ഒമ്പതു വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹിതയായി ! ഒടുവില്‍ ഐപിഎസ് കിട്ടിയപ്പോള്‍ ഒഴിവാക്കാന്‍ ശ്രമവും; യുവ ഐപിഎസുകാരനെതിരേ പരാതിയുമായി ഭാര്യ

ഒമ്പതു വര്‍ഷത്തെ പ്രണയത്തിനു ശേഷം തന്നെ വിവാഹം കഴിച്ച യുവാവ് ഐപിഎസു കിട്ടിയപ്പോള്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഭാര്യയുടെ പരാതി. ഹൈദരാബാദ് സ്വദേശി ബ്രിദുല ഭാവന എന്ന 28കാരിയാണ് ഭര്‍ത്താവ് വെങ്കട്ട മഹേശ്വര റെഡ്ഡിയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. മഹേശ്വര മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ പരിശീലനത്തിലാണ്. ഇതിനിടെയാണ് ആരോപണവുമായി ഭാര്യ രംഗത്തെത്തിയത്. ഒമ്പതു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2018ലാണ് ബ്രിദുലയും മഹേശ്വര റെഡ്ഡിയും വിവാഹിതരായത്. 2019ല്‍ യുപിഎസി പരീക്ഷയില്‍ 126-ാം റാങ്ക് നേടിയ മഹേശ്വര്‍ ഐപിഎസ് സ്വന്തമാക്കി. എന്നാല്‍ മസൂറിയില്‍ പോയതിന് ശേഷം മഹേശ്വര്‍ തന്നെ അവഗണിക്കുകയാണ്. മറ്റൊരു വിവാഹം കഴിക്കാനായി വിവാഹമോചനം വേണമെന്നാണ് ആവശ്യം. വിവാഹക്കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയതായും ബ്രിദുല ആരോപിക്കുന്നു. ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് ഇവര്‍ പ്രണയത്തിലായത്. പിന്നീട് നീണ്ട ഒമ്പതു വര്‍ഷത്തിനു ശേഷം കഴിഞ്ഞ…

Read More

ആറ് വയസുകാരി അടക്കം നാല് കുട്ടികൾക്കെതിരേ സ്ത്രീധന പീഡനക്കേസ്; 2018 നവംബർ 29-നായിരുന്നു പരാതിക്കാരിയായ യുവതിയുടെ വിവാഹം

വിജയവാഡ: പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾക്കെതിരേ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ പോലീസ് സ്ത്രീധന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ആറും ഒൻപതും വയസുള്ള പെണ്‍കുട്ടികളും 11 വയസുള്ള രണ്ടു ആണ്‍കുട്ടികളുമാണ് കേസിൽ പ്രതികളായിരിക്കുന്നത്. പൊന്നേകണ്ടി ബിന്ദു (26) എന്ന യുവതി ഭർത്താവ് അദാരണ കുമാറിനും കുടുംബത്തിനും എതിരേ നൽകിയ പരാതിയാണ് കേസിനാധാരം. നാല് കുട്ടികളെ ഉൾപ്പെടുത്തി പോലീസ് ക്രിമിനൽ കേസെടുത്തതോടെ യുവതിയുടെ ഭർത്താവ് ആന്ധ്ര ഹൈക്കോടതിയെ സമീപിച്ചു. വസ്തുതകൾ പരിശോധിക്കാതെയും ചട്ടങ്ങൾ പാലിക്കാതെയുമാണ് കുട്ടികൾക്കെതിരേ കേസെടുത്തതെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ചൊവ്വാഴ്ച സമർപ്പിച്ച ഹർജി കോടതി പരിഗണിക്കാനിരിക്കുകയാണ്. 2018 നവംബർ 29-നായിരുന്നു പരാതിക്കാരിയായ യുവതിയുടെയും ഭർത്താവിന്‍റെയും വിവാഹം. മൂന്ന് ലക്ഷം രൂപയും ആറ് ഗ്രാം സ്വർണവും 44,663 രൂപയുടെ ഫർണീച്ചറുകളും ഭർതൃവീട്ടുകാർക്ക് സ്ത്രീധനമായി നൽകിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്. എന്നാൽ കല്യാണം കഴിഞ്ഞ് 25-ാം നാൾ മുതൽ…

Read More

എ​ന്താ​ണ് സം​ഭ​വി​ച്ച​ത് ? മൂന്നു ബോഗികൾ വേർപെട്ടതറിയാതെ നേത്രാവതി ഓടി; ഒഴിവായത് വന്‍ദുരന്തം

