സംസ്ഥാന സ്കൂൾ കായികമേള; ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി പാലക്കാട് ജില്ല; സ്കൂൾ കിരീടം നേടി മാർ ബേസിൽ സ്കൂൾ

കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ കോതമംഗലം മാർ ബേസിൽ സ്കൂൾ കിരീടം നേടി. 61.5 പോയിന്‍റ് നേടിയാണ് സ്കൂൾ കിരീടം മാർ ബേസിൽ സ്വന്തമാക്കിയത്. മാർ ബേസിലിന് കനത്ത വെല്ലുവിളി ഉയർത്തിയ പാലക്കാട് കല്ലടി സ്കൂൾ രണ്ടാമതെത്തി. കല്ലടി സ്കൂൾ 58.5 പോയിന്‍റ് നേടി.

മാർ ബേസിൽ സ്കൂൾ കിരീടം നേടിയെങ്കിലും ഓവറോൾ ചാമ്പ്യൻഷിപ്പ് എറണാകുളത്തിന് നേടാനായില്ല. 200 പോയിന്‍റുമായി പാലക്കാട് ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. എറണാകുളം 157 പോയിന്‍റുകൾ നേടി.

Related posts