ന്യൂഡൽഹി: മാന്ദ്യത്തെക്കുറിച്ചും വ്യവസായ തകർച്ചയെ സംബന്ധിച്ചും പരാതി പറയുന്ന സംരംഭകർക്ക് ഉപദേശവുമായി മോദി സർക്കാരിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് കെ. സുബ്രഹ്മണ്യം. വ്യവസായ സ്ഥാപനങ്ങൾ ലാഭം എന്ന ലക്ഷ്യവും നഷ്ടങ്ങൾ സംബന്ധിച്ച് സമൂഹത്തോടു പറയുന്ന സമീപനവും അവസാനിപ്പിക്കണമെന്നാണ് സുബ്രഹ്മണ്യത്തിന്റ ഉപദേശം. സ്വകാര്യ മേഖല ലാഭം മാത്രം എന്ന ലക്ഷ്യത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കണം. നഷ്ടങ്ങൾ നാട്ടുകാരെ അറിയിക്കേണ്ട കാര്യമില്ല. പ്രതിസന്ധിഘട്ടങ്ങളിൽ ആനുകൂല്യങ്ങൾ തേടുന്നതും നല്ല രീതിയല്ല. ഉപഭോഗമല്ല, നിക്ഷേപം മാത്രമാണ് സാന്പത്തിക വ്യവസ്ഥയെ വളർത്തുന്നതെന്നും സുബ്രഹ്മണ്യം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സാന്പത്തിക നയങ്ങൾക്കെതിതിരേ കോർപ്പറേറ്റ് ലോകത്തിന്റെയും സാന്പത്തികവിദഗ്ധരുടേയും വിമർശനങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സുബ്രഹ്മണ്യത്തിന്റ പ്രതികരണം.
Read MoreCategory: Loud Speaker
ചതി, കൊടുംചതി! തുഷാർ വെള്ളാപ്പള്ളി ജയിലിൽ; എനിക്ക് കൂടുതല്‍ ഒന്നുമറിയില്ല; ഇവിടെയിരുന്ന് എന്തുചെയ്യാനാകും ? വെള്ളാപ്പള്ളി നടേശന് രാഷ്ട്രദീപികയോട്
ആലപ്പുഴ: ഡിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ദുബായ് അജ്മാനിൽ അറസ്റ്റിലായ സംഭവം കെട്ടിച്ചമച്ച കേസാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാരാതിക്കാരനായ തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയ്ക്ക് പണം കൊടുക്കാനുണ്ടെന്ന് പറയുന്നത് നുണയാണ്. 20 കോടിയുടെ കണ്‍സ്ട്രക്ഷൻ നടന്നതായും കരുതുന്നില്ല. കേസ് സംബന്ധിച്ച് കൂടുതലൊന്നും തനിക്കറിയില്ല. തുഷാർ വെള്ളാപ്പള്ളിയുടെ മോചനം സംബന്ധിച്ച് തന്റെ ഭാഗത്തുനിന്നും ഒന്നും ചെയ്യാനാകില്ല. ഇത് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണ്. ദുബായിലെ തുഷാറിന്റെ സുഹൃത്തുക്കളും സ്നേഹിതരും മോചനത്തിനായി ശ്രമിക്കുന്നുണ്ട്. പത്തുകൊല്ലം മുന്‍പുള്ള കേസിന് സാധുതയില്ലെന്നും വെള്ളാപ്പള്ളി നടേശൻ രാഷ്ട്രദീപികയോട് പ്രതികരിച്ചു. ചെക്കുകേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വൈകുന്നേരമാണ് തുഷാർ വെള്ളാപ്പള്ളിയെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തത്. അജ്മാനിൽ നേരത്തെ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതിയിലുണ്ടായിരുന്ന ബോയിംഗ് കണ്സ്ട്രഷൻസിന്റെ സബ് കോണ്‍ട്രാക്ടർമാരായിരുന്നു നാസിൽ അബ്ദുള്ളയുടെ കന്പനി. എന്നാൽ 10 വർഷം മുന്‍പ് നഷ്ടത്തിലായ കന്പനി വെള്ളാപ്പള്ളി…
Read Moreപത്ത് ദിവസം മൊബൈല്‍ റെയിഞ്ചും ഇന്റനെറ്റും ഇല്ലാത്ത ഹിമാലയന്‍ പര്‍വതങ്ങളിലായിരുന്നു; മഞ്ജു വാര്യര്‍ ഉള്‍പ്പെടെ 25 അംഗ സിനിമാ സംഘം സുരക്ഷിതരെന്ന് സനല്‍കുമാര്‍ ശശിധരന്
