ന്യൂഡൽഹി: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾ പീഡിപ്പിക്കപ്പെട്ടതിലും അസ്വഭാവിക മരണത്തിലും പുനഃരന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേസിൽ നിക്ഷ്പക്ഷവും വിശദവുമായ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടതാണോ അതോ ഡിവൈഎഫ്ഐക്കാരെയും പാർട്ടിക്കാരെയും സംരക്ഷിക്കുന്നതാണോ വലുതെന്നു സർക്കാർ തീരുമാനിക്കണമെന്നു പറഞ്ഞ മുരളീധരൻ ബാലാവാകശ കമ്മീഷനിലെ നിയമനങ്ങൾ കേന്ദ്ര നിർദേങ്ങൾ പാലിച്ചാണോ എന്ന് പരിശോധിക്കണമെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടു.
Read MoreCategory: Loud Speaker
സ്ത്രീ സുരക്ഷ മുന്‍കരുതൽ; ഡൽഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് ഇന്നു മുതല്‍ സൗജന്യ യാത്ര; ചരിത്ര നിമിഷമെന്ന് ഗതാഗത മന്ത്രി
ന്യൂഡൽഹി: ഡൽഹിയിലെ സര്‍ക്കാര്‍ ബസുകളില്‍ ഇന്നുമുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നത്. പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ 10 രൂപയുടെ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും. നല്കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിന് പണം നല്‍കും. 3,700 ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ബസുകളും 1,800 മറ്റ് ബസുകളും ചേര്‍ന്നതാണ് ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം (ഡിഐഐഎംടിഎസ്). ഡൽഹിക്ക് ഇത് ചരിത്ര നിമിഷമാണെന്നും ബസില്‍ യാത്ര ചെയ്യുന്ന വനിതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നേതൃത്വം നിലകൊള്ളുന്നുവെന്നും ഗതാഗതമന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു.
Read Moreമോഷണത്തിൽ തുടങ്ങി, ഒടുവിൽ കള്ളനോട്ടടിയിലേക്ക്..! 75,000 രൂപയുടെ കള്ളനോട്ടുമായി കുപ്രസിദ്ധ ക്രിമിനൽ പിടിയിൽ
ചാലക്കുടി: മുക്കാൽലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി കുപ്രസിദ്ധ ക്രിമിനൽ പോലീസ് പിടിയിലായി. കൊളത്തൂർ ഹരി എന്നറിയപ്പെടുന്ന കൊളത്തൂർ തൈവളപ്പിൽ വീട്ടിൽ ഹരിദാസി(49)നെയാണു ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോ ഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഏതാനും ആഴ്ചകൾക്കുമുന്പ് കൊടകര ആളൂർ ഭാഗങ്ങളിൽ കള്ളനോട്ടുകൾ വ്യാപകമായി ലഭിക്കുന്നുണ്ടെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ. പി. വിജയകുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീക രിച്ച് ഒന്നര ആഴ്ചയോളമായി നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിലാണു ഹരി പിടിയിലായത്. കള്ളനോട്ട് ഈ പ്രദേശത്ത് ലഭ്യമാണെന്ന് ഉറപ്പാക്കിയശേഷം ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പ്രദേശത്തെ മുൻകാല കുറ്റിവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഹരിയിലേക്ക് എത്തുകയായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് ഹരിയുടെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ പ്രിന്റ് ചെയ്ത രീതിയിൽ 75,000 പരം രൂപയുടെ കള്ളനോട്ടുകൾ…
Read Moreനിര്‍ണായകനീക്കവുമായി അന്വേഷണസംഘം! ഷാജുവിന്റെയും ജോളിയുടെ മക്കളുടെയും രഹസ്യമൊഴി രേഖപ്പെടുത്തും
