു മധുരം വിതരണം ചെയ്യുകയും വേണമെന്നും ഗിരിരാജ് കൂട്ടിച്ചേർത്തു.
Read More