തിരുവനന്തപുരം: നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെ 25 അംഗ സിനിമാ സംഘത്തിലെ മുഴുവന്‍ പേരും സുരക്ഷിതരെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. കഴിഞ്ഞ പത്ത് ദിവസമായി മൊബൈൽ റെയിഞ്ചും ഇന്റനെറ്റും ഇല്ലാത്ത ഹിമാലയൻ പർവതങ്ങളിലായിരുന്നുവെന്നും ഹിമാചൽ സർക്കാരിന്റെ ഇടപെടലിലൂടെ മുഴുവൻ ആളുകളെയും സുരക്ഷിതരായി കുറഞ്ഞ സമയം കൊണ്ട് പുറത്തെത്തിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു. കയറ്റം എന്ന തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് സനല്‍കുമാര്‍ ശശിധരനും സംഘവും ഹിമാചലിൽ ഹംപ്ത പാസിന് പരിസര പ്രദേശങ്ങളിലെത്തിയത്. സൗകര്യങ്ങൾ ഒരുക്കാൻ പരിചയസമ്പന്നരായ 10 സഹായികളും ഒപ്പം ഉണ്ടായിരുന്നു. അപകടകരമായ ഹിമാലയൻ ട്രെക്കിംഗ് ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്യേണ്ട സിനിമയുടെ എണ്‍പത് ശതമാനവും ചിത്രീകരിച്ചു കഴിഞ്ഞപ്പോളാണ് 18ന് അപ്രതീക്ഷിതമായി കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായത്. സംഘത്തിലുള്ള ഓരോരുത്തരുടെയും മനഃസാന്നിദ്ധ്യത്താലും മൗണ്ടൻ എക്സ്പെഡിഷൻ സംഘത്തിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടും കടുത്ത കാലാവസ്ഥയിലും അപകടകരമായ വഴികളിലൂടെ സനല്‍കുമാര്‍ ശശിധരനും…
Read Moreകേയിമാരുടെ 5000 കോടി! ആ പണം വീതം വയ്ക്കാനാവില്ല: റഷീദലി ശിഹാബ് തങ്ങൾ; കേന്ദ്ര-സംസ്ഥാന വഖഫ് ബോർഡുകൾ രണ്ടു തട്ടിൽ
തലശേരി: അരനൂറ്റാണ്ടായി കേയി കുടുംബത്തിലെ അവകാശികളെ കാത്ത് സൗദി അറേബ്യയിലെ സര്‍ക്കാര്‍ ഖജനാവിലുള്ള 5000 കോടി രൂപ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം കൂടുതൽ വിവാദത്തിലേക്ക്. സംഭവത്തിൽ കേന്ദ്ര വഖഫ് ബോർഡും സംസ്ഥാന വഖഫ് ബോർഡും രണ്ടു തട്ടിൽ. വഖഫ് ചെയ്ത സ്വത്ത് ഒരു കാരണവശാലും വിൽക്കാനോ കുടുംബങ്ങൾക്ക് വീതിച്ച് നൽകാനോ നിയമപരമായി സാധിക്കില്ലെന്ന് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ “രാഷ്ട്രദീപിക’യോട് പറഞ്ഞു. സൗദിയിൽ കേയി റുബാത്ത് പുനഃസ്ഥാപിക്കാനാണ് തുക വിനിയോഗിക്കേണ്ടത്. കേരളത്തിൽ നിന്ന് ഹജ്ജിനെത്തുന്നവർക്ക് സൗജന്യ താമസവും ഭക്ഷണവും നൽകാനുമാണ് പൂർവികർ കേയീ റുബാത്ത് സ്ഥാപിച്ചത്. ആ ലക്ഷ്യ ത്തിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ല. അതുകൊണ്ട് ആ തുക ഉപയോഗിച്ച് കേരളത്തിൽ നിന്നെത്തുന്ന ഹാജിമാർക്കായി സൗജന്യ താമസവും ഭക്ഷണവും ഒരുക്കണമെന്ന് സൗദി ഭരണകൂടത്തോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടതായി റഷീദലി ശിഹാബ്…
Read Moreകണ്ണൂര്‍ സ്വര്‍ണക്കടത്ത്! പിടിയിലായത് വമ്പന്‍ സ്രാവുകള്‍; മൊബൈല്‍ ഫോണുള്‍പ്പെടെയുള്ള തെളിവുകള്‍ നശിപ്പിച്ചു; ഒരു ദിവസം എത്തിക്കുന്നത് ആറുകോടിയുടെ സ്വര്‍ണം
കോഴിക്കോട്: കണ്ണൂര്‍ വിമാനതാവളം വഴി 4.15 കോടിയുടെ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതികളായ അഞ്ചുപേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ ) പിടികൂടി. കോഴിക്കോട് പാലാഴി ഹൈലൈറ്റ് റസിഡന്‍സിയിലെ ഹാഷിക് അബ്ദുള്ളകുട്ടി, ബാലുശേരി കണ്ണാടിപൊയില്‍ തട്ടാന്‍കണ്ടി കെ.വി.ജുനൈദ്, കണ്ണാടിപൊയില്‍ പാറക്കണ്ടി മുഹമ്മദ് ബഷീര്‍ , കല്ലായി ഫ്രാന്‍സിസ് റോഡിലെ മുഹമ്മദലി , കണ്ണാടിപൊയില്‍ പനങ്ങാട് പാറക്കണ്ടി പി.