തി​രു​വ​ന​ന്ത​പു​രം: യാ​ത്ര​യ്ക്കി​ടെ നേ​താ​വ​തി എ​ക്സ്പ്ര​സി​ന്‍റെ എ​സി കോ​ച്ച് ഉ​ൾ​പ്പ​ടെ മൂ​ന്നു ബോ​ഗി​ക​ൾ വേ​ർ​പെ​ട്ടു. അ​ത്യാ​ധു​നി​ത സം​വി​ധാ​ന​മു​ള്ള ട്രെ​യി​ൻ ആ​യ​തി​നാ​ൽ അ​പ​ക​ട​മി​ല്ല. ഇ​ന്നു രാ​വി​ലെ 9.15 തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്നും മു​ബൈ​യ് ലോ​ക്മാ​ന്യ തി​ല​കി​ലേ​യ്ക്ക് പോ​യ നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ന്‍റെ എ​സി കോ​ച്ച് ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്നു ബോ​ഗി​ക​ളാ​ണ് പേ​ട്ട റ​യി​ൽ​വേ സ്റ്റേ​ഷ​ൻ പി​ന്നി​ട്ട​തോ​ടെ വേ​ർ​പെ​ട്ട​ത്. ബോ​ഗി​ക​ൾ വേ​ർ​പെ​ട്ട് ട്രെ​യി​ൻ അ​ൽ​പം ദൂ​രം പി​ന്നി​ട്ട​തോ​ടെ ഓ​ട്ടോ​മാ​റ്റി​ക്കാ​യി ട്രെ​യി​ൻ നി​ന്നു. ഇ​തോ​ടെ ലോ​ക്കോ പൈ​ല​റ്റും എ​ഞ്ചി​ൻ ഗാ​ർ​ഡും പു​റ​ത്തി​റ​ങ്ങി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് എ​സി കോ​ച്ച് വേ​ർ​പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ ​സ​മ​യം എ​ൻ​ജി​ൻ കൊ​ച്ചു​വേ​ളി​യി​ലെ​ത്തി​യി​രു​ന്നു. ലോ​ക്കോ പൈ​ല​റ്റും ഗാ​ർ​ഡും കോ​ച്ച് ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. കോ​ച്ച് ബ​ന്ധി​പ്പി​ച്ച് തൊ​ട്ട​ടു​ത്ത സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് പൂ​ർ​ണ​മാ​യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ ശേ​ഷം മാ​ത്ര​മെ ട്രെ​യി​ൻ യാ​ത്ര തു​ട​രു. ഇ​തു​കാ​ര​ണം ട്രെ​യി​ൻ അ​ൽ​പം വൈ​കി​യാ​യി​രി​ക്കും ഓ​ടു​ന്ന​തെ​ന്ന് റെ​യി​ൽ​വെ അ​റി​യി​ച്ചു. എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും…

Read More

സി​ലി​യു​ടെ മ​ര​ണ​സ​മ​യ​ത്ത് ജോ​ളി ​അ​ടു​ത്തു​ണ്ടാ​യി​രു​ന്ന​താ​യി ആ​വ​ര്‍​ത്തി​ച്ച് ബ​ന്ധു​ക്ക​ള്‍; ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന് മൊ​ഴി​യെ​ടു​ത്തു;

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി​കൊ​ല​ക്കേ​സി​ല്‍ സി​ലി​യു​ടെ​യും മ​ക​ള്‍ ആ​ല്‍​ഫെ​ന്‍റെ​യും മ​ര​ണ​സ​മ​യ​ത്ത് ജോ​ളി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​താ​യി ആ​വ​ര്‍​ത്തി​ച്ച് സി​ലി​യു​ടെ ബ​ന്ധു​ക്ക​ള്‍. സി​ലി​യു​ടെ അ​നി​യ​ത്തി, ഭ​ര്‍​ത്താ​വ്, സ​ഹോ​ദ​ര​ന്‍, മാ​താ​പി​താ​ക്ക​ള്‍ എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് ഇ​ന്ന​ലെ താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ല്‍ വ​ച്ച് മൊ​ഴി​യെ​ടു​ത്ത​ത്. ഇ​ന്ന​ലെ ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ലും ര​ണ്ടു​പേ​രും മ​രി​ക്കു​മ്പോ​ള്‍ ജോ​ളി അ​ടു​ത്തു​ണ്ടാ​യി​രു​ന്ന​താ​യി ഇ​വ​ര്‍ പ​റ​ഞ്ഞു. ജോ​ളി​യു​മാ​യി ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. കൂ​ട​ത്താ​യി​യി​ലും പു​ലി​ക്ക​യ​ത്ത​മു​ള്ള പൊ​ന്നാ​മ​റ്റം വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും. ആ​ല്‍​ഫൈ​ന്‍ വ​ധ​ക്കേ​സി​ല്‍ ജോ​ളി​യെ ഇ​ന്ന​ലെ നാ​ലു ദി​വ​സം കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രു​ന്നു.