കോഴിക്കോട്: കൂടത്തായി റോയ്തോമസ് കൊലക്കേസില്‍ രഹസ്യമൊഴി എടുക്കാന്‍ പോലീസ്. ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജു, ജോളിയുടെ മക്കളായ റോമോ, റെണാള്‍ഡ്, സിലിയുടെ സഹോദരന് സിജോ എന്നിവരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനാണ് അന്വേഷണസംഘം കോഴിക്കോട് സിജെഎം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. റോയ് കൊലകേസില്‍ ഷാജുവിനെ മാപ്പുസാക്ഷിയാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനമെന്നറിയുന്നു. റോയ്തോമസിനെ കൊലപ്പെടുത്തിയത് ജോളിയാണെന്നും അവര്‍ ഇത് തന്നോട് പറഞ്ഞിരുന്നതായും ഷാജു അന്വേഷണസംഘത്തിന് മൊഴിനല്‍കിയിരുന്നു. അന്ന് വീട്ടിലെ മുകള്‍ നിലയില്‍ റൊമോയും റോണാള്ഡും ഉറങ്ങി കിടക്കുന്നുണ്ടായിരുന്നു. എന്നിട്ടും റോയ്തോമസില് ബാത്ത് റൂമില്‍ രക്തം ചര്‍ദിച്ച് മരിച്ചപ്പോള്‍ അയല്‍ വീട്ടുകാരെയാണ് ജോളി വിവരമറിയിച്ചത്. പിറ്റേന്ന് മൃതദേഹം വീട്ടില്‍ എത്തിയപ്പോള്‍ മാത്രമാണ് മക്കള്‍ വിവരമറിഞ്ഞത്. വീട്ടില്‍ അത്യാഹിതം നടന്നിട്ടും മക്കളെ വിളിച്ചുണര്ത്താത്തതും തുടര്‍ന്നുള്ള ജോളിയുടെ നീക്കങ്ങളും സംശയാസ്പദമായിരുന്നുവെന്ന് മക്കളും അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ജോളിക്കെതിരേ നിര്‍ണായക തെളിവായി മാറിയേക്കാവുന്ന മൊഴികള്‍ കോടതിയില്‍ മാറ്റി…
Read Moreമരട് ഫ്ളാറ്റ് ഉടമകൾക്ക്: സാധനങ്ങൾ മാറ്റാൻ ഒരവസരം കൂടി; ഫ്ളാറ്റുകളിലെ ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നു സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലെ ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ നഷ്ട പരിഹാര സമിതി നടപടി തുടങ്ങി. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് ബാലകൃഷ്ണൻ നായർ സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മരട് ഫ്ളാറ്റിൽനിന്ന് ഒഴിഞ്ഞുപോയ 157 പേർക്ക് 25 ലക്ഷം വീതം നഷ്ടപരിഹാരം നൽകണമെന്നു സർക്കാരിനോട് നഷ്ടപരിഹാര സമിതി ശിപാർശ ചെയ്തു. 25 ലക്ഷമോ ആധാരത്തിൽ കെട്ടിട വിലയായി കാണിച്ച തുകയോ ഏതാണോ കുറവ് അതാണ് നഷ്ടപരിഹാര സമിതി ആദ്യം ശിപാർശ ചെയ്തത്. ഇതിനെതിരേ ഫ്ളാറ്റുടമകൾ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് എല്ലാവർക്കും 25 ലക്ഷം വീതം നൽകാൻ ഉത്തരവായത്. 25 ലക്ഷം നഷ്ടപരിഹാരം ഏതാനും പേർക്കുമാത്രമാണ് മുന്‍പ് സമിതി അനുവദിച്ചിരുന്നത്. അതിൽ കുറവ് തുക അനുവദിച്ചവർക്ക് ബാക്കി തുക കൂടി അനുവദിക്കാനും ശിപാർശ ചെയ്തു. നഷ്ടപരിഹാരം…
Read Moreസ്റ്റാഫിലെ ഒരംഗവുമായി അവിഹിത ബന്ധത്തിൽ കുടുങ്ങി; കോണ്‍ഗ്രസ് വുമണ്‍ കാത്തി ഹിൽ രാജിവച്ചു
വാഷിംഗ്ടൻ: അവിഹിതബന്ധ ആരോപണത്തിൽ കുടുങ്ങിയ യുഎസ് ഹൗസ് പ്രതിനിധി കാത്തി ഹിൽ രാജിവച്ചു. ഞായറാഴ്ച വൈകിട്ടായിരുന്നു ഹില്ലിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. കലിഫോർണിയ 25-ാം കോണ്‍ഗ്രഷണൽ ഡിസ്ട്രിക്റ്റിൽനിന്നുള്ള പ്രതിനിധിയാണു ഹിൽ. സ്റ്റാഫിലെ ഒരംഗവുമായി അവിഹിത ബന്ധം ആരോപിക്കപ്പെട്ടതാണു മുപ്പത്തിരണ്ടുകാരിയായ ഹില്ലിന്റെ രാജിയിൽ കലാശിച്ചത്. ട്വിറ്ററിലായിരുന്നു രാജി പ്രഖ്യാപനം. രാജ്യത്തിനായും സമൂഹത്തിനായും