തിരുവനന്തപുരം: വോട്ടുകച്ചവടത്തെച്ചൊല്ലിയുള്ള നേതാക്കളുടെ വാക്പോര് തുടരുന്നു. പാലാ ഉപതെരഞ്ഞെടുപ്പ് ഫലം വോട്ട് കച്ചവടത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എൽഡിഎഫ്-ബിജെപി വോട്ടുകച്ചവടം തെളിയിക്കാൻ മുഖ്യമന്ത്രി വെല്ലുവിളിച്ചിരുന്നു. ഇനിയത് തെളിയിക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. കോന്നിയിലും വട്ടിയൂർക്കാവിലും സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടം നടത്തുന്നുവെന്ന ആരോപണം മുൻകൂർ ജാമ്യം എടുക്കലല്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാനും പറഞ്ഞു. ഇക്കാര്യം ജനങ്ങളെ മുൻകൂറായി അറിയിക്കുകയാണ്. വോട്ട് കച്ചവടം നടത്തുന്നു എന്നതിന് തെളിവാണ് പാലാ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വോട്ട് കച്ചവടത്തിന്റെ ജാള്യത മറയ്ക്കാനാണ് കോൺഗ്രസിന്റെ ആരോപണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരിച്ചടിച്ചു. കോന്നിയിൽ ഉൾപ്പെടെ ഒരു സ്ഥലത്തും ആർഎസ്എസിന്റെ വോട്ട് വേണ്ട. ശബരിമല കർമസമിതി വഴിയാണ് ആർഎസ്എസുമായി കോൺഗ്രസ് വോട്ട് കച്ചവടം നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു. ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ…
Read MoreCategory: Loud Speaker
കെ.സുരേന്ദ്രന് ഫാന്‍സ്! കോന്നിയില്‍ താമര വിരിയിക്കാന്‍ കച്ചമുറുക്കി മലബാര്പട! താര സ്ഥാനാര്‍ഥിയ്ക്കായി ആസൂത്രിത പടയൊരുക്കം
കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ കോന്നിയില്‍ താമര വിരിയിക്കാന്‍ കച്ചമുറുക്കി മലബാര്പട. ഉത്തരമലബാറില്‍ നിന്നുള്ള കെ.സുരേന്ദ്രന്റെ ഫാന്‍സുകാരാണ് പ്രചാരണത്തിനായി അങ്കത്തട്ടില്‍ സജീവമായത്. പഴയ എബിവിപി പ്രവര്‍ത്തകര്‍ മുതല്‍ ശബരിമല ആചാരസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വരെ സുരേന്ദ്രന്റെ വിജയത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കൊന്നും ലഭിക്കാത്ത താര പരിവേഷമാണ് കോന്നിയില്‍ സുരേന്ദ്രന് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ലഭിക്കുന്നത്. കുമ്മനംരാജശേഖരനെ ഉപതെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് തെരഞ്ഞെടുപ്പിലെ ഗ്ലാമര്താരമായി കെ.സുരേന്ദ്രന് മാറിയത്. അടുത്ത സംസ്ഥാന അധ്യക്ഷനാവുമെന്ന പ്രതീക്ഷയും പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കുന്നുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ തന്നെ മലബാറില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കോന്നിയിലേക്ക് ഒഴുകാന്‍ തുടങ്ങിയിരുന്നു. കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളപ്രവര്ത്തകരാണ് ഏറെയും പ്രചാരണത്തിനായി എത്തിയത്. കാസര്‍ഗോഡ് നിന്നുള്ള പ്രവര്‍ത്തകര്‍ മഞ്ചേശ്വരത്ത് രവീശതന്ത്രി കുണ്ടാറിന്റെ പ്രചാരണത്തിനിറങ്ങാതെയാണ് സുരേന്ദ്രനായി കോന്നിയിലെത്തിയത്. ഇത്…
