തിരുവനന്തപുരം: വർക്കലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ വിദ്യാർഥിനിയെ മർദ്ദിച്ച സംഭവത്തിൽ കോളജ് ജീവനക്കാരിയ്ക്കെതിരെ പോലീസ് കേസെടുത്തു. മെഡിക്കൽ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുമംഗലിക്കെതിരെയാണ് വർക്കല പോലീസ് കേസെടുത്തത്. കോളജിലെ വിദ്യാർഥിനിയായ ആര്യ അനിലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. വിദ്യാർഥിനിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. വർക്കലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ വിദ്യാർഥികൾക്കെതിരെ മാനേജ്മെന്റ് സ്വീകരിക്കുന്ന നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം രൂക്ഷമായതോടെ വിദ്യാർഥികളും രക്ഷകർത്താക്കളും മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽ കോളജിലെ പ്രവർത്തന രീതികൾ തുറന്ന് പറഞ്ഞിരുന്നു. ഇതിലുള്ള വിരോധത്തിൽ മാനേജ്മെന്റ് അധികൃതർ മാധ്യമപ്രവർത്തകരെയും ആക്രമിച്ചിരുന്നു.
Read MoreCategory: Loud Speaker
മരട് ഫ്ളാറ്റ്! നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ഇന്നു തുടങ്ങും; ഫ്ളാറ്റ് ഉടമകളോട് നഗരസഭാ കാര്യാലയത്തിലെത്താൻ നിർദേശം
മരട്: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊളിക്കാൻ ഉത്തരവായ ഫ്ളാറ്റുകളുടെ ഉടമകൾക്കു നഷ്ടപരിഹാര തുക നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇന്നു തുടങ്ങും. ഉടമസ്ഥാവകാശം തെളിക്കുന്ന അസ്സൽ രേഖകളുമായി നഗരസഭാ കാര്യാലയത്തിലെത്താനാണ് ഉടമകൾകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവിൽ പറയുന്ന 25 ലക്ഷം വീതമാണ് ഫ്ളാറ്റുകളിൽനിന്നും ഒഴിഞ്ഞുപോയ യഥാർഥ ഉടമകൾക്ക് ആദ്യഘട്ടമായി സർക്കാർ നൽകുക. മരട് നഗരസഭയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ് അടിസ്ഥാന രേഖയാക്കിയാണ് അർഹതപ്പെട്ടവരുടെ പട്ടിക തയാറാക്കുക. ഫ്ളാറ്റുകൾ വാങ്ങിയതിന്റെ വിലയാധാരങ്ങൾ, കരാർ രേഖകൾ തുടങ്ങിവയും പരിശോധനയ്ക്കായി നൽകേണ്ടിവരും. നഷ്ടപരിഹാരമായ 25 ലക്ഷം ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായിരിക്കും നിക്ഷേപിക്കുക. കൈവശാവകാശ രേഖകൾ ഇല്ലാത്തവർക്കും ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിയാത്തവർക്കും നഷ്ടപരിഹാരം ഉടൻ ലഭിക്കുമോ എന്ന കാര്യം സംശയമാണ്. ഒഴിഞ്ഞുപോയ യഥാർഥ ഉടമകൾക്ക് രണ്ടാഴ്ചക്കകം പണം അവരവരുടെ അക്കൗണ്ടിൽ ലഭിക്കുമെന്നാണ് ഒൗദ്യോഗിക വിവരം. പൊളിക്കാനുള്ള നാലു ഫ്ളാറ്റു സമുച്ചയങ്ങളിലും നിരവധിയെണ്ണം ആധാരത്തിൽ വില…
Read Moreസിൻസിനാറ്റി ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി ജയസൂര്യയുടെ “മേരിക്കുട്ടി’; ജയസൂര്യയുടെ പ്രതികരണം ഇങ്ങനെ…
സിൻസിനാറ്റി: അമേരിക്കൻ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി ജയസൂര്യ. “ഞാൻ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ പ്രകടനമാണു ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് സിൻസിനാറ്റിയിൽ ജയസൂര്യയെ പുരസ്കാരത്തിന് അർഹനാക്കിയത്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിൽ ഒരു ട്രാൻസ്ജെൻഡർ കഥാപാത്രത്തെയാണു ജയസൂര്യ അവതരിപ്പിച്ചത്. സംസ്ഥാന സർക്കാറിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരമടക്കം ഒട്ടനവധി അംഗീകാരങ്ങൾ ചിത്രം നേടി. നേട്ടം വലിയൊരു അംഗീകാരമായി കാണുന്നെന്നു ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യയിൽനിന്ന് അഞ്ഞൂറോളം സിനിമകളാണു മേളയിൽ മത്സരിച്ചത്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മികച്ച സിനിമകളും മത്സരത്തിനുണ്ടായിരുന്നു.