താൻ നല്ലതു ചെയ്തെന്നാണു വിശ്വസിക്കുന്നതെന്ന് രാജിക്കുറിപ്പിൽ ഹിൽ പറഞ്ഞു. അവിഹിത ബന്ധ ആരോപണത്തിൽ ഹില്ലിനെതിരേ ഹൗസ് എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണം തുടരുകയാണ്. ഹില്ലും ഭർത്താവുമായുള്ള വിവാഹമോചന കേസ് നടക്കുന്നുണ്ട്. കാത്തി ഹില്ലും ഓഫിസ് ജീവനക്കാരിയും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഒരു മാധ്യമം പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന സമയത്തു തനിക്കു തന്റെ പ്രചാരണവിഭാഗത്തിലെ യുവതിയുമായി ബന്ധമുണ്ടായിരുന്നതായി ഹിൽ സമ്മതിക്കുന്നുണ്ട്. എന്നാൽ ഇവരുമായി താൻ ലൈംഗിക ബന്ധം പുലർത്തിയിട്ടില്ലെന്നു ഹിൽ അവകാശപ്പെട്ടു. കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്നു…
Read Moreകരുണാകരന്റെ മക്കൾ ആരെയും പിന്നിൽ നിന്ന് കുത്തില്ല! വട്ടിയൂർകാവിലെ വിമർശകർക്ക് മറുപടിയായി പത്മജയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്
സ്വന്തം ലേഖകൻ തൃശൂർ: പിറന്നാൾ ദിനത്തിൽ വട്ടിയൂർകാവിലെ വിമർശകർക്ക് ചുട്ട മറുപടിയുമായി പത്മജവേണുഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കരുണാകരന്റെ മക്കൾ ആരെയും പിന്നിൽ നിന്ന് കുത്തില്ലെന്ന പ്രഖ്യാപനത്തോടെയുള്ള പത്മജ വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കെ.മുരളീധരനെ വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ്. മുരളീധരൻ നന്നായി വർക്കു ചെയ്തിരുന്നുവെന്നും കരുണാകരന്റെ മക്കളെ കുറേപേർ സങ്കടപ്പെടുത്തിയിട്ടുണ്ടെന്നും പത്മജ പറയുന്നു. വട്ടിയൂർകാവിൽ മോഹൻകുമാറിന്റ പേര് എല്ലാവരും പറഞ്ഞപ്പോൾ മുരളീധരൻ അതിനെ സപ്പോർട്ട് ചെയ്തതാണോ അദ്ദേഹം ചെയ്ത കുറ്റമെന്നും മോഹൻകുമാറിനെ തോൽപിച്ചിട്ട് എന്ത് കിട്ടാനാണെന്നും പത്മജ ചോദിക്കുന്നുണ്ട്. കുറച്ചു പരന്പരാഗത വോട്ടുകൾ പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും അതിന്റെ കാരണം ഇവിടെ പറയാൻ ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞ് പത്മജ ഒഴിഞ്ഞുമാറുന്നുമുണ്ട്.വോട്ടുമറിച്ചില്ലെന്ന് നെഞ്ചത്ത് കൈവെച്ചു പറയാമോ എന്നും പത്മജ ചോദിക്കുന്നു. പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റിലും പത്മജ മറ്റു ചില കാര്യങ്ങൾ പറയുന്നുണ്ട്. കുറച്ചു നാളുകളായി സത്യങ്ങൾ തുറന്നു പറയുന്നത്…
Read Moreഇനിയും ഇത് തുടർന്നാൽ..! കുറ്റവാളികൾക്ക് സംരക്ഷണം ലഭിക്കുന്ന അവസ്ഥ ഭയപ്പെടുത്തുന്നു; വാളയാറിൽ പൊട്ടിത്തെറിച്ച് ടോവിനോ
കൊച്ചി: വാളയാർ കേസിലെ പ്രതികളെ വെറുതേവിട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി നടൻ ടോവിനോ തോമസ്. കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്ന് ടോവിനോ ഫേസ്ബുക്കിൽ കുറിച്ചു. ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും ജുഡീഷറിയിലും ഈ നാട്ടിലെ താനുൾപ്പടെയുള്ള സാധാരണക്കാർ വച്ചു പുലർത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂർണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണെന്നും ടോവിനോ പറഞ്ഞു. കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന രീതികളും, നിയമസംവിധാനങ്ങളും, നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ലെന്നും, അവർ പ്രതികരിക്കുമെന്നും ടോവിനോ തുറന്നടിച്ചു. ഹാഷ്ടാഗ് ക്യാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവുമെന്നും ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഅഫീലിന്റെ മരണം! പോലീസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നു; അന്വേഷണത്തിൽ പോലീസുകാർക്കിടയിൽ വ്യത്യസ്ത നിലപാട്
