വിര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ കുട്ടിക്കു പത്തു വയസ്, ആധാര്‍ കാര്‍ഡില്‍ 12 വയസ്! അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ 12 വയസുകാരിയെ തടഞ്ഞ് പോലീസ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ 12 വ​യ​സു​കാ​രി​യെ പോ​ലീ​സ് ത​ട​ഞ്ഞു. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​നാ​യി പു​തു​ച്ചേ​രി​യി​ൽ​നി​ന്ന് അ​ച്ഛ​നൊ​പ്പം ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണു പോ​ലീ​സ് പ​ന്പ​യി​ൽ ത​ട​ഞ്ഞ​ത്.

വി​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗി​ൽ കു​ട്ടി​ക്കു പ​ത്തു വ​യ​സാ​ണു കാ​ണി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ധാ​ർ കാ​ർ​ഡ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ പെ​ണ്‍​കു​ട്ടി​ക്കു 12 വ​യ​സു​ണ്ടെ​ന്നു വ്യ​ക്ത​മാ​യി. ഇ​തോ​ടെ​യാ​ണു പെ​ണ്‍​കു​ട്ടി​യെ ത​ട​ഞ്ഞ​ത്. എ​ന്നാ​ൽ, അ​ച്ഛ​നെ ദ​ർ​ശ​നം ന​ട​ത്താ​ൻ പോ​ലീ​സ് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

Related posts