Read Moreതെരഞ്ഞെടുപ്പ് ജോലിക്ക് അധ്യാപകർ വേണ്ട; മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കത്ത്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ജോലികൾക്ക് അധ്യാപകരെ നിയോഗിക്കുന്നതിനെതിരേ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രാലയം വിവിധ ജില്ലകളിലെ വരണാധികാരികളായ കളക്ടർമാർക്കു കത്തയച്ചു. അധ്യാപകരുടെ തെരഞ്ഞെടുപ്പ് ജോലികൾ കുറയ്ക്കണമെന്നും ഈ ജോലികൾ അവരുടെ അധ്യാപനത്തെ ബാധിക്കരുതെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പു ജോലികളിൽ നിയോഗിക്കുന്നതു വിലക്കണമെന്ന അഭിപ്രായം മന്ത്രാലയത്തിനില്ല. പ്രധാന വോട്ടെടുപ്പ് അടക്കമുള്ള മുഖ്യജോലികൾക്കാവാം. എന്നാൽ വോട്ടർ പട്ടിക പുതുക്കുന്നത് അടക്കമുള്ള ജോലികൾക്കു നിയോഗിക്കുന്നതിനോടു യോജിപ്പില്ലെന്നു കത്തിൽ പറയുന്നു. തെരഞ്ഞെടുപ്പിൽ ബൂത്ത് ലെവൽ ഓഫീസർമാരായി സർക്കാർ സ്കൂളുകളിലെ അധ്യാപകരെ നിയോഗിക്കാറുണ്ട്. ജില്ലാ കളക്ടർമാരാണ് ഈ നിയമനം നടത്തുന്നത്. ഇതോടെ മൂന്നു നാലു മാസത്തേക്ക് അധ്യാപകർക്കു കൂടുതൽ തെരഞ്ഞെടുപ്പ് ഉത്തരവാദിത്തങ്ങൾ വഹിക്കേണ്ടിവരുന്നതായി മന്ത്രാലയം കത്തിൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ ബൂത്ത് ലെവൽ ഓഫീസർമാരായി മറ്റു വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും മന്ത്രാലയം കത്തിൽ ആവശ്യപ്പെട്ടു. നേരത്തെ, അധ്യാപകരെ ബൂത്ത് ലെവൽ ഓഫീസർമാരായി നിയമിക്കുന്ന…
Read Moreജൻമദിനത്തിൽ ഗാന്ധിജിക്ക് അധിക്ഷേപം; ചിതാഭസ്മം കവർന്നു; “രാജ്യദ്രോഹി’യാക്കി; മധ്യ പ്രദേശിൽ നടന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി
ഭോപ്പാൽ: ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിനു നേരെ സമൂഹ്യദ്രോഹികളുടെ അധിക്ഷേപം. മധ്യപ്രദേശിലെ റീവ ജില്ലയിലെ ബാപ്പു ഭവനിൽ സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെ ചിതാഭസ്മം മോഷ്ടിക്കുകയും പ്രതിമ നശിപ്പിക്കുകയും ചെയ്തു. ലക്ഷ്മണ് ബാഗിലെ ബാപ്പു ഭവനിലാണ് അക്രമം നടന്നത്. ചിതാഭസ്മം മോഷ്ടിച്ച അജ്ഞാതർ ഗാന്ധിജി രാജ്യദ്രോഹിയെന്നു പ്രതിമയുടെ ചുവട്ടിൽ എഴുതിവയ്ക്കുകയും ചെയ്തു. മഹാത്മാ ഗാന്ധിയുടെ 150-ാം ജൻമവാർഷികദിനത്തിൽ ഗാന്ധി സ്മാരകത്തിൽ ആദരമർപ്പിക്കാനെത്തിയ റീവ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ഗുർമീത് സിംഗും സഹപ്രവർത്തകരുമാണ് ഇതാദ്യം കണ്ടത്. തുടർന്നു നടത്തിയ പരിശോധനയിൽ ചിതാഭസ്മവും നഷ്ടപ്പെട്ടതായി കണ്ടെത്തി. ഗുർമീത് സിംഗിന്റെ പരാതിയിൻമേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐപിസി സെക്ഷൻ 153 ബി, 504, 505 വകുപ്പുകൾ പ്രകാരമാണു കേസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ബാപ്പു ഭവനിലെയും പരിസരങ്ങളിലെയും സിസിടിവി പരിശോധിക്കുകയാണെന്നും റീവ പോലീസ് സൂപ്രണ്ട് ആബിദ് ഖാൻ പറഞ്ഞു.