ജോമി കുര്യാക്കോസ് കോട്ടയം: ഹാമർ തലയിൽ പതിച്ചു ജീവൻ നഷ്ടപ്പെട്ട അഫീലിന്റെ മരണം സംബന്ധിച്ച പോലീസ് അന്വേഷണത്തിൽ ദുരൂഹത. മൂന്നിലവ് കുറിഞ്ഞംകുളത്ത് അഫീലിന്റെ തലയിൽ ഹാമർ പതിച്ച് അപകടം നടന്നിട്ട് ഇന്നു 24 ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പോലീസിൽനിന്നും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അഫീലിന്റെ മാതാപിതാക്കൾ ഇന്നു മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി എന്നിവർക്ക് പരാതി നൽകും. അന്വേഷണം സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ വ്യത്യസ്ത നിലപാടാണ് ഉയരുന്നത്. അഞ്ചു പേർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ (304 എ)യ്ക്കു കേസെടുത്തെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇവരെ ഉടൻ അറസ്റ്റുചെയ്യുമെന്നും ജാമ്യം ലഭിക്കാവുന്ന വകുപ്പാണെന്നും വ്യക്തമാക്കുന്നു. എന്നാൽ ഇതുവരെ ആർക്കെതിരെയും കേസ് എടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥൻ പറയുന്നത്. അപകടം നടന്നിട്ട് 24 ദിവസവും അഫീൽ വിടപറഞ്ഞിട്ട് ഇന്ന് ഒരാഴ്ചയുമായി. 17 ദിവസം കോട്ടയം മെഡിക്കൽ കോളജ്…
Read Moreറോബട്ടുമായാണ് സൈന്യം എത്തിയതെങ്കിലും ഉപയോഗിച്ചില്ല! ബാഗ്ദാദിയെ പിടികൂടാൻ സൈനികരെ സഹായിച്ചത് വേട്ടപ്പട്ടികൾ
വാഷിംഗ്ടൺ ഡിസി: ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) തലവനായ കൊടുംഭീകരൻ അബൂബക്കർ അൽ ബാഗ്ദാദിയെ പിടികൂടാൻ യുഎസ് സൈനികരെ സഹായിച്ചത് വേട്ടപ്പട്ടികൾ. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇഡ്ലിബിൽ ശനിയാഴ്ച രാത്രി യുഎസ് കമാൻഡോകൾ നടത്തിയ ആക്രമണത്തിലാണു ബാഗ്ദാദി കൊല്ലപ്പെട്ടത്. യുഎസ് സൈനികരുടെ ആക്രമണത്തിനിടെ ബാഗ്ദാദി ദേഹത്ത് ബോംബ് കെട്ടിവച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഇയാളുടെ മൂന്നു മക്കളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ബാഗ്ദാദിയുടെ രണ്ടു ഭാര്യമാരുമുണ്ടായിരുന്നു. ഇവരുടെ ദേഹത്ത് സ്ഫോടവസ്തുക്കളുണ്ടായിരുന്നെങ്കിലും അവ പൊട്ടിത്തെറിക്കും മുന്‍പ് ഇരുവരും കൊല്ലപ്പെടുകയായിരുന്നു. ഇഡ്ലിബിലെ താവളത്തിലേക്ക് കമാൻഡോകൾ കുതിച്ചതോടെ മൂന്നു കുട്ടികളുമായി ഒരു തുരങ്കത്തിലേക്കു കടക്കുകയായിരുന്നു ബാഗ്ദാദി. കെ9 എന്നറിയപ്പെടുന്ന നായ്ക്കൾ ഇയാളുടെ പിന്നാലെ ഓടി. കെട്ടിടത്തിനു താഴെയുള്ള തുരങ്കങ്ങളിലൂടെ കുട്ടികളുമായി രക്ഷപ്പെടാനായിരുന്നു ശ്രമം. പക്ഷേ, നായ്ക്കൾ വിട്ടില്ല. ഓടുന്നതിനിടെ ബാഗ്ദാദി ഉറക്കെ കരയുകയായിരുന്നു. തുരങ്കത്തിന്റെ അങ്ങേയറ്റത്ത് എത്തുന്പോഴേക്കും നായ്ക്കൾ പിടികൂടിയിരുന്നു. അതിനിടെ ദേഹത്തു കെട്ടിവച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചു.…
Read More