കെ.ജമാലുദ്ദീന്‍ എന്നിവരെയാണ് ഡിആര്‍ഐ കോഴിക്കോട് യൂണിറ്റ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇതേ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജയില്റോഡിലെ താമസക്കാരനായ അര്ജുന് നിവ്രിത് ഗുരാവ്, നടുവണ്ണൂര്‍ ഒരാവില് കുനിയില്‍ സുധീഷ്കുമാര്‍ എന്നിവരെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇവര്‍ ജാമ്യത്തിലിറങ്ങി. ദുബൈ, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി അംസീര്‍ ഓട്ടപിലാക്കൂല്, മുഹമ്മദ്ബഷീര്‍, പുതുപ്പാടി സ്വദേശി അബ്ദുള്ള മൂഴിക്കുന്നത്ത്, വയനാട് സ്വദേശി അര്‍ഷാദ്…
Read Moreസംഭവ സമയത്ത് അവിടെയുണ്ടായിരുന്നെന്നു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം! ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവം; ദൃക്സാക്ഷിയുടെ മൊഴിയെടുക്കാതെ പോലീസ്
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച സംഭവത്തിൽ ദൃക്സാക്ഷിയായ ഇരുചക്ര വാഹന യാത്രക്കാരന്റെ മൊഴിയെടുക്കാതെ പോലീസ്. സംഭവ സമയത്ത് അവിടെയുണ്ടായിരുന്നെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായ ഇരുചക്രവാഹന യാത്രക്കാരനെ കണ്ടെത്താനോ മൊഴി രേഖപ്പെടുത്താനോ പ്രത്യേക അന്വേഷണ സംഘം തയാറായിട്ടില്ല. അപകടം നടന്നതിനു സമീപത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബഷീറിന്റെ ബൈക്കിനു പിന്നിൽ സഞ്ചരിച്ചിരുന്ന ഇയാളുടെ ഇരുചക്രവാഹനം അപകട സ്ഥലത്തു നിർത്തുന്നതും ഒരു മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തു പോലീസ് എത്തുന്നതു കണ്ട് ഇവിടെ നിന്നു മാറുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. എന്നാൽ, എഫ്ഐആറിൽ അപകടത്തെപ്പറ്റി വിവരം ലഭിച്ചത് മണിക്കൂറുകൾക്കു ശേഷമാണെന്നാണ് പറഞ്ഞിരുന്നത്. അപകടം നടന്ന ശേഷം വാഹനമോടിച്ചയാളും ഒപ്പമുണ്ടായിരുന്നയാളും ഏറെ നേരം പോലീസുമായി സംസാരിച്ചു നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്. അപകടം നടന്ന് ഒരു മിനിറ്റിനുള്ളിൽ അപകട സ്ഥലത്ത് എത്തിയ പോലീസ്…
Read Moreകനത്ത മഴയ്ക്കു സാധ്യത! ഇടുക്കിയിലും തൃശൂരിലും ഓറഞ്ച് അലർട്ട്; അഞ്ച് ജില്ലകളിൽ ഇന്ന് യെലോ അലർട്ടും
തിരുവനന്തപുരം: ഇടുക്കി, തൃശൂർ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് അത്യന്തം കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 24 മണിക്കൂറിൽ 20 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണു സാധ്യത. രണ്ടു ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതിനു പുറമെ കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശനിയാഴ്ചയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreസീനിയേഴ്സിന്റെ ക്രൂരത; 150 എംബിബിഎസുകാരെ തല മൊട്ടയടിച്ച് മാർച്ച് ചെയ്യിച്ചു
