എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബറിൽ ഉണ്ടാവും. വട്ടിയൂർക്കാവ്,അരൂർ, കോന്നി, എറണാകുളം,പാല, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എംഎൽഎമാരായിരുന്ന ഹൈബി ഈഡൻ എറണാകുളത്തു നിന്നും അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്നും കെ മുരളീധരൻ വടകരയിൽ നിന്നും എഎം ആരിഫ് ആലപ്പുഴയിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭാ അംഗത്വം രാജിവച്ചിരുന്നു. പാല നിയോജക മണ്ഡലത്തിലെ അംഗമായിരുന്ന കെഎം മാണിയും മഞ്ചശ്വരം എംഎൽഎ ആയിരുന്ന പി.ബി അബ്ദുൾ റസാഖും അന്തരിച്ച ഒഴിവിലേയ്ക്കാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്. മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബിജെപി സ്ഥാനാർഥിയായിരുന്ന കെ സുരേന്ദ്രൻ നൽകിയിരുന്ന തെരഞ്ഞെടുപ്പ് കേസ് പിൻവലിച്ചതിനെ തുടർന്നാണ് ഇവിടേയും ഉപതെരഞ്ഞെടുപ്പ് സാധ്യമായത്. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങളെല്ലാം ഇലക്ഷൻ കമ്മീഷനിൽ പൂർത്തിയായി വരികയാണ്. സെപ്റ്റംബർ 15 നു ശേഷമായിരിക്കും തെരഞ്ഞെടുപ്പ്…
Read MoreCategory: Loud Speaker
സംശയസാഹചര്യത്തിൽ മലയാളികളടങ്ങിയ ഒന്‍പതംഗ സംഘം മംഗളൂരുവിൽ പിടിയിൽ; വ്യാജ അന്വേഷണസംഘമെന്ന് സംശയം
മംഗളൂരു: മലയാളികളടങ്ങിയ വ്യാജ അന്വേഷണസംഘം മംഗളൂരുവിൽ പിടിയിൽ. ഇന്നലെ രാത്രി പന്പ്വേലിലെ ഒരു ലോഡ്ജിൽ നിന്നാണ് മലയാളികളും കർണാടകയിലെ മടിക്കേരി, മംഗളൂരു സ്വദേശികളുമടങ്ങിയ ഒന്‍പതംഗ സംഘത്തെ കദ്രി പോലീസ് പിടികൂടിയത്. ഇവർ യാത്ര ചെയ്യാനുപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. വാഹനത്തിൽ നാഷണൽ ക്രൈം ഇൻഗസ്റ്റിവേഷൻ ബ്യൂറോ, ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നെഴുതിയിട്ടുള്ള സ്റ്റിക്കറുകളും പതിച്ചിട്ടുണ്ട്. പിടിയിലായവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇന്നലെ കർണാടകത്തിലെ തീരപ്രദേശങ്ങളിൽ ഭീകരാക്രമണമുണ്ടായേക്കാമെന്ന സംശയത്തെ തുടർന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ആശുപത്രികൾ, ഐടി കന്പനികൾ, മാളുകൾ, ലോഡ്ജുകൾ തുടങ്ങിയ സ്ഥലങ്ങളിലടക്കമായിരുന്നു പരിശോധന. പ്രത്യേക പരിശീലനം നേടിയ ബോംബ് സ്ക്വാഡുകളും ഡോഗ് സ്ക്വാഡുകളേയും രംഗത്തിറക്കിയായിരുന്നു പരിശോധന. ഇതിനിടെയാണ് പന്പ്വേലിലെ ലോഡ്ജിൽ നിന്നും മലയാളികളടങ്ങിയ ഒന്‍പതംഗ സംഘത്തെ സംശയകരമായ സാഹചര്യത്തിൽ പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Read Moreദിർഘദൂര സർവീസുകൾ മുടങ്ങാൻ പാടില്ല! തിരുവോണദിനത്തിൽ ഡ്യൂട്ടി ജീവനക്കാർക്ക് സദ്യയുണ്ണാൻ സമയമൊരുക്കി കെഎസ്ആർടിസി