Read Moreഇനിയും രണ്ടാഴ്ച കൂടി! പകരം താമസ സൗകര്യം ലഭിച്ചിട്ടില്ലെന്ന്; ഫ്ളാറ്റുകൾ ഒഴിയാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഉടമകൾ
മരട്(കൊച്ചി): ഫ്ളാറ്റുകൾ ഒഴിയാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവുമായി താമസക്കാർ. പകരം താമസ സൗകര്യം ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉടമകൾ രംഗത്തെത്തിയിട്ടുള്ളത്. പൂർണമായും ഒഴിഞ്ഞു പോവാൻ ഇനിയും രണ്ടാഴ്ച കൂടി അനുവദിക്കണമെന്നാണ് താമസക്കാരിൽ ഭൂരിഭാഗത്തിന്റെയും ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി കളക്ടർക്ക് അപേക്ഷ നൽകാനുള്ള ഒരുക്കത്തിലാണ് പലരും. അതേ സമയം പുനസ്ഥാപിച്ച വൈദ്യുതി നാളെ വൈകിട്ടോടെ വിച്ഛേദിക്കാനും സാധ്യതയുണ്ട്. ഫ്ളാറ്റ് ഉടമകൾക്കു ഒഴിഞ്ഞു പോവാൻ പരമാവധി അഞ്ചാം തീയതി വരെ സമയം നൽകിയേക്കും. തുടർന്നും ഒഴിയാത്തവരെ എങ്ങനെ ഒഴിപ്പിക്കണമെന്ന കാര്യം ജില്ലാ ഭരണകൂടം ചർച്ച ചെയ്തു തീരുമാനിക്കുമെന്നാണു വിവരങ്ങൾ. ഇന്നലെ വരെ അൻപതോളം സ്ഥിരതാമസക്കാരായ ഉടമകളാണ് ഫ്ളാറ്റുകൾ ഒഴിഞ്ഞു പോയിരിക്കുന്നത്. പലരും സാധനങ്ങളും മറ്റും മാറ്റുന്ന തിരക്കിലാണ്. ഒഴിഞ്ഞ ഉടമകളുടെ പട്ടിക നഗരസഭ തയാറാക്കി ജില്ലാ ഭരണകൂടത്തിന് കൈമാറിത്തുടങ്ങി. മുൻ നിശ്ചയപ്രകാരം ഒഴിപ്പിക്കൽ നടപടികൾ നാളെ അവസാനിപ്പിച്ച്…
Read Moreവിദേശ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്! മാർഗരറ്റ് മേരിയെ പോലീസ് ചോദ്യം ചെയ്തു; ഇനി കിട്ടാനുള്ളത് ഏറ്റുമാനൂര്‍ ജോഷി
കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്തു പലരിൽനിന്നായി 2.18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ റിമാൻഡിൽ കഴിഞ്ഞുവന്ന കാഞ്ഞങ്ങാട് സ്വദേശിനി മാർഗരറ്റ് മേരിയെ പോലീസ് ചോദ്യം ചെയ്തു. ഇവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ടു ദിവസത്തേയ്ക്കാണു പ്രതിയെ ഇന്നലെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതിയെ അധികൃതർ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇവരിൽനിന്ന് അധികൃതർക്കു ലഭിച്ചതായാണു സൂചന. കേസിൽ ഇനി പിടിയിലാകാനുള്ള മൂന്ന് പ്രതികൾക്കായി അന്വേഷണവും ഉൗർജിതമാക്കി. ഇതുവരെ രണ്ടുപേരെയാണു ഈ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. മാർഗരറ്റ് മേരിയുടെ സഹോദരൻ ജോസ് മേരിദാസ് (ജിമ്മി) ആണ് പിടിയിലായ രണ്ടാമത്തെയാൾ. ഇന്നലെ കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു. പ്രധാന പ്രതിയായ ഏറ്റുമാനൂർ സ്വദേശി ജോഷി തോമസ് ഉൾപ്പെടെയാണു ഇനി പിടിയിലാകാനുള്ളത്. ദുബായിലുള്ള ജോഷി തോമസിനെയും അറസ്റ്റ് ചെയ്യാനുള്ള…