Read Moreകേരള പോലീസിന്റെ “തൊണ്ടി’യും ഇനി ന്യൂജൻ; തിരിച്ചറിയാൻ ക്യൂആർ കോഡ്; ആദ്യപരീക്ഷണം പത്തനംതിട്ട ജില്ലയിൽ
തിരുവനന്തപുരം: തൊണ്ടിമുതലും ഹൈടെക്ക് ആക്കി കേരള പോലീസ്. കോടതി വ്യവഹാരങ്ങളിൽപ്പെട്ട തൊണ്ടി സാധനങ്ങളിൽ ക്യൂആർ കോഡ് പതിപ്പിച്ചാണു പോലീസിന്റെ പുതിയ പരീക്ഷണം. ഇത്തരത്തിൽ തൊണ്ടി മുറികൾ സ്മാർട്ട് ആക്കിയ ആദ്യ ജില്ലയായി പത്തനംതിട്ട മാറി. ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവാണ് ഈ ആശയം മുന്നോട്ടുവച്ചത്. ജില്ലാ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പദ്ധതി വേഗത്തിൽ നടപ്പാക്കാനുമായി. ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും നടപ്പിലാക്കാൻ സംസ്ഥാന പോലീസ് മേധാവി ഡിജിപി ലോകനാഥ് ബെഹ്റ നിർദേശിച്ചിട്ടുണ്ട്. തൊണ്ടികൾ സ്മാർട് ആക്കുന്നതിന്, ആദ്യം തൊണ്ടിമുതലുകളുടെ വിവരങ്ങൾ ശേഖരിച്ചു കന്പ്യൂട്ടറിൽ രേഖപ്പെടുത്തും. തുടർന്ന് കേരള പോലീസിന്റെ ഓണ്‍ലൈൻ സംവിധാനമായ ക്രൈം ഡ്രൈവുമായി ബന്ധിപ്പിക്കും. ഇതിനുശേഷം ഈ കേസിന്റെ അനുബന്ധവിവരങ്ങൾ ഉൾക്കൊള്ളിച്ചു സൃഷ്ടിച്ചെടുത്ത ക്യൂആർ കോഡ് എല്ലാ തൊണ്ടി മുതലുകളിലും പതിപ്പിക്കുകയുമാണു ചെയ്യുന്നത്. പത്തനംതിട്ട തൊണ്ടിമുറിയിലുള്ള എല്ലാ വസ്തുകളിലും…
Read Moreമരടിലെ ഫ്ളാറ്റ് ഒഴിയാനുള്ള അവസാന തീയതി ഇന്ന്; സമയം നീട്ടില്ലെന്ന നിലപാടില്‍ അധികൃതർ; തുടര്‍ നടപടികള്‍ സര്‍ക്കാര്‍ നിലപാട് അനുസരിച്ച്
മരട്: പൊളിച്ചുമാറ്റാനുള്ള ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാരായ ഉടമകള്‍ക്ക് ഒഴിഞ്ഞു പോകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഉടമകള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും സമയം നീട്ടില്ലെന്ന നിലപാടിലാണ് അധികൃതർ. ഇന്ന് വൈകുന്നേരം അഞ്ച് വരെയുള്ള സമയം ഫ്ളാറ്റ് ഉടമകള്‍ക്ക് നിര്‍ണായകമാണ്. ഇതിനുശേഷം സമയം നീട്ടിനല്‍കാനാവില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഒഴിപ്പിക്കല്‍ നടപടിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ഇന്ന് വൈകുന്നേരം അഞ്ചിന് ശേഷം താത്കാലികമായി പുനഃസ്ഥാപിച്ചിരുന്ന വൈദ്യുതിയും ജലവിതരണവും വീണ്ടും വിച്ഛേദിക്കും. ഇതിനിടെ ഇന്ന് കളക്ടറേറ്റില്‍ സബ് കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരുന്നുണ്ടെന്നാണ് അറിയുന്നത്. യോഗത്തില്‍ തീരുമാനമുണ്ടായാല്‍ ഈമാസം അഞ്ചുവരെ സമയം നീട്ടിനല്‍കിയേക്കുമെന്നാണ് സൂചന. ഫ്ളാറ്റ് ഉടമകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ സബ്-കളക്ടര്‍ ജില്ലാ കളക്ടറും, മേലുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലംകണ്ടില്ല. സമയം കുറവാണെന്ന കാരണത്താല്‍ ഫ്ളാറ്റുടമകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടര്‍ന്നു ഒഴിപ്പിക്കല്‍ നടപടിയുടെ ചുമതലക്കാരന് കൂടിയായ സബ് കളക്ടര്‍ ഫ്ളാറ്റുകളിലെത്തി…
