എ​വി​ടേ​യും പോ​കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല! വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണ് താ​നെ​ന്ന് മെ​ഹ്ബൂ​ബ മു​ഫ്തി​യു​ടെ മ​ക​ൾ

ശ്രീ​ന​ഗ​ർ: വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണ് താ​നെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി മെ​ഹ്ബൂ​ബ മു​ഫ്തി​യു​ടെ മ​ക​ൾ ഇ​ൽ​ത്തി​ജ മു​ഫ്തി. മു​ത്ത​ച്ഛ​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മു​ഫ്തി മു​ഹ​മ്മ​ദ് സ​യ്യി​ദി​ന്‍റെ ശ​വ​കു​ടീ​രം സ​ന്ദ​ർ​ശി​ക്കാ​ൻ ശ്ര​മി​ച്ച ത​ന്നെ പോ​ലീ​സ് ത​ട​ഞ്ഞു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലു​ള്ള മു​ത്ത​ച്ഛ​ന്‍റെ ശ​വ​കു​ടീ​രം സ​ന്ദ​ർ​ശി​ക്കാ​ൻ പ്ര​ത്യേ​കം അ​നു​മ​തി തേ​ടി​യി​രു​ന്നെ​ങ്കി​ലും പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​ൽ​ത്തി​ജ പറഞ്ഞു. ത​ന്നെ ത​ട​വി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും എ​വി​ടേ​യും പോ​കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ഇ​ൽ​ത്തി​ജ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം സ​ന്ദ​ർ​ശ​ന​വി​വ​രം മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് സ​ന്ദ​ർ​ശ​നം ത​ട​ഞ്ഞ​തെ​ന്നും വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യി​ട്ടി​ല്ലെ​ന്നും എ​ഡി​ജി​പി മു​നീ​ർ ഖാ​ൻ പ​റ​ഞ്ഞു.

Related posts