Read Moreനാട്ടുകാരുടെ കപ്പ ഉമ്മ! 95-ാം വയസിലും സുലേഖ ബീവി പച്ചക്കപ്പ കച്ചവടത്തിലാണ്; ഇന്ന് ലോക വയോജന ദിനം
മുണ്ടക്കയം ഈസ്റ്റ്: പച്ചക്കപ്പ വാങ്ങണമെന്ന് തോന്നിയാൽ ആരുടെ മനസിലും ആദ്യം എത്തുന്നത് മുപ്പത്തഞ്ചാം മൈലിലെ കപ്പ ഉമ്മയേയാണ്. 95വയസുള്ള കപ്പ ഉമ്മയെ അറിയാത്തവരാരും സമീപ പ്രദേശങ്ങളിലില്ല. കപ്പ ഉമ്മയെന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന കീച്ചൻപാറ പുതുപ്പറന്പിൽ സുലേഖ ബീവി കപ്പവിൽപ്പന ഉപജീവനമാർഗമാക്കിയിട്ട് 60 വർഷത്തിലേറെയായി. 13 വയസുള്ളപ്പോഴായിരുന്നു വിവാഹം. മീരാവയ്യാൻ കുഞ്ഞാണ് ഭർത്താവ്. അഞ്ചു മക്കളുണ്ട്. ഭർത്താവും മക്കളിൽ ഒരാളും മരണമടഞ്ഞു. തുടർന്ന് ഉപജീവന മാർഗമായാണ് കപ്പവിൽപ്പന തുടങ്ങിയത്. ഒന്നര സെൻറ് സ്ഥലവും വീടുമാണ് ഉള്ളത്. കപ്പ കൃഷിക്കാരുടെ വീടുകളിലെത്തി കപ്പ വാങ്ങി മുപ്പത്തഞ്ചാം മൈലിലെത്തി വിൽപ്പന നടത്തും. ഇവിടെനിന്നു ലഭിക്കുന്ന വരുമാനം കൊണ്ടാണ് മക്കളെ വളർത്തിയത്. മക്കളെല്ലാം പ്രായപൂർത്തിയായെങ്കിലും കപ്പവിൽപ്പന ഉമ്മ നിറുത്തിയില്ല. ഇപ്പോൾ വിധവ പെൻഷൻ ലഭിക്കുന്നുണ്ടെങ്കിലും ഇത് ഒന്നിനും തികയില്ലെന്നാണ് ഉമ്മ പറയുന്നത്. തുടക്കത്തിൽ കോരുത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, പെരുവന്താനം എന്നിവിടങ്ങളിൽനിന്ന് കപ്പ,…
Read Moreയു.കെ. സലീം വധം! ” മകനെ വിളിച്ചിറക്കി കൊണ്ടു പോയത് സിപിഎമ്മുകാര്‍, പിന്നെ കണ്ടത് മകന്റെ മൃതദേഹമെന്ന്…’ സിബിഐ അന്വേഷണത്തിന് പിതാവ് ഹൈക്കോടതിയിൽ
തലശേരി: മകനെ വിളിച്ചിറക്കി കൊണ്ടു പോയത് സിപിഎമ്മുകാര്‍, പിന്നെ കണ്ടത് മകന്റെ മൃതദേഹമെന്ന് കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ന്യൂ മാഹി പരിമഠം കിടാരന്‍കുന്നിലെ സാബിറ മന്‍സിലില്‍ യു.കെ സലീമിന്റെ (30) പിതാവ് യൂസഫ്. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട സലീമിന്റെ പിതാവ് യൂസഫ് നല്കിയ ഹർജിയില്‍ ഹൈക്കോടതിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. മൂന്ന് പേരുടെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ടാണ് സലീം കൊല്ലപ്പെട്ടിട്ടുളളതെന്നും കൊല്ലപ്പെടുന്നതിനു മുമ്പ് സലീമിനെ സിപിഎമ്മുകാരാണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയതെന്നും പിന്നീട് മകന്റെ മൃതദേഹമാണ് കാണുന്നതെന്നും പിതാവ് ഹൈക്കോടതിയിൽ പറഞ്ഞു. ഏറെ ദുരൂഹതകളുള്ള ഈ കേസില്‍ യഥാർഥ പ്രതികളെ പിടികൂടാന്‍ സിബിഐ അന്വേഷണം നടത്തണമെന്നുമാണ് യൂസഫ് അഡ്വ.രാംകുമാര്‍ മുഖാന്തിരം ഹൈക്കോടതിയില്‍ നല്കിയ ഹർജിയില്‍ പറഞ്ഞിട്ടുളളത്. മകന്റെ ഫോണിലേക്ക് ഭീഷണി സന്ദേശമെത്തിയിരുന്നുവെന്നും ഇതിന്റെ ഉറവിടം മനസിലാക്കുന്നതിന് സലീമിന്റെ ഫോണ്‍ കണ്ടെത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും…