ജെറി എം. തോമസ് കൊച്ചി: തിരുവോണ ദിനത്തിൽ ഡ്യൂട്ടി ജീവനക്കാർക്കു സദ്യയുണ്ണാൻ സമയക്രമീകരണവുമായി കെഎസ്ആർടിസി. ആകെയുള്ള ഷെഡ്യൂളുകളെ തുല്യമായി വീതിച്ച് മൂന്ന് സമയങ്ങളിലായാണ് ഇതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്. തിരുവോണ ദിനത്തിൽ രാവിലെ 11.30 മുതൽ 12.30 വരെയും, 12.30 മുതൽ 1.30 വരെയും 1.30 മുതൽ 2.30 വരെയും ഡ്യൂട്ടീ ജീവനക്കാർക്കു സദ്യയുണ്ണാം. യൂണിറ്റ് ഓഫീസുകൾ മുഖേനയായിരിക്കും ഇതിനുള്ള സമയക്രമീകരണങ്ങൾ നടത്തുക. അതിനിടെ ഓണത്തോടനുബന്ധിച്ച് വരുമാന വർധനവ് ലക്ഷ്യമിട്ട് കെഎസ്ആർടിസി വലിയ മുന്നൊരുക്കങ്ങളാണു നടത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി തിരുവോണം കഴിയുന്നതു വരെയുള്ള ദിവസങ്ങളിൽ ഓരോ ജീവനക്കാരും ഒരു ഡ്യൂട്ടിയെങ്കിലും നിർബന്ധമായും ചെയ്തിരിക്കണമെന്നു കെഎസ്ആർടിസി കർശന നിർദേശം നൽകി. തിരക്കുള്ള സമയമായതിനാൽ ദിർഘദൂര സർവീസുകൾ മുടങ്ങാൻ പാടില്ലെന്നും യൂണിറ്റധികാരികൾ ഈ വരുന്ന ഒരുമാസക്കാലയളവിൽ ഹെഡ് ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് സർവീസ് ഓപ്പറേഷൻ നേരിട്ട് നിയന്ത്രിക്കേണ്ടതാണെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ…
Read Moreഉത്സവ സീസണുകള്‍ ‘വെള്ളത്തിലാകുന്നു’! നടുവൊടിഞ്ഞ് വ്യാപാര മേഖല, സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തം
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തെ ഒന്നാകെ വിഴുങ്ങിയ വെള്ളപ്പൊക്കം വ്യാപാരമേഖലയ്ക്ക് എല്പ്പിച്ചത് വലിയ ആഘാതം. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വ്യാപാര മേഖല നടുകുത്തി വീണ നിലയിലാണ്. വ്യാപാര സ്തംഭനം, സ്റ്റോക്കിനുണ്ടായ നാശം, കെട്ടിടങ്ങള്‍ക്കും യന്ത്രസാമഗ്രികള്‍ക്കുണ്ടായ കേടുപാടുകള്‍ എന്നിവയ്ക്കു പുറമേ കാത്തിരുന്ന ബക്രീദ് മഴയില്‍ ഒലിച്ചുപോയി. ഓണക്കാലം അടുത്തിരിക്കുകയാണ്. പ്രതീക്ഷിച്ച വില്പന ഇനി നടക്കുമോ എന്നകാര്യം സംശയമാണ്. ബക്രീദ് പ്രമാണിച്ച് എത്തിച്ച വന്‍ ശേഖരമാണഉപയോഗിക്കാന് കഴിയാതെ ആയത്. രണ്ടുവര്‍ഷമായി വസ്ത്രമേഖലയ്ക്കുണ്ടായ നഷ്ടം അതിഭീമമാണെന്ന് വ്യാപാരികള്‍ പറയുന്നു. ഗൃഹോപകരണങ്ങള്‍ , ഉപഭോക്തൃ ഇലക്ട്രോണിക് ഉല്പന്നങ്ങള് എന്നിവയുടെ വില്പന കുത്തനെ ഇടിഞ്ഞു. റീട്ടെയ്ല്‍ രംഗത്തും വലിയ തോതിലുള്ള വ്യാപാര സ്തംഭനമാണുണ്ടായത്. ആയിരക്കണക്കിനു ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ക്കുണ്ടായ പ്രതിസന്ധി രൂക്ഷമായി. ബക്രീദ് തലേന്ന് മാത്രമാണ് അല്‍പ്പമെങ്കിലും വില്പ്പനയുണ്ടായതെന്ന് വ്യാപാരികള്‍ പറയുന്നു. കടകളില്‍ വെള്ളം കയറിയതിനാല്‍ നഗരത്തില്‍ പോലും വില്‍പ്പന കുറവായിരുന്നു. നഗരവാസികള്മാത്രമാണ് വ്യാപാരകേന്ദ്രങ്ങളില്‍ എത്തിയത്.…
