സ്ത്രീ​ക​ൾ​ക്കെ​തി​രെ അ​തി​ക്ര​മം ന​ട​ത്തു​ന്ന​വ​ർ​ക്കൊ​പ്പ​മാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ;​ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. സ്ത്രീ​ക​ൾ​ക്കെ​തി​രെ അ​തി​ക്ര​മ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​വ​ർ​ക്കൊ​പ്പ​മാ​ണ് യു​പി​യി​ലെ ബി​ജെ​പി സ​ർ​ക്കാ​രെ​ന്ന് രാ​ഹു​ൽ തു​റ​ന്ന​ടി​ച്ചു. അ​ത്ത​രം അ​നീ​തി​ക​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​ക​യും പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് യോ​ഗി സ​ർ​ക്കാ​രി​ന്‍റേ​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കി​ട​യി​ലും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ തെ​രു​വി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്നും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളെ നേ​രി​ടു​ക ത​ന്നെ ചെ​യ്യു​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി നേ​താ​വ് ചി​ന്മ​യാ​ന​ന്ദി​നെ​തി​രെ പീ​ഡ​ന​ക്കു​റ്റ​മാ​രോ​പി​ച്ച ഷാ​ജ​ഹാ​ൻ​പൂ​രി​ലെ നി​യ​മ വി​ദ്യാ​ർ​ഥി​യെ പി​ന്തു​ണ​ച്ച് കോ​ൺ​ഗ്ര​സ് ന​ട​ത്താ​നി​രു​ന്ന പ​ദ​യാ​ത്ര​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ വി​മ​ർ​ശ​ന ശ​ര​ങ്ങ​ളുമാ​യി രം​ഗ​ത്തെ​ത്തി​യ​ത്. തി​ങ്ക​ഴാ​ഴ്ച 10ന് യു​പി​യി​ലെ പാർട്ടി ഓ​ഫീ​സി​ൽ നി​ന്ന് പ​ദ​യാ​ത്ര ആ​രം​ഭി​ച്ച് ന​ഗ​ര​ത്തി​ലെ​ത്തി പ്ര​തി​ഷേ​ധ യോ​ഗം ചേ​രാ​നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, ന​വ​രാ​ത്രി- ദു​ർ​ഗാ പൂ​ജ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ന​ഗ​ര​ത്തി​ലാ​കെ വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്നും അ​തി​നി​ടെ കോ​ൺ​ഗ്ര​സി​ന്‍റെ പ​ദ‍​യാ​ത്ര ന​ട​ത്തി​യാ​ൽ അ​ത് നി​യ​ന്ത്രി​ക്കാ​നാ​കി​ല്ലെ​ന്നും പോലീസ് സുരക്ഷ നൽകാനാകില്ലെന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഷാ​ജ​ഹാ​ൻ​പൂ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

Related posts