Read Moreഫ്ളാറ്റുകള്‍ പൊളിക്കാനുള്ള സമയക്രമം നിശ്ചയിച്ചു; ഒഴിഞ്ഞു പോകേണ്ടി വരുന്ന ഉടമകള്‍ക്ക് ആശങ്കകള്‍ പലതരം
മരട്: ഫ്ളാറ്റുകൾ പൊളിക്കാനുള്ള സമയക്രമം നിശ്ചയിച്ച സാഹചര്യത്തിൽ ഒഴിഞ്ഞു പോകേണ്ടി വരുന്ന ഉടമകൾക്ക് ആശങ്കകൾ പലതരം. ഒഴിയൽ മൂന്നിനകം പൂർത്തിയാക്കാനുള്ള നിർദ്ദേശം മുന്നിലുണ്ടെങ്കിലും തങ്ങൾക്ക് പകരം താമസ സൗകര്യം ഒരുക്കുന്നതിൽ അധികൃതർ അലംഭാവം കാട്ടുന്നതായി താമസക്കാർ പറയുന്നു. മാറി താമസിക്കാൻ സർക്കാർ സംവിധാനം ഒരുക്കുമെന്നും സഹായങ്ങൾ നൽകുമെന്നും വാഗ്ദാനം ഉണ്ടായിരുന്നു.എന്നാൽ ഇതു സംബന്ധിച്ച അവ്യക്തതകൾ നിലനിൽക്കുന്നതായി ഉടമകൾ പറയുന്നു. മൂന്നിനകം ഒഴിപ്പിക്കുന്ന ഫ്ളാറ്റുകൾ പൊളിക്കാൻ ഈ മാസം ഒൻപതിന് കമ്പനികൾക്കു കരാർ നൽകാനാണു തീരുമാനം.11 നു തന്നെ പൊളിച്ചുതുടങ്ങണമെന്നും ആലോചനയുണ്ട്. എന്നാൽ, പ്രദേശവാസികളുടെ ആശങ്കയും മറ്റും അകറ്റാനും നടപടി സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് യോഗം വിളിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. പൊളാക്കുമ്പോഴുണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കാനും നടപടി വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.ഇതിനും നാളിതുവരെയായി നീക്കങ്ങൾ തുടങ്ങിയിട്ടില്ല.
Read More2.18 കോടിയോളം രൂപ! വിദേശ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; ഒരാൾകൂടി പിടിയിൽ; മാർഗരറ്റ് മേരിയെ കസ്റ്റഡിയിൽ വാങ്ങും
കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്തു പലരിൽനിന്നായി 2.18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി പിടിയിൽ. കേസിൽ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത കാഞ്ഞങ്ങാട് സ്വദേശിനി മാർഗരറ്റ് മേരിയുടെ സഹോദരൻ ജോസ് മേരിദാസ്(ജിമ്മി) ആണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്. മാർഗരറ്റ് മേരിയുടെ ജാമ്യവുമായി ബന്ധപ്പെട്ട് ഇയാൾ ഇന്നലെ എറണാകുളത്ത് എത്തിയപ്പോഴാണു പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്തുവരുന്ന പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇയാൾ മുഖാന്തിരമാണ് ഉദ്യോഗാർഥികൾ വിവിധ അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിച്ചതെന്നാണു പോലീസ് പറയുന്നത്. ഇയാളുടെ അക്കൗണ്ടിലേക്കും പണം എത്തിയതായാണു സൂചന. അതിനിടെ, കേസിൽ കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി റിമാൻഡിൽ കഴിയുന്ന മാർഗരറ്റ് മേരിയെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. അതിനിടെ, കേസിൽ പ്രധാന പ്രതിയുൾപ്പെടെ മറ്റ് പ്രതികളെ പിടികൂടാൻ പോലീസ് അന്വേഷണം ഉൗർജിതമാക്കി. പ്രധാന പ്രതിയായ ഏറ്റുമാനൂർ സ്വദേശി…