Read Moreമുത്തശ്ശിയെ കൊന്ന് സ്വർണമാല കവർന്നു; മാലവിറ്റ് കിട്ടിയ പണവുമായി കടന്ന ചെറുകൻ പോലീസ് പിടിയിൽ
തൃശൂർ: മുത്തശ്ശിയെ കൊന്ന് സ്വർണമാല കവർന്ന ചെറുമകനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ കൊരട്ടിയിലാണ് സംഭവം. മാമ്പ്ര സ്വദേശി സാവിത്രി (70)യെ അവരുടെ മകളുടെ മകൻ പ്രശാന്താണ് കൊലപ്പെടുത്തിയത്. കവർന്നെടുത്ത മൂന്ന് പവന്റെ മാല പണമിടപാട് സ്ഥാപനത്തിൽ നിന്നും പോലീസ് കണ്ടെടുത്തു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് അറസ്റ്റിലായ പ്രശാന്ത്.
Read Moreപണം എവിടെ? ചെങ്കോട്ടയിൽ മൊഴിഞ്ഞ കള്ളത്തരങ്ങൾ; മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ്. #ModiLiesAtRedFort ഹാഷ് ടാഗിൽ ട്വിറ്ററിലാണ് മോദിയെ കോൺഗ്രസ് കടന്നാക്രമിച്ചത്. മോദിയുടെ പ്രസംഗത്തിലെ വിവിധ ഭാഗങ്ങൾ എടുത്തുകാട്ടിയായിരുന്നു വിമർശം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പിന്നോട്ടടിക്കുകയായിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചു. മോദി പ്രഖ്യാപിച്ച ഒരു രാജ്യം ഒരു നികുതി എന്ന മുദ്രാവാക്യം യാഥാർഥ്യത്തിൽനിന്നും വളരെ അകലെയാണ്. ജിഎസ്ടി നടപ്പിലാക്കിയതിലൂടെ ഒറ്റ രാജ്യം ഒറ്റ നികുതി യാഥാർഥ്യമാക്കിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ അവകാശവാദം. എന്നാൽ ജിഎസ്ടി ഇപ്പോഴും അഞ്ച് സ്ലാബിലാണ് ഉള്ളത്. ഒറ്റ സ്ലാബിലേക്ക് എത്തിക്കുന്നതിന് ഇനിയും സാധിച്ചിട്ടില്ല. ഒറ്റ നികുതി എന്നത് വിദൂരമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്ത് നടപ്പാക്കിയ ജിഎസ്ടി, സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നഷ്ടമുണ്ടാക്കുകയും ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ അടച്ചുപൂട്ടുകയുമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്ന് സംസാരിക്കുമ്പോള്‍ നമ്മള് ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. ഇത് നമ്മുടെ കടമയാണ്-…
Read Moreമഴക്കെടുതി! ദുരിതബാധിതരുടെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ പദ്ധതി; 150 കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനം നല്കി