ലക്നോ: ഒന്നാം വർഷ മെഡിക്കൽ കോളേജ് വിദ്യാർഥികളെ തല മൊട്ടയടിപ്പിച്ച് മാർച്ച് ചെയ്യിച്ച് സീനിയർ വിദ്യാർഥികൾ. ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ 150 ഒന്നാം വർഷം വിദ്യാർഥികളെയാണു സീനിയർ വിദ്യാർഥികൾ റാഗിംഗിന് ഇരയാക്കിയത്. മൊട്ടയടിച്ച ശേഷം വിദ്യാർഥികൾ വരിവരിയായി മാർച്ച് ചെയ്യുകയും സീനിയർ വിദ്യാർഥികളെ സല്യൂട്ട് ചെയ്യുന്നതുമായ മൂന്നു വീഡിയോ ദൃശ്യങ്ങൾ എഎൻഐ വാർത്താ ഏജൻസി പുറത്തുവിട്ടു. വെള്ള കോട്ട് ധരിച്ച വിദ്യാർഥികൾ വഴിയിലൂടെ നടന്നു പോവുന്നതാണ് ആദ്യ വീഡിയോയിലുള്ളത്. രണ്ടാം വീഡിയോയിൽ വിദ്യാർഥികൾ സീനിയർ വിദ്യാർഥികളെ സല്യൂട്ട് ചെയ്യുന്നതു കാണാം. മൂന്നാം വീഡിയോയിൽ വരിവരിയായി നിൽക്കുന്ന കുട്ടികൾക്കികെ ഒരു ഗാർഡും നിൽക്കുന്നതു കാണാം. എന്നാൽ റാഗിംഗ് തടയാൻ ഇയാൾ ഒന്നും ചെയ്യുന്നില്ല എന്നതു വീഡിയോയിൽ വ്യക്തമാണ്. വിഷയം പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും ഉത്തരവാദികളായ സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായും സർവകലാശാല വൈസ് ചാൻസിലർ ഡോ.…
Read Moreതുഷാർ വെള്ളാപ്പള്ളി അറസ്റ്റിൽ; ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയ കേസിൽ ദുബായിലാണ് അറസ്റ്റ്
ദുബായ്: ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അറസ്റ്റിൽ. യുഎഇയിലെ അജ്മാനിലാണ് തുഷാർ അറസ്റ്റിലായത്. ചെക്ക് കേസിലാണ് അറസ്റ്റ്. തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയുടെ പരാതിയിലാണ് നടപടി. പത്ത് വർഷം മുൻപ് നടന്ന സംഭവമാണ് ഇപ്പോൾ അറസ്റ്റിലേക്ക് നയിച്ചിരിക്കുന്നത്. ഒത്തുതീർപ്പിനെന്ന പേരിൽ അജ്മാനിലേക്ക് തുഷാറിനെ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്നാണ് കേസ്. പത്ത് മില്ല്യൻ യുഎഇ ദിർഹത്തിന്റെ വണ്ടിച്ചെക്ക് കേസിലാണ് തുഷാർ പിടിയിലായത്. ഏകദേശം 20 കോടി രൂപയുടെ വണ്ടിച്ചെക്കാണ് തുഷാർ നൽകിയത്.
Read Moreമാജിക്കുകൊണ്ടാരു വീടുണ്ടാക്കിത്തരുമോ ? ആശിച്ചത് മാന്ത്രികവീട്; മജീഷ്യന്റെ മുന്നിൽ ഒന്നും മിണ്ടാനാവാതെ നന്ദു
എടക്കര: മാജിക്കുകൊണ്ടാരു വീടുണ്ടാക്കിത്തരുമോയെന്നു ചോദിക്കാനായിരുന്നു ആശിച്ചത്. എന്നാൽ, മജീഷ്യന്റെ മുന്നിൽ ഒന്നും പറയാനായില്ല. വാക്കുകൾ കിട്ടാതെ നന്ദു വിവശനായി. കവളപ്പാറ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട നന്ദുവെന്ന വിനയചന്ദ്രന്റെ വാക്കുകളാണിത്. ഭൂദാനം ക്യാന്പിലെ പരിപാടിക്കു ശേഷം നന്ദുവിനെ ചേർത്തു നിർത്തി പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്തു വേണമെന്നു ചോദിച്ചു. എന്നാൽ, നന്ദുവിനു ഒന്നും പറയാനായില്ല. അവസാനം ഒന്നും വേണ്ടെന്നു പറഞ്ഞു. മുത്തപ്പൻകുന്നിലെ ഉരുൾപൊട്ടലിൽ നന്ദുവിന്റെ അച്ഛൻ വിജേഷ്, സഹോദരി വിഷ്ണുപ്രിയ, വിജേഷിന്റെ അമ്മ കല്യാണി, കല്യാണിയുടെ അമ്മ ചക്കി, വിജേഷിന്റെ സഹോദരൻ സന്തോഷ്, സഹോദരിമാരായ വിജയലക്ഷ്മി, സുനിത, ശ്രീലക്ഷ്മി തുടങ്ങി എട്ടു പേരാണ് നഷ്ടമായത്. രണ്ടു വീടുകളിലായിരുന്നു ഇവരുടെ താമസം. വിജേഷ്, ഭാര്യ സൗമ്യ, മക്കളായ വിഷ്ണുപ്രിയ, നന്ദു എന്നിവരാണു വേറെ താമസിച്ചിരുന്നത്. മറ്റുള്ളവർ തറവാട് വീട്ടിലും. അരിവാൾ രോഗബാധിതനായ നന്ദുവിനു കഴിഞ്ഞ നാലിനു കടുത്ത ശരീര…
Read More