Read Moreമെക്സിക്കൻ ഗായകന്റെ മൃതദേഹം എവിടെ? ആരോപണവുമായി മക്കൾ രംഗത്ത്; ആരാധകർ തേങ്ങുന്നതിനിടെ വിവാദം തലപൊക്കുന്നു
മെക്സിക്കോ സിറ്റി: പാട്ടിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന മെക്സിക്കൻ ഗായകൻ ഹൊസെ ഹൊസെയുടെ വിയോഗത്തിൽ ആരാധകർ തേങ്ങുന്നതിനിടെ വിവാദം തലപൊക്കുന്നു. അദ്ദേഹത്തിന്റെ മൃതദേഹം എവിടെയെന്നതിൽ സ്ഥിരീകരണമില്ലാത്തതാണ് വിവാദമായത്. ഇളയ അർധസഹോദരി സറീത്തയും അമ്മ സാറ സാലസറും ചേർന്ന് ഒളിപ്പിച്ചിരിക്കുകയാണെന്നു ഹൊസെയുടെ മക്കളായ ജോയലും മരിസോളും ആരോപിച്ചു. പ്രണയ, വിരഹ ഗാനങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കിയ ഹൊസെ ശനിയാഴ്ചയാണ് മരിച്ചത്. അർബുദത്തിനു ചികിത്സയിലായിരുന്നു. 1970ലെ ലാറ്റിനമേരിക്കൻ ഗാനോത്സവത്തിൽ പാടിയ “എൽ ത്രിസ്തെ’ എന്ന ഗാനത്തിലൂടെ ശ്രദ്ധേനേടിയ ഹൊസെയ്ക്ക് എട്ടു തവണ ഗ്രാമി നാമനിർദേശങ്ങൾ ലഭിച്ചിരുന്നു. പിന്നീട് രോഗബാധിതനായ ഹൊസെയുടെ സ്വരം നഷ്ടപ്പെട്ടിരുന്നു. ഹൊസെയുടെ മൃതദേഹം എവിടെയാണെന്ന് അറിയില്ലെന്നും തങ്ങൾക്ക് മൃതദേഹം കാണാനുള്ള അവകാശമുണ്ടെന്നും മകൻ ജോയൽ ട്വിറ്റർ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. പിതാവിന്റെ മൃതദേഹം കാണാതെ യാതൊന്നും വിശ്വസിക്കുകയില്ലെന്ന് മറ്റൊരു മകൻ മരിസോളും പറഞ്ഞു. സംഭവത്തിൽ ഇവർ പോലീസിൽ…
Read Moreഉള്ളുപൊള്ളിക്കും ഉള്ളി വില! സവാള വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നു; സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ വിപണിയിൽ ഇടപെടുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഫെഡ് മുഖേന സവാള എത്തിക്കാനാണ് നീക്കം. വ്യാഴാഴ്ച നാഫെഡ് വഴി നാസിക്കിൽനിന്ന് സവാള എത്തിക്കും. 50 ടൺ സവാളയാണ് എത്തിക്കുന്നത്. ഇത് സപ്ലൈകോ മുഖേന കിലോയ്ക്ക് 35 രൂപ വിലയിൽ വിൽക്കും. വരും ദിവസങ്ങളിൽ കൂടുതൽ സവാള എത്തിക്കാനും ഭക്ഷ്യവകുപ്പ് ശ്രമിക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് 50 രൂപയ്ക്കും മുകളിലാണ് സവാള വില. പ്രമുഖ സവാള ഉത്പാദക സംസ്ഥാനങ്ങളായ കർണാടകം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ കനത്ത മഴകാരണം വിളനാശമുണ്ടായതാണ് വില ഉയരാനിടയാക്കിയത്. ഉത്സവകാലം മുന്നിൽക്കണ്ടുള്ള പൂഴ്ത്തിവയ്പ്പും വിലകൂടാൻ കാരണമായി. ഡൽഹിയിൽ എഎപി സർക്കാർ വിപണിയിൽ ഇടപെട്ട് കിലോ 23.90 രൂപയ്ക്ക് സവാള വിറ്റുതുടങ്ങി. വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സവാള കയറ്റുമതി നിരോധിച്ചിരുന്നു.
Read More