കോഴിക്കോട്: ജില്ലയില്‍ പ്രളയക്കെടുതികള്‍ അതിജീവിച്ചവര്‍ക്ക് മാനസികവും സാമൂഹികവുമായ പിന്തുണാ സേവനങ്ങള്‍ നല്‍കുന്നതിന് വേണ്ടി പദ്ധതി . ശാസ്ത്രീയവും സംഘടിതവുമായ ഇടപെടല്‍ നടത്തുന്നതിന് വേണ്ടിയാണ് വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും സഹായത്തോടു കൂടി പദ്ധതി തയാറാക്കിയത്. ഇതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി ചെയര്‍മാനായി മോണിറ്ററിംങ് കമ്മിറ്റി രൂപീകരിച്ചു. സാമൂഹ്യ നീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, ഇംഹാന്‍സ്, കോമ്പസിറ്റ് റീജീയണല്‍ സെന്റര്‍, ജില്ലാമെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം എന്നീ സംവിധാനങ്ങള്‍ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജില്ലയില്‍ ഇതിനകം 150 കൗണ്‍സിലര്‍മാര്‍ക്ക് ഈ മേഖലയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍ തുടങ്ങിയവരുടെ വിദഗ്ധഗ്രൂപ്പും സജ്ജമാക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാര്‍ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ നേരിടേണ്ടി വന്നവരുടെ ഭവനം സന്ദര്‍ശിക്കും. ആളുകളുമായി നേരിട്ട് സംസാരിച്ച് പ്രശ്നങ്ങള്‍ മനസ്സിലാക്കും. വീടുകളില്‍ നേരിട്ടെത്തി കൗണ്‍സലിംഗ്…
Read Moreകവളപ്പാറ ഉരുള്‍പൊട്ടല്‍ ! രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ഇനി കിട്ടാനുള്ളത് 24 പേരുടെ മൃതദേഹങ്ങള്‍
എടക്കര: കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇന്നലെയും ഇന്നു രാവിലെയുമായി അഞ്ചു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്നലെ മൂന്നു മൃതദേഹങ്ങളാണ് പുറത്തെടുത്തത്. നാഗേരിപറന്പിൽ സുകുമാരൻ (61), ഭാര്യ രാധാമണി (52), സൂത്രത്തിൽ നാരായണന്റെ ഭാര്യ കമല (50) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇന്നു രാവിലെ ഒന്‍പതരയോടെ രണ്ടു പേരുടെ കൂടി മൃതദേഹങ്ങൾ ലഭിച്ചു. ഇതോടെ 35 പേരുടെ മൃതദേഹങ്ങളാണ് ഇന്നു രാവിലെ പത്തരെ വരെയുള്ള തെരച്ചിൽ കണ്ടെത്താനായത്. ഇനി 24 പേരുടെ മൃതദേഹങ്ങളാണ് ജില്ലാഭരണകൂടത്തിന്റെ കണക്കനുസരിച്ചു കിട്ടാനുള്ളത്. പതിനഞ്ച് മണ്ണുമാന്തിയന്ത്രങ്ങളാണ് തെരച്ചിലിനു ഉപയോഗപ്പെടുത്തുന്നത്. ഇതിനിടെ ചില യന്ത്രങ്ങൾക്കു തകരാർ നേരിട്ടതിനെത്തുടർന്നു പുതിയ യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. നാടുകാണിച്ചുരത്തിൽ നിർമാണ പ്രവൃത്തികൾ നടത്തുന്ന ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നാലു യന്ത്രങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മുത്തപ്പൻമലയിൽ കോടമഞ്ഞ് മൂടിയതിനാൽ വൈകിട്ട് ആറരയോടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഇന്നു മഴ ഏറെകുറെ മാറിയ അവസ്ഥയാണ്.