Read More

അന്ന്‌ സി​ലി കാ​റി​ൽ ഛർ​ദ്ദി​ച്ചി​രു​ന്നു! സി​ലി അ​ന്ത്യ​യാ​ത്ര ചെ​യ്ത ജോ​ളി​യു​ടെ കാ​ർ ക​സ്റ്റ​ഡി​യി​ൽ

കോ​ഴി​ക്കോ​ട്. കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു മു​ൻ​പ് പൊ​ന്നാ​മ​റ്റം ഷാ​ജൂ​വി​ന്‍റെ ആ​ദ്യ ഭാ​ര്യ സി​ലി സെ​ബാ​സ്റ്റ്യ​ൻ യാ​ത്ര ചെ​യ്ത ആ​ൾ​ട്ടോ കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​രു റി​ട്ട. എ​സ്ഐ ഗം​ഗാ​ധ​ര​ന്‍ എ​ന്ന​യാ​ള്‍​ക്ക് വി​റ്റി​രു​ന്ന കാ​ർ ത​ല​ശേ​രി ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്യ​ത്തി​ലാ​ണ് ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​സ്ഐയു​ടെ ഭാ​ര്യ​യു​ടെ പേ​രി​ലാ​ണ് കാ​ർ. 2016 ജ​നു​വ​രി 11ന് ​കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു മു​ന്പ് വ​രെ ഈ ​കാ​റി​ൽ സി​ലി യാ​ത്ര ചെ​യ്തി​രു​ന്നു. താ​മ​ര​ശേ​രി​യി​ലെ ദ​ന്താ​ശു​പ​ത്രി​യി​ൽ സ​യ​നൈ​ഡ് ഉ​ള്ളി​ൽ ചെ​ന്ന് കു​ഴ​ഞ്ഞു​വീ​ണ സി​ലി​യെ ഇ​തേ കാ​റി​ലാ​ണ് 12 കി.മീ അ​ക​ലെ​യു​ള്ള ഓ​മ​ശേ​രി ശാ​ന്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. യാ​ത്ര​യ്ക്കി​ടെ സി​ലി കാ​റി​ൽ ഛർ​ദ്ദി​ച്ചി​രു​ന്നു. ഛർ​ദ്ദി​യു​ടെ​യോ ര​ക്ത​ത്തി​ന്‍റെ​യോ അം​ശം കാ​റി​ൽ വീ​ണാ​ൽ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്താ​നാ​വും. ഇ​തി​നാ​യി കാ​ർ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. താ​മ​ര​ശേ​രി ക​ത്തീ​ഡ്ര​ലി​ൽ ബ​ന്ധു​വി​ന്‍റെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ ജോ​ളി…

Read More

ക​ത്തി​ക്ക​രി​ഞ്ഞ വ​സ്തു​ക്ക​ളി​ല്‍ ര​ക്തം! ടൂ​ര്‍​സ് ആ​ന്‍​ഡ് ട്രാ​വ​ല്‍​സ് ഉ​ട​മ​യു​ടെ മ​ര​ണം; ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ത്തി​ന​ശി​ച്ച സ്ഥാ​പ​ന​ത്തി​നു​ള്ളി​ല്‍ ഉ​ട​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ന​ല്ല​ളം കെ​എ​സ്ഇ​ബി സ​ബ്‌​സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ അ​ത്തി​ക്ക​ല്‍ വീ​ട്ടി​ല്‍ സ്വ​രൂ​പ് കു​മാ​റി​ന്‍റെ (52) മൃ​ത​ദേ​ഹ​മാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 12.30 ഓ​ടെ ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ളി​ല്‍ നി​ന്നും മ​റ്റും ഇ​തി​ന​കം വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ഇ​ന്ന് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ന​ല്ല​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തെ പ​യ​നി​യര്‍ കോ​ംപൗണ്ട് റോ​ഡി​ല്‍ സു​റു​മി കോം​പ്ല​ക്‌​സി​ല്‍ ക​ണ്ണ​ന്‍ ടൂ​ര്‍​സ് ആ​ന്‍​ഡ് ട്രാ​വ​ല്‍​സി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. സ്വ​രൂ​പ്കു​മാ​റി​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. സ്ഥാ​പ​നം ന​ട​ത്തു​ന്ന​ത് സ്വ​രൂ​പാ​യി​രു​ന്നു. തീ​പ​ട​രു​ന്ന​ത് ക​ണ്ട് റോ​ഡി​ലൂ​ടെ പോ​യ വാ​ഹ​നയാ​ത്രി​ക്കാര്‍ മീ​ഞ്ച​ന്ത ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മീ​ഞ്ച​ന്ത ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി തീ​യ​ണ​ച്ചു. തീ​പി​ടിത്തകാ​ര​ണം സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്ത​വേയാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ വ​സ്തു​ക്ക​ളി​ല്‍ ര​ക്തം ക​ണ്ട​ത്. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് പ​രി​ശോ​ധി​ക്ക​വേ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​വ​രം ന​ല്ല​ളം പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വെ​ളി​ച്ച​ക്കുറ​വുള്ളതിനാ​ല്‍…