Read Moreസ്വച്ഛ്ഭാരത് ദിവസ്! രാഷ്ട്രപിതാവിന് ആദരം; 150 രൂപയുടെ നാണയം പുറത്തിറക്കി
അഹമ്മദാബാദ്: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തിൽ അദ്ദേഹത്തോടുള്ള ആദര സൂചകമായി 150 രൂപയുടെ നാണയം പുറത്തിറക്കി. അഹമ്മദാബാദിൽ വച്ച് നടന്ന “സ്വച്ഛ്ഭാരത് ദിവസ്’ പരിപാടിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാണയം പുറത്തിറക്കിയത്. നോട്ട് നിരോധനത്തിനു പിന്നാലെ 2000, 500, 200, 100, 50, 20, 10 തുടങ്ങിയ നോട്ടുകൾ പുതുതായി പുറത്തിറക്കിയിരുന്നു. ഇതിനു ശേഷം വിവിധ മൂല്യങ്ങളിലുള്ള നാണയങ്ങൾ പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പുതിയ 10 രൂപ നാണയങ്ങൾ മാത്രമായിരുന്നു വിപണിയിൽ എത്തിച്ചിരുന്നത്.
Read Moreപ്രിയങ്കയുടെ റാലിയിൽ പങ്കെടുക്കാതെ റായ്ബറേലി എംഎൽഎ; ബിജെപിയിലേക്ക്?
ലക്നോ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മാർച്ചിൽനിന്നു വിട്ടുനിന്ന് റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎൽഎ അദിതി സിംഗ്. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വിളിച്ചുചേർത്ത ഉത്തർപ്രദേശ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് അദിതി മാർച്ചിൽനിന്നു വിട്ടുനിന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് റായ്ബറേലി. പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായിയായാണ് അദിതി അറിയപ്പെടുന്നത്. അദിതിയുടെ പിതാവും ഗാന്ധി കുടുംബത്തോട് അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. എന്നിരുന്നാലും ബുധനാഴ്ച പ്രിയങ്കയുടെ റാലിയിൽനിന്നു വിട്ടുനിൽക്കാൻ അദിതി തീരുമാനിക്കുകയായിരുന്നു. അടുത്തു തന്നെ അദിതി ബിജെപിയിൽ ചേരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും അദിതി ഇത് നിഷേധിച്ചു. റായ്ബറേലി പാർലമെന്റ് മണ്ഡലത്തിൽ അഞ്ചു നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇതിൽ രണ്ടെണ്ണം വീതം കോണ്‍ഗ്രസും ബിജെപിയും പങ്കിടുന്നു. ഒരെണ്ണം സമാജ്വാദി പാർട്ടിയാണു വിജയിച്ചത്.
Read Moreപിൻവാങ്ങൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് കാലവർഷം; ഇടുക്കിയിൽ യെല്ലോ അലർട്ട്; കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് ഇങ്ങനെ…
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴു മുതൽ 11 വരെ സെന്റിമീറ്റർ കനത്ത മഴയ്ക്കാണു സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും അറിയിച്ചു. ബുധനാഴ്ചയും സംസ്ഥാനത്ത് സാമാന്യം വ്യാപകമായി മഴ പെയ്തു. കാലവർഷം പിൻവാങ്ങുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം കാലവർഷം പൂർണമായി പിൻവാങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read More