Read Moreരണ്ടു വർഷം മുൻപ് ബീഫിനെക്കുറിച്ച് പോസ്റ്റിട്ടു; വിദ്യാർഥിനിക്കെതിരേ കേസെടുത്തു
ഗോഹട്ടി: ഫേസ്ബുക്കിൽ രണ്ട് വർഷം മുൻപ് ബീഫ് കഴിക്കുന്നതിനെക്കുറിച്ച് പോസ്റ്റിട്ട ഗവേഷണ വിദ്യാർഥിനിക്കെതിരെ പോലീസ് കേസെടുത്തു. ഗോഹട്ടി സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി രഹ്ന സുൽത്താനയ്ക്കെതിരെയാണ് ആസാം പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. 2017 ജൂണിൽ പോസ്റ്റ് ചെയ്യുകയും അപ്പോൾ തന്നെ കളയുകയും ചെയ്ത പോസ്റ്റായിരുന്നു അത്. ഇതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് തനിക്കെതിരെ കേസെടുത്തതെന്നും രഹ്ന ആരോപിക്കുന്നു. ബുധനാഴ്ച പ്രാദേശിക വാർത്താ ചാനൽ ഇത് സംപ്രേഷണം ചെയ്തതോടെയാണ് തങ്ങൾ വിവരം അറിഞ്ഞതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഐടി വകുപ്പ് പ്രകാരം കേസെടുത്തതെന്നും പോലീസ് പറഞ്ഞു. വെബ്സൈറ്റ് അവകാശപ്പെടുന്നത് പെണ്‍കുട്ടി ഈദ് ദിനത്തിലാണ് പോസ്റ്റ് ഇട്ടതെന്നാണ്.
Read Moreബാറ്ററി പൊട്ടിത്തെറിക്കാന്‍ സാധ്യത; ചില ആപ്പിൾ ലാപ്ടോപ്പുകൾക്ക് വിമാനത്തിൽ വിലക്ക്
വാഷിംഗ്ടൺ: വിമാനത്തിൽ ചില ആപ്പിൾ ലാപ്ടോപ്പുകൾക്ക് വിലക്കേർപ്പെടുത്തി ഫെഡറൽ സേഫ്റ്റി അധികൃതർ. ബാറ്ററി അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത മുൻനിർത്തി ആപ്പിൾ ലാപ്ടോപ്പുകൾ തിരിച്ചുവിളിച്ചതിനെ തുടർന്നാണിത്. വിമാനക്കമ്പനികൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിൽ അറിയിച്ചു. പഴയ 15 ഇഞ്ച് മാക്ക് ബുക്ക് പ്രോ ലാപ്ടോപ്പുകളാണ് കഴിഞ്ഞമാസം ആപ്പിള്‍ തിരിച്ചുവിളിച്ചത്. സെപ്റ്റംബര്‍ 2015 നും ഫെബ്രുവരി 2017 നും ഇടയില്‍ പ്രധാനമായും വിറ്റഴിച്ചിരുന്ന റെറ്റിന ഡിസ്പ്ലേയോടുകൂടിയ മാക് ബുക്ക് പ്രോകളിലാണ് ബാറ്ററി പ്രശ്നമുള്ളത്. പ്രശ്നമുള്ള 15 ഇഞ്ച് മാക്ബുക്ക് പ്രോയിലെ ബാറ്ററി സൗജന്യമായി മാറ്റി നൽകുമെന്നും ആപ്പിൾ അറിയിച്ചിരുന്നു. നേരത്തെ, ലിഥിയം അയണ്‍ ബാറ്ററികള്‍ക്കും ഇവ മൂലം പ്രവര്‍ത്തിക്കുന്ന ഗാഡ്ജറ്റുകള്‍ക്കും യാത്രാ വിമാനങ്ങളുടെ കാര്‍ഗോയില്‍ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചെക്കിൻ ബാഗുകളിൽ ഇവ സൂക്ഷിക്കുന്നതു വിമാനത്തിനു തീപിടിക്കാൻവരെ ഇടയാക്കിയേക്കുമെന്നാണ്…
Read More