Read More

അ​ട്ട​പ്പാ​ടി ക​ന​ത്ത ജാ​ഗ​ത്ര​യി​ൽ! ശേ​ഷി​ക്കു​ന്ന മാ​വോ​യി​സ്റ്റു​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു; പ്ര​ത്യാ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്ന് സൂ​ച​ന

പാ​ല​ക്കാ​ട്: വെ​ടി​വെ​പ്പി​ൽ നാ​ലു മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ ശേ​ഷി​ക്കു​ന്ന മാ​വോ​യി​സ്റ്റു​ക​ൾ​ക്കാ​യി വ​ന​ത്തി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ന്നു. മാ​വോ​യി​സ്റ്റു​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള വ​ഴി​ക​ളി​ലെ​ല്ലാം ശ​ക്ത​മാ​യ കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് വി​വി​ധ സം​ഘ​ങ്ങ​ളാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് നാ​ലു മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്. ആ​ദ്യ​ദി​ന​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി കാ​ർ​ത്തി​ക്, ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ര​മ, അ​ര​വി​ന്ദ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. ഇ​ന്ന​ല​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മാ​വോ​യി​സ്റ്റ് നേ​താ​വ് മ​ണി​വാ​സ​ക​വു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ മാ​വോ​യി​സ്റ്റു​ക​ളു​ടെ പ്ര​ത്യാ​ക്ര​മ​ണ സാ​ധ്യ​ത​യു​ണ്ടാ​വു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ് പോ​ലീ​സ്. മ​റ്റു മേ​ഖ​ല​ക​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ മാ​വോ​യി​സ്റ്റു​ക​ൾ തി​രി​ച്ച​ടി ശ​ക്ത​മാ​ക്കാ​ൻ വ​ന​ത്തി​ലെ​ത്തി​യി​ട്ടു​ണ്ടാ​വു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലു​മു​ണ്ട്. ഇ​തി​നാ​ൽ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന അ​ട്ട​പ്പാ​ടി വ​ന​മേ​ഖ​ല​യി​ൽ നി​ന്നും പു​റ​ത്തേ​ക്കു​ള്ള വ​ഴി​ക​ളെ​ല്ലാം പോ​ലീ​സ് അ​ട​ച്ചു​ക​ഴി​ഞ്ഞു. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക പോ​ലീ​സും അ​തി​ർ​ത്തി​ക​ളി​ലും വ​ന​മേ​ഖ​ല​ക​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.​ മാ​വോ​യി​സ്റ്റു​ക​ളു​ടെ സ​ഞ്ചാ​ര​വ​ഴി​ക​ളും…

Read More

ഇ​ന്ത്യ​യെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കു നേ​രെ മി​സൈ​ൽ തൊ​ടു​ക്കും; പാ​ക് മ​ന്ത്രി

ഇ​സ്‌​ലാ​മാ​ബാ​ദ്: കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ‌ ഇ​ന്ത്യ​യെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കു നേ​രെ മി​സൈ​ൽ തൊ​ടു​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ മ​ന്ത്രി അ​ലി അ​മീ​ൻ ഖാ​ൻ. ഇ​ന്ത്യ​യെ പി​ന്തു​ണ​ച്ചാ​ൽ ആ ​രാ​ജ്യ​ത്തെ ഇ​സ്‌​ലാ​മാ​ബാ​ദി​ന്‍റെ ശ​ത്രു​വാ​യി പ​രി​ഗ​ണി​ച്ച് മി​സൈ​ൽ തൊ​ടു​ക്കു​മെ​ന്നാ​ണ് കാ​ഷ്മീ​ർ​കാ​ര്യ മ​ന്ത്രി​യു​ടെ ഭീ​ഷ​ണി. കാ​ഷ്മീ​രി​ൽ സം​ഘ​ർ​ഷം വ​ർ​ധി​ച്ചാ​ൽ പാ​ക്കി​സ്ഥാ​ൻ യു​ദ്ധ​ത്തി​ന് നി​ർ‌​ബ​ന്ധി​ത​മാ​വും. കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​ത്തെ ഇ​സ്‌​ലാ​മാ​ബാ​ദി​ന്‍റെ ശ​ത്രു​വാ​യി ക​ണ​ക്കാ​ക്കും. ഇ​ന്ത്യ​ക്കു നേ​രെ​യും അ​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​ത്തി​നു നേ​രെ​യും മി​സൈ​ൽ അ​യ​ക്കു​മെ​ന്ന് അ​ലി അ​മീ​ൻ പ​റ​ഞ്ഞു.

Read More

വെ​ടി​വ​ച്ച് കൊ​ന്നാ​ൽ മാ​വോ​യി​സ്റ്റ് ആ​ശ​യം ഇ​ല്ലാ​താ​കു​മോ..? ബി​നീ​ഷ് കോ​ടി​യേ​രി

ക​ണ്ണൂ​ർ: അ​ട്ട​പ്പാ​ടി​യി​ല്‍ പോ​ലീ​സ് വെ​ടി​വയ്പ്പി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ബി​നീ​ഷ് കോ​ടി​യേ​രി. മാ​വോ​യി​സ്റ്റ് ആ​ശ​യ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്നു എ​ന്ന​ത് വ്യ​ക്തി​യെ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള കാ​ര​ണ​മ​ല്ലെ​ന്ന് ബി​നീ​ഷ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. വെ​ടി​വ​ച്ച് കൊ​ല്ലു​ന്ന​ത് കൊ​ണ്ട് മാ​വോ​യി​സ്റ്റു​ക​ളും ആ​ശ​യ​വും ഇ​ല്ലാ​താ​കും എ​ന്ന് ക​രു​തു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണ്. മാ​വോ​യി​സ്റ്റു​ക​ൾ ഒ​രു ദി​വ​സം പൊ​ടു​ന്ന​നെ ഉ​ട​ലെ​ടു​ത്ത​ത​ല്ല. ആ ​ആ​ശ​യ​ത്തി​ന് നീ​ണ്ട കാ​ല ക​മ്മ്യൂ​ണി​സ്റ്റ് ച​രി​ത്ര​ത്തി​ന്‍റെ പി​ൻ​ബ​ല​മു​ണ്ടെ​ന്നും ബി​നീ​ഷ് വ്യ​ക്ത​മാ​ക്കി.

Read More

ആ ​ക​ട്ടി​ൽ ക​ണ്ട് ആ​രും പ​നി​ക്ക​ണ്ട, ത​രി​ല്ല; ശി​വ​സേ​ന​യ്ക്കു മ​റു​പ​ടി​യു​മാ​യി ഫ​ഡ്നാ​വി​സ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​ധി​കാ​രം പ​ങ്കി​ടു​ന്ന​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം തു​ട​രു​ന്നു. ബി​ജെ​പി ന​യി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​വും ഭ​ര​ണ​ത്തി​ലു​ണ്ടാ​വു​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കു​വ​യ്ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ർ​ക്കും ഉ​റ​പ്പ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് അ​മി​ത്ഷാ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ശി​വ​സ​നേ​യ്ക്കു​ള്ള മ​റു​പ​ടി​യെ​ന്നോ​ണം ഫ​ഡ്നാ​വി​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണം വൈ​കി​ക്കു​ക​യാ​ണെ​ങ്കി​ൽ ത​ങ്ങ​ൾ​ക്ക് മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ ആ​ലോ​ചി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റൗ​ട്ട് ബി​ജെ​പി​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബി​ജെ​പി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ല്‍ വി​ശ്വാ​സ​മു​ള്ള​തു​കൊ​ണ്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു​മി​ച്ച് മ​ത്സ​രി​ച്ച​ത്. എ​ന്നാ​ല്‍ ബ​ദ​ല്‍ മാ​ര്‍​ഗ്ഗ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ ബി​ജെ​പി ത​ങ്ങ​ളെ നി​ര്‍​ബ​ന്ധി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

Read More